ലോക്ഡൗണ്‍: താല്‍ക്കാലിക വാസസ്ഥലമായ സ്‌കൂളില്‍ താമസക്കാര്‍ പച്ചക്കറി വിളയിച്ചു

വയനാട്ടില്‍ ലോക്ഡൗണില്‍ ജീവിതം വഴിമുട്ടിയവരെ നഗരസഭ ഗവ. യുപി സ്‌കൂളിലാണ് താല്‍ക്കാലികമായി പുനരധിവസിപ്പിച്ചത്. ടൗണില്‍ അലഞ്ഞു തിരിഞ്ഞു നടന്നവരടക്കം 27 പേരും ഇതര സംസ്ഥാനത്ത് നിന്ന് എത്തി മാനന്തവാടി ടൗണില്‍ സ്ഥിരതാമസമാക്കിയ 3 പേരുമാണു താമസക്കാര്‍.
അവിടത്തെ അന്തേവാസികള്‍ ലോക്ഡൗണ്‍ കാലത്ത് വെറുതേ ഇരുന്നില്ല. അഭയ കേന്ദ്രമായ സ്‌കൂളില്‍ പച്ചക്കറി കൃഷി ചെയ്തു. സ്‌കൂള്‍ അങ്കണത്തില്‍ അന്തേവാസികള്‍ ഉല്‍പാദിപ്പിച്ച പച്ചക്കറികളുടെ ആദ്യഘട്ട വിളവെടുപ്പ് ഇന്നലെ ഉത്സവാന്തരീക്ഷത്തില്‍ നടന്നു.ആ പച്ചക്കറി അവിടെ പ്രവര്‍ത്തിക്കുന്ന നഗരസഭയുടെ സമൂഹ അടുക്കളയിലേക്കു നല്‍കി. ജിയുപി സ്‌കൂളില്‍ തന്നെയാണ് സമൂഹ അടുക്കള പ്രവര്‍ത്തിക്കുന്നത്.
ഇവര്‍ക്കൊപ്പം സ്‌കൂള്‍ അധ്യാപകരും കോവിഡ് വൊളന്റിയര്‍മാരും ചേര്‍ന്നാണു പച്ചക്കറി കൃഷി തുടങ്ങിയത്. മാനന്തവാടി കൃഷിഭവന്‍ വിത്തും മറ്റ് സഹായവും നല്‍കി. ചീര, വഴുതന, പച്ചമുളക്, തക്കാളി, പയര്‍ എന്നിവ സ്‌കൂള്‍ മുറ്റത്ത് സമൃദ്ധമായി വിളഞ്ഞു. അടുക്കള മാലിന്യം ഇവയ്ക്ക് വളവുമായി.
വിളവെടുത്ത പച്ചക്കറികള്‍ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ പി.ടി. ബിജു ഏറ്റുവാങ്ങി. വിളവെടുപ്പിന് എ. അജയകുമാര്‍, എം.ടി. മാത്യു, എ.കെ. റൈഷാദ്, ശങ്കരന്‍, തങ്കച്ചന്‍, വീരേന്ദ്രര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും വിളവെടുപ്പ് തുടരും.
https://www.facebook.com/Malayalivartha