Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

32,000 കൊല്ലം മുന്‍പുള്ള വിത്ത് മുളപ്പിച്ച് ചെടി ആക്കിയപ്പോള്‍!

26 JUNE 2018 11:37 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

റഷ്യയിലെ സൈബീരിയയുടെ തണുത്തുറഞ്ഞ ഭൂപ്രദേശത്ത് ഉല്‍ഖനനം നടത്തുമ്പോള്‍ കുറെ വിത്തുകള്‍ ലഭിച്ചു. റേഡിയോ കാര്‍ബണ്‍ ഡേറ്റിങ് വഴി കാലപ്പഴക്കം നിര്‍ണയിച്ചു നോക്കിയപ്പോള്‍, 38 മീറ്റര്‍ ആഴത്തില്‍ മാമത്തുകളുടെയും കാണ്ടാമൃഗങ്ങളുടെയും അസ്ഥികൂടങ്ങള്‍ക്കെല്ലാം ഒപ്പം അണ്ണാന്മാര്‍ ഒളിപ്പിച്ചരീതിയില്‍ കിടന്ന ആ വിത്തുകളുടെ പ്രായം 32,000 വര്‍ഷമാണെന്ന് മനസ്സിലായി. ഇളംവിത്തുകളും മൂപ്പെത്തിയ വിത്തുകളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. പൊത്തിനകത്തിരുന്നു മുളയ്ക്കാതിരിക്കാന്‍ അണ്ണാന്മാര്‍ തന്നെ മൂപ്പെത്തിയ വിത്തുകള്‍ക്കു പരുക്കേല്‍പിച്ചിരുന്നു. ശാസ്ത്രജ്ഞന്മാര്‍ പരുക്കേല്‍ക്കാത്ത വിത്തുകളില്‍നിന്നു കോശങ്ങള്‍ വേര്‍തിരിച്ചെടുത്തു മുളപ്പിച്ചു.

ഒരുവര്‍ഷത്തിനുശേഷം ചെടിയില്‍ പൂക്കളും കായ്കളും ഉണ്ടായി. ഇന്ന് സൈബീരിയയില്‍ കാണപ്പെടുന്ന ഒരു സസ്യമായ Silene stenophylla  ആയിരുന്നു ആ ചെടി. ഇന്നുള്ള Silene stenophylla ചെടിയില്‍ ഉണ്ടാകുന്ന പൂക്കളുടെ ആകൃതിയില്‍നിന്നു വ്യത്യസ്തമായിരുന്നു അവയില്‍ ഉണ്ടായ പൂക്കള്‍. ഒരു ചെടിയില്‍ 32,000 വര്‍ഷങ്ങള്‍ എന്ന നീണ്ട കാലം വരുത്തുന്ന മാറ്റങ്ങള്‍ കൗതുകത്തോടെ ശാസ്ത്രലോകം പഠിച്ചു. ഇത്രയും കാലം ഉറങ്ങിക്കിടന്നിട്ടും മുളയ്ക്കല്‍-ശേഷി നശിക്കാത്ത വിത്തുകള്‍ ഗവേഷകരെ അദ്ഭുതപ്പെടുത്തി. ഇതിനുമുന്‍പു പഴയകാലത്തു നിന്നു ലഭിച്ച വിത്തുകള്‍ മുളപ്പിച്ചതിനു പരമാവധി 2000 വര്‍ഷം മാത്രമായിരുന്നു പ്രായം എന്നോര്‍ക്കുമ്പോഴാണ് ഈ വിത്തുകളുടെ പഴക്കം നമ്മെ അദ്ഭുതപ്പെടുത്തുന്നത്. ഇവയുടെ 60,000 വിത്തുകളും കായ്കളുമാണ് ലഭിച്ചത്. അവയുടെ കലകളില്‍നിന്നു മുളപ്പിച്ച 36 ചെടികള്‍ക്കുണ്ടായ വിത്തുകള്‍ക്ക് 100 ശതമാനമായിരുന്നു മുളയ്ക്കല്‍ശേഷി. ഇന്നുള്ള ഇതേ ചെടിയുടെ വിത്തുകളുടെ മുളയ്ക്കാനുള്ള കഴിവ് 90 ശതമാനമായിരുന്നു. ഈ വ്യത്യാസങ്ങളുടെ കാരണങ്ങള്‍ പഠിക്കേണ്ടതായിട്ടുണ്ട്.

