കലക്ടര്‍ രൂപം കൊടുത്ത രോഷ്നി പദ്ധതിയുടെ വൊളന്റിയറായ സൂപ്പര്‍ സുപ്രിയ!
എറണാകുളം കലക്ടറേറ്റ് കോവിഡ് കണ്ട്രോള് റൂമിലേക്ക് അതിഥി തൊഴിലാളികള്‍ ആശങ്കയോടെ വിളിക്കുമ്പോള്‍ അവരുടെ ഭാഷയില്‍ ആശ്വാസവാക്കുകള്‍ കേട്ടു തുടങ്ങുമ്പോള്‍ തന്നെ അവര്‍ക്ക് പകുതി ആശ്വാസമാകും. ഭക്ഷണം കിട്ടുന്നില്ല, വാടകക്കാരന് ഇറക്കിവിട്ടു, വീട്ടുടമ വൈദ്യുതി വിഛേദിച്ചു തുടങ്ങിയ പരാതികളാണു കൂടുതലും. നാട്ടില്‍ പോകാന്‍ സഹായിക്കണമെന്ന് അപേക്ഷിച്ചു കരയുന്നവരും ഒട്ടേറെ.
ലോക്ഡൗണ്‍ മൂലം പ്രതിസന്ധിയിലായ ഈ അതിഥി തൊഴിലാളികളെ അവരുടെ ഭാഷയില്‍ ആശ്വസിപ്പിക്കുന്നത് ഒഡിഷാ യുവതി സുപ്രിയ ദേബ്നാഥാണ്.
ഒറിയ, ബംഗാളി, അസമീസ്, ഹിന്ദി, ഇംഗ്ലിഷ് തുടങ്ങിയ ഭാഷകളിലാണ് തൊഴിലാളികളുയായി ആശയവിനിമയം. അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി കലക്ടര്‍ രൂപം കൊടുത്ത രോഷ്നി പദ്ധതിയുടെ വൊളന്റിയറായ സുപ്രിയ, പുക്കാട്ടുപടി മലയിടംതുരുത്തിലാണു താമസം. ഇരുനൂറോളം അതിഥി തൊഴിലാളികളുടെ അന്വേഷണത്തിന് ഇതുവരെ മറുപടി നല്കി.
ജില്ലാ ഭരണകൂടത്തിന്റെ 'അതിഥി ദേവോ ഭവ' പദ്ധതിയുടെ കീഴില്‍ പരിശീലനം ലഭിച്ചവരാണ് കണ്ട്രോള് റൂമില്‍ സേവനം അനുഷ്ഠിക്കുന്നത്.
https://www.facebook.com/Malayalivartha