Widgets Magazine
19
Mar / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാറ്റത്തിനായി ലീഗും സിപിഎമ്മും... ജാമ്യം ലഭിക്കുന്ന എല്ലാ സിഎഎ പ്രതിഷേധ കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍; നടപടികള്‍ വേഗത്തിലാക്കാന്‍ ഉത്തരവിട്ടു; പൗരത്വ നിയമ ഭേദഗതിയില്‍ നിര്‍ണായകം, ലീഗും സിപിഎമ്മും നല്‍കിയതടക്കം 236 ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍.....രാവിലെ പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി, റോഡ് മാര്‍ഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തി ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് ഷോ,സന്ദര്‍ശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തില്‍ കനത്ത സുരക്ഷ


സംസ്ഥാനത്ത് നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്.... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത


പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കൂടുതല്‍ കേസുകള്‍ പിന്‍വലിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍...


മുജീബ് റഹ്‌മാനെ പൊലീസ് സാഹസികമായി പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്... ‘ഒരു പാര എടുക്ക്’ എന്നുൾപ്പെടെ ഉദ്യോഗസ്ഥർ പറയുന്നത് വിഡിയോ ദൃശ്യങ്ങളിൽ കേൾക്കാം...

എന്റെ കുഞ്ഞിനെ ഞാന്‍ ഡോക്ടറാക്കില്ലെന്ന് ഒരു ഡോക്ടര്‍ പറയുന്നു... വ്യത്യസ്തമായ ഒരു കുറിപ്പ്

21 MAY 2019 05:28 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

ലോക നന്മയ്ക്കായി കാളകൂട വിഷം ഏറ്റുവാങ്ങിയ പരമശിവൻ ..ഇന്ന് മഹാ ശിവരാത്രി

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

രാംലല്ലയുടെ വസ്ത്രം രൂപകൽപന ഭഗവൻ കാട്ടിത്തന്ന പോലെഎന്ന് മനീഷ് ത്രിപാഠി; കാശിയിൽ നിർമ്മിച്ച വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത് സ്വർണം, വെള്ളി; ആദ്യ ഏഴ് ദിവസത്തെ വസ്ത്രങ്ങൾ തയ്യാറാക്കിയത് ദിവസങ്ങൾക്കനുസരിച്ചു

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

മക്കളെ നിര്‍ബന്ധിച്ച് എംബിബിഎസ് എടുക്കാന്‍ നിര്‍ബന്ധിക്കുന്ന മാതാപിതാക്കള്‍ ഇന്നൊരു സാധാരണ കാഴ്ച മാത്രമാണ്. എന്നാല്‍, ഇത്രയധികം കഷ്ടപ്പെട്ട് പഠിച്ച് നേടുന്ന ജീവിതം എപ്രകാരമുള്ളതാണെന്ന് മനസ്സിലാക്കിയിട്ട് വേണം ഈ പ്രൊഫഷന്‍ തെരഞ്ഞെടുക്കാനെന്ന് മുന്നറിപ്പു പോലെ പറയുകയാണ് ഡോക്ടര്‍ നെല്‍സണ്‍ ജോസഫ് എന്ന ഫെയ്‌സ്ബുക്ക് ഉപയോക്താവ്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം


ഞാന്‍ എന്തുകൊണ്ട് എന്റെ കുട്ടിയെ ഡോക്ടറാക്കില്ല:

പ്രത്യേകിച്ചൊന്നും പ്ലാന്‍ ചെയ്യാനുള്ള പ്രായമായിട്ടില്ല അവന്. രണ്ട് വയസ്, അതാണു പ്രായം. അവനു സൗകര്യമുള്ളപ്പൊ അവന്റെ ഇഷ്ടത്തിനനുസരിച്ച് അവന്റെ വഴി തിരഞ്ഞെടുക്കട്ടെ എന്നാണു കരുതുന്നത്. എങ്കിലും അഭിപ്രായമോ ഉപദേശമോ ചോദിച്ചാല്‍ നല്‍കാനുദ്ദേശിക്കുന്ന, അല്ലെങ്കില്‍ ചിലപ്പൊ പറയാന്‍ കരുതിയിരിക്കുന്ന ഒരു വാചകമുണ്ട്
'എം.ബി.ബി.എസ് ഒഴികെ മറ്റ് എന്തെങ്കിലും വഴി നോക്കൂ' എന്ന്

ചുമ്മാ ഒരു പഞ്ചിനു പറയുന്നതോ ആലോചിക്കാതെ പറയുന്നതോ അല്ല. രണ്ട് വര്‍ഷം മുന്‍പ് ഇതേ കാര്യമെഴുതുമ്പൊ ഒരുപക്ഷേ മുന്‍പോട്ട് പോവുമ്പൊ അഭിപ്രായം മാറുമെന്നൊരു പ്രതീക്ഷയുണ്ടായിരുന്നു. അത് മാറിയില്ലെന്ന് മാത്രമല്ല ഈ അഭിപ്രായമുള്ളവരുടെ എണ്ണം കൂടി വരുന്നുമുണ്ട്. ഇക്കഴിഞ്ഞാഴ്ച ഞാന്‍ എന്റെ മോളെ / മോനെ ഡോക്ടറാക്കില്ലെന്ന് പറഞ്ഞ് കേട്ടത് ആറു ഡോക്ടര്‍മ്മാരില്‍ നിന്നാണ്.
കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത കണ്ടിരുന്നു. കുറഞ്ഞ ശമ്പളം ക്വോട്ട് ചെയ്യുന്ന ആള്‍ക്ക് ജോലി കൊടുക്കുമെന്ന് ടെണ്ടര്‍ വിളിച്ചിരിക്കുന്നത്. ദൈവങ്ങളെന്ന് വാഴ്ത്തി ഉയര്‍ത്തിവച്ചിരിക്കുന്ന ഡോക്ടര്‍ പ്രൊഫഷന്റെ അവസ്ഥയാണത്. അതൊരു തുടക്കമേ ആവുന്നുള്ളൂ എന്ന് ഞാന്‍ പറയും. അങ്ങനെ ജോലി നേടാനും തയ്യാറാവുന്ന ഡോക്ടര്‍മ്മാരുള്ള അവസ്ഥയിലേക്കാണു നമ്മുടെ നാട് പോവുന്നത്.

തുറന്ന് പറയാം. അനുഭവിക്കുന്ന കഷ്ടപ്പാടിനുള്ള ഫലം ഈ പ്രൊഫഷനില്‍ നിന്ന് ഇനിയുള്ള തലമുറകള്‍ക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ.
ഒരല്‍പം നീണ്ട കഥയാണിത്. മുന്നറിയിപ്പാണെന്ന് തന്നെ കരുതുക.

ഒരു ഡോക്ടറാവുന്നത് അഞ്ചര വര്‍ഷത്തെ പഠനം കൊണ്ടാണെന്ന് ഒരു തെറ്റിദ്ധാരണയുണ്ട്. അതിനൊക്കെ എത്രയോ മുന്‍പ് ഡോക്ടറാവാനുള്ള പ്രയത്നം ആരംഭിക്കും ആദ്യം എന്റ്രന്‍സ് കടമ്പ കടക്കണം. അതിനു വേണ്ടി ഏറ്റവും കുറഞ്ഞത് പ്ലസ് വണ്‍ പ്ലസ് ടു കാലം തൊട്ടെങ്കിലും ശ്രമിക്കണം. ഇതു കഴിഞ്ഞാല്‍ എല്ലാം സെറ്റാണെന്നുള്ള നുണ വിശ്വസിച്ച് ആ രണ്ട് വര്‍ഷം ശനിയും ഞായറും അവധികളും ആഘോഷങ്ങളുമില്ലാതെ പഠിക്കണം. അതുകൊണ്ട് കിട്ടിയില്ലെങ്കില്‍ വീണ്ടും ഒരു കൊല്ലം.

അങ്ങനെ കടന്നുകൂടി മെഡിക്കല്‍ കോളജില്‍ ചെന്നാലും ഇതേ വാചകമാണ് പലതവണ കേള്‍ക്കുക. ഓരോ വര്‍ഷം കഴിഞ്ഞാലും അടുത്തതില്‍ ശരിയാക്കാമല്ലോ. പഠിക്കാതിരിക്കാന്‍ പറ്റില്ല. ഇതു കഴിഞ്ഞ് രോഗികളെ നേരില്‍ കണ്ട് സംസാരിച്ച് ചികില്‍സിക്കേണ്ടതാണ്.അവിടെയും നഷ്ടപ്പെടും കുറെ ആഘോഷങ്ങളും ബന്ധുക്കളുടെ വിവാഹങ്ങളുമെല്ലാം.

അത് കഴിയുമ്പൊഴാണു കോഴ്സിന്റെ ദൈര്‍ഘ്യത്തിന്റെ പ്രശ്നം മനസിലായിത്തുടങ്ങുക. നാലാം വര്‍ഷവും അഞ്ചാം വര്‍ഷവുമൊക്കെ ആവുമ്പൊഴേക്ക് സമപ്രായക്കാരും സമാന രീതികളില്‍ പഠിച്ചുകൊണ്ടിരുന്നവരുമൊക്കെ ചിലപ്പൊ ജോലി നേടിയ വാര്‍ത്തകള്‍ കേട്ടുതുടങ്ങും. അപ്പൊ അതൊരു പ്രശ്നമാകില്ല. കാരണം നമ്മള്‍ ഇതൂടി കഴിഞ്ഞാല്‍ ഡോക്ടറാണല്ലോ.

പിന്നെ ഹൗസ് സര്‍ജന്‍സി. പരീക്ഷ പാസായി ' ഡോക്ടര്‍ ' ആയതിന്റെ ആവേശമൊക്കെ പതുക്കെ കെടാന്‍ തുടങ്ങും ഓരോ അനുഭവങ്ങളാവുമ്പൊ. അതും പ്രശ്നമാക്കില്ല,കാരണം ഒറ്റ വര്‍ഷം കൂടി കഴിഞ്ഞാല്‍ ഡോക്ടറാണല്ലോ. ഹൗസ് സര്‍ജന്‍സി കഴിയുമ്പൊഴാണു കയ്യില്‍ കിട്ടിയത് ' വെറും എം.ബി.ബി.എസ് ' ആണെന്ന് മനസിലാകുന്നത്. സ്പെഷ്യലിസ്റ്റ് അല്ലാത്തോരെ സ്വന്തം വീട്ടുകാര്‍ക്ക് പോലും വിലയുണ്ടാവില്ല ( സ്വന്തം വീട്ടുകാര്‍ക്ക് അല്ലേലും വിലയുണ്ടാവില്ല. . .അത് പോട്ടെ). അപ്പൊപ്പിന്നെ അതിനായുള്ള പരാക്രമം ആരംഭിക്കുകയായി

പി.ജി സീറ്റുകള്‍ അങ്ങനെ തോന്നിയപോലെ ആര്‍ക്കും കിട്ടില്ല. ഞാന്‍ ആദ്യമായി പി.ജി. എന്‍ട്രന്‍സ് എഴുതിയ കൊല്ലം ഒരു ലക്ഷം ഡോക്ടര്‍മ്മാരോ മറ്റോ ആയിരുന്നു ഉണ്ടായിരുന്നത്. അതില്‍ 22,000 - 23,000 പേരാണു ലിസ്റ്റിലുണ്ടാവുക. ബാക്കിയുള്ളവര്‍ക്ക് അടുത്ത വര്‍ഷം വീണ്ടും ശ്രമിക്കാം. അടുത്തവര്‍ഷമെന്ന് പറയുമ്പൊ ആ വര്‍ഷം പാസായെത്തുന്ന ഡോക്ടര്‍മ്മാരും ഉണ്ടാവും. . .മറ്റൊരു ഇരുപതിനായിരം ഡോക്ടര്‍മ്മാരോളം കൂടുതല്‍.

കാര്‍ഡിയോ തൊറാസിക് സര്‍ജനോ അല്ലെങ്കില്‍ ഒരു പീഡിയാട്രീഷനോ ആവണമെന്ന് ആഗ്രഹിച്ച് എന്റ്രന്‍സ് പഠിക്കാന്‍ തുടങ്ങിയ പത്താം ക്ലാസുകാരന്‍ ആറോ ഏഴോ വര്‍ഷം കഴിഞ്ഞ് ആ സ്വപ്നം ഒരിക്കലും നടക്കില്ലെന്ന് തിരിച്ചറിയുന്ന നിമിഷമൊന്ന് ഓര്‍ത്തുനോക്കിക്കേ. . .
ഇനി പി.ജി ആയവരുടെ കാര്യം. എട്ടുമണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിശ്രമം എന്നത് അവകാശമായിക്കിട്ടിയതിന്റെ ഓര്‍മ്മയാണു മെയ് ദിനമെന്ന് ഒരു പി.ജിയോട് പറഞ്ഞ് നോക്കിക്കേ. . .പുച്ഛിച്ച് ഒരു ചിരി കിട്ടാനാണു കൂടുതല്‍ സാദ്ധ്യത. ഇരുപത്തിനാലു തൊട്ട് അറുപതും എഴുപതും വരെ നീളുന്ന കഥ സ്പെഷ്യല്‍റ്റിക്കനുസരിച്ച് അവര്‍ പറഞ്ഞുതരും. അങ്ങനെ ജോലിചെയ്താല്‍ അപകടമുണ്ടാവില്ലേ എന്ന ചോദ്യമൊക്കെ സൗകര്യപൂര്‍വ്വം മറക്കാം അല്ലേ?

അത്രയും കഴിഞ്ഞ് എത്തുമ്പൊഴേക്ക് സ്വന്തം യൗവനം എവിടെപ്പോയെന്ന് ആലോചിച്ച് അന്തം വിടുന്ന ഒരു കൗമാരക്കാരനെ ചിലപ്പൊ കാണാന്‍ കഴിഞ്ഞേക്കും. അതു കഴിഞ്ഞെത്തുമ്പൊ ടെണ്ടറും അതും ഇതുമൊക്കെ കാണുമ്പൊഴാണു പഠിച്ചത് ഇതിനായിരുന്നോ എന്നാലോചിക്കുന്നത്.
വികസിത രാജ്യങ്ങളെക്കാള്‍ പല മടങ്ങ് മെച്ചപ്പെട്ടതാണ് ഇപ്പോള്‍ത്തന്നെ നമ്മുടെ ഡോക്ടര്‍ - രോഗി അനുപാതം. കണക്ക് ശരിയാണെങ്കില്‍ അഞ്ഞൂറു പേര്‍ക്ക് ഒരു ഡോക്ടറെന്ന നിലയിലേക്ക് അതെത്താന്‍ വലിയ പ്രയാസമുണ്ടാവില്ല. ആവശ്യത്തെക്കാള്‍ കൂടുതല്‍ ഉത്പാദനമുണ്ടാവുമ്പൊ വിലയിടിയും. മുപ്പതുകളില്‍ ജീവിച്ചുതുടങ്ങുന്ന, വായ്പയും കുടുംബവുമുള്ള ഒരു മിഡില്‍ - ലോവര്‍ മിഡില്‍ ക്ലാസുകാരനു ജീവിതം നടക്കില്ല.

സേവനമെന്ന് ദയവുചെയ്ത് പറയരുത്. ഡോക്ടറായതുകൊണ്ട്, ടാക്സ് തൊട്ട് വാടകയും ഭക്ഷണവും വരെയുള്ള ഏതെങ്കിലും കാര്യങ്ങള്‍ക്ക് ഇളവുകള്‍ കിട്ടിയതായി ഓര്‍മ്മിക്കുന്നില്ല. അല്‍പം കൂടുതലായാലേയുള്ളൂ. പ്രാക്ടീസ് ചെയ്യുന്നതും ശമ്പളം വാങ്ങുന്നതും ഒരു തെറ്റായാണു സമൂഹവും കാണുന്നത്. മുന്നൂറു രൂപ വാങ്ങുന്ന ന്യൂറോളജിസ്റ്റിനു സമൂഹമാദ്ധ്യമത്തില്‍ നേരിടേണ്ടിവന്ന ആക്രമണവും ഓര്‍മ്മയിലുണ്ട്.
ഇതുവരെ ജോലിയെക്കുറിച്ച് ഒരക്ഷരം പറഞ്ഞില്ലെന്ന് ഓര്‍ക്കണം.

ഏറ്റവും നല്ല , ഏറ്റവും സേവന മനസ്ഥിതിയുള്ള ഡോക്ടറെപ്പോലും മെഡിക്കല്‍ മാഫിയയെന്ന് യാതൊരു ഉളുപ്പുമില്ലാതെ വിളിക്കാന്‍ മടിയില്ലാത്തവര്‍ നമ്മുടെയിടയിലുണ്ട്. ഒരു പിഴവുണ്ടായാല്‍ അതുവരെ കാത്തുസൂക്ഷിച്ച സല്‍പ്പേരും പ്രാക്ടീസും ജീവിതവും നഷ്ടപ്പെടുമെന്നുള്ള ഡെമോക്ലീസിന്റെ വാളിനു കീഴെ ഉറങ്ങാന്‍ പറ്റില്ല. അങ്ങനെയുണ്ടായാല്‍ അന്നുവരെ നിങ്ങള്‍ ചെയ്ത നന്മയോ സഹായങ്ങളോ ഒന്നും കണക്കിലെടുക്കപ്പെടുകയുമില്ല.

ഡിഫന്‍സീവ് പ്രാക്ടീസിനു നിര്‍ബന്ധിക്കുന്ന സാഹചര്യങ്ങളും സ്വന്തം സുരക്ഷ നോക്കേണ്ടിവരുന്ന അവസരങ്ങളും കൂടെക്കൂടെയുണ്ടാവുന്നത് കൂടാതെ സ്വന്തം പിഴവല്ലെങ്കിലും ആക്രമിക്കപ്പെടുന്നതും കണ്ടു ഈയിടെ.ഇന്ത്യയില്‍ 75% ഡോക്ടര്‍മ്മാര്‍ ഏതെങ്കിലും രീതിയില്‍ ഏതെങ്കിലും അവസരങ്ങളില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും കണ്ടിരുന്നു മുന്‍പ്. അതായത് നാലില്‍ മൂന്ന് പേര്‍. . .രാത്രിയില്‍ നോര്‍മ്മല്‍ ഡെലിവറിയെടുക്കാന്‍ പോവുന്ന ഗൈനക്കോളജിസ്റ്റ് ഭാര്യ സുരക്ഷിതയായി തിരിച്ചെത്താന്‍ കാത്തിരിക്കുന്ന ഭര്‍ത്താവ് ഒരു തമാശയല്ല.

എല്ലാ ഡോക്ടര്‍മ്മാരും നല്ലവരാണെന്ന് പറയാനുള്ള കുറിപ്പൊന്നുമല്ല ഇത്. സമൂഹത്തില്‍ എത്ര തരം ആളുകളുണ്ടോ, അതിന്റെയൊരു പരിച്ഛേദം ഇവിടെയുമുണ്ട്. ഒരൊറ്റക്കാര്യമേയുള്ളൂ. . .മോശക്കാരെന്ന് കരുതി നിങ്ങള്‍ ആക്രമിക്കുന്നവരാവണമെന്നില്ല യഥാര്‍ത്ഥത്തില്‍ പ്രശ്നക്കാര്‍
ഇതൊക്കെ ഇപ്പൊ സംഭവിച്ചുകൊണ്ടിരിക്കുന്നവയാണ്. മുന്നോട്ട് ഇതുപോലെ പോയി അവന്റെ സമയമാവുമ്പൊഴേക്ക് നന്നാകുന്ന ലക്ഷണമൊന്നും ഇപ്പൊ കാണുന്നില്ല.

അപ്പൊ സ്വഭാവികമായ ഒരു തിരഞ്ഞെടുപ്പ് മാത്രമാണു യൗവനവും കൗമാരത്തിന്റെ അവസാനവും എന്തു സംഭവിച്ചെന്ന് മനസിലാക്കി, ശ്വാസം വിട്ട്, ഉറങ്ങേണ്ടപ്പൊ ഉറങ്ങി, സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ കണ്ട് അറിഞ്ഞ് വളരട്ടെയെന്നത്. . .

സാധാരണ കുടുംബത്തിലെ ഒരുത്തന്‍ ഡോക്ടറായിക്കഴിഞ്ഞ് അവന്‍ കുടുംബം രക്ഷിച്ചുകൊള്ളും എന്ന് കരുതി മാതാപിതാക്കള്‍ ഡോക്ടറാക്കരുത്..
കടം വാങ്ങരുത്...
ലക്ഷങ്ങള്‍ ലോണെടുത്ത് തോളില്‍ വച്ചുകൊടുക്കരുത്.
ദയവ് ചെയ്ത് ആ അധികഭാരം കൂടി ചുമപ്പിക്കരുത്....

ഇതിനര്‍ത്ഥം മെഡിക്കല്‍ പ്രഫഷനെ വെറുക്കുന്നെന്നോ ഡോക്ടറായി കഴിയുന്നത് ഇഷ്ടമില്ലെന്നോ അല്ല. ഇപ്പൊഴും അന്നത്തെ തീരുമാനം ഒരു തെറ്റായിരുന്നെന്ന് തോന്നിയിട്ടില്ല.ഡോക്ടറായതുകൊണ്ട് മാത്രം ഉണ്ടായ നേട്ടങ്ങളുണ്ട്.

കുറച്ച് യാഥാര്‍ത്ഥ്യങ്ങള്‍ അറിഞ്ഞുവേണം ഇങ്ങോട്ടേക്ക് കടക്കാന്‍ എന്നതാണ്. ആത്മാര്‍ത്ഥമായ താല്‍പര്യം ഉണ്ടാവണം. ഒന്നും, ഒരു നല്ല വാക്ക് പോലും തിരിച്ച് പ്രതീക്ഷിക്കരുത്. അങ്ങനെയുണ്ടെങ്കില്‍ ഡോക്ടറാവണം. ഡോക്ടറായാല്‍ മാത്രം കിട്ടുന്ന ചില സന്തോഷങ്ങളുണ്ടാവും. . .സുഖമായ ഒരാളുടെ ചിരി പോലെ. . .അത് മറ്റാര്‍ക്കും കിട്ടില്ല.
അതുകൊണ്ട് ഡൊമിനിക്കിനു ഡോക്ടറാകണമെന്ന് നല്ല ബോദ്ധ്യമുണ്ടെങ്കില്‍, ആഗ്രഹമുണ്ടെങ്കില്‍, ഇതെല്ലാം കേട്ടിട്ടും അങ്ങനെയാണെങ്കില്‍ പഠിച്ച് നേടട്ടെ.

