നിറമോ മണമോ ഇല്ലാത്ത വാതകമാണ് കാർബൺ മോണോക്സൈഡ്. ഇക്കാരണത്താല്‍ തിരിച്ചറിയുക വിഷമം. ശ്വസിക്കുമ്പോള്‍ ഓക്‌സിജനിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന കാര്‍ബണ്‍ മോണോക്സൈഡ് രക്തത്തില്‍ കലര്‍ന്നാണ് മരണം സംഭവിക്കുന്നത്... കാര്‍ബണ്‍ മോണോക്‌സൈഡ് വിഷവാതകത്തെ എങ്ങനെ പ്രതിരോധിക്കാം

റൂം ഹീറ്ററുകളിൽ നിന്നു പുറത്തുവിടുന്ന വിഷവാതകം ശ്വസിച്ച് ആളുകൾ മരിച്ച സംഭവങ്ങൾ നിരവധിയാണ്...ഓരോ വര്‍ഷവും അമേരിക്കയില്‍ മാത്രം കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധ മൂലം ശരാശരി 430 പേര്‍ മരിക്കുന്നു. 50,000 പേര്‍ അത്യാഹിത വിഭാഗത്തിലെത്തുന്നു എന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്
വിഷം ഉള്ളിൽ ചെന്നത് തിരിച്ചറിയാതെയാണ് ഇങ്ങനെയുള്ള പല മരണങ്ങളും സംഭവിക്കുന്നത്. ഒന്ന് നിലവിളിക്കുകയോ രക്ഷതേടുകയോ പോലും ചെയ്യാതെയാണ് പലർക്കും ഉറക്കത്തിനിടയിൽ ജീവിതം നഷ്ടപ്പെടുന്നത് എന്നതാണ് ഏറ്റവും ദുഖകരമായ സത്യം . അളവിൽക്കവിഞ്ഞ കാർബൺ മോണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യമാണ് പലപ്പോഴും ഇത്തരം മരണങ്ങൾക്ക് കാരണമാകുന്നത്. നേപ്പാളില്‍ എട്ട് മലയാളികള്‍ മരിക്കാനിടയായത് ഇത്തരത്തിൽ കാർബൺ മോണോക്സൈഡ് അന്തരീക്ഷത്തിൽ കലർന്നതിനാൽ ആണെന്നാണ് പ്രാഥമിക നിഗമനം
നിറമോ മണമോ ഇല്ലാത്ത വാതകമാണ് കാർബൺ മോണോക്സൈഡ്. ഇക്കാരണത്താല്‍ തിരിച്ചറിയുക വിഷമം. ശ്വസിക്കുമ്പോള്‍ ഓക്‌സിജനിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്ന കാര്‍ബണ്‍ മോണോക്സൈഡ് രക്തത്തില്‍ കലര്‍ന്നാണ് മരണം സംഭവിക്കുന്നത് വിറക്, മണ്ണെണ്ണ, കൽക്കരി, പ്രകൃതി വാതകങ്ങൾ എന്നിവ കത്തിക്കുമ്പോഴെല്ലാം പുറത്തുവരുന്നത് കാർബൺ മോണോക്സൈഡാണ്. അന്തരീക്ഷത്തിൽ കാർബൺ മോണോക്സൈഡ് കൂടുതലായാൽ ശരീരത്തിന് വേണ്ടത്ര ഓക്സിജൻ ലഭ്യമാകില്ല.
ഓക്സിജന്റെ ലഭ്യതക്കുറവ് മസ്തിഷ്‌കം, ഹൃദയം, ആന്തരിക അവയവങ്ങൾ എന്നിവയുടെ പ്രവർത്തനം താറുമാറാക്കും. ഇങ്ങനെയാണ് മരണം സംഭവിക്കുന്നത്
തണുപ്പുകാലത്താണ് ഏറ്റവും കൂടുതൽ കാർബൺ മോണോക്‌സൈഡ് അപകടങ്ങൾ ഉണ്ടാകുന്നത് .ഇവിടെ പ്രധാന വില്ലൻ ആയി വരുന്നത് റൂം ഹീറ്ററുകളാണ് . ഹീറ്ററുകൾ പുറത്തുനിന്നുള്ള വായുവിന് പകരം മുറിക്കകത്തുള്ള വായുവിനെ ചൂടുപിടിപ്പിക്കുന്നു. അപ്പോള്‍സ്വാഭാവികമായി ഓക്‌സജന്റെ അളവ് കുറയുന്നു. ആ ഘട്ടത്തില്‍ കൂടുതല്‍ ശ്വസിക്കുക ഓക്‌സജന് പകരം കാര്‍ബണ്‍ മോണോക്‌സൈഡ് ആയിരിക്കും. ഈ കാര്‍ബണ്‍ മോണോക്‌സൈഡ് ഓക്‌സിജന്‍ വഹിക്കുന്നതില്‍നിന്ന് രക്തകോശങ്ങളെ തടയുന്നു. അത് തലച്ചോറിനെയും ഹൃദയത്തെയും ബാധിക്കും. വേണ്ടത്ര ഓക്‌സിജന്‍ കിട്ടാതെ ശരീരഭാഗങ്ങളെല്ലാം തളരുന്നു.
മണ്ണെണ്ണ, പ്രകൃതിവാതകങ്ങൾ, വൈദ്യുതി എന്നിവയിലാണ് മിക്ക ഹീറ്ററുകളും പ്രവർത്തിക്കുന്നത്. ആധുനിക ഹീറ്ററുകളിൽ ഓക്സിജൻ മീറ്ററുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഒരു മുറിയിലെ ഓക്സിജന്റെ അളവ് കുറഞ്ഞാൽ തിരിച്ചറിയുകയും ഹീറ്റർ ഓഫാക്കുകയും ചെയ്യാൻ ഇത് സഹായിക്കുന്നു.
