Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്തപ്പോള്‍ പീറ്റര്‍ ഡേവിഡ്; 90-ാം വയസ്സു മുതല്‍ ഇനി പട്രീഷ്യ

03 APRIL 2017 02:08 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

90 വയസുള്ള, രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത പാട്രിക് ഡേവിഡ് ഒരു സ്ത്രീയായി മാറിക്കൊണ്ടിരിക്കുകയാണ്. പീറ്റര്‍ എന്ന പേരില്‍ ജനിച്ച പട്രീഷ്യ, ജീവിതകാലം മുഴുവന്‍ പുരുഷനായാണ് ജീവിച്ചത്. എന്നാല്‍ തനിക്ക് സ്ത്രീകളുടെ മനസായിരുന്നു എന്ന് അവര്‍ മൂന്ന് വയസുമുതല്‍ തന്നെ തിരിച്ചറിഞ്ഞിരുന്നു എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.

ഭിന്നലിംഗക്കാരെ സമൂഹത്തില്‍ നിന്നും ബഹിഷ്‌കരിക്കുകയും വൈദ്യുതി ആഘാത ചികിത്സയ്ക്ക് വിധേയരാക്കുകയും ചെയ്തിരുന്ന ആ കാലഘട്ടത്തില്‍ സത്യം തുറന്നുപറയാന്‍ തനിക്ക് പേടിയായിരുന്നുവെന്ന് പട്രീഷ്യ പറയുന്നു. പീറ്റര്‍ എന്ന് വിളിക്കപ്പെട്ടിരുന്ന പട്രീഷ്യ 1945 മുതല്‍ 1948 വരെ ബ്രീട്ടിഷ് സൈന്യത്തില്‍ സേവനം അനുഷ്ഠിച്ചിരുന്നു. താന്‍ ഭിന്നലിംഗ സ്വഭാവമുള്ള ആളാണെന്ന് അന്ന് പുറത്തു പറഞ്ഞാലും ഈ ചുമതലയില്‍ നിന്നും അവര്‍ ഒഴിവാക്കപ്പെടുമായിരുന്നില്ല.

21-ാം വയസില്‍ വിവാഹിതയായ അയാള്‍ വിവാഹജീവിതം 40 വര്‍ഷങ്ങള്‍ പിന്നിട്ട ശേഷമാണ് തന്റെ മനോസഞ്ചാരത്തെ കുറിച്ച് പങ്കാളിയോട് പറഞ്ഞത്. അയാളുടെ ഭാര്യ ഇക്കാര്യത്തില്‍ അയാളെ പിന്തുണയ്ക്കുകയായിരുന്നു. വീട്ടിലും പരിസരത്തും പീറ്ററിനു ധരിക്കാനായി അവര്‍ ആഭരണങ്ങളും സ്ത്രീകളുടെ വസ്ത്രങ്ങളും വാങ്ങിക്കൊടുത്തു. എന്നാല്‍ ഇക്കാര്യം രഹസ്യമായി വെക്കാനായിരുന്നു ഇരുവരുടെയും തീരുമാനം. അയാള്‍ കുറച്ചു കാലം ഹീലുള്ള ചെരുപ്പുകള്‍ ധരിച്ചിരുന്നെങ്കിലും, കൗമാരക്കാര്‍ അവരെ കളിയാക്കുകയും വീടിന് നേരെ ചീമുട്ട എറിയുകയും ചെയ്തതോടെ അത് ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ സ്ത്രീയായി പരിവര്‍ത്തിക്കപ്പെടുന്നതിന്റെ ഭാഗമായി സ്‌െ്രെതണ ഈസ്ട്രജന്‍ ഹോര്‍മോണുകള്‍ സ്വീകരിച്ചു വരികയാണ്.

സ്ത്രീ വേഷത്തില്‍ തന്നെ അവര്‍ പുറത്തിറങ്ങാനും അയല്‍ക്കാരും സുഹൃത്തുക്കളുമായി ഇടപഴകാനും തുടങ്ങി. എല്ലാവരില്‍ നിന്നും പ്രോത്സാഹനജനകമായ പെരുമാറ്റമാണ് ലഭിക്കുന്നതെന്ന് അവര്‍ പറയുന്നു. 'എന്റെ ചുമലില്‍ നിന്നും ഒരു ഭാരം ഒഴിഞ്ഞുപോയതായി ഞാന്‍ കരുതുന്നു,' അവര്‍ പറഞ്ഞു. 'ഇതുവരെ ഒരു വലിയ കള്ളവും പേറിയാണ് ഞാന്‍ ജീവിച്ചത്.'

ഇതുവരെ നിശബ്ദയായിരുന്ന താന്‍ ചില അയല്‍ക്കാരോട് സത്യം പങ്കുവെച്ചതായി അവര്‍ പറഞ്ഞു. 'വിഷമിക്കേണ്ട, നിങ്ങള്‍ സന്തുഷ്ടയായിരിക്കുന്നിടത്തോളം ഒരു കുഴപ്പവുമില്ല,' എന്നായിരുന്നു അവരുടെ മറുപടിയെന്ന് പട്രീഷ്യ പറയുന്നു. യുഎസിലെ കെന്റക്കിയില്‍ താമസിക്കുന്ന ഭിന്നലിംഗക്കാരുടെ ജീവതം പകര്‍ത്തിയ 'ബോയ് മീറ്റ്‌സ് ഗേള്‍' എന്ന ചിത്രം കണ്ടതോടെയാണ് പട്രീഷ്യ തന്റെ മുഖംമൂടി ഉപേക്ഷിച്ച് പുറത്തുവരാന്‍ തീരുമാനിച്ചത്.



സ്ത്രീയാവാനുള്ള തന്റെ അഭിലാഷം പുറത്തുപറയുന്നത് സുരക്ഷിതമാണെന്ന് തനിക്ക് മനസിലായത് കലയിലും മാധ്യമങ്ങളിലും ഇക്കാര്യം ആവര്‍ത്തിച്ച് ചര്‍ച്ച ചെയ്യപെട്ടപ്പോഴാണെന്ന് അവര്‍ പറയുന്നു. നൂറു ശതമാനവും സുരക്ഷിതമല്ലെങ്കിലും ആളുകള്‍ തന്നെ അംഗീകരിക്കുന്നുണ്ടെന്നും അധിക്ഷേപങ്ങള്‍ ചൊരിയുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു വനിതാ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്ന പട്രീഷ്യ അവിടെ സ്ത്രീകളുമായി ഇടപഴകുന്നു. പുതിയ ഒരു ജീവിതം ലഭിച്ചതിന്റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് ഈ തൊണ്ണൂറുകാരി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടുത്ത ചൂടിലേക്ക് കടന്ന് കേരളം... പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു...  (18 minutes ago)

വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ഫൈനൽ ഉറപ്പാക്കിയ ഇന്ത്യ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ നേരിടും  (34 minutes ago)

പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ദർശന സമയത്തിൽ പുനഃക്രമീകരണം  (45 minutes ago)

സുഹൃത്തുക്കളൊടൊപ്പം മീൻവല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായി...  (58 minutes ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (1 hour ago)

സൗദിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി നിര്യാതനായി....  (1 hour ago)

തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്  (1 hour ago)

കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ.  (2 hours ago)

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (8 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (9 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (10 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (11 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (11 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (12 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (12 hours ago)

Malayali Vartha Recommends