ജോളിയാന്റി ചെറുമീനല്ല... കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ ജോളി ജോസഫ് നാട്ടിലെ താരമാണ്; റിയല്‍ എസ്‌റ്റേറ്റ് മുതല്‍ പലിശയ്ക്ക് പണം നല്‍കുന്ന ഇടപാടുകള്‍ വരെ ചെയ്ത് ജോളി നാട്ടുകാര്‍ക്ക് വേണ്ടപ്പെട്ടവള്‍; സ്‌നേഹിക്കുന്നവരെ സ്‌നേഹം കൊണ്ടും എതിര്‍ക്കുന്നവരെ ദേഷ്യം കൊണ്ടും തീര്‍ക്കുന്ന അപൂര്‍വ വ്യക്തിത്വം

കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ ജോളി ജോസഫ് ഇങ്ങനെയൊക്കെ ചെയ്യുമെന്ന് നാട്ടുകാര്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമാണ്. അത്രയ്ക്ക് സ്‌നേഹ സമ്പന്നയാണ് ജോളി. എന്തെങ്കിലും സാമ്പത്തിക പ്രശ്‌നമുണ്ടായാല്‍ ഏത് പാതിരാത്രിയിലും സഹായിക്കുന്നവളാണ് ജോളി. പക്ഷെ പലിശ നല്‍കിയില്ലെങ്കില്‍ ഈ സ്‌നേഹമൊന്നും കാണില്ല കേട്ടോ. അങ്ങനെ സ്‌നേഹിക്കുന്നവര്‍ക്ക് ജോളിയും മാഡവും ആന്റിയും ഒക്കെയാണ് ജോളി ജോസഫ്. ചേച്ചിയും മാഡവും ആന്റിയുമായി കൂടത്തായി ഗ്രാമത്തില്‍ നിറഞ്ഞു നിന്ന ജോളിയെ ഇന്ന് ലോകത്തില്‍ അറിയാത്തവര്‍ ആരുമില്ല. 14 വര്‍ഷത്തിനിടയില്‍ അവര്‍ കൊന്നു തള്ളിയ കഥയാണ് നാടുനീളെ.
അതേസമയം ജോളിയുടെ ഭര്‍തൃപിതാവ് ടോം തോമസിന്റെ പേരില്‍ വ്യാജ ഒസ്യത്ത് ചമച്ച സംഭവത്തില്‍ കോഴിക്കോട് ലാന്‍ഡ് ട്രിബ്യുണല്‍ വിഭാഗം തഹസില്‍ദാര്‍ ജയശ്രീ എസ്. വാര്യര്‍ക്കെതിരേ കുരുക്ക് മുറുകുകയാണ്. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ക്കു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കി.
അന്വേഷണസംഘം ജയശ്രീയെ നേരത്തേ ചോദ്യം ചെയ്തിരുന്നു. ടോം തോമസിന്റെ 38 സെന്റ് സ്ഥലവും വീടും തട്ടിയെടുക്കാനായി ജോളി വ്യാജ ഒസ്യത്ത് ഉണ്ടാക്കിയ സംഭവമാണ് അന്വേഷിക്കുന്നത്. അക്കാലയളവില്‍ കൂടത്തായി വില്ലേജ് ഓഫീസിന്റെ ചുമതലയുള്ള ഡെപ്യൂട്ടി തഹസില്‍ദാരായിരുന്നു ഓമശ്ശേരി സ്വദേശിയായ ജയശ്രീ. ഭരണകക്ഷി യൂണിയന്‍ അംഗമായ അവര്‍ ബാലുശ്ശേരിയിലാണു താമസം. അവര്‍ ജോളിയുടെ അടുത്ത സുഹൃത്തായിരുന്നെന്നു പോലീസ് കണ്ടെത്തിയിരുന്നു. മാഡം എന്നാണ് ജോളിയെ ജയശ്രീ സംബോധന ചെയ്തിരുന്നത്. ജോളി ജയശ്രീയുടെ ഓഫീസിലും താമസസ്ഥലത്തും വരാറുണ്ടായിരുന്നു. വസ്തുവിന്റെ നികുതിയടച്ചതിന്റെ രസീത് ജോളിക്കു ലഭിച്ചതില്‍ ജയശ്രീക്കു പങ്കുണ്ടെന്ന് അന്വേഷണ സംഘം കരുതുന്നു. തട്ടിപ്പിനു കൂട്ടുനിന്നതിന് അവര്‍ക്കെതിരേ വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്. വ്യാജ ഒസ്യത്ത് ഉണ്ടാക്കിയ സംഭവത്തില്‍ കൂടത്തായി വില്ലേജ് ഓഫീസര്‍ തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് കാണാതായെന്നാണു വിവരം.
