വിഹാഹം കഴിഞ്ഞിട്ടും മകളുടെ അവിഹിതം കണ്ടുനില്‍ക്കാനായില്ല; രാത്രി മകളെ കാണാനെത്തിയ കാമുകനെ കുത്തികൊലപ്പെടുത്തിയത് യുവതിയുടെ അച്ഛൻ; തൊടുപുഴയിൽ സംഭവിച്ച അരുംകൊലയുടെ ചുരുളഴിയുമ്പോൾ ഞെട്ടലോടെ നാട്ടുകാർ
തൊടുപുഴയിൽ കഴിഞ്ഞ ദിവസമാണ് വിവാഹിതയായ മകളുടെ കാമുകനെ അച്ഛന് കുത്തി കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം യുവതിയുടെ പിതാവ് സിദ്ദീഖ് ഒളിവിലാണ്. തൊടുപുഴ അച്ചന് രോവില്‍ സ്വദേശി 32കാരനായ സിയാദ് കോക്കര്‍ ആണ് മരിച്ചത്. യുവതിയുടെ വീട്ടില്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം ഉണ്ടായത്. യുവതിയുടെ കാമുകനായ സിയാദും പിതാവായ സിദ്ദിഖും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കത്തിനൊടുവില്‍ സിദ്ദിഖ് സിയാദിനെ കുത്തുകയായിരുന്നു. വിവാഹിതയായ യുവതിയുമായി സിയാദ് നാളുകളായി അടുപ്പത്തിലായിരുന്നു. യുവതിയെ കാണാന്‍ ഇന്നലെ രാത്രി സിയാദ് വീട്ടിലെത്തിയിരുന്നു. ഇതേ തുടര്‍ന്ന് യുവതിയുടെ അച്ഛനുമായി വാക്കുതര്‍ക്കം ഉണ്ടാവുകയായിരുന്നു. ബഹളം കേട്ട് പരിസരവാസികളാണ് സിയാദിനെ ആശുപത്രിയിലെത്തിച്ചത്.
https://www.facebook.com/Malayalivartha