Widgets Magazine
19
Sep / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാകിസ്താന്‍ സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് സമീപം എത്തിയതായി റിപ്പോര്‍ട്ട്; ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള കൃഷ്ണ ഗാട്ടിയില്‍ ഓഗസ്റ്റ് അവസാനം പാക് സൈന്യം എത്തിയതായാണ് റിപ്പോര്‍ട്ട്; ഇന്ത്യന്‍ സൈന്യം പാക് സൈന്യത്തെ തുരുത്തി


പ്രധാനമന്ത്രിയ്ക്കായി വ്യോമപാത തുറക്കില്ലെന്ന് പാകിസ്താന്‍; യു.എന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി അമേരിക്കയിലേക്ക് പോകുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനത്തിന് പാക് വ്യോമപാത ഉപയോഗിക്കാന്‍ ഇന്ത്യ അനുമതി തേടിയത്


400 പേരെ വെടിവെച്ചുകൊല്ലണം എന്ന വിചിത്ര ആഗ്രഹവുമായി പെൺകുട്ടി..ഒപ്പം പഠിച്ച സഹപാഠികളോടുള്ള വിരോധം മൂത്തപ്പോൾ അവരെ വെടിവെച്ചുകൊല്ലാൻ തീരുമാനിച്ചു ..ഒടുവിൽ സംഭവിച്ചത്...


അടൂരിന്റെയും ഹരിഹരന്റെയും മുന്നില്‍ ചാന്‍സ് ചോദിച്ച്‌ ചെല്ലാന്‍ എനിക്ക് ഒരു മടിയും ഇന്നേവരെ തോന്നിയിട്ടില്ല; ആ തലക്കനം എനിക്കില്ല മലയാളത്തിന്റെ മെഗാസ്റ്റാറിന് കയ്യടിച്ച് സോഷ്യൽമീഡിയ..


അയ്യന്തോള്‍ ദേശത്തിന്റേയും വീയയ്യൂര്‍ ദേശത്തിന്റേയും പുലികള്‍ നഗരത്തിലിറങ്ങിയപ്പോള്‍ ടിക് ടോക്കിൽ വൈറലായി നിന്ന ഇരുപത്തിരണ്ടുകാരി ക്ലിക്കായി; പുലിവേഷം കെട്ടിയ പാര്‍വതി എന്ന പെൺകുട്ടിക്ക് പിന്നാലെ സോഷ്യൽ മീഡിയ:- കക്ഷി ആരെന്ന് അറിഞ്ഞാൽ ഞെട്ടും

കവളപ്പാറയിലും പുത്തുമലയിലും ഉണ്ടായത് നീര്‍വഴികള്‍ അടയുമ്പോള്‍ സംഭവിക്കുന്ന ജലസ്‌ഫോടനം

19 AUGUST 2019 11:59 AM IST
മലയാളി വാര്‍ത്ത

More Stories...

അയ്യന്തോള്‍ ദേശത്തിന്റേയും വീയയ്യൂര്‍ ദേശത്തിന്റേയും പുലികള്‍ നഗരത്തിലിറങ്ങിയപ്പോള്‍ ടിക് ടോക്കിൽ വൈറലായി നിന്ന ഇരുപത്തിരണ്ടുകാരി ക്ലിക്കായി; പുലിവേഷം കെട്ടിയ പാര്‍വതി എന്ന പെൺകുട്ടിക്ക് പിന്നാലെ സോഷ്യൽ മീഡിയ:- കക്ഷി ആരെന്ന് അറിഞ്ഞാൽ ഞെട്ടും

20 വര്‍ഷമായി ഐറിഷ് പൊലീസ് തിരയുന്ന ആ കൊലപാതകി എവിടെ..?

കാണാതായിട്ട് 10 ദിവസംകഴിഞ്ഞിട്ടും അഞ്ചുവയസ്സുകാരനെ തേടി ആരും വന്നില്ല ..അച്ഛന്റെ പേര് സൂപ്പർമാൻ ആണെന്ന് പറയുന്ന കുട്ടിക്ക് ഇംഗ്ലീഷ് മാത്രമേ അറിയൂ

സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ കത്ത് കിട്ടിയതിന്റെ അമ്പരപ്പില്‍ കണ്ണൂരിലെ ഒരു പൊലീസുകാരന്‍!

1942 -ലാണ് റെനിയ സ്പൈഗല്‍ എന്ന പെണ്‍കുട്ടി നാസികളാല്‍ കൊല്ലപ്പെടുന്നത്. റെനിയ സ്പൈഗല്‍ കൊല്ലപ്പെട്ട് എഴുപതിലേറെ വര്‍ഷങ്ങള്‍ക്കിപ്പുറമാണ് പ്രണയവും നാസി ഭീകരതകളും നിസ്സഹായതയും ഇഴചേർന്ന അവളുടെ ഡയറി പ്രസിദ്ധീകരിക്കപ്പെടുന്നത്..ഭയാനകമായ തന്‍റെ അനുഭവങ്ങള്‍ക്കിടയിലും, സിഗ്മണ്ട് ഷ്വാർസർ എന്ന ആൺകുട്ടിയുമായി ആദ്യമായി പ്രണയത്തിലായതിനെക്കുറിച്ചും നാസികൾ അവളുടെ പട്ടണത്തിലെത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് അവർ ആദ്യ ചുംബനം പങ്കിട്ടതും ഡയറിയിൽ പറയുന്നു

കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നിനെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് മലപ്പുറത്തെ കവളപ്പാറയും വയനാട്ടിലെ പുത്തുമലയും. മൂകമാണ് കവളപ്പാറയും പുത്തുമലയും. ആകെ കേള്‍ക്കാനുള്ളത് മണ്ണുമാന്തി യന്ത്രങ്ങളുടെ ഇരമ്പം മാത്രം. അതിനിടെ ദേശീയ ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനും ജിയോളജി വിഭാഗം മേധാവിയുമായ ഡോ. വി.നന്ദകുമാര്‍, ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. പി.ആര്‍.അരുണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ദുരന്തഭൂമികളിലെത്തി.

മലമുകളില്‍ അധികമഴ പെയ്താല്‍ സുരക്ഷിതമായി താഴേക്ക് ഒഴുക്കിവിടാനുള്ള പ്രകൃതിയുടെ മാര്‍ഗമാണ് നീര്‍ച്ചാലുകള്‍. വെള്ളം എല്ലായിടത്തു നിന്നും ശേഖരിച്ചു താഴേക്കെത്തിക്കുന്ന വിധത്തിലാണ് അതിന്റെ രൂപഘടന. കവളപ്പാറയില്‍ മുത്തപ്പന്‍കുന്നിന്റെ മുകളില്‍നിന്നു താഴേക്ക് പണ്ട് 2 നീര്‍ച്ചാലുകള്‍ (ഫസ്റ്റ് ഓഡര്‍ സ്ട്രീം) ഉണ്ടായിരുന്നു. 1972-ലെ സര്‍വേ ടോപോഷീറ്റില്‍ ഇക്കാര്യം വ്യക്തമാണ്. 100 മീറ്റര്‍ വരെയുള്ള കുന്നിന്റെ ഭാഗത്ത് ഈ രണ്ടു നീര്‍ച്ചാലുകളും ഏതാണ്ടു പൂര്‍ണമായി നികത്തപ്പെട്ടുവെന്ന് മാപ്പുകളില്‍നിന്നു വ്യക്തമാണ്. അത് അടഞ്ഞതോടെ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടു.

ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഒരാഴ്ച മുന്‍പ് മുതല്‍ ഈ മേഖലയില്‍ കനത്ത മഴയാണ് പെയ്തത്. ഓഗസ്റ്റ് 1 മുതല്‍ 7 വരെ നിലമ്പൂരിലെ മഴമാപിനിയില്‍ രേഖപ്പെടുത്തിയത് 66% അധികമഴയാണ്. സംസ്ഥാനത്തെ ഏറ്റവും കൂടിയ മഴ രേഖപ്പെടുത്തിയതും ഓഗസ്റ്റ് 8-ന് നിലമ്പൂരിലാണ്.

