കലങ്ങി മറിയുന്നു... പൊന്നാമറ്റത്തുനിന്ന് സയനൈഡ് എടുത്തുനല്‍കിയത് ആളൂരിന്റെ തന്ത്രം; ഫോറന്‍സിക് പരിശോധനയില്‍ ഇത് ആവിയാകും; കുറ്റം സമ്മതിച്ചത് പേടിയുള്ളതിനാല്‍; മുന്‍കാല കുറ്റവാളി ചരിത്രമില്ലാത്ത റാണിയെങ്ങനെ കൂട്ടക്കൊലപാതകം ചെയ്യും; പൊളിച്ചടുക്കാന്‍ രണ്ടും കല്‍പിച്ച് ആളൂര്‍

കൂടത്തായി കൊലപാതക കേസ് വല്ലാത്തൊരു വഴിത്തിരിവിലേക്ക് പോകുകയാണ്. 17 വര്‍ഷത്തിനിടെ നടത്തിയ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ മുഖ്യപ്രതി ജോളി ജോസഫാണന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതിന് വേണ്ടി ശക്തമായ തെളിവ് ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. അതേസമയം അതിനെ പൊളിച്ചുടുക്കാന്‍ അഡ്വ. ബി.എ. ആളൂരും രംഗത്തെത്തി. ശരിക്കും പോലീസും വക്കീലും തമ്മിലുള്ള മത്സരമായി ഈ കേസ് മാറുകയാണ്. എങ്ങനേയും ജോളിക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പോലീസ് ശ്രമിക്കുമ്പോള്‍ തന്റെ ഹൈടെക് ബുദ്ധിയുപയോഗിച്ച് പ്രതിയെ രക്ഷിക്കാനുള്ള ശ്രമമാണ് ആളൂര്‍ നടത്തുന്നത്. 17 വര്‍ഷം പഴക്കമുള്ള കേസായതിനാല്‍ ആളൂരിനെ സംബന്ധിച്ച് ജോളിയെ രക്ഷിച്ചെടുക്കാന്‍ എളുപ്പമാണ്.
ജോളി ആരേയും കൊന്നിട്ടില്ലെന്നും ആത്മഹത്യകളാണെന്നാണ് ആളൂര്‍ പറയുന്നത്. മാത്രമല്ല ജോളി കുറ്റം സമ്മതിച്ചത് പേടിയുള്ളതിനാലാണ്. മുന്‍കാല കുറ്റവാളി ചരിത്രമില്ലാത്ത റാണിയെങ്ങനെ കൂട്ടക്കൊലപാതകം ചെയ്യുമെന്നും ആളൂര്‍ ചോദിക്കുന്നു.
വക്കീല് ഉപദേശിച്ച് നല്‍കിയതാണ് ചോദ്യം ചെയ്യലില്‍ ജോളി പറഞ്ഞതെന്ന് കഴിഞ്ഞ ദിവസം പോലീസ് ഉദ്യോഗസ്ഥന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. അതിന് പിന്നാലെ കേസിലെ ഏറ്റവും വലിയ തെളിവായ സയനൈഡും വക്കീല്‍ ബുദ്ധിയാണെന്നാണ് പുറത്തു വരുന്ന സൂചന.
പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയതിനു പിന്നാലെ സയനൈഡ് കണ്ടെത്താന്‍ വലിയ ശ്രമമാണ് പോലീസ് നടത്തിയത്. അതിനായി പത്രക്കാരെ കബളിപ്പിച്ചാണ് പൊന്നാമറ്റത്തെത്തിയത്. വീട്ടിലെ അലമാരയിലെ വസ്ത്രങ്ങള്‍ക്കുള്ളില്‍ നിന്ന് സയനൈഡ് എടുത്ത് നല്‍കുകയും ചെയ്തു. ഇത് പോലീസിന്റെ വലിയ വിജയമായി വാര്‍ത്ത വരികയും ചെയ്തു.
എന്നാല്‍ സയനൈഡ് എടുത്തുനല്‍കിയത് ജോളിയുടെ തന്ത്രമെന്ന് അന്വേഷണസംഘത്തിന്റെ ഇപ്പോഴത്തെ നിഗമനം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ച് ആദ്യം പൊലീസ് തെളിവെടുത്തത്. ഈ സമയം പൊലീസ് ആവശ്യപ്പെടാതെതന്നെ അലമാരയില്‍ തുണികള്‍ക്കുള്ളില്‍ ചെറിയ കുപ്പിയില്‍ സൂക്ഷിച്ച വസ്തു സയനൈഡ് എന്ന് പറഞ്ഞ് ജോളി എടുത്തു നല്‍കുകയായിരുന്നു.
ഫോറന്‍സിക് സംഘമൊന്നും ഒപ്പമില്ലാത്തതിനാല്‍ ഇത് സയനൈഡ് തന്നെയാണെന്നാണ് പൊലീസും കരുതിയത്. എന്നാല്‍, അറസ്റ്റിലാവുന്നതിന് തൊട്ടുമുമ്പ് ജോളിക്ക് നിയമോപദേശം നല്‍കിയ അഭിഭാഷനാണ് ഈ ബുദ്ധി ജോളിക്ക് പറഞ്ഞുകൊടുത്തത് എന്നാണ് സൂചന. സയനൈഡ് എന്ന മട്ടില്‍ അന്വേഷണം മുന്നോട്ടുകൊണ്ടു പോവുമ്പോള്‍ ഇത് കോടതിയിലടക്കം ചോദ്യം ചെയ്യുകയായിരുന്നു പ്രതി ലക്ഷ്യമിട്ടത്. കോടതിയുടെ നിര്‍ദേശ പ്രകാരം ഇത് സയനൈഡ് അല്ലെന്ന് തെളിയിക്കുന്നതോടെ പോലീസുകാര്‍ നാണം കെടുകയും ജോളി നൈസായി ഊരുകയും ചെയ്യും.
സയനൈഡെന്ന് പറഞ്ഞ് എടുത്തുതന്ന വസ്തു സയനൈഡ് അല്ലെന്ന് പ്രാഥമിക പരിശോധനയില്‍ മനസിലായതോടെയാണ് ജോളിയുടെ തന്ത്രം അന്വേഷണ സംഘത്തിന് വ്യക്തമായത്. മാറിമാറി ചോദ്യം ചെയ്തതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണവും ലഭിച്ചു. തുടര്‍ന്നാണ് ഫോറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ വീണ്ടും ജോളിയെ പൊന്നാമറ്റത്തെത്തിച്ച് തെളിവെടുത്തത്.
ഈ സമയം അടുക്കളയിലെ റാക്കില്‍ അലക്ഷ്യമായ കുപ്പിയില്‍ സൂക്ഷിച്ച നിലയില്‍ സയനൈഡ് എന്ന് തോന്നിക്കുന്ന വസ്തു കണ്ടെത്തുകയും ചെയ്തു. പ്രാഥമിക പരിശോധയില്‍ ഇത് സയനൈഡ് തന്നെയെന്നാണ് ഫോറന്‍സിക് സംഘം പറഞ്ഞത്. പക്ഷെ ഇതും ഉറപ്പിച്ച് പറയാറായിട്ടില്ല.
ഇങ്ങനെ വക്കീല്‍ ബുദ്ധിയും പോലീസ് ബുദ്ധിയും തമ്മിലുള്ള മത്സരം ശക്തമാകുകയാണ്. പോലീസിന്റെ ഓരോ നീക്കവും വീക്ഷിച്ച് ജോളിക്ക് ജാമ്യം നേടിക്കൊടുക്കാനുള്ള ഒരുക്കത്തിലാണ് അഡ്വ ആളൂര്‍. എന്നാല്‍ വിടില്ലെന്ന മട്ടില്‍ പോലീസും പിറകേയുണ്ട്.
"
https://www.facebook.com/Malayalivartha