കരിമ്പുഴ വന്യജീവി സങ്കേതം നിലവില്‍ വന്നു, നിലമ്പൂര്‍ സങ്കേതത്തിന്റെ ആസ്ഥാനം

കരിമ്പുഴ വന്യജീവി സങ്കേതം നിലവില്‍ വന്നു. നിലമ്പൂര്‍ സൗത്ത് ഡിവിഷനിലെ ന്യൂ അമരമ്പലം റിസര്‍വ്, വടക്കേ കോട്ടമലവാരം എന്നിവ ചേര്‍ത്ത് 227.97 ചതുരശ്ര കിലോമീറ്റര്‍ ആണ് വിസ്തൃതി. തെക്ക് സൈലന്റ് വാലിയും വടക്ക് മുക്കുറുത്തി ദേശീയ ഉദ്യാനവുമായും അതിര്‍ത്തി പങ്കിടുന്നു ആ നിലയില്‍ രണ്ടു ഉദ്യാനങ്ങളെയും ബന്ധിപ്പിക്കുന്ന പാലം ആണ് കരിമ്പുഴ സങ്കേതം.
സങ്കേതം നിലവില്‍ വന്നതോടെ കൂടുതല്‍ കേന്ദ്ര, സംസ്ഥാന ധനസഹായം കിട്ടും. വനം സംരക്ഷണം, ഇക്കോ ടൂറിസം മേഖലകളില്‍ ജോലി സാധ്യത വര്‍ധിക്കും. ജനവാസ മേഖലയില്‍ വന്യമൃഗങ്ങള്‍ ഇറങ്ങുന്നതു തടയാന്‍ നടപടികള്‍ കാര്യക്ഷമമാകും. നഷ്ടപരിഹാരം വേഗം ലഭിക്കും. നിലമ്പൂര്‍ ആണ് സങ്കേതത്തിന്റെ ആസ്ഥാനം.
നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒയുടെ തസ്തിക വൈല്‍ഡ് ലൈഫ് വാര്‍ഡന്റേതായി. നിലവില്‍ നെടുങ്കയം പടുക്ക ഫോറസ്റ്റ് സ്റ്റേഷനുകള്‍ ആണ് സങ്കേതത്തിലുള്ളത്. ഉള്‍വനത്തിലെ പാണപ്പുഴ ആസ്ഥാനമാക്കി മൂന്നാമത്തെ സ്റ്റേഷനു ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നു സങ്കേതം രൂപികരിക്കുന്നതിനു ചുക്കാന്‍ പിടിച്ച വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി.സജികുമാര്‍ പറഞ്ഞു.
കേരളത്തില്‍ കാണുന്ന നിത്യഹരിതം, അര്‍ധനിത്യഹരിതം വനങ്ങള്‍, ഇലപൊഴിയും ആര്‍ദ്രവനം, പുല്‍മേടുകള്‍, ചോലവനങ്ങള്‍, മലമുകളിലെ മിത ശീതോഷ്ണ വനം, ഈറ്റ മുളം കാടുകള്‍ എന്നിവ ഒന്നിച്ചു കാണുന്ന ഏക വന്യ ജീവി സങ്കേതം എന്ന ഖ്യാതിയും കരിമ്പുഴയ്ക്കു സ്വന്തം. ചെങ്കുത്തായ ഭൂപ്രകൃതിയും പ്രത്യേകത ആണ്. സമുദ്രനിരപ്പില്‍ നിന്ന് 45 മീറ്റര്‍ ഉയരത്തിലുള്ള കരുളായിയില്‍ നിന്നു തുടങ്ങി 2564 മീറ്റര്‍ ഉയരമുള്ള മുക്കുറുത്തി മലയില്‍ അവസാനിക്കുന്നു.
പന്നിമൂക്കന്‍ തവള (പര്‍പ്പിള്‍ ഫ്രോഗ്), ചെങ്കണിയാന്‍ മത്സ്യം (പുണ്ട്യസ് ഡെനിസോണി), കുറ്റി (ഡെക്കാന്‍ മഷീര്‍), സന്ധ്യക്കിളി (നീല്‍ഗിരി ബ്ലൂ റോബിന്‍), നീലക്കിളി പാറ്റപിടിയന്‍ (നീല്‍ഗിരി ഫ്‌ലൈകാച്ചര്‍), ബുദ്ധമയൂരി ശലഭം (മലബാര്‍ ബാന്‍ഡഡ് പീക്കോക്ക്), വയല്‍ നായ്ക്കന്‍ (ലെസര്‍ അഡ്‌ജെന്റ്), കിന്നരി പ്രാപ്പരുന്ത് (ബ്ലാക്ക ബാസ), മലമുഴക്കി വേഴാമ്പല്‍ (ഗ്രേറ്റ് ഇന്ത്യന്‍ ഹോണ്‍ബില്‍), കുയില്‍ മീന്‍ (ടോര്‍ മലബാറിക്കസ്)എന്നിങ്ങനെ
ഇന്റര്‍നാഷനല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐയുസിഎന്‍) റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ വംശനാശ ഭീഷണിയുള്ള ജീവികളുടെ ആവാസ കേന്ദ്രം കൂടി ആണ് കരിമ്പുഴ വന്യജീവി സങ്കേതം.
1175 ഇനം സസ്യലതാദികള്‍, സസ്തനികള്‍ (42), പക്ഷികള്‍ (226), മത്സ്യങ്ങള്‍ (65), തുമ്പികള്‍ (52), പൂമ്പാറ്റ (208), തവള (25), ഇഴജന്തുക്കള്‍ (33), ഉഭയജീവികള്‍ (23) എന്നിവയെ ഇതുവരെ ഇനം തിരിച്ചു രേഖപ്പെടുത്തി. ഇരുളന്‍ പാറക്കൂരി മത്സ്യവും (നിലമ്പൂര്‍ മൗണ്ടന്‍ ക്യാറ്റ്ഫിഷ്) സെറ്ററോബ്രയേസി മോസും (സിംഫിസോഡേണ്ടെല്ല മധുസൂദനാനി) ശാസ്ത്രജ്ഞര്‍ പുതിയതായി കണ്ടെത്തിയവയാണ്.
മനുഷ്യ സ്പര്‍ശം ഏല്‍ക്കാത്ത പ്രദേശങ്ങള്‍ കരിമ്പുഴ വന്യജീവി സങ്കേതത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ജനവാസമേഖലയെ ഒഴിവാക്കിയാണ് അതിര്‍ത്തി നിര്‍ണയിച്ചത്. ജനവാസ കേന്ദ്രത്തില്‍ നിന്ന് 12 മുതല്‍ 25 കിലോമീറ്റര്‍ ദൂരം വിട്ട് ആണ് ബഫര്‍ സോണ്‍.
https://www.facebook.com/Malayalivartha