സോഷ്യൽ മീഡിയയിൽ ലാൽസലാം പറയുകയും കോമ്രേഡ് വിളിക്കുകയും ലെനിന്റെ ചിത്രം പോസ്റ്റ് ചെയ്യുന്നതും യു.എ.പി.എ ചുമത്താനുള്ള കുറ്റമെന്ന് ദേശീയ സുരക്ഷ ഏജൻസി; സഖാവ്, ലാല്‍സലാം വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ ഉപയോഗിച്ചതിന് അസമിൽ കർഷക നേതാവിനെതിരെ യുഎപിഎ ചുമത്തി എന്‍ഐഎ

നിങ്ങൾ സോഷ്യൽ മീഡിയയിൽ ലാൽസലാം പറയുകയും കോമ്രേഡ് വിളിക്കുകയും ചെയ്യാറുണ്ടോ? എന്നാൽ നിങ്ങൾക്കെതിരെ രാജ്യദ്രോഹകുറ്റം അതായത് യു എ പി എ ചുമത്താനുള്ള വകുപ്പുണ്ടെന്നു പറയുകയാണ് ദേശീയ സുരക്ഷ ഏജൻസി
സോഷ്യൽ മീഡിയയിൽ ലാൽസലാം പറയുകയും കോമ്രേഡ് വിളിക്കുകയും ലെനിന്റെ ചിത്രം പോസ്റ്റ് ചെയ്യുന്നതും യു.എ.പി.എ ചുമത്താനുള്ള കുറ്റമായി കണക്കാക്കിയിരിക്കുകയാണ് എൻ.ഐ.എ. അസമിലെ കർഷക നേതാവ് അഖിൽ ഗോഗോയ്യുടെ അനുയായി ബിട്ടു സോനൊവാലിനെതിരെ തയാറാക്കിയ കുറ്റപത്രത്തിലാണ് ഇവയെല്ലാം യു.എ.പി.എ ചുമത്താനുള്ള കുറ്റമായി പറയുന്നത്.
സോഷ്യൽ മീഡിയയിൽ ലെനിന്റെ ചിത്രം പോസ്റ്റ് ചെയ്യുകയും സുഹൃത്തുക്കളെ ലാൽസലാം, കോമ്രേഡ് എന്നീ വാക്കുകൾ ഉപയോഗിച്ച് അഭിസംബോധന ചെയ്തുവെന്നതുമാണ് ബിട്ടു സോനൊവാലിനെതിരെ യു.എ.പി.എ ചുമത്താനുള്ള കുറ്റമായി എൻ ഐ എ കണക്കാക്കിയത്. കുറ്റപത്രത്തിന്റെ പകർപ്പ് ഒരു ദേശീയമാധ്യമം പുറത്തുവിട്ടിട്ടുണ്ട്
സോനേവാലിനെയും ഗൊഗോയുടെ രണ്ടു അനുയായികെളയും യു.എ.പി.എ വകുപ്പുകൾ ചേർത്ത് ഈ വർഷം ആദ്യമാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. മാർച്ച് 29നാണ് സോനേവാലിനെതിരെ 40 പേജുള്ള കുറ്റപത്രം എൻ.ഐ.എ സമർപ്പിച്ചത്.ഫേസ്ബുക്കിൽ ലെനിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തുവെന്നും അതിന്റെ അടിക്കുറിപ്പായി ‘മുതലാളിത്തം തന്നെ അവരെ തൂക്കികൊല്ലാനുള്ള കയർ നമുക്ക് വിൽക്കും’ എന്ന് ചേർത്തിട്ടുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. കൂടാതെ സുഹൃത്തുക്കളെ അഭിസംബോധന ചെയ്യുന്നതിനായി കോമ്രേഡ്, ലാൽസലാം എന്നീ വാക്കുകൾ ഉപയോഗിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട് .
അസമിലെ കർഷക സംഘടനയായ കെ.എം.എസ്.എസ് നേതാവാണ് അഖിൽ ഗൊഗോയ്.ഈ വര്‍ഷം ആദ്യമാണ് അഖില്‍ ഗോഗോയിയെയും സഹായി സോനോവാളിനെയും എന്‍ ഐഎ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍(തടയല്‍) നിയമപ്രകാരം(യുഎപിഎ) ചുമത്തി അറസ്റ്റ് ചെയ്തത്.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12നാണ് അഖില്‍ ഗോഗോയിയെ ജോര്‍ഹട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഐപിസി 120 ബി, 253 എ, 153 ബി, യുഎപിഎയിയെ 18, 39 വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയായിരുന്നു. കേസില്‍ ഗൊഗോയിക്ക് കോടതി ജാമ്യം അനുവദിച്ചെങ്കിലും പോലിസ് വിട്ടയക്കാതെ പുതിയ കേസുകള്‍ ചുമത്തിയത് കാരണം പുറത്തിറങ്ങാനായില്ല.
അഖില്‍ ഗൊഗോയിക്കെതിരേ എന്‍ഐഎ സമര്‍പ്പിച്ച 40 പേജുള്ള കുറ്റപത്രം അപലപനീയമാണെന്നും ആരോപണങ്ങള്‍ തെളിയിക്കാന്‍ വ്യക്തമായ തെളിവുകളില്ലെന്നും കര്‍ഷക സംഘടനയായ കൃഷക് മുക്തി സംഗ്രാം സമിതി (കെഎംഎസ്എസ്) പ്രസ്താവനയിൽ പറഞ്ഞു.. തങ്ങളുടെ നേതാക്കളെ മാവോയിസ്റ്റുകളെന്ന് മുദ്രകുത്താനാണ് എന്‍ഐഎ ശ്രമിക്കുന്നതെന്ന് സമിതി പ്രസിഡന്റ് ഭാസ്‌കോ സൈകിയ ആരോപിച്ചു .അഖില്‍ ഗൊഗോയ് മാവോയിസ്റ്റാണെന്ന് സ്ഥാപിക്കാനാണ് എന്‍ഐഎ ശ്രമിക്കുന്നത്. പക്ഷേ അവര്‍ക്ക് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാനായില്ല. മാവോവാദത്തെക്കുറിച്ചുള്ള പുസ്തകങ്ങളെയാണ് അവര്‍ പരാമര്‍ശിക്കുന്നത്. സോഷ്യലിസത്തിന് ഒരു ആമുഖം, കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ തുടങ്ങിയ പുസ്തകങ്ങള്‍ എന്‍ഐഎ പിടിച്ചെടുത്തിരുന്നു. ഈ പുസ്തകങ്ങള്‍ കമ്പോളത്തില്‍ നിന്ന് വാങ്ങാന്‍ കിട്ടുന്നതാണ്. ഇതെന്ത് പരിഹാസ്യമാണെന്നും അദ്ദേഹം ചോദിക്കുന്നു. കെഎംഎസ്എസ് അക്രമത്തില്‍ വിശ്വസിക്കുന്നില്ല. അസമിലെ സിഎഎ വിരുദ്ധ പ്രക്ഷോഭം ആളുകളെ ആകര്‍ഷിച്ചതായും സ്വത്വത്തെയും സംസ്‌കാരത്തെയും കുറിച്ച് അവര്‍ ഭയപ്പെട്ടിരുന്നുവെന്നും സൈകിയ പറഞ്ഞു.
https://www.facebook.com/Malayalivartha