Widgets Magazine
24
Oct / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആടൈയുടെ ഹിന്ദി പതിപ്പില്‍ നായിക കങ്കണ?


സന്തോഷവതിയായ പെണ്‍കുട്ടി... കിം ശര്‍മ്മയുടെ ഹോട്ട് ലുക്ക്


നിങ്ങളുടെ സ്വകാര്യത ഇനി വാട്‌സ്ആപ്പിന്‍റെ ഗ്യാരണ്ടി .. നിങ്ങളുടെ സമ്മതമില്ലാതെ ഇനി നിങ്ങളെ ഗ്രൂപ്പിലേക്ക് ചേർക്കാൻ കഴിയില്ല..ആപ്പ് ഡിലീറ്റ് ചെയ്യാതെ വാട്സ്ആപ്പില്‍ നിന്ന് അപ്രത്യക്ഷനാകാം


പാകിസ്താന്‍റെ 'വെള്ളം കുടി' മുട്ടിക്കാന്‍ ഇന്ത്യ.....അത്തരത്തില്‍ ശ്രമമുണ്ടായാല്‍ ശക്തമായ മറുപടി നല്‍കുമെന്ന് ഖുറേഷി


നഗരത്തില്‍ പാര്‍ക്ക് ചെയ്ത ലോറിക്കുള്ളില്‍ 39 മൃതദേഹങ്ങള്‍, മുപ്പത്തിയെട്ട് മുതിര്‍ന്നവരുടെയും ഒരു കുട്ടിയുടെയും മൃതദേഹങ്ങളാണ് ലോറിയുടെ പിന്‍ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്ന നിലയിൽ കണ്ടെത്തിയത്

പതിനേഴാം വയസ്സിൽ വിവാഹം!! ആദ്യം അയാളെന്റെ മുഖത്ത് വെട്ടി; അതുകൊണ്ടും തീർന്നില്ല ഉറങ്ങിക്കിടന്ന സമയത്ത് അയാളെന്റെ മുഖത്ത് ആസിഡ് ഒഴിച്ചു; മക്കള്‍ അടുത്തുവരാന്‍ ഭയന്നു; വീട്ടുകാർപോലും തിരിഞ്ഞു നോക്കിയില്ല; ജീവിതത്തിലേക്കുള്ള അതിജീവനത്തിന്റെ കഥ തുറന്ന് പറഞ്ഞു യുവതി

21 JULY 2019 12:45 PM IST
മലയാളി വാര്‍ത്ത

More Stories...

നിങ്ങളുടെ സ്വകാര്യത ഇനി വാട്‌സ്ആപ്പിന്‍റെ ഗ്യാരണ്ടി .. നിങ്ങളുടെ സമ്മതമില്ലാതെ ഇനി നിങ്ങളെ ഗ്രൂപ്പിലേക്ക് ചേർക്കാൻ കഴിയില്ല..ആപ്പ് ഡിലീറ്റ് ചെയ്യാതെ വാട്സ്ആപ്പില്‍ നിന്ന് അപ്രത്യക്ഷനാകാം

ഇത്രയും പ്രതീക്ഷിച്ചില്ല... സിനിമയില്‍ കാണരുത് കേള്‍ക്കരുത് മിണ്ടരുത് എന്നൊരു ചൊല്ലുണ്ട്; ആ ചൊല്ല് ഏറ്റുപറഞ്ഞ് അമ്മയും ഫെഫ്കയും; ശ്രീകുമാര്‍ മേനോന്‍ മഞ്ജുവാര്യര്‍ വിഷയത്തില്‍ ഇടപെടാതെ ഉരുണ്ട് കളിച്ച് സിനിമാ സംഘടനകള്‍

ആകാശത്ത് പറക്കേണ്ട വിമാനം റോഡ് കയ്യടക്കിയപ്പോൾ കിട്ടിയത് കിടിലൻ പണി ....

വരാനിരിക്കുന്ന കളികള്‍... ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്തുമെന്ന് ഭയക്കുന്നുവെന്ന് മഞ്ജുവാര്യര്‍ പരാതിപ്പെടുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ഞെട്ടിയത് മലയാളികള്‍; പരസ്യത്തിന്റെ രാജാവായ ശ്രീകുമാര്‍ മേനോനും സിനിമയിലെ രാജകുമാരിയുമായ മഞ്ജുവാര്യരും ഏറ്റുമുട്ടുമ്പോള്‍

നല്ല സൗഹൃദം സൂക്ഷിച്ചിരുന്ന മഞ്ജുവും ശ്രീകുമാറും തമ്മിൽ പ്രശ്നങ്ങൾ തുടങ്ങുന്നത് ആ സിനിമയിലുണ്ടായ പ്രശ്നങ്ങൾക്ക് ശേഷം.. അന്ന് ദിലീപുമായി ഇന്ന് മഞ്ജുവുമായി, നേർക്ക് നേർ പട പൊരുതുമ്പോൾ താര ദമ്പതികളുടെ കുടുംബ ജീവിതത്തിൽ വില്ലനായത് ശ്രീകുമാർ മേനോനോ? അന്ന് ദിലീപ് പറഞ്ഞത്?

സ്വന്തം ഭര്‍ത്താവ് ആണ് ഉറങ്ങിക്കിടക്കുമ്ബോള്‍ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. സ്വന്തം വീട്ടുകാര്‍ തിരിഞ്ഞുനോക്കിയില്ല. മക്കള്‍ അടുത്തുവരാന്‍ ഭയന്നു. അഭയമില്ലാതായപ്പോള്‍ ആസിഡ് ആക്രമണത്തെ അതിജീവിച്ചവരുടെ കൂട്ടായ്മയാണ് സഹായത്തിനെത്തിയത്. തോറ്റുകൊടുക്കില്ലെന്നുറിച്ചാണ് ഇനി മുന്നോട്ടുള്ള ജീവിതമെന്ന് യുവതി ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്‌സ്ബുക്ക് പേജിലെഴുതിയ കുറിപ്പിലൂടെ പറയുന്നു. പതിനേഴാം വയസ്സിലായിരുന്നു എന്റെ വിവാഹം. ഇരുപത്തിനാല് വയസ്സുള്ള ആളുമായായിരുന്നു വിവാഹം. ആദ്യദിവസം മുതല്‍ തന്നെ ഞങ്ങള്‍ തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. അതുകൊണ്ട് എന്റെ കാര്യങ്ങള്‍ ഞാന്‍ തന്നെ നോക്കണമെന്ന് മനസ്സിലായി. വീട്ടിലിരുന്നുകൊണ്ട് തുണിത്തരങ്ങള്‍ വില്‍ക്കുന്ന ഒരു ചെറിയ ബിസിനസ് ഞാനാരംഭിച്ചു. പക്ഷേ അതെന്റെ ഭര്‍ത്താവിന് ഇഷ്ടമായിരുന്നില്ല. ഓട്ടോറിക്ഷാ ഡ്രൈവര്‍ ആയിരുന്നു അദ്ദേഹം. പക്ഷേ വേണ്ടത്ര സമ്ബാദ്യമോ വരുമാനമോ ഉണ്ടായിരുന്നില്ല. പലയാളുകളില്‍ നിന്നായി കടം വാങ്ങിയിട്ടുണ്ടായിരുന്നു.

രാത്രി ഏറെ വൈകിയും സുഹൃത്തുക്കളുമായി വീട്ടില്‍ മദ്യപിച്ചിരിക്കുക പതിവായി. ഒരിക്കല്‍ ഇതിന്റെ പേരില്‍ ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടായി. അയാള്‍ കത്തിയെടുത്ത് എന്റെ മുഖത്ത് വെട്ടി. അന്ന് വീട് വിട്ടിറങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍ എന്നോട് വീട്ടിലേക്ക് വരേണ്ടെന്ന് അമ്മ പറഞ്ഞു. ഞാന്‍ വീട്ടില്‍ ചെന്നുനിന്നാല്‍ അനിയത്തിമാരുടെ വിവാഹം മുടങ്ങുമെന്ന് അമ്മ പറഞ്ഞു. പോകാന്‍ മറ്റ് സ്ഥലങ്ങളില്ലാതെ വന്നതോടെ ഞാനാ വീട്ടില്‍ തന്നെ നില്‍ക്കാന്‍ തീരുമാനിച്ചു. അധികം വൈകാതെ ഞാനൊരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഒരിക്കല്‍ കുഞ്ഞ് നിര്‍ത്താതെ കരഞ്ഞപ്പോള്‍ അവളെ വീട്ടിലെ മാലിന്യങ്ങളിടുന്ന സഞ്ചിയിലാക്കി പുറത്തേക്കെറിയാന്‍ നോക്കി.

പൊലീസിനെ വിളിക്കുമെന്ന് അലറിയപ്പോള്‍ മാത്രമാണ് അയാള്‍ നിര്‍ത്തിയത്. രണ്ടാമത്തെ കുഞ്ഞുണ്ടായതിന് ശേഷം അയാളുടെ പെരുമാറ്റം അസഹ്യമായി. എന്റെ രണ്ട് പെണ്‍കുഞ്ഞുങ്ങളെയും എന്നെയും നിരന്തരം മര്‍ദിക്കുമായിരുന്നു. ഒരു രാത്രി അയാള്‍ എന്നോട് പറഞ്ഞു, 'നീ പണമുണ്ടാക്കുന്നത് കൊണ്ടാണ് നിനക്കിത്ര അഹങ്കാരണം. ഒരിക്കല്‍ നീ വീടിന് പുറത്തിറങ്ങാന്‍ പോലും മടിക്കുന്ന സമയം വരും, അങ്ങനെയൊരു അവസ്ഥയില്‍ നിന്നെ ഞാന്‍ എത്തിക്കും.' ഞാന്‍ പേടിച്ചുപോയി. ഞാനെന്റെ അമ്മയോട് സഹായം അഭ്യര്‍ഥിച്ചു. എന്നാല്‍ അമ്മ സഹായിച്ചില്ല. വീട്ടില്‍ കയറ്റിയില്ല, തിരികെ പോകാന്‍ പറഞ്ഞു. പോകാന്‍ മറ്റൊരു സ്ഥലവുമില്ലായിരുന്നു എനിക്ക്.

അങ്ങനെ ആ വീട്ടിലേക്ക് ഞാന്‍ മടങ്ങിച്ചെന്നു. അന്ന് രാത്രി ഞാന്‍ ഉറങ്ങിക്കിടക്കുമ്ബോള്‍ അയാളെന്റെ മുഖത്ത് ആസിഡ് ഒഴിച്ചു. ഞെട്ടിയെഴുന്നേറ്റപ്പോള്‍ എന്റെ ശരീരത്തിന് തീപിടിച്ച പോലെ തോന്നി. എന്റെ മുഖം ഉരുകുകയായിരുന്നു.എന്റെ അലര്‍ച്ച കേട്ട് അയല്‍വാസികള്‍ ഓടിയെത്തി. അവരാണ് എന്നെ ആശുപത്രിയിലെത്തിച്ചത്. നാല് മാസം ഞാന്‍ ആശുപത്രിയിലായിരുന്നു. എന്റെ വീട്ടില്‍ നിന്നാരും എന്നെ സഹായിക്കാന്‍ വന്നില്ല. ആസിഡ് വീണ് പൊള്ളിയ മുഖമുള്ള എന്നെപ്പോലൊരാളെ അവര്‍ക്ക് വേണ്ടായിരുന്നു. ആസിഡ് ആക്രമണത്തെ അതിജീവിച്ചവരുടെ കൂട്ടായ്മയായ സാഹസ് ഫൌണ്ടേഷനാണ് എന്നെ സഹായിച്ചത്. ചികിത്സക്ക് പണം നല്‍കിയത്. ഞാന്‍ പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവിപ്പോള്‍ ജയിലിലാണ്. ഓരോ ദിവസവും ആത്മഹത്യ ചെയ്യണമെന്ന ചിന്തയാണ്. എന്റെ സ്വന്തം മക്കള്‍ പോലും എന്റടുത്ത് വരാതായി. എന്റെ അടുത്ത വീട്ടിലെ ആളുകള്‍ പോലും എന്നോട് സംസാരിക്കാതായി. എന്റെ ഭീകരമായ മുഖമായിരുന്നു എല്ലാവരുടെയും പ്രശ്‌നം. ആശുപത്രി വിട്ടപ്പോഴും എനിക്ക് സഹായമായത് സാഹസ് ഫൌണ്ടേഷനാണ്. എന്റെ കുഞ്ഞുങ്ങളെ ബോര്‍ഡിംഗിലയക്കാനും അവര്‍ സഹായിച്ചു. എന്റെ ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് എന്റെ ജീവിതം നശിപ്പിച്ചു.