ഡെപ്യൂട്ടി കലക്ടര്‍ ബിജു ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം കഴിഞ്ഞ ദിവസം കൂടത്തായി വില്ലേജ് ഓഫീസില്‍ പരിശോധന നടത്തിയിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് കണ്ടെത്താനായില്ല. ജയശ്രീക്കു നല്‍കാന്‍ ജോളി സയെനെഡ് ആവശ്യപ്പെട്ടിരുന്നതായി അറസ്റ്റിലായ സ്വര്‍ണപ്പണിക്കാരന്‍ മൊഴി നല്‍കിയിട്ടുണ്ട്. പട്ടിയെ കൊല്ലാന്‍ വേണ്ടിയാണെന്നാണു പറഞ്ഞത്. ജോളിക്കു സയെനെഡ് നല്‍കിയിരുന്നു. ജയശ്രീക്ക് അതു കിട്ടിയിട്ടുണ്ടോയെന്ന് അറിയില്ലെന്നുമായിരുന്നു മൊഴി. ജോളിക്കു വ്യാജ ഒസ്യത്ത് തയാറാക്കാന്‍ സഹോദരീ ഭര്‍ത്താവ് ജോണി സഹായിച്ചിരുന്നോയെന്ന് അന്വേഷണസംഘം പരിശോധിക്കുന്നു. അന്വേഷണസംഘം ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തെളിവുകള്‍ ശേഖരിച്ചതായാണു വിവരം.
ടോം തോമസിന്റെ സ്വത്തു തട്ടിയെടുക്കാന്‍ ജോളി രണ്ട് ഒസ്യത്ത് ഉണ്ടാക്കിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ആദ്യ ഒസ്യത്തില്‍ ഒപ്പും തീയതിയും ഉണ്ടായിരുന്നില്ല. റോയ് തോമസിന്റെ സഹോദരി റെഞ്ചി ഇക്കാര്യം ശ്രദ്ധിച്ചിരുന്നു. റോയിയോട് ഇക്കാര്യം പറയുകയും ചെയ്തു. തുടര്‍ന്നാണു രണ്ടാമത്തെ ഒസ്യത്ത് തയാറാക്കിയത്. ഇതില്‍ തീയതിയും സ്ഥലവും ഒപ്പുമെല്ലാം ഉണ്ടായിരുന്നു.
തട്ടിപ്പിന് സഹായിച്ചത് ജോണിയാണോ എന്നാണു പരിശോധിക്കുന്നത്. ടോം തോമസിന്റെ വീട്ടില്‍ ഒരാള്‍ വരുന്നതില്‍ പിതാവ് എതിര്‍ത്തിരുന്നുവന്ന് റെഞ്ചി പറഞ്ഞത് ജോണിയെക്കുറിച്ചാണെന്നാണു സൂചന. എന്നാല്‍ ഈ കേസുമായി തനിക്കു ബന്ധമില്ലെന്നാണു ജോണിയുടെ നിലപാട്. കേസുമായി ബന്ധപ്പെട്ടു നുണപരിശോധനയുടെ കാര്യം ജോളി തന്നോട് സംസാരിച്ചിരുന്നു. നുണപരിശോധനയ്ക്ക് വിധേയയാകരുതെന്നു താന്‍ ഉപദേശിച്ചിട്ടില്ല. സത്യം തുറന്നുപറയാന്‍ ജോളിയോടു പറഞ്ഞിരുന്നു. ജോളിയുമായി അത്ര അടുത്തയാളല്ല താന്‍. എന്നിട്ടും എന്നെ വിളിച്ച് നുണപരിശോധനയുടെ കാര്യം പറഞ്ഞത് എന്തിനാണെന്ന് അറിയില്ല. ഭാര്യാസഹോദരി എന്ന ബന്ധത്തില്‍ മാത്രമെ തങ്ങള്‍ ജോളിയുമായി ബന്ധം പുലര്‍ത്തിയിട്ടുള്ളു. വിശേഷ ദിനങ്ങളിലും മറ്റു ചടങ്ങുകളിലും പങ്കെടുക്കാന്‍ എത്തുമ്പോള്‍ മാത്രമാണ് ജോളിയെ നേരിട്ട് കണ്ടിട്ടുള്ളുവെന്നും കൊലപാതക വിഷയങ്ങള്‍ തങ്ങള്‍ക്കറിയില്ലെന്നും ജോണി പറഞ്ഞു. നാലുമാസം മുമ്പാണ് ഏറ്റവുമൊടുവില്‍ കട്ടപ്പനയിലെ വീട്ടില്‍വച്ച് ജോളിയെ കണ്ടതെന്നും ജോണി പറയുന്നു. എന്തായാലും അന്വേഷണം പുരോഗമിക്കും തോറും ദുരൂഹതകളും കൂടുകയാണ്.
https://www.facebook.com/Malayalivartha