Widgets Magazine
26
May / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ പാലക്കാട് മാത്രം കൊവിഡ് സമൂഹവ്യാപന സാധ്യത ശക്തം...


അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന ബന്ധം വഷളാകുന്നതിനിടെ ചൈന സ്വന്തം പൗരന്മാരെ ഇന്ത്യയിൽ നിന്നും തിരിച്ചുവിളിക്കുന്നു..


ലോകം കൊറോണ വൈറസിന് മുന്നിൽ മുട്ടുകുത്തേണ്ടി വരുമോ? ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 4,171 പേര്‍...ഇന്നലെ 99,686 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്..ഇതോടെ ലോകത്തെ കൊവിഡ് മരണം 3.43 ലക്ഷമായി; അമേരിക്കയിൽ മാത്രം 98000 പേർ മരിച്ചു


നാളെ ഈദുൽ ഫിത്വർ പ്രമാണിച്ച് സമ്പൂർണ ലോക്ക് ഡൗണി‍ൽ സംസ്ഥാന സ‍ർക്കാ‍ർ ഇളവുകൾ അനുവദിച്ചു. ഇളവ് മെയ് 24 ഞായറാഴ്ചത്തേക്ക് മാത്രമാണ്


റിസര്‍വ് ബാങ്ക് മോറട്ടോറിയം ആർക്കൊക്കെ ,എങ്ങനെ പ്രയോജനപ്പെടുത്താം..അറിയേണ്ട കാര്യങ്ങള്‍

വി. എസ് അച്ചുതാനന്ദന് പിണറായി പണി കൊടുക്കുമോ എന്ന് കാത്തിരിക്കുകയാണ് കേരളം... അദ്ദേഹം ചെയർമാനായ ഭരണപരിഷ്ക്കാര കമ്മീഷന്റെ പ്രവർത്തനം സർക്കാർ അവസാനിപ്പിക്കുമോ? സംസ്ഥാനത്തിന് കടുത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന വി.എസിന്റെ കമ്മീഷൻ പിരിച്ചു വിടണമെന്ന ആവശ്യം സജീവ ചർച്ചയായി മാറുന്നു...

08 APRIL 2020 03:45 PM IST
മലയാളി വാര്‍ത്ത

വി. എസ് അച്ചുതാനന്ദന് പിണറായി പണി കൊടുക്കുമോ എന്ന് കാത്തിരിക്കുകയാണ് കേരളം. അദ്ദേഹം ചെയർമാനായ ഭരണപരിഷ്ക്കാര കമ്മീഷന്റെ പ്രവർത്തനം സർക്കാർ അവസാനിപ്പിക്കുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്. കാരണം സംസ്ഥാനത്തിന് കടുത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന വി.എസിന്റെ കമ്മീഷൻ പിരിച്ചു വിടണമെന്ന ആവശ്യം സജീവ ചർച്ചയായി മാറി കഴിഞ്ഞു.

കഴിഞ്ഞ ദിവസം മുൻ ചീഫ് സെക്രട്ടറി ജിജി തോംസൻ ഒരു ചാനൽ ചർച്ചയിൽ ഇക്കാര്യം ആവശ്യപ്പെട്ടു. വിഷയം പരിശോധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മറുപടിയും നൽകി.

ആർ. ബാലകൃഷ്ണപിള്ളക്കും എ. സമ്പത്തിനും നൽകിയ കാബിനറ്റ് പദവിയും പിൻവലിക്കണമെന്ന ആവശ്യം ശക്തമാണ്. മുഖ്യമന്ത്രിയുടെ ഉപദേശകൻമാരെ പിരിച്ചുവിടണമെന്ന കാര്യത്തിൽ അഭിപ്രായ ഐക്യം ഉണ്ടെങ്കിലും അതിന് മുഖ്യമന്ത്രി തയ്യാറാകുമെന്ന് തോന്നുന്നില്ല.

എം എൽ എ ഫണ്ട് കേന്ദ്ര മാതൃകയിൽ വെട്ടികുറയ്ക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും അത് ആവശ്യമില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. സംസ്ഥാനത്ത് ആവശ്യമില്ലാത്ത തസ്തികകൾ ഇല്ലാതാക്കണമെന്ന ആവശ്യത്തോട് മുഖ്യമന്ത്രിക്ക് പൊതുവേ യോജിപ്പാണുള്ളത്.

അതേസമയം പിണറായിയുടെ സ്ഥാനത്ത് വി എസ് ആയിരുന്നെങ്കിൽ ഇതിനു മുമ്പ് തന്നെ പിണറായിക്ക് വീട്ടിൽ പോയിരിക്കേണ്ട ഗതികേട് ഉണ്ടാകുമായിരുന്നുവെന്ന് പിണറായി ഭക്തർ പ്രചരിക്കുന്നുണ്ട്.

സാലറി ചാലഞ്ച് എന്ന പേരിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ സർക്കാർ പിഴിയുമ്പോഴാണ് വി എസിനെയും പിള്ളയെയും പോലുള്ളവർ സർക്കാർ പണം വാങ്ങി സുഖശയനം നടത്തുന്നത്. ഇവർക്കൊന്നും യാതൊരു ജോലിയുമില്ലെന്നതാണ് സത്യം. ഇവരുടെ സ്റ്റാഫിനും യാതൊരു പണിയുമില്ല.

വി. എസ്. മുഖ്യമന്ത്രിയായിരുന്ന കാലത്ത് പിണറായിയെ കണക്കറ്റ് ഉപദ്രവിച്ചിരുന്നു. പിണറായിയെ ലാവ്ലിൻ കേസിൽ പ്രതിയാക്കി മുദ്രകുത്തിയതും അഴിമതികാരനാക്കിയതും വി.എസാണ്. എന്നാൽ പിണറായി മുഖ്യമന്ത്രിയായപ്പോൾ കേന്ദ്ര നിർദ്ദേശത്തിന് വഴങ്ങി വി എസിനെ സർക്കാർ വിലാസ വൃദ്ധസദനത്തിലാക്കി. പഴയ വൈരാഗ്യമൊന്നും പിണറായി അദ്ദേഹത്തോട് കാണിച്ചില്ല. കാരണം പിണറായിക്ക് താത്പര്യം ഇല്ലാതിരുന്നെങ്കിൽ വി എസിന് ഇപ്പോഴത്തെ സ്ഥാനമാനം ലഭിക്കില്ലായിരുന്നു.

വി എസിന് സർക്കാർ വീടും കാറും സ്റ്റാഫുമെല്ലാം ഉണ്ട്. ലക്ഷങ്ങൾ ശമ്പളവുമുണ്ട്. മകന്റെ കേസും ഒതുക്കി കൊടുത്തു. അദ്ദേഹം കമ്മീഷൻ ഓഫീസിൽ വരാറില്ല. കഴിഞ്ഞ ഡിസംബർ വരെ യാതൊരു പ്രവർത്തനവും നടത്താത്ത സ്ഥാപനം ചെലവാക്കിയത് 7.13 കോടിയാണ്. ഒരു റിപ്പോർട്ട് കമ്മീഷൻ സമർപ്പിച്ചിട്ടുണ്ടെങ്കിലും അതിൽ ഒരു നടപടിയും സർക്കാർ എടുത്തിട്ടില്ല. എടുക്കാൻ ഉദ്ദേശിച്ചിട്ടുമില്ല. കണക്ക് പുറത്തു വന്നതിന് പിന്നാലെ ധൂർത്തില്ലാതെ സുതാര്യമായി സർക്കാർ പണം കൈകാര്യം ചെയ്യണമെന്ന ഉപദേശവും വി എസിന്റെ ഫെയ്സ് ബുക്ക് കുറിപ്പായി പുറത്തുവന്നു. കുറിപ്പ് വായിച്ച കേരളം ഊറിചിരിക്കുന്നു. ഒപ്പം പിണറായിയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ പണി നിങ്ങള്‍ ഏതെങ്കിലും പാറമടയില്‍ പോയി ചെയ്തിരുന്നെങ്കില്‍ നാല് കാശു കൈയില്‍ കിട്ടിയേനെ.. പൊട്ടിത്തെറിച്ച് ഷറഫുദ്ദീന്‍  (1 hour ago)

അഞ്ജനയുടെ അമ്മ പറഞ്ഞത് പച്ചക്കള്ളം ; അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല; പൊലീസ് വെളിപ്പെടുത്തുന്നു  (2 hours ago)

പുസ്തകവും സിനിമയുമെല്ലാം കൊലപാതക രീതിയെ സ്വാധീനിച്ചു; പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിക്കാൻ പ്രേരണ നൽകിയ ആ ക്രൂരനെ വെളിപ്പെടുത്തി സൂരജ് ; കാരണം കേട്ട പോലീസ് പോലും ഞെട്ടി  (2 hours ago)

പ്രവാസികളെ.. ജീവനിൽ കൊതിയില്ലേൽ നാളെ മുതലുള്ള മൂന്നാം ഘട്ട വിമാനത്തിൽ കേറിക്കോ.. കാരണം ഞെട്ടിക്കുന്നത്  (3 hours ago)

സ്വന്തം നാട്ടുകാരെക്കുറിച്ച്‌ മുഖ്യമന്ത്രിമാര്‍ക്ക് ഇങ്ങനെ ചിന്തയില്ലാതായാല്‍ എന്ത് ചെയ്യും; കേരളാ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച്‌ കേന്ദ്ര മന്ത്രി  (3 hours ago)

കോ​വി​ഡ് ഭീ​തി ഒ​ഴി​യു​ന്ന​തു വ​രെ നെ​ഹ്റു കു​ടും​ബ​ത്തെ ക്വാ​റ​ന്‍റൈ​നി​ലാ​ക്കണം; വിവാദ പരാമർശവുമായി ബിജെപി എം​പി  (3 hours ago)

42 വയസുള്ള ഒരു രോഗിയുടെ അപ്രതീക്ഷിത മരണത്തെക്കുറിച്ച് കിംസ് അധികൃതർ പറയുന്നതിങ്ങനെ....  (4 hours ago)

സിനിമ സെറ്റ് തകർത്ത പ്രതിയെ പോലീസ് തൂക്കി ; കേസിലെ പ്രതിയും ബജ്‌റംഗ്ദള്‍ ജില്ലാ പ്രസിഡന്റുമായ രതീഷ് മലയാറ്റൂരിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തു  (4 hours ago)

ഭക്തജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുംവിധം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത് നിര്‍ഭാഗ്യകരം; വസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു  (4 hours ago)

കേരളത്തില്‍ പാലക്കാട് മാത്രം കൊവിഡ് സമൂഹവ്യാപന സാധ്യത ശക്തം...  (4 hours ago)

ചൈന സ്വന്തം പൗരന്മാരെ ഇന്ത്യയിൽ നിന്നും തിരിച്ചുവിളിക്കുന്നു..  (5 hours ago)

ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റിൽ  (5 hours ago)

കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയില്‍ നാല് മലയാളികള്‍ മരിച്ചു  (5 hours ago)

"മി​ന്ന​ല്‍ മു​ര​ളി' സി​നി​മ​യു​ടെ സെ​റ്റ് ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍  (5 hours ago)

ക്വാറന്‍റീന്‍ നിയമം ലംഘിച്ച് സദാനന്ദ ഗൗഡ..  (5 hours ago)

Malayali Vartha Recommends