ഈ ഗ്രാമത്തില്‍ വന്നു താമസിക്കാമോ? ഒരു വീടും ഒപ്പം 38,89,950 രൂപയും സൗജന്യമായി നിങ്ങള്‍ക്ക് ലഭിക്കും

മഞ്ഞണിഞ്ഞ മലനിരകള്‍... ചുറ്റും പൈന്‍മരങ്ങള്‍... തൊട്ടു തൊട്ട് ഇരിക്കുന്ന കൊച്ചു വീടുകള്‍. ശുദ്ധവായു.. തണുത്ത കാറ്റ്... ശാന്തമായ അന്തരീക്ഷം... ഇങ്ങനെ ഒരു ഗ്രാമത്തില്‍ താമസിക്കണം എന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?. എങ്കില്‍ നിങ്ങള്‍ക്ക് ഇതാ ഒരു സുവര്‍ണ്ണ അവസരം.
സ്വിറ്റ്‌സര്‍ലാന്‍ഡിലേക്കു പോരു. ഇവിടെ അല്‍ബിനെന്‍ എന്ന സുന്ദരമായ ഒരു കൊച്ചു ഗ്രാമം ഉണ്ട്. ഇവിടെ നിങ്ങള്‍ താമസിക്കാന്‍ തയാറായാല്‍ ഒരു വീടും ഒപ്പം 60,000 ഡോളറും സര്‍ക്കാര്‍ ഇങ്ങോട്ടു തരും. അതായത് ഏകദേശം 38,89,950 രൂപ. 240-ല്‍ താഴെ മാത്രം ജനസംഖ്യയുള്ള ഗ്രാമത്തെ പുനര്‍ജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണു സര്‍ക്കാര്‍ വക ഈ വമ്പന്‍ ഓഫര്‍.
ജനസംഖ്യ കുറഞ്ഞതിനെ തുടര്‍ന്ന് ഈ ഗ്രാമത്തിലെ വിദ്യാലയങ്ങളും വ്യാപാര സ്ഥാപനങ്ങളും അടച്ചു പൂട്ടിയിരുന്നു. ആകെ ഉള്ള ഏഴു വിദ്യാര്‍ത്ഥികള്‍ പോകുന്നത് അടുത്തുള്ള പട്ടണത്തിലെ സ്‌കൂളിലാണ്. ജനസംഖ്യ ഉയര്‍ത്താനായി 45 വയസു കഴിഞ്ഞവരോടു വിരമിച്ചതിനു ശേഷം ഇവിടെ വന്നു താമസിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

താല്‍പ്പര്യം ഉള്ളവര്‍ക്ക് സര്‍ക്കാര്‍ എല്ലാ വിധ സൗകര്യങ്ങളും ഒരുക്കും. രണ്ടു കുട്ടികള്‍ ഉള്ള കുടുംബത്തിനു 60,000 ഡോളറും നല്‍കും. ഒരു നിബന്ധന മാത്രം അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ അല്‍ബേനിയയില്‍ വന്നു താമസിച്ചു കൊള്ളണം.
https://www.facebook.com/Malayalivartha

























