തട്ടുകടയിൽ മോഷണം പോയ ബൈക്, യുവാവിന്റെ കയ്യിൽ എത്തിയത് കഴുകി വൃത്തിയാക്കിയ ശേഷം
മോഷണം ചെയ്ത ശേഷം ക്ഷമാപണം ഉന്നയിക്കുന്ന കത്തുമായി തിരികെ എത്തിക്കുന്ന ശീലം നാം പണ്ടേ കണ്ടതാണ്. എന്നാൽ ഇത്തരത്തിലൊരു വിത്യസ്ത രീതി ആദ്യമായാണ് കാണാൻ കഴിഞ്ഞത്. തട്ടുകടയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്ക് രണ്ട് ദിവസത്തിന് ശേഷം കഴുകി തിരികെയെത്തിച്ച് മോഷ്ടാവ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്. മലപ്പുറം അങ്ങാടിപ്പുറത്താണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം മോഷണം പോയ ബൈക്ക് മോഷ്ടിച്ച അതേ സ്ഥലത്തിന് സമീപം ഇന്നലെ പ്രത്യക്ഷപ്പെട്ടത് തന്നെ.
സംഭാവന ഇതാണ്; പാതായ്ക്കര കലന്തൻ മുഹമ്മദ് ഷബീറിന്റെ ബൈക്കാണ് കഴിഞ്ഞ ദിവസം കള്ളൻ കൊണ്ടുപോയത്. ഒരു അത്യാവശ്യത്തിനായി അനിയന്റെ ബൈക്കെടുത്ത് വന്ന ഷബീര്‍ തട്ടുകടയില്‍ ചായ കുടിക്കാന്‍ നിര്‍ത്തിയപ്പോഴായിരുന്നു മോഷണം നടന്നത്. ഷബീര്‍ പൊലീസില്‍ വിവരമറിയിക്കുകയും സുഹൃത്തുക്കളും ബന്ധുക്കളുമൊന്നിച്ച് തിരഞ്ഞെങ്കിലും ബൈക്ക് കണ്ടെത്താനായില്ലായിരുന്നു.
അതേസമയം ഇന്നലെ ഉച്ചയോടെയാണ് ബൈക്ക് കണ്ടെത്തുന്നത്. മോഷണം പോയ സ്ഥലത്തിന് സമീപമുള്ള റോഡരികിവ് എല്ലാവരുടേയും ശ്രദ്ധയില്‍പ്പെടുന്ന വിധത്തില്‍ വച്ചിരിക്കുകയായിരുന്നു ബൈക്ക്. സീറ്റ് കവറിലുള്ളില് വച്ച നിലയില്‍ താക്കോല്‍ അടക്കമാണ് ബൈക്ക് കണ്ടെത്തിയത് എന്നാണ് യുവാവ് വ്യക്തമാക്കുന്നത്. നൂറ്റമ്പത് കിലോമീറ്ററിലധികം ബൈക്ക് ഓടിയിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. ബൈക്ക് കഴുകി തുടച്ച നിലയിലാണ് തിരികെ കിട്ടിയത് എന്നാണ് യുവാവ് പറയുന്നത്. പൊലീസ് അറിയിച്ചതിന് പിന്നാലെ ഉടമസ്ഥനെത്തി ബൈക്ക് തിരികെവാങ്ങിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha