Widgets Magazine
14
Jun / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒറ്റ ദിവസത്തേക്ക് മന്ത്രി പോയിട്ട് എന്ത് കാര്യം..? കുവൈറ്റിലേയ്ക്ക് പോകാൻ വീണാ ജോർജിന് കേന്ദ്ര സർക്കാർ അവസാന നിമിഷം അനുമതി നിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി ഗവര്‍ണര്‍...


തിരഞ്ഞെടുപ്പ് തോൽവികളെ സംബന്ധിച്ചുള്ള ചർച്ചകൾ ഇപ്പോഴും നടക്കുകയാണ്... പെൻഷൻ മുടങ്ങിയത് ഉൾപ്പെടെ തിരിച്ചടിയായെന്ന് തുറന്ന് സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ...


മുഖ്യമന്ത്രിയുടെ പേരിൽ ബാറുടമാ സംഘടന പകൽക്കൊള്ള നടത്തുകയാണെന്ന് സംഘടനയിലെ അംഗങ്ങൾ...പിരിവുകാരണം ഗതികെട്ട് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ കുറ്റപ്പെടുത്തുന്നത് മുഖ്യമന്ത്രിയുടെ പാർട്ടിയെ തന്നെയാണ്...


അജിത് ഡോവൽ ഈ ഒരു പേര് കേൾക്കുമ്പോൾ ഇന്ത്യയെ തൊടാൻ വരുന്ന ശത്രുക്കളുടെ മുട്ടുകൾ ഇനിയും കൂട്ടിയിടിക്കും...ഇനി മൂന്നാം മോദി സര്‍ക്കാരിലും ദേശീയ സുരക്ഷാ ഉപദേശകനായി അജിത് ഡോവല്‍..മോദി-ഡോവല്‍ കൂട്ടുകെട്ട് തീവ്രവാദസംഘടനകളുടെ ഉറക്കം കെടുത്തുന്ന കൂട്ടുകെട്ടാണ്...


നിയമസഭ അടിച്ചു തകർത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്; ഹർജി ആഗസ്റ്റ് 8 ന് പരിഗണിക്കും...

അമ്പരന്ന് താരം... ഭാര്യയുടെ ചികിത്സയ്ക്ക് വേണ്ടി ആശുപത്രിയിലെത്തിയ കക്കഞ്ചേരി സ്വദേശി അറസ്റ്റിലായത് അന്നേരം തോന്നിയ ആവേശത്തില്‍; മുഖം മറച്ച് നീങ്ങിയ കൂട്ടക്കൊലപാതക കേസിലെ പ്രതിയായ ജോളിയുടെ വരവ് കണ്ടപ്പോള്‍ രക്തം തിളച്ചു; യഥാര്‍ത്ഥ മുഖം ജനം കാണട്ടെ; പെട്ടുപോയത് സിപിഎം ഉള്ളിയേരി കൊയക്കാട് വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ഷാജു

18 OCTOBER 2019 02:16 PM IST
മലയാളി വാര്‍ത്ത

More Stories...

അപടകത്തിൽ അസ്വഭാവികതകൾ ഇല്ല...!

റിസർവ് ബാങ്കുവഴി കടപ്പത്രങ്ങളിലൂടെയാണ് കടമെടുക്കാൻ ഒരുങ്ങി സർക്കാർ...വെള്ളിയാഴ്ച വിജ്ഞാപനമിറക്കിയാലേ 28ന് കടമെടുക്കാൻ കഴിയൂ.... ഈ സാമ്പത്തിക വർഷത്തെ കേരളത്തിന്റെ കടമെടുക്കൽ പരിധിയിൽ ഔദ്യോഗിക അംഗീകാരം കേന്ദ്രം നൽകിയിട്ടില്ല..

**ഇദ്ദേഹത്തെ നമ്പരുത്*യുവതീ..യുവാക്കളോട് .....ലോകത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ കൊണ്ട് ഒളിഞ്ഞു നോക്കുന്ന ഇദ്ദേഹത്തെ നമ്പരുത്... സന്തോഷ് ജോര്‍ജ് കുളങ്ങരയ്ക്കെതിരെ വിനായകൻ... ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നടന്‍ തന്റെ അഭിപ്രായം വെളിപ്പെടുത്തിയിരിക്കുന്നത്

ഐഎസ് തീവ്രവാദികള്‍ കേരളത്തിലും എത്തി നേതാക്കളെ വധിക്കാന്‍ പാക്കിസ്ഥാന്‍ സഹായം

അടുത്ത പരമോന്നത നേതാവ് ആര് എന്നതിന്റെ ഉത്തരമായിരുന്നു; തീവ്രനിലപാടുകളുടെ പേരിൽ വിമർശിക്കപ്പെട്ടു; യുഎസിന്റെയും ഇസ്രയേലിന്റെയും കണ്ണിലെ കോൽ; ആരാണ് ഇബ്രാഹിം റെയ്സി ?