   

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 കടയ്ക്കലില്‍ കാട്ടുപന്നി ബൈക്കില്‍ ഇടിച്ച് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു...  (2 minutes ago)

രണ്ടാമത്തെ വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ വരവറിയിച്ച് മൂന്ന് മലയാളിതാരങ്ങള്‍....  (14 minutes ago)

കൊടുങ്ങല്ലൂരില്‍ വന്‍ കഞ്ചാവ് വേട്ട... നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്താന്‍ ശ്രമിച്ച 130 കിലോ കഞ്ചാവ് പിടിച്ചെടുത്ത, സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍  (38 minutes ago)

 സങ്കടം അടക്കാനാവാതെ... പുതിയ വിസയില്‍ സൗദിയിലേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്ന മലയാളി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു  (48 minutes ago)

നാടൻ പ്രയോഗമല്ല, എംഎം മണി നടത്തിയത് തെറിയഭിഷേകം; എന്തിനും ലൈസൻസുണ്ടെന്ന തെറ്റിധാരണ: ഡീൻ കുര്യാക്കോസ്..'നേരത്തെയും തനിക്കെതിരെ ഇത്തരത്തിൽ പദപ്രയോഗങ്ങൾ നടത്തിയിട്ടുണ്ട്. ...ഇങ്ങനെ പദപ്രയോഗം നടത്താൻ ലൈസ  (50 minutes ago)

ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗമെത്തിയ വിജയ്‍യെ കാത്ത് ആഭ്യന്തര ടെര്‍മിനലില്‍ ആരാധകരുടെ വന്‍ കൂട്ടമാണ് കാത്തുനിന്നിരുന്നത്. ...വിജയ് തിരുവനന്തപുരത്ത് സഞ്ചരിച്ച കാര്‍ ആരാധക ആവേശത്തില്‍ തകര്‍ന്നു  (56 minutes ago)

 ടയര്‍ മാറ്റുന്നതിനിടെ ലോറിയിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം...  (1 hour ago)

സംസ്ഥാനത്ത് താപനിലയില്‍ വര്‍ദ്ധനവ്.... പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു  (2 hours ago)

തൃശൂര്‍ കടുക്കും... ടൊവിനോയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച സുനില്‍കുമാറിനെതിരെ പരാതി; സ്ഥാനാര്‍ത്ഥിയാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് എന്‍ഡിഎ; ആലത്തൂരിലെ ഇടത് സ്ഥാനാര്‍ത്ഥിക്കായി വോട്ടഭ്യര്‍ത്ഥിച്ച്  (2 hours ago)

മാറ്റത്തിനായി ലീഗും സിപിഎമ്മും... ജാമ്യം ലഭിക്കുന്ന എല്ലാ സിഎഎ പ്രതിഷേധ കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍; നടപടികള്‍ വേഗത്തിലാക്കാന്‍ ഉത്തരവിട്ടു; പൗരത്വ നിയമ ഭേദഗതിയില്‍ നിര്‍ണായകം, ലീഗും സിപിഎമ്മ  (2 hours ago)

ഈ വരവ് കേമമാക്കും... പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തില്‍, പാലക്കാട്ട് 50,000 പേരെ അണിനിരത്തി രാവിലെ റോഡ് ഷോ; 10.15ന് പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി റോഡ്  (2 hours ago)

പൗരത്വ നിയമഭേദഗതിയെ ചോദ്യം ചെയ്തുള്ള കേസുകള്‍ ഇന്ന് സുപ്രീംകോടതി പരിഗണനയില്‍...  (2 hours ago)

അടയ്ക്കാത്തോട് നാട്ടില്‍ ഇറങ്ങിയ കടുവയെ പിടികൂടാനായില്ല.... ജനസുരക്ഷ കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ  (3 hours ago)

സമ്പന്ന കുടുംബത്തിലെ ആര്‍മിക്കാരനുമായുള്ള വിവാഹത്തെ എതിര്‍ത്തതിനും പ്രണയത്തില്‍ നിന്ന് പിന്മാറാത്തതിനും സ്വകാര്യ തെളിവുകള്‍ പുറം ലോകം കാണാതിരിക്കാനും ജ്യൂസ് - കഷായ ട്രയല്‍ റണ്ണിലൂടെ കഷായത്തില്‍ തുരിശ്  (3 hours ago)

 കൊടുംക്രൂരതയ്‌ക്കൊടുവില്‍... ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി....  (3 hours ago)

Malayali Vartha Recommends