ലഗ് ജാ ഗലേ സേ... എന്റെ പടച്ചോനെ !! ഞെട്ടിച്ചുകളഞ്ഞു ഈ കുഞ്ഞാവ; സിത്താര പോലും വണ്ടറടിച്ചുപോയി
ഒരു കുഞ്ഞാവയുടെ തകർപ്പൻ പാട്ടാണ് ഇപ്പോൾ സോഷ്യൽ ലോകം ഏറ്റെടുത്തിരുക്കുന്നത്. പാട്ടെന്നു പറഞ്ഞാൽ ഒന്നൊന്നര പാട്ടാണ്. ഇത്തിരിപ്പോന്ന ഈ കുഞ്ഞുവാവയാണോ ഇത്ര മധുരമായി പാട്ട് പാടുന്നതെന്ന് ആരും ചോദിച്ചുപോകും. ’വോ കോന്‍ ഥി’ എന്ന സിനിമയിൽ ലതാ മങ്കേഷ്കര്‍ പാടിയ ലഗ് ജാ ഗലേ സേ എന്ന ഗാനമാണ് ഈ കൊച്ചുമിടുക്കി തകർത്തു പാടുന്നത്. കട്ടിലിൽ കമഴ്ന്നു കിടന്നങ്ങനെ ആസ്വദിച്ച് പാടുകയാണ് കക്ഷി. പാട്ടെന്നു പറഞ്ഞാൽ ഒന്നൊന്നര പാട്ടാണ്.
ഇത്തിരിപ്പോന്ന ഈ കുഞ്ഞുവാവയാണോ ഇത്ര മധുരമായി പാട്ട് പാടുന്നതെന്ന് ആരും ചോദിച്ചുപോകും. ഈ കക്ഷിയെ ഇപ്പോഴും സോഷ്യൽ മീഡിയ തിരയുകയാണ്. വീഡിയോയ്ക്ക് പല അഭിപ്രായങ്ങളാണ് വരുന്നത്. മുഴുവന്‍ എഡിറ്റഡ് ആണെന്ന് ചിലര്‍ പറയുമ്പോള്‍ ലിപ് സിങ്കാണെന്ന് മറുവാദം. ഇപ്പോഴിതാ അതിഗംഭീരമായി കുട്ടി പാടുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ട് വണ്ടറടിച്ചിരിക്കുകയാണ് ഗായിക സിത്താരയും. . ഈ കുഞ്ഞാവ ആരാണ് പടച്ചോനെ !! എന്ത്, എങ്ങനെ !! ഇങ്ങളിത് കേട്ടാ !! എന്റെ പുന്നാര മുത്തേ നീയെന്താ നീയാരാ ചക്കരെ?? എന്നാണ് സിത്താര കുറിച്ചിരിക്കുന്നത്.
കോളേജ് വേദികളിലും റിയാലിറ്റി ഷോ വേദികളിലും പാടിപ്പതിഞ്ഞ് മലയാളിയുടെ ആസ്വാദന രീതിയില്‍ പുതിയ ഭാവുകത്വം കൊണ്ടുവന്ന ഗായിക കൂടിയാണ് സിത്താര. ടെലിവിഷന്‍ ഷോകളിലും സംഗീത റിയാലിറ്റി ഷോകളിലും ജഡ്ജിന്റെ വേഷത്തിലും സിത്താര ഇപ്പോള്‍ കളം നിറയുന്നു. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.
https://www.facebook.com/Malayalivartha