Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...


രണ്ട് ദിവസത്തോളം പഴക്കം; മൂന്നാം തോട്ടിൽ കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം


സംഗീതജ്ഞനും അധ്യാപകനും സ്കൂൾ വൃന്ദവാദ്യ സംഘം പരിശീലകനും, കലാകാരനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ മരിച്ചനിലയിൽ കണ്ടെത്തി..മന്ത്രി ആർ ബിന്ദു അനൂപിനെപ്പറ്റി ഫേസ്ബുക്കിൽ കുറിച്ചത്‌ ഇങ്ങനെ..

ആ കൊമ്പന്‍ മീശക്കാരന്‍....!"ഈ കാടാണ് എന്റെ ജീവൻ, ഇതുവിട്ട് പുറത്തേക്കിറങ്ങിയാൽ ........ഒരു ഫ്ലാഷ്ബാക്ക് !

18 OCTOBER 2019 08:46 PM IST
മലയാളി വാര്‍ത്ത

ചിത്രകഥകളിലെ കഥാപാത്രം പോലെ ഒരു കൊമ്പൻ മീശക്കാരൻ ...നാടിനെ നടുക്കി മൂന്ന് സംസ്ഥാനങ്ങളെ മുൾമുനയിൽ നിർത്തിയ ...ഒന്നും രണ്ടുമല്ല നീണ്ട 25 വർഷങ്ങളോളം വിറപ്പിച്ച വീരപ്പൻ' അഥവാ കൂസു മുനിസ്വാമി വീരപ്പൻ. ഇന്ന് ഓര്മകളിലെലേയ്ക്ക് ചേക്കേറിയിട്ട് 15 വർഷം ..2004 ഒക്ടോബര്‍ 18ന് പ്രത്യേക ദൌത്യ സേനയുടെ വെടിയേറ്റാണ് വീരപ്പന്‍ മരിച്ചത്.വീരപ്പൻ എന്ന കാട്ടുകള്ളൻ ദൗത്യസംഘവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരിക്കുന്നു എന്ന് മാധ്യമങ്ങളിലൂടെ ലോകം അറിഞ്ഞിട്ടും ഒരുപക്ഷെ ആർക്കും ആ സത്യത്തെ ഉൾകൊള്ളാൻ സാധിച്ചിട്ടുണ്ടാവില്ല കാരണം മറ്റൊന്നുമല്ല ഇന്ത്യയിലെ ഭരണകൂടത്തെയും പൊലീസുകാരെ ഈ വീരപ്പനെ പോലെ മറ്റാരും തന്നെ വട്ടംചുറ്റിച്ചിട്ടുണ്ടാവില്ല എന്നത് വസ്തുയാണ് . കർണാടകം, തമിഴ്‌നാട്, കേരളം എന്നിങ്ങനെ മൂന്നു സംസ്ഥാനങ്ങളിലായി, 6000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പടർന്നുകിടക്കുന്ന കൊടുംകാട്- അതായിരുന്നു വീരപ്പന്റെ സാമ്രാജ്യം. അതിനുള്ളിലേക്ക് പ്രവേശിക്കണമെങ്കിൽ വീരപ്പന്റെ അനുവാദം വേണം.

വീരപ്പനറിയാതെ ഒരിലപോലും അനങ്ങില്ല എന്ന അവസ്ഥയായിരുന്നു. വീരപ്പനുമുന്നിൽ കിങ്‌മേക്കർമാർ പോലും പകച്ചുനിന്നു ആ കാലം . 1952 -ൽ കർണാടകത്തിലെ ഗോപിനാഥം എന്ന സ്ഥലത്ത്ആണ് വീരപ്പൻ ജനിച്ചത് ...കാലങ്ങൾ പിന്നീട കാട്ടു കള്ളൻ ..ചന്ദന മോഷ്ടാവ് ...പിടിച്ചുപറിക്കാരൻ ...കൊലയാളി അങ്ങനെ അങ്ങനെ ..ബിൽഗിരിരങ്കന ബേട്ട, മാലെ മഹദേശ്വര ബേട്ട എന്നീ മലകൾ, സത്യമംഗലം, ഗുണ്ടിയാൽ വനങ്ങൾ എന്നിവയായിരുന്നു വീരപ്പന്റെ പ്രധാന വിഹാര കേന്ദ്രങ്ങള്‍. മേട്ടൂര്‍ വനത്തിലെ മരംവെട്ടുകാരനായാണ് കാടുമായുള്ള വീരപ്പന്റെ ബന്ധത്തിന്റെ തുടക്കം. കാലക്രമേണ ചന്ദനക്കൊള്ളക്കാള്ളയും ആനക്കൊമ്പ് മോഷണവും ആയി തന്റെ സാമ്രാജ്യം വിപുലീകരിച്ചു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ രാജ്യത്തെ ഭരണകൂടത്തെ വെല്ലുവിളിക്കാന്‍ ധൈര്യം കാണിച്ച കൊള്ളസംഘത്തിന്റെ തലവനായി വീരപ്പന്‍ വളര്‍ന്നു.വീരപ്പനെ പിടികൂടാൻ പത്ത് വർഷത്തെ കാലയളവിൽ സർക്കാർ (വർഷം തോറും 200,000,00) ചെലവഴിച്ചു.

കന്നഡ ചലച്ചിത്ര നടനായ രാജ് കുമാറിനെ തട്ടിക്കൊണ്ടുപോയാണ് 2000 ജൂലൈ 30 ന് വീരപ്പന്‍ നാടിളക്കിയത്. 100 ദിവസത്തിന് ശേഷമാണ് വീരപ്പന്‍ രാജ്കുമാറിനെ വിട്ടയച്ചത്. 100 കോടി രൂപ മോചനദ്രവ്യം വാങ്ങിയശേഷമാണ്‌ അദ്ദേഹത്തെ മോചിപ്പിച്ചതെന്നാണ്‌ പുറത്തുപ്രചരിച്ചിട്ടുള്ള കഥകള്‍.. 1993 -ൽ മാസങ്ങളോളം പണിപ്പെട്ടിട്ടുണ്ട് വിജയകുമാർ വീരപ്പനെ പിടികൂടാൻ. കരിയിലയുടെ അനക്കം വെച്ച് അടുത്തുവരുന്ന മൃഗത്തെ തിരിച്ചറിഞ്ഞിരുന്ന വീരപ്പൻ, തന്റെ ഗാങ്ങിൽ വിജയകുമാറിന്റെ ഒരു ചാരൻ നുഴഞ്ഞുകയറിയിട്ടും അറിഞ്ഞില്ലഎന്നത് ഒരുപക്ഷെ അദ്ദേഹത്തിന്റെ സമയം ഒരുപക്ഷെ തീരാറായി എന്നത് കൊണ്ടാവാം .

വീരപ്പന്റെ സംഘത്തിൽ ആളുകളുടെ എണ്ണം കുറഞ്ഞുവരുന്നത് തിരിച്ചറിഞ്ഞ് വിജയകുമാർ തക്കം പാർത്തിരിക്കുകയായിരുന്നു. അതിനിടെയാണ് കണ്ണിന് ചികിത്സ തേടാനായി വീരപ്പൻ കാടുവിട്ട്, മലയിറങ്ങി, ഒരു ആംബുലൻസിൽ പട്ടണത്തിലേക്ക് വരുന്നത്. ആ ആംബുലൻസ് ഓടിച്ചിരുന്നത് മഫ്ടിയിലുള്ള വിജയകുമാറിന്റെ രഹസ്യപ്പൊലീസുകാരനായിരുന്നു. ആശുപത്രിയിലേക്കുള്ള വഴിയിൽ, ധർമ്മപുരിക്കടുത്തുള്ള പാടി എന്ന സ്ഥലത്തുവെച്ച്, ആളൊഴിഞ്ഞ ഒരിടത്ത് വാഹനം നിർത്തി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. നാലുപാടുനിന്നും ആംബുലൻസ് വളഞ്ഞ എസ്‍ടിഎഫ് സംഘം തുരുതുരാ വെടിയുതിർത്തു. വെടിവെപ്പിൽ വീരപ്പൻ കൊല്ലപ്പെട്ടു. വീരപ്പനെ ജീവനോടെ പിടിക്കേണ്ട എന്നായിരുന്നു വിജയകുമാർ നൽകിയ ഉത്തരവ് എന്ന് പറയപ്പെടുന്നു .ഓപ്പറേഷൻ കൊക്കൂൺലൂടെ വിജയകുമാറും സംഘവും വീരപ്പൻ എന്ന അദ്യായത്തിന് ഫുള്സ്റ്റോപ് ഇട്ടു ......എന്നിട്ടും ...വീരപ്പൻ ഒരുപാട് നിഗുഢതകൾ ബാക്കി വെയ്ക്കുന്നു എന്നത് തന്നെയാണ് വസ്തുത .വീരപ്പന്റെ ജീവിതം ചോദ്യചിനമായി അവശേഷിക്കുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (9 minutes ago)

എടക്കരയില്‍ അച്ഛന്റെ മരണം സ്ഥിരീകരിക്കാന്‍ ആശുപത്രിയിലേക്ക് പോകാന്‍  (17 minutes ago)

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.  (49 minutes ago)

ഹമാസിനെതിരേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...  (1 hour ago)

ഡോക്ടര്‍ ദിനത്തില്‍ മീനാക്ഷി പങ്കുവച്ച കുറിപ്പ്  (8 hours ago)

കോളേജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 21കാരന്‍ പിടിയില്‍  (8 hours ago)

നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ വനപാലകരെത്തി: വനപാലകരെ ആക്രമിക്കാന്‍ പാഞ്ഞെത്തി കാട്ടാന  (8 hours ago)

വയനാട് ദുരന്തബാധിതരുടെ ഫണ്ടില്‍ ഒരു രൂപ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (9 hours ago)

ഡോ. സിസ തോമസിന് കേരള സര്‍വകലാശാല വി സിയുടെ അധിക ചുമതല  (9 hours ago)

കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യ ഭാഗം ബ്ലേഡ് കൊണ്ട് മുറിച്ചുമാറ്റി യുവതി  (9 hours ago)

സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ടെക്കി അറസ്റ്റില്‍  (9 hours ago)

ചെന്നൈയിലെ കുളത്തില്‍ കാല്‍വഴുതി വീണ് കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

കേരള സര്‍വകലാശാലാ റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍  (12 hours ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ അടക്കമുള്ള സ്ഥലങ്ങളില്‍വച്ച് പലവട്ടം പീഡിപ്പിച്ചു  (12 hours ago)

ആശുപത്രിയിൽ നിന്നും 'ആ സന്ദേശം'; വരും മണിക്കൂറുകൾ നിർണായകം; വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു  (13 hours ago)

Malayali Vartha Recommends