വിദേശത്ത് പോയതോടെ മകളുടെ സ്കൂൾ ഡ്രൈവറുമായി അടങ്ങാത്ത പ്രണയം... ഭർത്താവിന്റെ തൊഴില്‍ കാര്‍ഡ് പുതുക്കുന്ന സമയം നോക്കി യുവതി തന്ത്രപൂര്‍വ്വം നാട്ടിലേക്ക്, ഒപ്പം കാമുകനും; വിമാനത്താവളത്തില്‍ വച്ച് യുവതിയുടെ ബന്ധുക്കളെ കണ്ടതോടെ യുവാവ് തടി തപ്പി!! ഭര്‍തൃ പിതാവിനെ ഫോണ്‍ റീ ചാര്‍ജ് ചെയ്യാന്‍ പറഞ്ഞയച്ചു; ഭര്‍തൃമാതാവിനെ വീട്ടില്‍ പൂട്ടിയിട്ട് യുവതി കാമുകനൊപ്പം പോയി; ഒപ്പം മകളേയും കൂട്ടി!! സംഭവം നാദാപുരത്ത്...

കഴിഞ്ഞ ദിവസമാണ് സംഭവം. ഭര്‍തൃമാതാവിനെ വീട്ടില്‍ പൂട്ടിയിട്ട് നാടുവിട്ട യുവതി കാമുകനൊപ്പം പോയി. വിഷ്ണു മംഗലം സ്വദേശിയായ മുപ്പത് കാരിയാണ് പയ്യന്നൂര്‍ രാമന്തളി സ്വദേശിയായ മുപ്പത്താറ്കാരനൊപ്പം പോയത്. ഭര്‍ത്താവിനൊപ്പം വിദേശത്തായിരുന്ന യുവതിയും കുഞ്ഞും കഴിഞ്ഞയാഴ്ചയാണ് ഭര്‍തൃ വീട്ടില്‍ എത്തിയത്. രണ്ട് ദിവസത്തിന് ശേഷം വീട്ടില്‍ ഭര്‍തൃമാതാവ് ഉറങ്ങികിടക്കുമ്ബോള് മുറി പുറത്ത് നിന്ന് പൂട്ടി കാറുമായെത്തിയ കാമുകനൊപ്പം യുവതി കടന്നുകളയുകയായിരുന്നു. മകളെയും ഒപ്പം കൂട്ടിയിരുന്നു. ഭര്‍തൃ പിതാവിനെ ഫോണ്‍ റീ ചാര്‍ജ് ചെയ്യാന്‍ പറഞ്ഞയച്ച് ഞായറാഴ്ച്ച രാവിലെ 11 മണിയോടെയാണ് യുവതി നാട് വിട്ടത്. തുടര്‍ന്ന് വളയം പോലീസില്‍ യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. മൊബൈല്‍ നമ്ബര്‍ പിന്തുടര്‍ന്ന വളയം പോലീസ് യുവതി പയ്യന്നൂര്‍ പരിസരത്തുണ്ടെന്ന് മനസ്സിലാക്കി പയ്യന്നൂര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ഇവര്‍ യുവതിയെയും കാമുകനെയും കസ്റ്റഡിയിലെടുക്കുകയും വളയം പോലീസിന് കൈമാറുകയുമായിരുന്നു. വിദേശത്ത് മകളുടെ സ്കൂള്‍ ബസ് ഡ്രൈവറാണ് കാമുകന്. ഈ ബന്ധം വളരുകയും ഭര്‍ത്താവിന്റെ തൊഴില്‍ കാര്‍ഡ് പുതുക്കുന്ന സമയം നോക്കി യുവതി തന്ത്രപൂര്‍വ്വം നാട്ടിലേക്ക് തിരിക്കുകയുമായിരുന്നു. യാത്രയില്‍ ഈ യുവാവും കൂടെയുണ്ടായിരുന്നു. വിമാനത്താവളത്തില്‍ വച്ച് യുവതിയുടെ ബന്ധുക്കളെ കണ്ടതോടെ യുവാവ് തടി തപ്പുകയായിരുന്നു. മറ്റൊരു മതത്തില്‍പ്പെട്ട യുവതിയെ മതം മാറ്റി വിവാഹം കഴിച്ച യുവാവിന് ഈ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. വീണ്ടും ഇതര മതത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിക്കാനെത്തിയത് വിവാഹ തട്ടിപ്പ് വീരനാണെന്ന് പ്രചരിച്ചതോടെ യുവാവിനെ കാണാന്‍ വന്‍ ജനാവലിയാണ് സ്റ്റേഷന് പരിസരത്ത് തടിച്ച് കൂടിയത്. രാത്രി എട്ട് മണിയോടെ പോലീസ് ഇരുവരെയും വൈദ്യ പരിശോധനക്ക് വിധേയമാക്കിയ ശേഷം രാത്രി ഒന്‍പതര മണിയോടെ മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി. കാമുകനൊപ്പം പോവാനാണ് താല്പര്യമെന്ന് യുവതി കോടതിയില്‍ അറിയച്ചതോടെ യുവതിയെ സ്വന്തം ഇഷ്ടപ്രകാരം പറഞ്ഞയക്കുകയായിരുന്നു.
https://www.facebook.com/Malayalivartha