ഭാവിയിലേക്കു വിത്തുകള്‍ കരുതിവയ്ക്കുന്ന പല സ്ഥാപനങ്ങളും അവ സൂക്ഷിച്ചു വയ്ക്കാനുള്ള ഏറ്റവും മികവുറ്റ മാര്‍ഗങ്ങള്‍ ഇന്നും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അവിടെയാണ് ഈ കണ്ടെത്തലിന്റെ പ്രാധാന്യം. എന്തൊക്കെ സുരക്ഷിതമായ രീതിയില്‍ സൂക്ഷിച്ചാലും പല വിത്തുകളുടെയും മുളയ്ക്കല്‍ശേഷി കാലം ചെല്ലുന്തോറും കുറഞ്ഞാണ് വരുന്നത്. പരീക്ഷണങ്ങളില്‍ ഒപ്പിയം പോപ്പി ചെടിയുടെ വിത്തുകള്‍ 7 ഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിച്ചത് 160 വര്‍ഷത്തിനുശേഷം മുളച്ചതു വെറും രണ്ടു ശതമാനം മാത്രമാണ് എന്നതെല്ലാം ഈ അവകാശവാദങ്ങളെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തിയിരുന്നെങ്കിലും കാര്‍ബണ്‍ കാലനിര്‍ണയം സംശയങ്ങളെ അകറ്റുകയായിരുന്നു.

[ (A) ഇപ്പോള്‍ ഉള്ള ചെടിയുടെ പുവ്, (B)പഴയ വിത്തില്‍ നിന്ന് മുളപ്പിച്ചതില്‍ പെണ്‍പൂക്കള്‍ മാത്രമുണ്ടായ ചെടി, പഴയ വിത്തില്‍ നിന്ന് മുളപ്പിച്ചതില്‍ ഒരേ ചെടിയില്‍ ഉണ്ടായ പെണ്‍ പൂക്കളും (F) ദ്വിലിംഗ പുഷ്പങ്ങളും (B)]   


കാലങ്ങളായുള്ള ഗാമ റേഡിയേഷനാണ് വിത്തുകളുടെ മുളയ്ക്കല്‍ശേഷി ഇല്ലാതാകാനുള്ള കാരണങ്ങളില്‍ ഒന്ന്. ഈ വിത്തുകള്‍ കിട്ടിയ സ്ഥലത്ത് അനുഭവപ്പെട്ട ഗാമാ റേഡിയേഷന്‍ താരതമ്യേന കുറവായിരുന്നു. ഇതിനു മുന്‍പേ താമരയുടെ 1300 വര്‍ഷം പഴക്കമുള്ള വിത്തുകളില്‍ ഏറ്റ റേഡിയേഷനു തുല്യം റേഡിയേഷനേ ഇവിടെ 32,000 വര്‍ഷങ്ങള്‍ പിന്നിട്ട വിത്തുകള്‍ക്കും കിട്ടിയിരുന്നുള്ളൂ. ഇത്തരം മറ്റു വിത്തുകളും മുളപ്പിക്കാന്‍ കഴിഞ്ഞാല്‍ പരിണാമപ്രക്രിയ കണ്‍മുന്നില്‍ കാണുന്നതുപോലെ ശാസ്ത്രലോകത്തിനു മനസ്സിലാക്കാന്‍ കഴിയും എന്നതു ശാസ്ത്രകുതുകികളെ ആവേശഭരിതരാക്കിയിരിക്കുകയാണ്. അതുകൂടാതെ എന്നോ വംശനാശം സംഭവിച്ച സസ്യങ്ങളെ തിരികെ കൊണ്ടുവരാനാവുന്നതിനെപ്പറ്റിയെല്ലാം അവര്‍ സ്വപ്നം കാണുകയും ചെയ്യുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (1 hour ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (1 hour ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (2 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (2 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (2 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (2 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (3 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (3 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (3 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (3 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (4 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (4 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (4 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (4 hours ago)

Malayali Vartha Recommends