എനിക്കൊരു ഷോള്‍ കൊണ്ട് മുഖം മറയ്ക്കാതെ പുറത്തിറങ്ങാനാകില്ല. ജോലി ലഭിക്കുന്നില്ല, താമസിക്കാന്‍ ഇടമില്ല. ജീവിതത്തില്‍ വലിയ നേട്ടങ്ങളുണ്ടാക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ഈ പോരാട്ടത്തില്‍ ഞാന്‍ ഒറ്റക്കാണ്. ഈ മുറിവുകള്‍ എന്നെ ഓര്‍മ്മിപ്പിക്കുന്നു, തോറ്റുകൊടുക്കരുത് എന്ന്. മുംബൈ നഗരത്തിന്റെ ജീവിതങ്ങളെ പരിചയപ്പെടുത്തുന്ന ഫേയ്‌സ്ബുക്ക് പേജാണ് ഹ്യൂമന്‍സ് ഓഫ് ബോംബെ. മുംബൈ നഗരത്തിലെ തികച്ചും സാധാരണക്കാരായ ജനങ്ങളുടെ ജീവിതങ്ങളാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്. ജീവിതത്തോട് പൊരുതി പുതിയ ജീവിതത്തിന്റെ പ്രതീക്ഷകളിലേക്ക് ഉറ്റു നോക്കുന്നവരാണ് ഇവിടെയുള്ള ഓരോ മനുഷ്യരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആടൈയുടെ ഹിന്ദി പതിപ്പില്‍ നായിക കങ്കണ?  (6 hours ago)

കൂടത്തായി കൊലപാതക പരമ്പര... ഷാജുവിനെയും സഖറിയാസിനെയും നാളെ ചോദ്യം ചെയ്യും  (6 hours ago)

സന്തോഷവതിയായ പെണ്‍കുട്ടി... കിം ശര്‍മ്മയുടെ ഹോട്ട് ലുക്ക്  (6 hours ago)

ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം... കൊച്ചി നഗരസഭയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ വിനായകന്‍  (7 hours ago)

സമുദായ സംഘടനകള്‍ക്കെതിരെ രൂക്ഷമായി വിമര്‍ശിച്ച് വി.എസ്  (7 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ 22 കാരന്‍ അറസ്റ്റില്‍  (8 hours ago)

മഞ്ജുവാര്യരുടെ പരാതിയില്‍ ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തു... ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തത് മൂന്നുവകുപ്പുകള്‍ ചുമത്തി  (8 hours ago)

മഞ്ജു വാര്യരെ അഭിനന്ദിച്ച് ശാരദക്കുട്ടിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്  (8 hours ago)

കപട സ്‌നേഹം നടിച്ച് കൂടെ ജീവിച്ച് ജീവന്‍ എടുക്കുന്ന ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്... ആര് ആരെ വിശ്വസിക്കണം?  (9 hours ago)

താമരശ്ശേരിയിൽ ലോറി മറിഞ്ഞു; ഒഴിവായത് വൻ ദുരന്തം  (10 hours ago)

ഭൂപരിഷ്ക്കരണനിയമപ്രകാരം ഇളവ് ലഭിച്ച ഭൂമി തരം മാറ്റിയാലോ വിറ്റാലോ തിരിച്ചെടുക്കാന്‍ നിയമഭേദഗതി; പാലാരിവട്ടം മേല്‍പാലത്തിന്റെ പണികൾ ഇ.ശ്രീധരന്  (10 hours ago)

പഴങ്ങളിൽ നിന്ന് ഇനി വീര്യം കുറഞ്ഞ മദ്ധ്യം; പദ്ധതിക്ക് സർക്കാർ അനുമതി  (10 hours ago)

കാമുകിയും കാമുകനും ഭർത്താവിനെ കൊള്ളാൻ പ്ലാൻ ചെയ്തു; ഇപ്പോൾ ഭർത്താവുമില്ല കാമുകനുമില്ല  (10 hours ago)

വിദ്യാർത്ഥി പക്ഷം സംസ്ഥാന പ്രസിഡന്റ്‌ ജോസ് കെ മാണിയിൽ നിന്നും മെമ്പർഷിപ് സ്വീകരിച്ചു  (11 hours ago)

സിനിമാ സംഘടനകൾ മഞ്ജുവിനെ കൈവിടും; തന്നെ ശ്രീകുമാറിൽ നിന്നും രക്ഷിക്കണമെന്ന മഞ്ജുവിന്റെ ആവശ്യം അമ്മയും ഫെഫ്ക്കയും തള്ളി; തൊഴിൽപരമായ വിഷയമായതിനാൽ ഇടപെടാനാവില്ലെന്ന നിലപാടിൽ സംഘടനാ നേതാക്കൾ  (11 hours ago)

Malayali Vartha Recommends