2004 മുതല്‍ 2006 വരെ ഞങ്ങളുടെ സ്ഥിരം ഹാങ്ങൗട്ട് സ്ഥലമായിരുന്നു... എത്ര പെട്ടെന്നാണ് സമയം കടന്നുപോയത്.. എന്റെ രണ്ട് മക്കളുടെ അമ്മയായിരിക്കുന്നു ദിവ്യ, ഹാപ്പി ആനിവേഴ്സറി മൈ വണ്ടര്‍ വുമണ്‍! ആശംസ നേര്‍ന്ന് വിനീത് ശ്രീനിവാസന്!
പ്രേക്ഷകരുടെ ഇഷ്ട താരമാണ് നടൻ ശ്രീനിവാസനും കുടുംബവും. ഇപ്പോഴിതാ വിനീത് ശ്രീനിവാസന്റെ പോസ്റ്റാണ് സോഷ്യൽമീഡിയയിൽ വൈറലായി മാറുന്നത്.
വിനീതിന്റെ പോസ്റ്റിലൂടെ..
വീണ്ടുമൊരു മാര്‍ച്ച് 31, ദിവ്യയ്ക്കൊപ്പമുള്ള 16 വര്‍ഷം, ഹൃദയത്തിന്റെ ഷൂട്ടിംഗിനായി ഞങ്ങള്‍ പഠിച്ച കോളേജിലേക്ക് പോയിരുന്നു. അപ്പോള്‍ പകര്‍ത്തിയ ചിത്രമാണിത്.
2004 മുതല്‍ 2006 വരെ ഞങ്ങളുടെ സ്ഥിരം ഹാങ്ങൗട്ട് സ്ഥലമായിരുന്നു. എത്ര പെട്ടെന്നാണ് സമയം കടന്നുപോയത്. എന്റെ രണ്ട് മക്കളുടെ അമ്മയായിരിക്കുന്നു ദിവ്യ, ഹാപ്പി ആനിവേഴ്സറി മൈ വണ്ടര്‍ വുമണ്‍, ഇതായിരുന്നു വിനീതിന്റെ കുറിപ്പ്. വിനീതിന്റെ പോസ്റ്റിന് പിന്നാലെയൊയി ആശംസയുമായി ദിവ്യയും എത്തിയിരുന്നു.
16 വര്‍ഷം മുന്‍പ് ഫോണിലൂടെയായിരുന്നു തങ്ങള്‍ പ്രണയം പറഞ്ഞത്. ഇന്ന് ഒരുമിച്ച് പ്രണയം പറഞ്ഞ് ജീവിക്കുന്നു. എല്ലാത്തിനും നന്ദി വിനീത് എന്നുമായിരുന്നു ദിവ്യ കുറിച്ചത്. നമ്മളൊരുമിച്ചുള്ള കൂടുതല്‍ ചിത്രങ്ങള്‍ എടുക്കേണ്ടിയിരിക്കുന്നുവെന്നും ദിവ്യ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha