Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഊരാളുങ്കലിനെ സഹായിക്കുന്ന കാര്യത്തിലും കോൺഗ്രസിൽ ഗ്രൂപ്പ്... മുതിർന്ന രണ്ടുനേതാക്കൾ, മുഖ്യമന്ത്രിയും സ്പീക്കറുമാണ് ഊരാളുങ്കലിന്റെ കാര്യത്തിൽ വ്യത്യസ്ത തീരുമാനങ്ങൾ എടുത്തത്..


നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


വീണയ്ക്ക് വേണ്ടി വിറളിപൂണ്ട് സഖാക്കൾ തല്ലി തകർത്ത കാർ.. ഡ്രൈവർ ശ്യാംരാജിനു സാമ്പത്തിക സഹായം നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്..റഹീമും പാർട്ടിയും കൈവിട്ടു..


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...

ഒരു നൂറ്റാണ്ടിന്റെ അനുഭവങ്ങള്‍ പേറുന്ന മറിയക്കുട്ടി 5 തലമുറകളുടെ അമരത്താണ്!

14 JANUARY 2020 10:27 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഒരു നൂറ്റാണ്ടിന്റെ അനുഭവങ്ങള്‍ പേറുന്ന മറിയക്കുട്ടി ശ്രീമൂലനഗരം രാജഗിരി ക്രിസ്തുരാജ ഇടവകയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. 

ഇന്നും ആരോഗ്യവതി. 5 തലമുറകളുടെ അമരത്തിരിക്കുകയാണ്  ശ്രീമൂലനഗരം കൂനത്താന്‍ പരേതനായ പൗലോസിന്റെ ഭാര്യ മറിയക്കുട്ടി എന്ന 104- വയസ്സുകാരി.

സ്വന്തമായി കോഴികളെ വളര്‍ത്തുന്നു. കോഴിമുട്ട കൊടുത്തു വരുമാനമുണ്ടാക്കുന്നു. എന്നും രാവിലെ 4-ന് ഉണരും. 2 മണിക്കൂറോളം പ്രാര്‍ഥന. പിന്നെ അടുക്കളയിലേക്ക്. കറിക്ക് അരിഞ്ഞു കൊടുത്തും മറ്റും സഹായിക്കും.

വെറുതെയിരിക്കാതെ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക എന്നതാണു മറിയക്കുട്ടിയുടെ ആരോഗ്യ രഹസ്യം എന്നു മറ്റുള്ളവര്‍ വിലയിരുത്തുന്നു. ശ്രീമൂലനഗരം മൃഗാശുപത്രിയില്‍ 40 വയസ്സ് മുതല്‍ പാര്‍ട്ട് ടൈം ജോലിക്കാരിയായിരുന്നു മറിയക്കുട്ടി.

പുതിയ തലമുറയ്ക്ക് മറിയക്കുട്ടി പ്രിയങ്കരിയാണ്. കാരണം, ഒരുപാടു കഥകള്‍ പറയും. നാടന്‍പാട്ടുകളും ഭക്തിഗാനങ്ങളും പാടും.

യഥാര്‍ഥ വിരമിക്കല്‍ പ്രായമെത്തിയപ്പോള്‍, പെന്‍ഷന്‍ വേണ്ട ജീവിതകാലം മുഴുവന്‍ ജോലി ചെയ്‌തോളാമെന്ന് മറിയക്കുട്ടി എഴുതിക്കൊടുത്തു. വര്‍ഷങ്ങള്‍ക്കു ശേഷം മക്കളും പേരമക്കളും നിര്‍ബന്ധിച്ചിട്ടാണു 27 വര്‍ഷം മുന്‍പ് പെന്‍ഷന് എഴുതിക്കൊടുത്തത്. ഇപ്പോള്‍ 5000 രൂപ പെന്‍ഷന്‍ കിട്ടുന്നുണ്ടെന്നു വീട്ടുകാര്‍ പറയുമ്പോള്‍ മറിയക്കുട്ടി തിരുത്തും; '5000 അല്ല കുറച്ചു ചില്ലറയുമുണ്ട്'.

72 വര്‍ഷം മുന്‍പ് മറിയക്കുട്ടിയുടെ ഭര്‍ത്താവ് പൗലോസ് മരിച്ചതോടെ കുടുംബഭാരം മറിയക്കുട്ടിയുടെ തോളിലായി. 2 മക്കളാണു മറിയക്കുട്ടിക്ക്- ദേവസിയും അന്നംകുട്ടിയും. അന്നംകുട്ടി അവിവാഹിതയാണ്. 8 മക്കളുണ്ടായിരുന്നുവെന്നും മറ്റുള്ളവര്‍ ചെറുപ്പത്തില്‍ മരിച്ചെന്നും മറിയക്കുട്ടി പറയുന്നു. 73 വയസ്സുള്ള ദേവസിക്കു 4 മക്കള്‍.

അവര്‍ക്ക് എല്ലാവര്‍ക്കുമായി 9 മക്കള്‍. എറ്റവും പുതിയ തലമുറയില്‍ 2 കുട്ടികള്‍. ആഘോഷാവസരങ്ങളില്‍ എല്ലാവരും ഒരുമിച്ചുകൂടും. മറിയക്കുട്ടിയുടെ 100-ാം പിറന്നാള്‍ എല്ലാവരും ചേര്‍ന്ന് ആഘോഷമാക്കി.

104 വയസുള്ള മറിയക്കുട്ടി മകന്‍ ദേവസി, ദേവസിയുടെ മകള്‍ റെസ്സി, റെസ്സിയുടെ മകള്‍ ജോയ്‌സി, ജോയ്‌സിയുടെ മകന്‍  ക്രിസ് മാത്യു എന്നിവര്‍ക്കൊപ്പം...

എല്ലാ ഭക്ഷണവും മറിയക്കുട്ടി കഴിക്കും. സ്വന്തമായി കോഴി ഇടിച്ചു പിഴിഞ്ഞു കഷായം ഉണ്ടാക്കിക്കഴിക്കും. നെഹ്‌റുവിനെ കണ്ടിട്ടുണ്ടെന്നു മറിയക്കുട്ടി പറയുന്നു. ഇന്ദിരാഗാന്ധിയും കൂടെയുണ്ടായിരുന്നു. എന്നാല്‍ എവിടെവച്ചാണു കണ്ടതെന്നു വ്യക്തമായി ഓര്‍മ്മയില്ല. 15 വര്‍ഷം മുന്‍പു വേളാങ്കണ്ണിക്കു പോയതാണു മറിയക്കുട്ടിയുടെ ഓര്‍മയിലെ ദീര്‍ഘയാത്ര. വിവാഹം കഴിഞ്ഞുവന്ന പഴയ വീട്ടില്‍തന്നെയാണു ഇപ്പോഴും താമസം. കൈപ്ര വാഴപറമ്പില്‍ കുടുംബാംഗമാണു മറിയക്കുട്ടി 3 സഹോദരങ്ങള്‍. ഒരു സഹോദരി ജീവിച്ചിരുപ്പുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വയനാട് തുരങ്കപാത നിർമ്മാണ മേഖലയിൽ മണ്ണിടിച്ചിൽ... നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയം.. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു,,,,  (3 minutes ago)

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു....  (1 hour ago)

മണിപ്പൂരിൽ ഭീകരവാദി ആക്രമണത്തിൽ രണ്ട് അസം റൈഫിൾസ് ഉദ്യോഗസ്ഥർക്ക് വീരമൃത്യു...  (1 hour ago)

നാട്ടിലെ അവധിക്കാലം കഴിഞ്ഞ് സൗദി അറേബ്യയിൽ തിരിച്ചെത്തിയതിൻറെ രണ്ടാം ദിനം മലയാളി സാമൂഹികപ്രവർത്തകന് ഹൃദയാഘാതം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (1 hour ago)

തലശ്ശേരി ഫസൽ കൊലക്കേസ്..... കാണാതായ നിർണായക തൊണ്ടി മുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി  (1 hour ago)

ഐഎസ്ആർഒ മുൻ ചെയർമാൻ എസ് സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാകാൻ ക്ഷണിച്ച് മുഖ്യമന്ത്രി...  (1 hour ago)

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ ജൂലൈ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും...  (1 hour ago)

പിണറായിയുടെ വഴിതന്നെ സതീശനും പിന്തുടർന്നോ  (1 hour ago)

CPM- ED -Attack കാർ നന്നാക്കാൻ ഇ.ഡിയുടെ സാമ്പത്തിക സഹായം  (2 hours ago)

  ഏ​ഷ്യ-​പ​സഫി​ക് രാജ്യങ്ങളുമായി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കുമെന്ന് പ്രധാനമന്ത്രി...  (2 hours ago)

കേരളത്തിലെ ഏറ്റവും നീചനായ കൊലയാളി ചെന്താമരയ്ക്ക് വധ ശിക്ഷയോ; വിധി പറയൽ മാറ്റി  (2 hours ago)

എസ്‌.ഐ.ആർ ഭാഗമായുള്ള ഡ്യൂട്ടിക്കായി സ്കൂട്ടറിൽ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ കുടുംബത്തിന് ഒരു കോടി രൂപ ഇൻഷുറൻസ്  (2 hours ago)

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (3 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (3 hours ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (3 hours ago)

Malayali Vartha Recommends