അയൽക്കാരനുമായി അസ്ഥിക്ക് പിടിച്ച പ്രണയം.. വീട്ടുകാർ എതിർത്തതോടെ മറ്റൊരു വിവാഹം! ഭർത്താവ് ഗൾഫിൽ പോയതോടെ സംഭവിച്ചത് മറ്റൊന്ന്!! ആറ്റിങ്ങലിൽ വീട്ടമ്മയെ കിടപ്പറയില്‍ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം അയല്‍വാസിയായ യുവാവ് ജീവനൊടുക്കി; നടുക്കം വിട്ടുമാറാതെ നാട്ടുകാർ...

ആറ്റിങ്ങലില്‍ അയല്‍വാസികളായ വീട്ടമ്മയെയും ഗൃഹനാഥനെയും ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വീട്ടമ്മയെ കൊലപ്പെടുത്തിയശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചതാകാമെന്ന് പോലീസ് സംശയിക്കുന്നു. ആറ്റിങ്ങല്‍ കടുവയില്‍ ശാന്താമന്ദിരത്തില്‍ വാടകയ്ക്ക് താമസിക്കുന്ന ബിജുകുമാറിന്റെ ഭാര്യ ശാന്തികൃഷ്ണ (36), കടുവയില്‍ മണിമന്ദിരത്തില്‍ കെ.ഷിനു (സന്തോഷ്‌കുമാര്‍-38) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ 11.30-ഓടെ പണിതീരാത്ത വീടിനുള്ളിലെ മേല്‍ക്കൂരയില്‍ കെട്ടിത്തൂങ്ങിയനിലയിലാണ് ഷിനുവിനെ കണ്ടത്. വീടിനുള്ളിലെ കിടപ്പുമുറിയില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി കട്ടിലില്‍ കിടക്കുന്ന നിലയിലാണ് ശാന്തികൃഷ്ണയെ കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെയാണ്. ശാന്തികൃഷ്ണയും ഷിനുവും വളരെക്കാലമായി അടുപ്പത്തിലായിരുന്നുവെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ആറ്റിങ്ങല്‍ കടുവയില്‍ ശാന്താമന്ദിരത്തില്‍ വാടകയ്ക്ക് താമസിക്കുന്ന ബിജുകുമാറിന്റെ ഭാര്യ ശാന്തികൃഷ്ണ (36), കടുവയില്‍ മണിമന്ദിരത്തില്‍ കെ.ഷിനു (സന്തോഷ്‌കുമാര്‍-38) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11.30-ഓടെ പണിതീരാത്ത വീടിനുള്ളിലെ മേല്‍ക്കൂരയില്‍ കെട്ടിത്തൂങ്ങിയനിലയിലാണ് ഷിനുവിനെ കണ്ടത്. വീടിനുള്ളിലെ കിടപ്പുമുറിയില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി കട്ടിലില്‍ കിടക്കുന്ന നിലയിലാണ് ശാന്തികൃഷ്ണയെ കണ്ടെത്തിയത്. കുടുംബവീടിന് പിറകിലായി പുതുതായി നിര്‍മിക്കുന്ന വീടിനുള്ളില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ ഷിനുവിനെ ഞായറാഴ്ച 11.30-ഓടെ അമ്മ രാധാമണിയമ്മ കണ്ടു. ഇവരുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തി. ശാന്തികൃഷ്ണയുടെ കുടുംബവീട് ഇതിന് തൊട്ടടുത്താണ്. ബഹളം കേട്ട് ശാന്തികൃഷ്ണയുടെ അമ്മ പ്രസന്നയും ഇവിടെയെത്തി. ഇവര്‍ ഓടി മകള്‍ താമസിക്കുന്ന വീട്ടില്‍കയറി നോക്കുമ്ബോള്‍ കഴുത്തില്‍ ഷാള്‍ ചുറ്റിയനിലയില്‍ ശാന്തികൃഷ്ണയെ കണ്ടെത്തി. ഉടന്‍തന്നെ ഒരു ഓട്ടോറിക്ഷയില്‍ നാട്ടുകാരുടെ സഹായത്തോടെ ശാന്തികൃഷ്ണയെ വലിയകുന്ന് താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയി.
ഷിനുവിന് ജീവനുണ്ടെന്ന് തോന്നിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഉടന്‍ തന്നെ അഴിച്ചിറക്കി ആറ്റിങ്ങലിലെ സ്വകാര്യാശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇരുവരും അതിനോടകം മരിച്ചിരുന്നു. ഷിനുവും ശാന്തികൃഷ്ണയും നേരത്ത പ്രണയബദ്ധരായിരുന്നതായി പൊലീസ് പറയുന്നു. ഇരുവീട്ടുകാരും ഇത് വിലക്കിയതിനെ തുടര്‍ന്നാണ് ശാന്തികൃഷ്ണയെ ബിജുകുമാര്‍ വിവാഹം ചെയ്തത്. അതിനു ശേഷം ഷിനു പ്രണയിച്ചു തന്നെയാണ് വിജിതയെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് മിലന്‍ കൃഷ്ണ (7), മയൂഖ കൃഷ്ണ (2) എന്നീ മക്കളുണ്ട്.കിഴുവിലം ഗ്രാമപ്പഞ്ചായത്തിലെ സി.ഡി.എസ്. അംഗമാണ് ശാന്തികൃഷ്ണ. ഭര്‍ത്താവ് ബിജുകുമാര്‍ വിദേശത്താണ്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ മരണത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കൂവെന്ന് പൊലീസ് പറഞ്ഞു. തിരുവനനന്തപുരം റൂറല്‍ എസ്.പി. ബി.അശോകന്‍, ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി. പി.വി.ബേബി, സി.ഐ. വി.വി.ദിപിന്‍, എസ്.ഐ. സനോജ് എന്നിവര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
ഇരുവരുടെയും മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍കോളേജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ശാന്തികൃഷ്ണയെ കൊലപ്പെടുത്തിയശേഷം ഷിനു ആത്മഹത്യ ചെയ്തതാകാമെന്ന് സംശയിക്കുന്നതായി ഡിവൈ.എസ്.പി. പി.വി.ബേബി പറഞ്ഞു. കൊലപാതകത്തിന്റേതായ സൂചനകളാണ് ശാന്തികൃഷ്ണയുടെ മൃതദേഹത്തിലും വീടിനുള്ളിലും ഉള്ളത്. മൃതദേഹപരിശോധനാഫലം വന്നശേഷമേ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂവെന്നും ഡിവൈ.എസ്.പി. വ്യക്തമാക്കി.കിഴുവിലം ഗ്രാമപ്പഞ്ചായത്തിലെസി.ഡി.എസ്. അംഗമാണ് ശാന്തികൃഷ്ണ. ഭര്‍ത്താവ് ബിജുകുമാര്‍ വിദേശത്താണ്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.ഷിനു റോഡ്‌റോളര്‍ ഡ്രൈവറാണ്. വിജിതയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. ഇയാളുടേത് പ്രണയവിവാഹമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha