Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

മാഷ് ഒരു പെണ്ണിന്റെയും അര കണ്ടിട്ടില്ലേ?

07 APRIL 2017 11:03 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ആ ചോദ്യം പുറത്തു ചാടിയപ്പോള്‍ ഞാന്തന്നെ അമ്പരന്നു: ഈശ്വരാ, എന്തൊരു കുരുത്തക്കേടാണ് ചോദിച്ചത്? സഹപാഠിയോടോ ചങ്ങാതിയോടോ ആണെങ്കില്‍ പോട്ടെന്നു വയ്ക്കാം. ചോദിച്ചത് തന്റെ അച്ഛനാകാന്‍ വയസ്സുള്ള ആളോടാണ്, ഗുരുകല്പനായ കവി കുഞ്ഞുണ്ണിമാഷോട്!

പന്നിയങ്കരയിലെ രാമകൃഷ്ണാശ്രമം സ്‌കൂളില്‍ മാഷ് അധ്യാപകനായിരുന്ന കാലത്തെക്കുറിച്ച് അനുസ്മരിക്കുന്നു എം എന്‍ കാരശ്ശേരി.ആശ്രമത്തില്‍ തന്നെയായിരുന്നു അന്ന് മാഷിന്റെ താമസം. കാരശ്ശേരി തൊട്ടടുത്ത മീഞ്ചന്ത ഗവണ്മെന്റ് ആര്ട്‌സ് കോളേജില്‍ അധ്യാപകനും. അവിടെ ഒരു വാടകവീട്ടില്‍ കുടുംബസമേതം താമസിക്കുന്നു. പലപ്പോഴും മീഞ്ചന്തയിലെ ഇടവഴികളിലൂടെ വൈകുന്നേരത്തെ നടത്തം ഇരുവരും ഒന്നിച്ചാണ്. പതിവ് നടത്തത്തിനിടയിലായിരുന്നു ചോദ്യം. മാഷ് ദേഷ്യപ്പെട്ടില്ല:
എന്തേ താന്‍ ചോയ്ക്കാന്‍, എന്നു മാഷിന്റെ തനതു ശൈലിയില്‍ മറുചോദ്യവുമെത്തി.
മാഷ്ടെ ഒരു കവിത കണ്ടപ്പോ തോന്നിയതാ
എന്റെ ഏത് കവിത
പെണ്ണര കണ്ടിട്ടില്ലാത്തതിനാലാമോ ഞാനൊരു കാക്കവിയായത്
ഇനി, കണ്ടെന്നാകില്‍ അരയ്ക്കാക്കവിയാമോ
അത് സത്യാ. ഞാനൊരു പെണ്ണിനെയും ഉടുത്തതഴിച്ച് കണ്ടിട്ടില്ല
ഒരു പെണ്ണിനോടും പ്രേമമോ കാമമോ ഒരിക്കലും തോന്നീട്ടില്ലേ
ഇല്ല
ഒരു തവണയെങ്കിലും പ്രേമിച്ച് അബദ്ധായിട്ടുണ്ടാവുംന്നാ ഞാന്‍ വിചാരിച്ചത്. ഒരു കവിതയുണ്ടല്ലോ
കേട്ടപ്പോള്‍ കാണാന്‍ തോന്നി
കണ്ടപ്പോള്‍ കെട്ടാന്‍ തോന്നി
കെട്ടിനോക്കുമ്പോള്‍ കഷ്ടം!
പെട്ടുപോയെന്നും തോന്നി പിന്നെ
തോന്നലാണ് എല്ലാമെന്ന
താശ്വാസമെന്നും തോന്നി.
മാഷ് ചിരിച്ചു: ഓ. അത് തമാശയല്ലേടോ? ഞാന്‍ ഒരു പെണ്ണിനെയും പ്രേമിച്ചിട്ടുല്ല, കാമിച്ചിട്ടൂല്ല

ഒരു പെണ്ണിനും മാഷോട് ഇങ്ങോട്ട് പ്രേമവും കാമവും ഒന്നും തോന്നീട്ടില്ലേ? കാരശ്ശേരി വീണ്ടും ചോദിച്ചു.

ഇല്ല. എനിക്കേ കുട്ടിക്കാലത്തേ വയസ്സന്റെ മട്ടാ. ഉടുപ്പും നടപ്പും ഒക്കെ അങ്ങന്യാ. എന്നെ കാണുമ്പോ മുതിര്‍ന്നവര്‍ക്കും ചെറുപ്പക്കാര്‍ക്കും ഒക്കെ ഒര് പാവം കാരണവര് എന്ന തോന്നലാ. അതിന്റെടേല്അങ്ങോട്ടോ ഇങ്ങോട്ടോ പ്രേമം തോന്നണത് എങ്ങന്യാ!
ഒര ്‌പെണ്ണും ഒരിക്കലും കാമിച്ചിട്ടില്ല എന്നു വരാമോ? ങ്അ! താനിപ്പോ ചോദിച്ചപ്പളാ ഓര്‍മ്മ തോന്ന്ണത്.

പിന്നെ പറഞ്ഞ കഥയുടെ ചുരുക്കം ഇങ്ങനെ: അന്ന്മാസ്റ്റര്‍ക്ക് ഇരുപതു വയസ്സാണ്. വൈകുന്നേരം ഏതോ ബന്ധു വീട്ടില്‍ എത്തിയിരിക്കുന്നു. അത്താഴം കഴിക്കാറാവുമ്പോഴേക്ക് വീട്ടുകാരന്റെ ദൂരെ താമസിക്കുന്ന അച്ഛനു ദീനം കലശലാണ് എന്നും പറഞ്ഞ് ആളു വന്നു.വല്ലതും കഴിച്ചെന്നു വരുത്തി വീട്ടുകാരെല്ലാവരും കൂടി പുറപ്പെട്ടു. വീടു കാവലിനു വേലക്കാരിപ്പെണ്ണുണ്ട്; അവളൊറ്റക്കാവുന്നതിനു കുഞ്ഞുണ്ണിയുണ്ട്. മാസ്റ്ററെ വെറുമൊരു കാരണവര്‍ ആയിട്ടേ എല്ലാവരും കണക്കാക്കിയിരുന്നുള്ളു.വീട്ടുകാര്‍ ഇറങ്ങിയ ഉടനെ മാസ്റ്റര്‍ ഊണ് കഴിച്ചിട്ട് വീതിയേറിയ തളത്തില്‍ കട്ടിലില്‍ കിടന്നു. പത്തുപതിനഞ്ചു വയസ്സുള്ള വേലക്കാരി അനുവാദം വാങ്ങി തളത്തിന്റെ മറ്റൊരു മൂലയില്‍ പായ വിരിച്ചു.

വഴിനടന്ന ക്ഷീണം കൊണ്ട് കിടന്നപാടെ ഉറങ്ങിപ്പോയ മാഷ്, കുറച്ചുകഴിഞ്ഞ് കട്ടിലില്‍ കൂടെ ആരോ കിടക്കുന്നപോലെ തോന്നിയിട്ടാണ് ഉണര്‍ന്നത്;ആ പെണ്‍കുട്ടിയാണ്. എന്താ ഇവിടെ വന്ന് കിടക്കുന്നത് എന്നു ചോദിച്ചപ്പോള്‍ ഒറ്റയ്ക്ക്കിടക്കാന്‍ പേടിയാണ് എന്നു മറുപടി. പേടിക്കാനൊന്നൂല്ല. അവടെ പോയിക്കെടന്നോളു, ഞാന്‍ ഇവടെയില്ലേ എന്ന് ശാസിച്ച് പറഞ്ഞയച്ചു. കുറച്ചുകഴിഞ്ഞ് വീണ്ടും എത്തിയപ്പോള്‍ കാരണം പറഞ്ഞത് എന്റെ പായില് ഉറുമ്പുണ്ട് എന്നായിരുന്നു. ചെന്നു വിളക്ക് കത്തിച്ച്പായ തട്ടിക്കുടഞ്ഞ് നേരെയാക്കി അവളെ കിടത്തിപ്പോന്നു.

കുറേക്കഴിഞ്ഞ് വീണ്ടും വന്നു: അപ്പുറത്തെന്തോ വല്യ ശബ്ദം കേട്ടപോലെ. നിയ്ക്ക്‌പേട്യാ എന്ന് കെട്ടിപ്പിടിച്ച് കരയുംപോലെ. എവിടെ ശബ്ദം? ഒന്നൂല്ല. കുട്ടിക്ക് തോന്ന്യതാവും. ചെന്ന് കിടക്കൂ എന്ന്ഇത്തിരി കനപ്പിച്ചു. എന്നിട്ടെന്താ, വെളുക്കാന്‍ നേരത്ത് വീണ്ടും വന്ന് കൂടെക്കിടന്നു. ഇത്തവണ തുറന്നുപറഞ്ഞു: നിയ്ക്ക്ഇവടെക്കെടക്കണം
ശരി, കുട്ടി ഇവടെക്കെടന്നോളു എന്നും പറഞ്ഞ് മാഷ് എണീറ്റ് അവളുടെ പായില്‍ച്ചെന്ന് കിടന്നുവത്രേ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തുക്കളൊടൊപ്പം മീൻവല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായി...  (8 minutes ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (25 minutes ago)

സൗദിയിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശി നിര്യാതനായി....  (36 minutes ago)

തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്  (50 minutes ago)

കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ.  (1 hour ago)

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (7 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (8 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (10 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (10 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (10 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (11 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (11 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (12 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (12 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (12 hours ago)

Malayali Vartha Recommends