നിശ്‌ചലനായി കിടക്കുന്ന നാടിന്റെ സ്വന്തം കലാകാരനെ ഒരുനോക്കു കാണാന്‍ ചിറ്റിലപ്പിള്ളിയിലെ വീട്ടിലേക്ക് ജനപ്രവാഹം... ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ പെണ്‍വീട്ടുകാര്‍ എതിര്‍ത്തിട്ടും നാലു മാസം മുമ്പ് വിവാഹം!! ഒടുവില്‍ സുഹൃത്തുക്കള്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ഭാര്യയുടെ ബന്ധുക്കള്‍ അയഞ്ഞു... ഹനീഷിനെ വീട്ടിലേക്കു ക്ഷണിച്ചു; ഭാര്യവീട്ടിലേയ്ക്കു പോകാന്‍ നല്ല ദിവസം നോക്കി സമയം കുറിച്ച യാത്രയിൽ ഹനീഷിന് മുന്നില്‍ എത്തിയത് രംഗബോധമില്ലാത്ത കോമാളിയായി മരണം...

അവിനാശി അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും. മരിച്ച എറണാകുളം സ്വദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. എറണാകുളം സ്വദേശികളായ ഏഴു പേരുടെയും സംസ്‌കാരം ഇന്ന് നടക്കും. അതേസമയം അരങ്ങിലെ താരമായ ഹനീഷിനെ തേടി മരണമത്തിയതു രംഗബോധമില്ലാത്ത കോമാളിയെപ്പോലെ. നിശ്‌ചലനായി കിടക്കുന്ന നാടിന്റെ സ്വന്തം കലാകാരനെ ഒരുനോക്കു കാണാന്‍ ചിറ്റിലപ്പിള്ളിയിലെ വീട്ടിലേക്ക് ജനം പ്രവഹിക്കുകയായിരുന്നു. കലാസംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യമായ ഹനീഷിന്റെ വിയോഗം ഉള്‍ക്കൊള്ളാനാവാത്ത അവസ്‌ഥയിലാണ് നാട്ടുകാരും വീട്ടുകാരും. ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ നാലു മാസം മുമ്പായിരുന്നു വിവാഹം. എന്നാല്‍, പെണ്‍വീട്ടുകാര്‍ക്ക് ബന്ധത്തിനോട് എതിര്‍പ്പായിരുന്നു. ഒടുവില്‍ സുഹൃത്തുക്കള്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ ഭാര്യയുടെ ബന്ധുക്കള്‍ അയഞ്ഞു. ഹനീഷിനെ വീട്ടിലേക്കു ക്ഷണിച്ചു. ഭാര്യ വീട്ടിലേക്കു പോകാന്‍ നല്ല സമയവും കുറിപ്പിച്ചിരുന്നായിരുന്നു ഹനീഷ് ബംഗളുരുവില്‍നിന്നു തിരിച്ചത്. സ്‌കൂള്‍ യുവജനോത്സവ നാടക മത്സരങ്ങളില്‍ സ്‌ഥിരം സാന്നിധ്യമായിരുന്ന ഹനീഷ് സംസ്‌ഥാന തലത്തില്‍ രണ്ട് തവണ മികച്ച നാടകത്തിലെ പ്രധാന വേഷക്കാരനായി തിളങ്ങി. നാട്ടിലെ അമച്വര്‍ നാടകങ്ങളിലും മികച്ച പ്രകടനം കാഴ്‌ചവച്ചു. പഠനത്തിലും മികവ് പുലര്‍ത്തി. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ നാട്ടില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ഹനീഷിനായിരുന്നു. സംഗീത നാടക അക്കാഡമിയില്‍ അരങ്ങേറിയ മാളി എന്ന നാടകത്തില്‍ അഭിനയിക്കുന്നതിനിടെയാണു ബംഗളുരുവിലെ "ഫനൂക്ക് ഇന്ത്യാ" എന്ന സ്‌ഥാപനത്തില്‍ എന്‍ജിനീയറായി ജോലി ലഭിച്ചത്.
https://www.facebook.com/Malayalivartha