മോഹൻലാലിനെ രക്ഷിക്കാനിറങ്ങിയ സർക്കാരിനെ കുടുക്കാൻ ബി.ജെ.പി; വനംവകുപ്പ് ചട്ടലംഘനം നടത്തിയെന്ന സി.എ.ജി. റിപ്പോര്‍ട്ടിനു പിന്നാലെ കേന്ദ്ര വന്യജീവി കുറ്റകൃത്യ നിവാരണ ബ്യൂറോ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃതമായി ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ച കേസില്‍ നടന്‍ മോഹന്‍ലാലിനെതിരേ കേന്ദ്ര വന്യജീവി കുറ്റകൃത്യ നിവാരണ ബ്യൂറോ വിഭാഗം അന്വേഷണം ആരംഭിച്ചു. താരത്തെ കേസില്‍നിന്നു രക്ഷിക്കാന്‍ വനംവകുപ്പ് ചട്ടലംഘനം നടത്തിയെന്ന സി.എ.ജി. റിപ്പോര്‍ട്ടിനു പിന്നാലെയാണ് കേന്ദ്ര വന്യജീവി കുറ്റകൃത്യ നിവാരണ ബ്യൂറോ അന്വേഷണം തുടങ്ങിയത്. കേരളത്തിലെ ഒരു വിഭാഗം ആനപ്രേമികളുടെ പരാതിയെത്തുടര്‍ന്നാണ് നടപടി. ആദായനികുതി വകുപ്പ് മോഹന്‍ലാലിന്റെ കൊച്ചിയിലെ വസതിയില്‍ നടത്തിയ പരിശോധനയിലാണ് നാല് ആനക്കൊമ്പുകള്‍ കണ്ടെടുത്തത്.
ഇതിന്റെ ഉടമസ്ഥാവകാശരേഖകള്‍ താരത്തോടാവശ്യപ്പെട്ടെങ്കിലും ഹാജരാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നു വനംവകുപ്പ് കേസെടുത്തു. എന്നാല്‍, നിയമത്തില്‍ ഇളവു വരുത്തി താരത്തെ കേസില്‍നിന്ന് ഒഴിവാക്കുകയായിരുന്നുവെന്നാണ് സി.എ.ജി. റിപ്പോര്‍ട്ട്. ഇതിനിടെ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പുനരന്വേഷിക്കണമെന്ന ആവശ്യവുമായി കര്‍ഷക സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്ത് വന്നു. കേസന്വേഷണത്തില്‍ ചട്ടലംഘനം നടന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് പാലക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ മോഹന്‍ലാലിനെതിരെ രംഗത്തുവന്നത്. ഉടമസ്‌ഥാവകാശ രേഖയില്ലാത്ത ആനക്കൊമ്ബ് കണ്ടെടുത്താല്‍ അവ പിടിച്ചെടുത്ത് ഗസറ്റില്‍ പരസ്യംചെയ്‌ത് യഥാര്‍ത്ഥ ഉടമയെ കണ്ടെത്തുകയോ സര്‍ക്കാരിലേക്കു കണ്ടുകെട്ടുകയോ വേണമെന്നാണ് ചട്ടം.
ഇതൊന്നും താരത്തിന്റെ കേസില്‍ പാലിക്കപ്പെട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു സി.എ.ജിയുടെ റിപ്പോര്‍ട്ട്. സംഭവത്തില്‍ വീഴ്‌ച വരുത്തിയതായി അന്വേഷണസംഘം കണ്ടെത്തിയാല്‍ താരവും സഹായിച്ച ഉദ്യോഗസ്‌ഥരും കുടുതല്‍ കുരുക്കിലാകും. മൃഗശേഷിപ്പുകള്‍ വെളിപ്പെടുത്താന്‍ അവസരം നല്‍കി എന്ന പരിഗണനയാണ് താരത്തിന് വനംവകുപ്പ് നല്‍കിയത്. ഇത് ചട്ടലംഘനമാണെന്ന് വ്യക്‌തമായ സ്‌ഥിതിക്ക് കേന്ദ്ര ഇടപെടല്‍ കേസില്‍ നിര്‍ണായകമാകും. താരത്തിന്റെ ഉടമസ്‌ഥതയിലുണ്ടായിരുന്ന ആനക്കൊമ്ബുകള്‍ തൃശൂര്‍ സ്വദേശിയുടെയും തൃപ്പൂണിത്തുറ സ്വദേശിയുടെയും കൈവശമുണ്ടായിരുന്ന ആനകളുടെതായിരുന്നുവെന്ന തെളിവുകള്‍ ആനപ്രേമിസംഘം പരാതിക്കൊപ്പം നല്‍കിയിട്ടുണ്ടെന്നാണ് സൂചന.