കവളപ്പാറയില്‍ ഏകദേശം 350 മീറ്റര്‍ ഉയരത്തിലുള്ള മുത്തപ്പന്‍കുന്നിന്റെ വടക്കുവശത്താണ് വന്‍ദുരന്തത്തിനു കാരണമായ ഉരുള്‍പൊട്ടല്‍ തുടങ്ങിയത്. 2 മീറ്റര്‍ കനത്തിലുള്ള മണ്ണാണ് ആദ്യഘട്ടത്തില്‍ പൊട്ടിയടര്‍ന്നത്. ഇതു താഴേക്കു പതിച്ചതിന്റെ ശക്തിയില്‍ ദുര്‍ബലമായിക്കിടന്ന മണ്ണും പാറയുമൊന്നാകെ താഴേക്കൊഴുകി. അതിനോടൊപ്പം, റബര്‍കൃഷിക്കായി വ്യാപകമായി യന്ത്രങ്ങള്‍ ഉപയോഗിച്ചു കുഴികളുണ്ടാക്കിയതോടെ മലമുകളിലെ മണ്ണിന്റെ ഘടന മാറി. റബര്‍ പ്ലാറ്റ്‌ഫോമുകളില്‍ കെട്ടിനിന്ന വെള്ളം നേരിട്ട് മണ്ണിന്റെ അടിത്തട്ടിലേക്കിറങ്ങി. ഈ ഭാഗത്ത് ഏകദേശം 2 മീറ്റര്‍ മാത്രമേ മേല്‍മണ്ണുള്ളൂ. അതിനു താഴെ പാറയാണ്.

പാറയെയും മണ്ണിനെയും തമ്മില്‍ പിടിച്ചുനിര്‍ത്തുന്നത് 'ലിത്തോമാര്‍ജിക് ക്ലേ' എന്ന കളിമണ്ണു രൂപത്തിലുള്ള ഘടകമാണ്. തുടര്‍ച്ചയായി വലിയ അളവിലുള്ള വെള്ളം ഈ ഭാഗത്തേക്ക് ഊര്‍ന്നിറങ്ങുന്നതോടെ ലിത്തോമാര്‍ജിക് ക്ലേ കുഴമ്പുരൂപത്തിലേക്കു മാറുകയും അതിന്റെ ബലം കുറഞ്ഞ് നാലുവശത്തേക്കും നിരങ്ങുകയും ചെയ്യും. ഇതോടെ പാറയും അതിനു മുകളിലുള്ള മണ്ണും തമ്മിലുള്ള പിടിത്തം നഷ്ടമായി മണ്ണ് ഇടിഞ്ഞുവീഴാന്‍ കാരണമാകുന്നു.

2007 മുതല്‍ 2019 വരെ പച്ചപ്പിലുണ്ടായ കുറവ് ഉപഗ്രഹദൃശ്യങ്ങളില്‍

മണ്ണും ചെളിയും നീര്‍ച്ചാലുകള്‍ വഴിയാണ് കുന്നിനു താഴേക്കെത്തേണ്ടത്. എന്നാല്‍, ഈ നീര്‍ച്ചാലുകള്‍ നികത്തപ്പെട്ടാല്‍ കിട്ടിയ വഴികളിലൂടെയെല്ലാം മണ്ണും ചെളിയും താഴേക്കു കുതിക്കും. കനത്ത മഴയില്‍ കുതിര്‍ന്നുകിടക്കുന്ന ഭാഗങ്ങളെല്ലാം ഈ കുതിപ്പില്‍ കൂടെപ്പോരും. പാറകളും കല്ലുകളും കടപുഴകിയ മരങ്ങളും കൂടിച്ചേരുന്നതോടെ ഉരുള്‍ അത്യന്തം വിനാശകാരിയാകുന്നു. കവളപ്പാറ തോടിന്റെ ഭാഗത്ത് 15 മീറ്റര്‍ ആഴത്തിലാണ് ഉരുളിന്റെ അവശിഷ്ടങ്ങള്‍ അടിഞ്ഞിരിക്കുന്നത്. ഇത് ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.