ഓക്സിജൻ മീറ്റർ ഇല്ലാത്ത ഹീറ്ററുകൾ ആണെങ്കിൽ പ്രശ്നം കൂടുതൽ ഗുരുതരമാണ്. കൊടും ശൈത്യത്തെ ഭയന്ന് മുറിയടച്ച് ഹീറ്ററിട്ട് കിടക്കുന്നവരാണ് പലപ്പോഴും ഇത്തരം അപകടത്തിൽ മരിക്കുന്നത്. ഹീറ്റർ പ്രവർത്തിക്കുന്ന മുറി അടഞ്ഞുകിടന്നാൽ ഓക്സിജൻ പൂർണമായും ഇല്ലാതാകും.
അടഞ്ഞ ഇടങ്ങളില്‍ പ്രശ്‌നം ഗുരുതരമാകും. ഈ ഇടങ്ങളില്‍ പെടുന്ന ആളുകള്‍ക്കും മൃഗങ്ങള്‍ക്കും മരണം വരെ സംഭവിക്കാം.തലവേദന, തലകറക്കം, ബലഹീനത, ഓക്കാനം, ഛര്‍ദ്ദി, നെഞ്ചുവേദന, ബോധക്ഷയം എന്നിവയാണ് ഈ വിഷ ബാധയുടെ ഏറ്റവും സാധാരണ ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നതിനുമുമ്പ് ഉറങ്ങുകയോ മദ്യപിക്കുകയോ ചെയ്യുന്നവര്‍ക്കാണ് ആപല്‍സാധ്യത കൂടുതല്‍. ഉറക്കത്തിൽ തന്നെ മരണം സംഭവിക്കാൻ സാധ്യതയേറെയാണ്
ശൈത്യകാലത്ത് താപനില കുറയുകയും വീട്ടിനുള്ളിലെ ചൂടാക്കല്‍ സംവിധാനങ്ങള്‍ മണിക്കൂറുകളോളം പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധയുടെ സാധ്യത കൂടുതലാണെന്ന് അമേരിക്കയിലെ പരിസ്ഥിതി ആരോഗ്യത്തിനായുള്ള ദേശീയ കേന്ദ്രം പുറത്തിറക്കിയിട്ടുള്ള രേഖയില്‍ പറയുന്നു. ഓരോ വര്‍ഷവും അമേരിക്കയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വിഷബാധ മൂലം ശരാശരി 430 പേര്‍ മരിക്കുന്നു. ഈ വിഷവാതകം ശ്വസിച്ച് ഏകദേശം 50,000 ആളുകള്‍ ഓരോ വര്‍ഷവും അത്യാഹിത വിഭാഗത്തിലെത്തുന്നുമുണ്ട്.
അരുണ രക്താണുക്കള്‍ (റെഡ് ബ്‌ളഡ് സെല്‍സ്) ശരീരത്തിലെത്തുന്ന കാര്‍ബണ്‍ മോണോക്സൈഡിനെ ആഗിരണം ചെയ്യുന്നതിലൂടെയാണ് അപകടം സംഭവിക്കുന്നത്. ശ്വാസത്തിലെ ഓക്സിജനെ ആഗിരണം ചെയ്യുന്നതിലും വേഗത്തില്‍ കാര്‍ബണ്‍ മോണോക്സൈഡിനെ ചുവന്ന രക്താണുക്കള്‍ വഹിച്ചു കൊണ്ട് സഞ്ചരിക്കും. ഇതുമൂലം ശരീരത്തില്‍ ഓക്‌സിജന്റെ അളവ് ഗണ്യമായി കുറയുകയും ക്രമേണ ശ്വസിക്കുന്നയാള്‍ അബോധാവസ്ഥയിലേക്ക് പോവുകയും ചെയ്യും.
അടച്ചിട്ട മുറികള്‍ക്കുള്ളിലോ വാഹനങ്ങള്‍ക്കകത്തോ ഇത്തരത്തില്‍ കാര്‍ബണ്‍ മോണോക്സൈഡ് ലീക്കാവുമ്പോള്‍ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. ഉറക്കത്തിനിടയില്‍ നിരവധി പേരുടെ മരണം ഇങ്ങനെ കാര്‍ബണ്‍ മോണോക്സൈഡെന്ന നിശബ്ദ കൊലയാളി കവര്‍ന്നെടുത്തിട്ടുണ്ട്. കുറഞ്ഞ അളവില്‍ കാര്‍ബണ്‍ മോണോക്സൈഡ് ഉള്ളിലെത്തുന്നയാളിനെ എത്രയും വേഗം ശുദ്ധവായു സഞ്ചാരമുള്ളിടത്ത് എത്തിക്കണം.
ഹീറ്റര്‍ പോലുള്ള ഉപകരണങ്ങള്‍ സമയാ സമയത്ത് വിദഗ്ദ്ധനെ കൊണ്ട് അറ്റകുറ്റ പണികള്‍ നടത്തിയും, കാര്‍ബണ്‍ മോണോക്സൈഡ് ചോര്‍ച്ച കണ്ടെത്തുന്ന അലാമുകള്‍ ഘടിപ്പിച്ചും ഈ അപകട വാതക ചോര്‍ച്ച കൊണ്ടുണ്ടാവുന്ന അപകടങ്ങള്‍ ഒഴിവാക്കാം.
https://www.facebook.com/Malayalivartha