എല്ലാവരുടെയും കണ്ണിരൊപ്പുന്ന ആളാണ്, എന്റെയും മക്കളുടെയും കണ്ണീര്‍ ആരൊപ്പും...? ഉമ്മന്‍ ചാണ്ടിയെ വേദിയില്‍ ഇരുത്തി ഭാര്യ പ്രസംഗിച്ചത് വൈറലാകുന്നു

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കുവൈറ്റില്‍ ഒഐസിസിയുടെ വേദിയില്‍ ഉമ്മന്‍ ചാണ്ടിയും മറ്റു കോണ്‍ഗ്രസ് നേതാക്കളും ഇരിക്കുമ്പോഴായിരുന്നു മറിയാമ്മ ഉമ്മന്റെ രസകരമായ പ്രസംഗം. എന്നെ പ്രസംഗിക്കാന്‍ വിളിച്ചപ്പോള്‍ മുതല്‍ ഭര്‍ത്താവിന് ഉള്‍ക്കിടിലമാണ് എന്നു പറഞ്ഞാണ് മറിയാമ്മ തുടങ്ങിയത്.
ഞാന്‍ രാഷ്ട്രീയം അറിയാത്ത രാഷ്ട്രിയക്കാരിയല്ല, പ്രസംഗിക്കാന്‍ ഒന്നുമറിയില്ല, ഒരുപാട് അസുഖങ്ങള്‍ ഒക്കെയുള്ള പാവം വീട്ടമ്മയാണ് എന്നു പറഞ്ഞു മറിയാമ്മ പ്രസംഗം ആരംഭിച്ചു. എന്റെ ഭര്‍ത്താവ് കടന്നു വന്ന അഗ്‌നി പരീക്ഷകള്‍ നിങ്ങള്‍ക്ക് അറിയാം എന്നും എന്തു ടെന്‍ഷന്‍ വന്നാലും നിങ്ങള്‍ എന്നെ ഓര്‍ത്താല്‍ മതി എന്നും മറിയാമ്മ പറഞ്ഞപ്പോള്‍ സദസില്‍ ചിരി പടര്‍ന്നു.
ഉമ്മന്‍ ചാണ്ടിയെപ്പറ്റി നിങ്ങള്‍ക്ക് നന്നായി അറിയാം. നാട്ടുകാരുടെ മുഴുവന്‍ ദുരിതങ്ങള്‍ കാണുന്ന ആളാണ്. 24*7 ആണ് പ്രവര്‍ത്തനം. ആഴ്ചയില്‍ എട്ടുദിവസം ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ഇടയ്ക്കിടെ ആഗ്രഹിച്ചുപോകാറുണ്ട്. ഒരു ദിവസം എനിക്കും കുടുംബത്തിനും അദ്ദേഹത്തെ കിട്ടുമോ..? എല്ലാരുടെയും കണ്ണീരൊപ്പുന്ന ആളാണ്. എന്റേം മക്കള്‍ടേം കണ്ണീര് ആരൊപ്പും..എന്നും മറിയമ്മ ഉമ്മന്‍ ചോദിച്ചപ്പോള്‍ സദസില്‍ കൈയ്യടി ഉയര്‍ന്നു. ഭാര്യയുടെ പ്രസംഗം ഒരു പുഞ്ചിരിയോടെയാണ് ഉമ്മന്‍ ചാണ്ടി കേട്ടിരുന്നത്.
https://www.facebook.com/Malayalivartha

