അതേസമയം വനംവകുപ്പ് നിയമത്തിലെ സെക്ഷന്‍ 40ന്റെ ലംഘനമാണ് സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കേരളത്തിലെ ഒരു വിഭാഗം ആനപ്രേമികളുടെ പരാതിയെത്തുടര്‍ന്നാണ് നടപടി. ആദായനികുതി വകുപ്പ് മോഹന്‍ലാലിന്റെ കൊച്ചിയിലെ വസതിയില്‍ നടത്തിയ പരിശോധനയിലാണ് നാല് ആനക്കൊമ്ബുകള്‍ കണ്ടെടുത്തത്. ഇതിന്റെ ഉടമസ്ഥാവകാശരേഖകള്‍ താരത്തോടാവശ്യപ്പെട്ടെങ്കിലും ഹാജരാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നു വനംവകുപ്പ് കേെസടുത്തു. എന്നാല്‍, നിയമത്തില്‍ ഇളവു വരുത്തി താരത്തെ കേസില്‍നിന്ന് ഒഴിവാക്കുകയായിരുന്നുവെന്നാണ് സി.എ.ജി. റിപ്പോര്‍ട്ട്. നാല് ആനക്കൊമ്പുകളാണ് മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയത്. അനധികൃതമായി ആനക്കൊമ്പുകള്‍ നടന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയതായി വനം വകുപ്പിനെ അറിയിച്ചിട്ടും അവര്‍ അത് പിടിച്ചെടുത്തില്ലെന്നും പരാതി ഉയരുന്നുണ്ട്.
അതേസമയം വെളിപ്പെടുത്തലിനുളള അവസരം ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്നതിന് പകരം നടന് മാത്രമായി ഉത്തവിറക്കിയത് ചട്ടലംഘനമാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. മോഹന്‍ലാല്‍ എന്ന പേര് പറയാതെ ഒരു പ്രമുഖ നടന്‍ എന്ന പരാമര്‍ശത്തോടെയാണ് സിഎജി റിപ്പോര്‍ട്ടില്‍ ആനക്കൊമ്പ് കേസിനെക്കുറിച്ചുള്ള കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. ആനക്കൊമ്പുകളുടെ ഉടമസ്ഥത വെളിപ്പെടുത്താന്‍ മോഹന്‍ലാലിനു വേണ്ടി മാത്രം പ്രത്യേക അവസരം കൊടുക്കുകയാണ് വനംവകുപ്പ് ചെയ്തെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.
വ്യക്തികളുടെ പക്കലുള്ള മൃഗശേഷിപ്പുകള്‍ വെളിപ്പെടുത്താന്‍ 2003 ല്‍ സര്‍ക്കാര്‍ അവസരം നല്‍കിയിരുന്നതാണ്. എന്നാല്‍ വീട്ടില്‍ നിന്നും ആനക്കൊമ്പുകള്‍ കണ്ടെത്തിയപ്പോഴാണ് മൃഗശേഷിപ്പ് വെളിപ്പെടുത്താന്‍ നടന് അവസരം നല്‍കിയത്. വെളിപ്പെടുത്താനുള്ള അവസരം ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്നതിനു പകരം നടന് മാത്രമായി പ്രത്യേക ഉത്തരവ് ഇറക്കി. ഇത് ചട്ടലംഘനമാണ്. സമാനകുറ്റം ചെയ്തവര്‍ക്ക് ഉത്തരവ് ബാധകമാക്കിയില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ടെന്നും റിപ്പോർട് ഉണ്ടായിരുന്നു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആനക്കൊമ്പുകള്‍ വീട്ടില്‍ സൂക്ഷിക്കാന്‍ തനിക്ക് അനുവാദം നല്‍കിയിട്ടുണ്ടെന്ന നടന്റെ വാദത്തെ തളളുന്നതാണ് സിഎജി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ തലത്തില്‍ നിന്നും അനുമതി കിട്ടിയിട്ടുണ്ടെങ്കില്‍ തന്നെ അത് നിയമത്തില്‍ കൃത്രിമത്വം ഉണ്ടാക്കിയുള്ള അനുമതിയാണെന്നാണ് സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. നിലവില്‍ ഈ സംഭവത്തല്‍ കേസ് ഒന്നും നിലനില്‍ക്കുന്നില്ലെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇതിനു പിന്നില്‍ നടന്നുവെന്ന ആക്ഷേപങ്ങള്‍ തെറ്റായിരുന്നില്ലെന്ന് സ്ഥാപിക്കപ്പെടുന്നു.
https://www.facebook.com/Malayalivartha