കൂടത്തായി കൊലപാതക പരമ്പരക്കേസിനിടെ മറ്റൊരു ഉപ കേസുകൂടി ഉണ്ടായിരിക്കുകയാണ്. എല്ലാ കേസുകളും ജോളിയുടെ പേരിലായിരിക്കുമ്പോഴാണ് ജോളിയ്ക്ക് വേണ്ടി ഒരു യുവാവിന്റെ പേരില്‍ കഴിഞ്ഞ ദിവസം കേസെടുത്തത്. ഇത്രയൊക്കെ കൊലപാതകങ്ങള്‍ നടത്തിയിട്ടും മുഖം മറച്ച് നടക്കുന്ന ജോളിയുടെ യഥാര്‍ത്ഥ മുഖം ജനം കാണട്ടേയെന്ന് തീരുമാനിച്ച യുവാവാണ് വെട്ടിലായത്. മുഖം മറച്ചിരുന്ന ഷാള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചതിനാണ് യുവാവിനെ കസ്റ്റഡിയില്‍ എടുത്തത്.

ജോളിയെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ രഹസ്യ വിവരമുണ്ടായിരുന്നു. അതിനാല്‍ തന്നെ ജോളിയുടെ ഓരോ വരവിലും ശക്തമായ പോലീസ് സുരക്ഷയാണ് ഒരുക്കിയത്. എന്നാല്‍ കൊയിലാണ്ടിയിലെ താലൂക്ക് ആശുപത്രിയില്‍ ജോളിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോഴാണ് എല്ലാ സുരക്ഷാ വീഴ്ചയും ഉണ്ടായത്. ഈ ആശുപത്രിയില്‍ വച്ചാണ് യുവാവ് ജോളിയുടെ ഷാള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചത്.

കക്കഞ്ചേരി സ്വദേശി ഷാജുവിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സിപിഎം ഉള്ളിയേരി കൊയക്കാട് വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് ഷാജു. ഷാജു ഭാര്യയുടെ ചികിത്സയ്ക്കായാണ് ആശുപത്രിയില്‍ എത്തിയത്. അപ്രതീക്ഷിതമായുണ്ടായ സംഭവം കണ്ട് കൂടി നിന്നവര്‍ക്ക് ചിരിപൊട്ടി. എന്നാല്‍ പോലീസുകാര്‍ ഞെട്ടിപ്പോയി. ജോളിക്കാകട്ടെ അമ്പരപ്പും. ഉടന്‍ തന്നെ ജോളിക്ക് സുരക്ഷയൊരുക്കിയ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

മറ്റൊരു ഗൂഢ ലക്ഷ്യവുമില്ലെന്നും വെറുമൊരു രസത്തിനാണ് ഇത് ചെയ്തതെന്നാണ് ഷാജു പറഞ്ഞത്. ഇത്രയേറെ കുറ്റം ചെയ്തിട്ടും മുഖം മറച്ച് നടക്കുന്നു. അന്നേരം തോന്നിയ ആവേശവും അതിന്റെ ഭവിഷ്യത്ത് ചിന്തിക്കാത്തതുമാണ് പ്രശ്‌നമായതെന്നും യുവാവ് പറഞ്ഞു.

