രോഗത്തിന്റെയും മരണത്തിന്റെയും വാര്‍ത്തകള്‍ കേള്‍ക്കുന്ന അസ്വസ്ഥതയുടെ ഈ കാലത്ത്, പ്രതീക്ഷയുടെ ചെറുകണവുമായി ആകാശത്ത് പ്രത്യക്ഷപ്പെട്ട ഇരട്ട മഴവില്ല്... മുകളില്‍ നിന്നുള്ള അടയാളമാണോ ഇത്?' 'പൃഥ്വിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നുവെന്ന് സുപ്രിയ
മലയാളത്തിന്റെ പ്രിയ താര ദമ്ബതിമാരാണ് പൃഥ്വിരാജും സുപ്രിയയും. ആടുജീവിതത്തിന്റെ ഷൂട്ടിംഗിനായി ജോര്‍ദ്ദാനിലേക്ക് പോയ പൃഥ്വിരാജ് കൊറോണ പ്രശ്നങ്ങളെ തുടര്‍ന്ന് അവിടെ കുടുങ്ങിയിരിക്കുകയാണ്. പൃഥ്വിയുടെ തിരിച്ചുവരവിനായി കാത്തിരിപ്പിലാണ് കുടുംബവും ആരാധകരും. ഭാര്യ സുപ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
'രോഗത്തിന്റെയും മരണത്തിന്റെയും വാര്‍ത്തകള്‍ കേള്‍ക്കുന്ന അസ്വസ്ഥതയുടെ ഈ കാലത്ത്, പ്രതീക്ഷയുടെ ചെറുകണവുമായി ആകാശത്ത് പ്രത്യക്ഷപ്പെട്ട ഇരട്ട മഴവില്ല്. മുകളില്‍ നിന്നുള്ള അടയാളമാണോ ഇത്?' 'പൃഥ്വിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു' എന്ന ഹാഷ്ടാഗിനൊപ്പം മഴവില്ലിന്റെ ചിത്രം പങ്കുവെച്ച് സുപ്രിയ കുറിച്ചു.
അതേസമയം സംസ്ഥാനത്ത് കൊവിഡ് 19 വൈറസിന്റെ വ്യാപനം നിയന്ത്രണ വിധേയമാണെന്നാണ് മന്ത്രിസഭായോഗത്തിലെ വിലയിരുത്തല്‍. സംസ്ഥാനത്ത് ലോക്ക് ഡൗണിന്റെ കാലാവധി നീട്ടുന്ന കാര്യത്തില്‍ കേന്ദ്ര നിര്‍ദേശം അറിഞ്ഞതിന് ശേഷം അന്തിമ തീരുമാനം എടുക്കാമെന്നുമാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. രാജ്യത്ത് ലോക്ക് ഡൗണ്‍ തുടരണമോ വേണ്ടയോ എന്ന കാര്യത്തില്‍ പത്താം തീയ്യതിയോടെ അന്തിമ തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം ലോക്ക് ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്ത് ഇന്ന് 2408 പേര്‍ക്കെതിരെ കേസെടുത്തു. 2399 പേരെ ഇന്ന് അറസ്റ്റ് ചെയ്തു. 1683 വാഹനങ്ങളും പിടിച്ചെടുത്തുവെന്ന് പോലീസ് അറിയിച്ചു എത്ര പറഞ്ഞാലും കേള്‍ക്കാത്ത സ്ഥിതി ആണ് പലര്‍ക്കും. .കോഴിക്കോടു നിന്ന് ഇരുചക്ര വാഹനത്തില്‍ പത്തനംതിട്ടയ്ക്ക് പോകുകയായിരുന്ന ദമ്പതികളെ പൊലീസ് പിടികൂടി കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് താമസിച്ചു വരികയായിരുന്ന ഇവര്‍ ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ വരാനാവാതെ കുടുങ്ങിയതിനെ തുടര്‍ന്നാണു വിലക്കുകള്‍ ലംഘിച്ചു യാത്രയ്ക്കിറങ്ങിയത്.
പൊലീസ് നടക്കാവ് കവലയില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് വൈകിട്ട് 3.30 നു ഇവരെ പിടികൂടിയത്. തുടര്‍ന്ന് കോവിഡ് കണ്ട്രോള് റൂമില്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് അകമ്പടിയോടെ ഇരുവരെയും തൃപ്പൂണിത്തുറ പുതിയകാവ് ഗവ. ആയുര്‍വേദ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിലക്കു ലംഘിച്ച് യാത്ര ചെയ്തതിനു പകര്‍ച്ചവ്യാധി പ്രതിരോധ നിയമ പ്രകാരം യുവാവിനെതിരെ പൊലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha