നിങ്ങളാരുവാ, സെർജി ബുബ്കയോ? ഇസിൻബയേവയോ ? അതോ ഉസൈൻ ബോൾട്ടോ? സുരാജ് താങ്കളൊരു മാന്യനാണെന്നാണ് കരുതിയിരുന്നത്- ഡോക്ടർ നെൽസൺ ജോസഫ്
മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിലൊരാളാണ് സൂരാജ് വെഞ്ഞാറമൂട്. അടുത്തിടെ ഇറങ്ങിയ എല്ലാ ചിത്രങ്ങളിലും സുരാജിന്റെ കഥാപാത്രങ്ങള്‍ മികച്ച അഭിപ്രായമാണ് നേടിയത്. ഏറ്റവുമൊടുവില്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലെ സുരാജ് അവതരിപ്പിച്ച ഭാസ്ക്കര പൊതുവാളിനെ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ സുരാജിനെക്കുറിച്ച് വ്യത്യസ്തമായൊരു കുറിപ്പെഴുതിയിരിക്കുകയാണ് ഡോക്ടർ നെൽസൺ ജോസഫ്. നെൽസൺന്റെ കുറിപ്പ് ഇങ്ങനെ:
താങ്കളൊരു മാന്യനാണെന്നാണു കരുതിയിരുന്നത്.
ഒരുമാതിരി ആളെ വടിയാക്കുന്ന പരിപാടി കാണിക്കരുത്. നിങ്ങളെ വിശ്വസിച്ച് ഓരോന്ന് പറഞ്ഞേച്ച് ബാക്കിയുള്ളോരിവിടെ മണ്ടനായിക്കൊണ്ടിരിക്കുന്നത് വല്ലതും അറിയണോ?
ആദ്യം ഫൈനൽസ് സിനിമയ്ക്ക് കയറി നിങ്ങടെ പ്രകടനം കണ്ട് വണ്ടറടിച്ച് സുഹൃത്തുക്കളോട് പറഞ്ഞു ഇതാണു സുരാജിന്റെ കരിയർ ബെസ്റ്റെന്ന്.
അതുകഴിഞ്ഞ് എന്റെ കഷ്ടകാലത്തിനു വികൃതിയൊന്ന് കണ്ടുപോയി. .സൗബിനും നിങ്ങളും കൂടി അങ്ങ് അഴിഞ്ഞാടിക്കളഞ്ഞില്ലേ? അത് കണ്ടപ്പൊ പറഞ്ഞത് വീണ്ടും തിരുത്തിപ്പറഞ്ഞു. . മറ്റതല്ല, ഇതാണു ബെസ്റ്റ്
ദേ ഇപ്പൊ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. കട്ടയ്ക്ക് കട്ടയ്ക്ക് സൗബിൻ അവിടേം .സത്യം പറയണം. നിങ്ങളു മുടി ഡൈ ചെയ്ത് വച്ചിരിക്കുന്നതല്ലേ? ശരിക്കും പത്തറുപത്തഞ്ച് വയസുള്ളത് ആൾക്കാരറിയാതിരിക്കാൻ? ❤
സ്വന്തം പ്രകടനം ഇങ്ങനെ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കാൻ നിങ്ങളാരുവാ, സെർജി ബുബ്കയോ? ഇസിൻബയേവയോ ? അതോ ഉസൈൻ ബോൾട്ടോ?
ഇനി ഇതാണു കരിയർ ബെസ്റ്റെന്ന് പറയൂല്ല. . .പിന്നേം മണ്ടനാക്കാനല്ലേ
https://www.facebook.com/Malayalivartha