പുത്തുമലയില്‍ 'തൊള്ളായിരം മല'യുടെ കിഴക്കന്‍ ചെരിവിലാണ് ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രം. തുടര്‍ച്ചയായി പെയ്ത കനത്തമഴ തന്നെയാണ് ഇവിടേയും ദുരന്തത്തിനു കാരണമായത്. കുന്നിന്‍ചെരിവില്‍ അശാസ്ത്രീയമായി നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ദുരന്തവ്യാപ്തി വര്‍ധിപ്പിച്ചത്. വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് പലയിടത്തും തടസ്സപ്പെട്ടിട്ടുണ്ട്. കുന്നിനുമുകളില്‍ നിന്ന് താഴെവരെ പണ്ടുകാലത്തുണ്ടായിരുന്ന നീര്‍ച്ചോല നികത്തപ്പെട്ടിട്ടുണ്ട്. ഇതു ചിലപ്പോള്‍ പണ്ടുണ്ടായ മറ്റൊരു മണ്ണൊലിപ്പിന്റെ ഫലമാകാം. കൃത്രിമമായി നികത്തപ്പെട്ടതുമാകാം. ഇവിടെ പല നിര്‍മാണപ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. ഒരുപക്ഷേ, ഇപ്പോഴത്തെ തലമുറയ്ക്ക് ഇങ്ങനെയൊരു നീരൊഴുക്കിനെക്കുറിച്ച് അറിവുണ്ടാകണമെന്നുപോലുമില്ല.

കവളപ്പാറയിലെ ഉരുള്‍പൊട്ടല്‍ രീതിയില്‍നിന്നു വ്യത്യസ്തമാണ് പുത്തുമലയിലെ ദുരന്തം. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 1130 മീറ്റര്‍ ഉയരത്തിലുള്ള മലയുടെ ചെരിവില്‍, വനങ്ങളുടെ ഉള്ളിലുണ്ടാകുന്ന സാധാരണ ഉരുള്‍പൊട്ടല്‍ രീതിപോലെ, ചെറിയ രീതിയിലുള്ള ഉരുള്‍പൊട്ടലാണ് ആദ്യമുണ്ടായത്. എന്നാല്‍, തുടര്‍ച്ചയായ തീവ്രമഴ മൂലം ആ മേഖലകള്‍ തീരെ ദുര്‍ബലമായിരുന്നു അപ്പോള്‍. ആ ഭാഗങ്ങള്‍കൂടി അടര്‍ന്നു താഴേക്കു പതിച്ചതോടെ ഉരുളിന്റെ വേഗവും കരുത്തും വര്‍ധിച്ചു. മരങ്ങള്‍ വെട്ടിവെളുപ്പിച്ച കുന്നിന്‍ചെരുവില്‍, ഉരുളിനെ തടഞ്ഞുനിര്‍ത്താന്‍ ഒന്നുമുണ്ടായിരുന്നില്ല.

സ്വാഭാവിക നീര്‍ച്ചാലുകള്‍ നികത്തപ്പെട്ടതോടെ ഉരുള്‍ പടര്‍ന്നിറങ്ങി. അതോടെ കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന താഴ്വാരം മുഴുവന്‍ മണ്ണിനും മരങ്ങള്‍ക്കും പാറക്കല്ലുകള്‍ക്കുമടിയിലായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉറ്റതോഴനായിരുന്ന മുന്‍ പൊതുമാരമത്ത് സെക്രട്ടറി ടി.ഒ സൂരജിന് പിന്നാലെ ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയുണ്ടായതോടെ മുസ്ലിംലീഗ് എം.എല്‍.എ വി.കെ ഇബ്രാഹീംകുഞ്ഞ് പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അങ്കലാപ്പില  (7 hours ago)

