Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...


രണ്ട് ദിവസത്തോളം പഴക്കം; മൂന്നാം തോട്ടിൽ കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം


സംഗീതജ്ഞനും അധ്യാപകനും സ്കൂൾ വൃന്ദവാദ്യ സംഘം പരിശീലകനും, കലാകാരനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ മരിച്ചനിലയിൽ കണ്ടെത്തി..മന്ത്രി ആർ ബിന്ദു അനൂപിനെപ്പറ്റി ഫേസ്ബുക്കിൽ കുറിച്ചത്‌ ഇങ്ങനെ..

എത്ര കടപ്പെട്ടവളാണ് ഞാൻ… ദൈവം എനിക്കൊരു രത്‌നത്തെ തന്നിരിക്കുന്നു’; ‘എത്ര ദൈവാനുഗ്രഹമുള്ള സ്ഥലം, ഇവിടെ വച്ചാണ് എല്ലാം തുടങ്ങിയത്... ദൈവം നമ്മൾക്കായി കാത്തുവച്ചതെന്തെന്ന് എന്തെന്ന് നമുക്കറിയില്ലല്ലോ… എന്നെ വിശ്വസിക്കൂ, നമുക്ക് ഏറ്റവും നല്ലത് കിട്ടും' തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സൗഭാഗ്യ

24 JANUARY 2020 10:29 AM IST
മലയാളി വാര്‍ത്ത

സോഷ്യൽ മീഡിയ യിൽ ഡബ്മാഷ് റാണിയായി അറിയപ്പെടുന്ന നർത്തകിയാണ് സൗഭാഗ്യ വെങ്കിടേഷ് . സൗഭാഗ്യ ചെയ്യുന്ന എല്ലാ ഡബ്മാഷ് വിഡിയോകളും വൈറൽ ആയി മാറാറുണ്ട് .അന്തരിച്ച അഭിനേതാവും നർത്തകനുമായ രാജാറാമിന്റെയും മലയാള സിനിമയിലെ മുത്തശ്ശി നടിയായ സുഭലക്ഷ്മിയുടെ മകളും നടിയും നർത്തകിയും ആയ നർത്തകിയുമായ താരാകല്യാണിന്റെയും മകളാണ് സൗഭാഗ്യ.സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഡബ്മാഷിൽ ഡയലോഗ് പ്രസന്റേഷനോടൊപ്പം തന്നെ മേക്കപ്പും ലുക്കും ഒക്കെ കൃത്യമായി ചെയ്തതിനു ശേഷമാണു വീഡിയോ ചിത്രീകരിക്കുന്നത്. മനോരമ ന്യൂസ് ഡോട്ട് കോമിന്റെ 2018 ലെ സോഷ്യൽ മീഡിയ സ്റ്റാർ കോണ്ടെസ്റ്റിലെ പന്ത്രണ്ടു പേരിൽ ഒരാൾ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഹാസ്യ നടൻ സലീം കുമാറിന്റെ കിടിലൻ കോമഡി സീനുകളാണ് പ്രധാനമായും സൗഭാഗ്യ അവതരിപ്പിക്കുന്നത്. അത് കൊണ്ട് തന്നെ ലേഡി സലീം കുമാർ എന്ന വിളിപ്പേരും സോഷ്യൽ മീഡിയയിൽ സൗഭാഗ്യക്കുണ്ട് . ഇപ്പോഴിതാ സൗഭാഗ്യ വെങ്കിടേഷിന്റെ വരൻ ആരെന്ന് ചോദ്യത്തിന് ഉത്തരം നൽകി താരം. സമൂഹ മാധ്യമത്തിലൂടെയാണ് വാർത്ത സൗഭാഗ്യ ആരാധകരുമായി പങ്കുവച്ചത്. നടിയും നർത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ. നേരത്തെ തന്നെ വിവാഹിതയാകുകയാണ് എന്ന വിവരം സൗഭാഗ്യയും അമ്മയും പ്രേക്ഷകരെ അറിയിച്ചിരുന്നു. സുഹൃത്തായ അർജുൻ സോമശേഖറാണ് വരൻ. ഇരുവരും ചേർന്ന് ദീപങ്ങൾ തെളിഞ്ഞ പത്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ നിൽക്കുന്ന ചിത്രവും താരം പങ്കുവച്ചു. നൃത്ത വേഷത്തിൽ സുന്ദരിയായാണ് സൗന്ദര്യ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എത്ര കടപ്പെട്ടവളാണ് ഞാൻ… ദൈവം എനിക്കൊരു രത്‌നത്തെ തന്നിരിക്കുന്നു’ എന്നും ‘എത്ര ദൈവാനുഗ്രഹമുള്ള സ്ഥലം, ഇവിടെ വച്ചാണ് എല്ലാം തുടങ്ങിയത്. ദൈവം നമ്മൾക്കായി കാത്തുവച്ചതെന്തെന്ന് എന്തെന്ന് നമുക്കറിയില്ലല്ലോ… എന്നെ വിശ്വസിക്കൂ, നമുക്ക് ഏറ്റവും നല്ലത് കിട്ടും. പത്മനാഭസ്വാമി തമ്പുരാൻ ശരണം’ എന്നുമാണ് ചിത്രങ്ങളുടെ അടിക്കുറിപ്പ്. ആദ്യ കാലങ്ങളിൽ സൗഭാഗ്യയും അമ്മ താര കല്യാണും ഒരുമിച്ചും അല്ലാതെയുമായിരുന്നു ടിക് ടോക് വീഡിയോസിൽ പ്രത്യക്ഷപ്പെട്ടതെങ്കിൽ, അടുത്തകാലങ്ങളിൽ അർജുനും ഒരുമിച്ചുള്ള ടിക് ടോക് വീഡിയോകൾ ആയിരുന്നു താരം സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയ്തിരുന്നത്. അന്നുമുതൽ ആരാണ് ഈ അർജുൻ എന്ന രീതിയിൽ പ്രേക്ഷകർ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നെങ്കിലും താരം കൂടുതലൊന്നും പങ്ക് വച്ചിരുന്നില്ല. എന്നാൽ അടുത്തിടെയാണ് താൻ വിവാഹിതയാകാൻ പോകുന്നുവെന്ന് സൂചന സൗഭാഗ്യ നൽകുന്നത്. തനിക്ക് ഇഷ്ടപെട്ട ആളെ നൽകിയതിന് അമ്മയ്ക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു വിവാഹനിശ്ചയ ഫോട്ടോകൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടത്. ദീർഘകാലമായി പ്രേക്ഷകർ ആവശ്യപെട്ട ചില ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകുകയാണ് സൗഭാഗ്യ. സോഷ്യൽ മീഡിയയിൽ സജീവമായ സൗഭാഗ്യ ഇപ്പോൾ ഇൻസ്റ്റയിലൂടെയാണ് പ്രതികരണം നടത്തിയിരിക്കുന്നത്. എത്ര വർഷമായി നിങ്ങൾ തമ്മിൽ പ്രണയം ആരംഭിച്ചിട്ട് എന്നായിരുന്നു ഒട്ടുമിക്ക പ്രേക്ഷകരും താരത്തോട് ചോദിച്ചത്. രണ്ടുവർഷമായി ഇരുവരും തമ്മില്ലുള്ള പ്രണയം ആരംഭിച്ചിട്ട് എന്നാണ് താരത്തിന്റെ മറുപടി. വിവാഹം ഉടൻ ഉണ്ടാകുമെന്നും, സന്തോഷത്തിന്റെ ഏറ്റവും വലിയ നിർവ്വചനങ്ങൾ അർജുൻ സോമശേഖരനും, താര കല്യാണും ആണെന്നും താരം വ്യക്തമാക്കി. കൂടാതെ അർജുനെ എന്ത് കൊണ്ട് സ്നേഹിച്ചു എന്നതിനും താരം ഉത്തരം നൽകി. അദ്ദേഹത്തിന്റെ പേര് എന്താണ് സൂചിപ്പിക്കുന്നത് അതാണ് അദ്ദേഹം. ബോൾഡായ ബ്രേവ് ആയ, ബുദ്ധിയുള്ള, പ്രശംസ അർഹിക്കുന്ന ആളാണ് അദ്ദേഹം. അത് തന്നെയാണ് താൻ അദ്ദേഹത്തെ സ്നേഹിക്കാൻ കാരണവും. അഞ്ചാം ക്‌ളാസിൽ പഠിക്കുമ്പോൾ മുതൽ അർജുനെ പരിചയം ഉണ്ടെന്നും, അപ്പോൾ ഒന്നും തോന്നിയില്ല, ഇപ്പോൾ തോന്നി. താൻ ആണ് ആദ്യം പ്രൊപ്പോസ് ചെയ്തത്. വിവാഹം കഴിഞ്ഞാൽ ആദ്യം അർജുനും ഒന്നിച്ചു മൂകാംബികയിൽ പോകാൻ ആണ് താത്‌പര്യമെന്നും സൗഭാഗ്യ വെങ്കിടേഷ് പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (4 minutes ago)

