Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

രൂപശ്രീയെ വലയില്‍ വീഴ്‌ത്തിയത് വശീകരണ ക്രിയകളിലൂടെ.. അടുത്ത സ്‌കൂളിലെ അദ്ധ്യാപകനുമായി ബന്ധം തുടങ്ങിയ കാമുകിയെ കൊല്ലുന്നതിന് മുമ്ബ് ആഭിചാരത്തിലൂടെ ശക്തി ഇരട്ടിപ്പിച്ചു; രൂപശ്രീയെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ; സോപ്പ് ഉപയോഗിച്ച്‌ രക്തം കഴുകി; വസ്ത്രങ്ങള്‍ കത്തിച്ചു!! കൃത്യത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചത് ഇങ്ങനെ...

26 JANUARY 2020 11:20 AM IST
മലയാളി വാര്‍ത്ത

അദ്ധ്യാപികയെ ക്രൂരമായി കൊലചെയ്ത് കടലില്‍ തള്ളിയ കേസില്‍ സഹ അദ്ധ്യാപകന്‍ വെങ്കിട്ട രമണ കാരന്തര അറസ്റ്റിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. മിയാപദവിലെ അധ്യാപിക രൂപശ്രീയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി വെങ്കിട്ട രമണ അതി സൂക്ഷ്മമായി തെളിവ് നശിപ്പിക്കാനും ശ്രമങ്ങള്‍ നടത്തിയിരുന്നു. കൊലപാതക സമയം ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കത്തിച്ചു കളയുകയും രക്തത്തിന്റെ പാടുകള്‍ സോപ്പ് ഉപയോഗിച്ച്‌ കഴുകി വൃത്തിയാക്കുകയും ചെയ്തു. ഭാര്യ മംഗലാപുരത്ത് ബന്ധുവിന്റെ വിവാഹ സത്കാരത്തിന് പോയ സമയമാണ് പ്രതി സഹപ്രവര്‍ത്തകയായ അധ്യാപികയെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. രൂപശ്രീയെ വിളിച്ചു വരുത്തുന്നതിന് മുമ്ബ് വെങ്കട്ട രമണ രണ്ടാം പ്രതി നിരഞ്ജനെ ഇടപാട് ചെയ്തിരുന്നു. അധ്യാപിക എത്തിയപ്പോള്‍ വീട്ടില്‍ ഒളിച്ചിരുന്ന നിരഞ്ജനുമായി ചേര്‍ന്ന് വെങ്കട്ടരാമ കൊലപാതകം നടത്തുകയായിരുന്നു. വസ്ത്രം കഴുകാനായി എടുത്ത് വെച്ച ദ്രാവകം നിറഞ്ഞ ബക്കറ്റില്‍ അധ്യാപികയെ മുക്കി കൊല്ലാനാണ് ശ്രമിച്ചത്. എന്നാല്‍ ഇവരുടെ ശ്രമം വിഫലമാക്കി ഇരുവരെയും തട്ടിമാറ്റി ഓടി രക്ഷപ്പെടാന്‍ രൂപശ്രീ ശ്രമിച്ചു. എന്നാല്‍ കുതറി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച രൂപശ്രീയെ ഇരുവരും ചേര്‍ന്ന് വീണ്ടും പിടികൂടി മര്‍ദ്ധിച്ചു. തുടര്‍ന്ന് തല ചുമരില്‍ ഇടിപ്പിച്ച്‌ ബോധരഹിതയാക്കി. പിന്നീട് ഡ്രമ്മില്‍ കരുതിയിരുന്ന വെള്ളം ശക്തമായി മുഖത്തും വായക്ക് അകത്തേക്കും ഒഴിച്ചു. രൂപശ്രീയുടേത് മുങ്ങിമരണം ആണ് എന്ന് വരുത്തി തീര്‍ക്കാനായിട്ടായിരുന്നു ഇത്. വെങ്കട്ട രമണയുടെ ഭാര്യ തിരികെ എത്തുന്നതിന് മുമ്ബായി രൂപശ്രീയുടെ മൃതദേഹം കാറിലേക്ക് മാറ്റി. മുറിയില്‍ തെറിച്ച രക്തത്തിന്റെ പാടുകള്‍ സോപ്പ് ഉപയോഗിച്ച്‌ കഴുകി വൃത്തിയാക്കി. കൊലപാതക സമയം ധരിച്ചിരുന്ന വസ്ത്രങ്ങള്‍ കത്തിച്ചു കളയുകയും ചെയ്തു. മംഗളൂരു നേത്രാവദി പുഴയില്‍ മൃതദേഹം ഉപേക്ഷിച്ച്‌ പോകാനായിരുന്നു പ്രതിയുടെ പദ്ധതി. ഇതിനായി പ്രതികള്‍ ഇരുവരും കാറില്‍ മൃതദേഹവുമായി നേത്രാവതി പാലത്തില്‍ എത്തി. എന്നാല്‍ പ്രദേശത്ത് ആളുകളെ കണ്ടതോടെ ഈ ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്ന് ഇരുവരും ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു. പിന്നീട് കോയിപ്പാടി കടപ്പുറത്ത് എത്തി മൃതദേഹം കടലില്‍ തള്ളി. അതേസമയം അധ്യാപികയെ കാണാതായതോടെ പലരും വെങ്കിട്ട രമണയോട് അന്വേഷിച്ചെങ്കിലും തനിക്ക് അറിയില്ലെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. പോലീസ് കസ്റ്റഡിയില്‍ എടുത്ത് ഇയാളെ ചോദ്യം ചെയ്‌തെങ്കിലും ആദ്യം കൊലപാതക കുറ്റം സമ്മതിക്കാന്‍ വെങ്കട്ട രമണ തയ്യാറായില്ല. പിന്നീട് മൊഴികളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി വീണ്ടും പോലീസ് ചോദ്യം ചെയ്തതോടെ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു. ഇന്ന് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (33 minutes ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (46 minutes ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (1 hour ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (1 hour ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (1 hour ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (1 hour ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (1 hour ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (1 hour ago)

പെട്രോള്‍ ട്യൂബ് ചോര്‍ന്ന് സ്റ്റാര്‍ട്ടിങ് മോട്ടോറിന് മുകളിലേക്ക് ഇന്ധനം...  (2 hours ago)

തെന്നിന്ത്യന്‍ നടന്‍ കോട്ട ശ്രീനിവാസ റാവു  (2 hours ago)

സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍...  (2 hours ago)

രാവിലെ 5.30ന് തൃശൂരില്‍ നിന്നും പുറപ്പെടുന്ന യാത്ര ...  (2 hours ago)

ഇന്ന് പുലര്‍ച്ചെയോടെയാണ് ഡീസല്‍ ശേഖരിച്ച ട്രെയിന്‍ വാഗണുകളില്‍ തീ പിടിച്ചത്...  (3 hours ago)

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ  (3 hours ago)

സംസ്ഥാനത്ത് നിപ വൈറസ് ഭീഷണി വീണ്ടും സജീവം...  (3 hours ago)

Malayali Vartha Recommends