വാവ സുരേഷ് വേറെ ലെവൽ....വീണ്ടും പാമ്പുകളുടെ ലോകത്തേയ്ക്ക് .......ഇത്തവണ ആദ്യ അഥിതിയെന്നു വിശേഷിപ്പിച്ചു പിടികൂടിയത് മൂർഖനെ ...
വാവ സുരേഷ് വീണ്ടും പാമ്പുകളുടെ ലോകത്തേയ്ക്ക് ....പാമ്പ് കടിയേറ്റ് ഒരാഴ്ചത്തെ ചികിത്സയ്ക്കുശേഷം വിശ്രമം പോലുമെടുക്കാതെ വീണ്ടും പുറത്തിറങ്ങിയ വാവ സുരേഷ് വീണ്ടും പാമ്പിനെ പിടിച്ചു ..
തിരുവനന്തപുരം അരുവികരായിക്ക് അടുത്തുനിന്ന് വാവ സുരേഷ് ഇത്തവണ പിടികൂടിയത് മൂർഖൻ പാമ്പിനെയാണ് . ഫേസ്ബുക്കിലൂടെ വാവ സുരേഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് വേണ്ടി പ്രാർത്ഥിച്ചവരോടും ഒപ്പം നിന്നവരോടുമെല്ലാം നന്ദി പറഞ്ഞിട്ടുമുണ്ട്
കഴിഞ്ഞയാഴ്ച പത്തനാപുരത്ത് ഒരു വീട്ടിലെ കിണറ്റിൽ കണ്ടെത്തിയ അണലിയെ പിടികൂടിയപ്പോഴാണ് സുരേഷിന് പാമ്പ് കടിയേറ്റത്. തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. വെള്ളിയാഴ്ചയാണ് വാവ സുരേഷ് ആശുപത്രി വിട്ടത്
https://www.facebook.com/Malayalivartha