ജനാലയിലൂടെ വീടിനകത്തേക്ക് കയറുന്ന ഉഗ്ര വിഷമുള്ള പാമ്പ് .. വളർത്തുനായ കണ്ടില്ലായിരുന്നെങ്കിൽ
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് വീടിനുള്ളിൽ കടന്ന് ജനാലയിലൂടെ വലിഞ്ഞുകയറുന്ന ഉഗ്ര വിഷമുള്ള പാമ്പിന്റെ നടുക്കുന്ന ദൃശ്യങ്ങളാണ്. ഓസ്ട്രേലിയയിൽ നിന്നുള്ള വിഡിയോ ആണിത്
ഓസ്ട്രേലിയയിലെ കടുത്ത വിഷപ്പാമ്പുകളിലൊന്നാണ് ഈസ്റ്റേൺ ബ്രൗൺ സ്നേക്ക്. ഇതാണ് ക്വീൻസ്ലൻഡിലെ ഇപ്സ്വിച്ചിലുള്ള ഒരു യുവതിയുടെ വീടിനുള്ളിൽ കയറിയത് .ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് ഈസ്റ്റേൺ ബ്രൗൺ സ്നേക്കിന്റെ കടിയേറ്റാണ്.
പാമ്പ് അകത്തേക്ക് കയറുമ്പോൾ വീട്ടിൽ 25കാരിയായ യുവതിയും രണ്ട് വളർത്തുനായ്ക്കളുമാണ് ഉണ്ടായിരുന്നത്. ഇവയിൽ ഒന്ന് അസാധാരണമായി കുരയ്ക്കുന്നത് കണ്ട് മുറിയിലേക്ക് ചെന്ന യുവതി നടുങ്ങി പോയി... കടുത്ത വിഷമുള്ള ഈസ്റ്റേൺ ബ്രൗൺ സ്നേക്ക് ജനാലയിലേക്ക് വലിഞ്ഞുകയറുന്നതാണ് യുവതി കണ്ടത്
പെട്ടെന്നു തന്നെ യുവതി വളർത്തു നായകളെയും കൂട്ടി വാതിലടച്ച് പുറത്തുകടന്നു. അതിനു ശേഷമാണ് പാമ്പ് പിടുത്ത വിദഗ്ധരെ പോലും വിവരമറിയിച്ചത്. പാമ്പു പിടിത്ത വിദഗ്ധനായ ബ്രൈസെ ലോക്കറ്റ് എത്തി പാമ്പിനെ നീക്കം ചെയ്തു . ഇദ്ദേഹമെത്തിയപ്പോൾ ശുചിമുറിയിലെ ജനാലയിലൂടെ രക്ഷപെടാനുള്ള ശ്രമത്തിലായിരുന്നു പാമ്പ്. പാമ്പിനെ പിടികൂടി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി എന്നാണു റിപ്പോർട്ട്
https://www.facebook.com/Malayalivartha