എടക്കരയില്‍ അച്ഛന്റെ മരണം സ്ഥിരീകരിക്കാന്‍ ആശുപത്രിയിലേക്ക് പോകാന്‍  (12 minutes ago)

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.  (44 minutes ago)

ഹമാസിനെതിരേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...  (1 hour ago)

ഡോക്ടര്‍ ദിനത്തില്‍ മീനാക്ഷി പങ്കുവച്ച കുറിപ്പ്  (8 hours ago)

കോളേജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 21കാരന്‍ പിടിയില്‍  (8 hours ago)

നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ വനപാലകരെത്തി: വനപാലകരെ ആക്രമിക്കാന്‍ പാഞ്ഞെത്തി കാട്ടാന  (8 hours ago)

വയനാട് ദുരന്തബാധിതരുടെ ഫണ്ടില്‍ ഒരു രൂപ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (9 hours ago)

ഡോ. സിസ തോമസിന് കേരള സര്‍വകലാശാല വി സിയുടെ അധിക ചുമതല  (9 hours ago)

കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യ ഭാഗം ബ്ലേഡ് കൊണ്ട് മുറിച്ചുമാറ്റി യുവതി  (9 hours ago)

സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ടെക്കി അറസ്റ്റില്‍  (9 hours ago)

ചെന്നൈയിലെ കുളത്തില്‍ കാല്‍വഴുതി വീണ് കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

കേരള സര്‍വകലാശാലാ റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍  (12 hours ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ അടക്കമുള്ള സ്ഥലങ്ങളില്‍വച്ച് പലവട്ടം പീഡിപ്പിച്ചു  (12 hours ago)

ആശുപത്രിയിൽ നിന്നും 'ആ സന്ദേശം'; വരും മണിക്കൂറുകൾ നിർണായകം; വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു  (13 hours ago)

Malayali Vartha Recommends