പാകിസ്താന്‍ സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് സമീപം എത്തിയതായി റിപ്പോര്‍ട്ട്; ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള കൃഷ്ണ ഗാട്ടിയില്‍ ഓഗസ്റ്റ് അവസാനം പാക് സൈന്യം എത്തിയതായാണ് റിപ്പോര്‍ട്ട്; ഇന്ത്യന്‍ സ  (7 hours ago)

പ്രധാനമന്ത്രിയ്ക്കായി വ്യോമപാത തുറക്കില്ലെന്ന് പാകിസ്താന്‍; യു.എന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി അമേരിക്കയിലേക്ക് പോകുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വിമാനത്തിന് പാക് വ്യോമപാത  (7 hours ago)

ശനി കൊല്ലാതെ കൊല്ലും. ജ്യോതിഷശാസ്‌ത്രത്തിലെ വെളിപ്പെടുത്തലുകൾ ഇങ്ങനെ ....  (9 hours ago)

400 പേരെ വെടിവെച്ചുകൊല്ലണം എന്ന വിചിത്ര ആഗ്രഹവുമായി പെൺകുട്ടി..  (10 hours ago)

പാകിസ്ഥാന്‍ ഒറ്റപ്പെടുന്നു..യൂറോപ്യന്‍ യൂണിയനും ഇന്ത്യക്കൊപ്പം  (11 hours ago)

ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക..മുഴങ്ങുന്നത് യുദ്ധത്തിന്റെ കേളികൊട്ട് ?  (11 hours ago)

വി​വി​ധ​ ​ബാ​ങ്കു​ക​ളി​ലെ​ ​ക്ല​റി​ക്ക​ൽ​ ​ത​സ്തി​ക​യി​ലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (11 hours ago)

മുഹമ്മദ് യൂസഫ് താരിഗാമി കേന്ദ്ര സർക്കാറിനെതിരെ  (12 hours ago)

ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവം: വെള്ളിയാഴ്ച ഐ.എം.എ.യുടെ പ്രതിഷേധ ദിനം  (13 hours ago)

അടൂരിന്റെയും ഹരിഹരന്റെയും മുന്നില്‍ ചാന്‍സ് ചോദിച്ച്‌ ചെല്ലാന്‍ എനിക്ക് ഒരു മടിയും ഇന്നേവരെ തോന്നിയിട്ടില്ല; ആ തലക്കനം എനിക്കില്ല മലയാളത്തിന്റെ മെഗാസ്റ്റാറിന് കയ്യടിച്ച് സോഷ്യൽമീഡിയ..  (13 hours ago)

കൊച്ചി നഗരത്തിലെ സ്വകാര്യ ബസ്സുകള്‍ സെപ്റ്റംബര്‍ 20 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ബസ്സ് ഉടമകളുടെ സംയുക്ത സമരസമിതി അറിയിച്ചു  (13 hours ago)

അയ്യന്തോള്‍ ദേശത്തിന്റേയും വീയയ്യൂര്‍ ദേശത്തിന്റേയും പുലികള്‍ നഗരത്തിലിറങ്ങിയപ്പോള്‍ ടിക് ടോക്കിൽ വൈറലായി നിന്ന ഇരുപത്തിരണ്ടുകാരി ക്ലിക്കായി; പുലിവേഷം കെട്ടിയ പാര്‍വതി എന്ന പെൺകുട്ടിക്ക് പിന്നാലെ സോഷ്  (13 hours ago)

വരുന്ന ജി എസ് ടി കൗണ്‍സില്‍ യോഗത്തില്‍ ഹോട്ടല്‍ വ്യവസായത്തെ രക്ഷിക്കാന്‍ നടപടിയുണ്ടാകാന്‍ സാധ്യത  (13 hours ago)

68കാരന്റെ കാല്‍ സഹോദരപുത്രന്‍ നാട്ടുകാരുടെ മുന്നില്‍വെച്ച്‌ വെട്ടിമാറ്റി  (13 hours ago)

Malayali Vartha Recommends