അതിനിടെ കേസ് അന്വേഷണവുമായി ജോളി സഹകരിക്കുന്നില്ലെന്നാണ് പറയുന്നത്. ഓരോ ചോദ്യം ചെയ്യലിലും ജോളി തന്ത്രപരമായി ഒഴിയുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. മൊഴിയെടുക്കല്‍ തുടങ്ങിയപ്പോള്‍ത്തന്നെ അസുഖമാണെന്ന് ജോളി പറഞ്ഞതോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയയത്. പരിശോധനകള്‍ക്കു ശേഷം തിരിച്ചെത്തിച്ചപ്പോഴും ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി. പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കുന്നതിനാല്‍ വിവരങ്ങളുടെ അവസാനവട്ട പരിശോധനയ്ക്ക് ഇതു തടസ്സമായെന്ന് അന്വേഷണ സംഘം പറയുന്നു. നേരത്തേ ചോദ്യം ചെയ്യലില്‍ ജോളി വെളിപ്പെടുത്തിയ പലതും കള്ളമാണെന്നും പൊലീസിനു വ്യക്തമാകുന്നുണ്ട്. മാത്യു മഞ്ചാടിയിലിനൊപ്പം മദ്യം കഴിച്ചപ്പോഴാണ് സയനൈഡ് ചേര്‍ത്തു നല്‍കിയതെന്ന മൊഴി കള്ളമാണെന്ന് അദ്ദേഹത്തിന്റെ ഭാര്യയും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ജോളി ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. ഒന്നാം പ്രതി ജോളി ജോസഫ്, രണ്ടാം പ്രതി മാത്യു, മൂന്നാം പ്രതി പ്രജുകുമാര്‍ എന്നിവരെ ഇന്ന് വൈകീട്ട് നാലിന് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. മൂന്ന് പ്രതികളുടേയും ജാമ്യാപേക്ഷ നാളെയാണ് കോടതി പരിഗണിക്കുക. അതേസമയം, പുതുതായി രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളുമായി ബന്ധപ്പെട്ട് ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്താനും സാധ്യതയുണ്ട്. പ്രതികളുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. എന്‍ഐടിക്ക് സമീപം തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന ജോളിയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജോളിക്കൊപ്പം യുവതി എന്‍ഐടിക്ക് സമീപം നില്‍ക്കുന്ന ചിത്രങ്ങളും അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്. യുവതി നിലവില്‍ ചെന്നൈയില്‍ എന്നാണ് സൂചന. അങ്ങോട്ടേയ്ക്കും അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒറ്റ ദിവസത്തേക്ക് മന്ത്രി പോയിട്ട് എന്ത് കാര്യം..? കുവൈറ്റിലേയ്ക്ക് പോകാൻ വീണാ ജോർജിന് കേന്ദ്ര സർക്കാർ അവസാന നിമിഷം അനുമതി നിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി ഗവര്‍ണര്‍...  (28 minutes ago)

നല്ലതു പോലെ തോറ്റു  (31 minutes ago)

ആ രഹസ്യവും പുറത്ത്  (35 minutes ago)

അജിത് ഡോവൽ വീണ്ടും വിറപ്പിക്കുമോ  (38 minutes ago)

കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച 23 മലയാളികള്‍ക്ക് നാടിന്‍റെ അന്ത്യാഞ്ജലി.... നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് 23 മൃതദേഹങ്ങളും പൊതുദര്‍ശനത്തിനുവെച്ചു.... മുഖ്  (1 hour ago)

കുവൈറ്റിൽ ദുരന്തത്തിന് ഇരയായവരുടെ കമ്പനിയായ എൻ.ബി.ടി.സി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർ കെ.ജി. എബ്രഹാം എവിടെ..?ദുരന്തം സംബന്ധിച്ച് എൻ.ബി.റ്റി സി ഗ്രൂപ്പ് വിശദീകരണം പുറത്തിറക്കിയെങ്കിലും മാനേജിംഗ് ഡയറക  (1 hour ago)

മറക്കില്ല ആ ദിനങ്ങള്‍... ജൂണ്‍ 24 തിങ്കളാഴ്ച ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് സെയ്ന്റ് ലൂഷ്യയിലെ ഡാരന്‍ സാമി സ്റ്റേഡിയത്തില്‍ ക്രിക്കറ്റിലെ തലതൊട്ടപ്പന്‍മാരുടെ പോര്; ലോകകപ്പില്‍ വീണ്ടും ഇന്ത്യ - ഓസ  (1 hour ago)

സര്‍ജിക്കല്‍ അറ്റാക്ക് ഓര്‍ത്താല്‍ നല്ലത്... ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ന് ഇറ്റലിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കും; സുരക്ഷാ സാഹചര്  (2 hours ago)

വാടക വീടൊഴിയാൻ ആവശ്യപ്പെട്ടതിന് വീട്ടുടമയെ കമ്പിവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസ്: മാടൻ വിനേഷിന് ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും...  (3 hours ago)

നിയമസഭ അടിച്ചു തകർത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്; ഹർജി ആഗസ്റ്റ് 8 ന് പരിഗണിക്കും...  (3 hours ago)

പോരാളി ഷാജിയെ ക്രൂശിക്കുന്നത് സ്റ്റാലിനിസം: ചെറിയാൻ ഫിലിപ്പ്...  (3 hours ago)

ആഞ്ഞടിച്ച് മന്ത്രി... ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ കുവൈത്തിലേക്കുള്ള യാത്ര റദ്ദാക്കി. യാത്രക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെയാണ് മന്ത്രിയുടെ കുവൈത്ത് യാത്ര മുടങ്ങിയത്; കേന്ദ്ര ന  (5 hours ago)

പന്തീരങ്കാവ് ഗാര്‍ഹിക പീഡനകേസ്... പരാതിക്കാരിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു  (14 hours ago)

പ്രണയവിവാഹം ചെയ്തതിന് യുവാവിനെയും പിതാവിനെയും കൊലപ്പെടുത്തി ബന്ധുക്കള്‍  (14 hours ago)

കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് എട്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്ന് എന്‍ബിടിസി ഗ്രൂപ്പ്  (14 hours ago)

Malayali Vartha Recommends