ഇലക്ട്രിക് ബസുകള്‍ ഓടിക്കുമ്പോള്‍ കെ.എസ്.ആര്‍.ടി.സിക്ക് നഷ്ടം 540 കോടി; ഈ നഷ്ടം സര്‍ക്കാര്‍ നികത്തും; ഹെസുമായുള്ള ഗതാഗത വകുപ്പിന്റെ ധാരണ ഇങ്ങനെയൊക്കെ; ഹെസിന് കരാര്‍ നല്‍കാല്‍ ഏറ്റവുമധികം താല്‍പര്യം കാട്ടിയത് ഗതാഗതവകുപ്പ് സെക്രട്ടറി; ഇ-ടെണ്ടര്‍ നടപടികള്‍ക്ക് മുമ്പേ ഹെസുമായി ധരണയിലെത്തി

സ്വിസ് കമ്പനിയുമായി ഹെസുമായി കരാറിലെത്താല്‍ ഏറ്റവുമധികം താല്‍പര്യം കാട്ടിയത് ഗതാഗത വകുപ്പ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍. ഇ-മൊബിലിറ്റി വിവാദം ശക്തമാകുന്നനിടെ കഴിഞ്ഞ ദിവസം ഹെസ് കമ്പനി കേരളത്തില്‍ എത്തുന്നത് 2019 ജൂണ്‍ 10 ന് ഇ-ടെണ്ടര്‍ വഴിയാണെന്നാണ് കെ.ആര്‍ ജ്യോതിലാല്‍ വ്യക്തമാക്കിയത്. സ്വിസ് ചലഞ്ച് മാതൃകയിലാണ് ഇ-ടെണ്ടര്‍ നടന്നത്. എന്നാല്‍ 2019 ഫെബ്രുവരിയില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിളിച്ച ഇലക്ട്രിക് ബസ് നിര്‍മാണ പദ്ധതിയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ വീളിച്ച യോഗത്തില്‍ ഹെസ് പ്രതിനിധി പങ്കെടുത്തയിരുന്നു. അലക്‌സ് എന്നയാളാണ് യോഗത്തില്‍ പങ്കെടുത്തതെന്ന് യോഗത്തിന്റെ രേഖകളില്‍ നിന്നും വ്യക്തമാകുന്നത്. ഇ-ബസ് നിര്‍മാണ പദ്ധതിക്ക് ഹെസ് തുടക്കം മുതല്‍ സഹകരിക്കുന്നുവെന്നാണ് ഈ യോഗത്തില്‍ ഗതാഗതവകുപ്പ് സെക്രട്ടറി വിശദീകരിച്ചത്. ഇത് കഴിഞ്ഞ ജൂണില്‍ മാത്രമാണ് ഹെസ് കേരളത്തിലെത്തിയതെന്ന വാദത്തെ ലംഘിക്കുന്നതാണ്. കൂടാതെ 2018 ഡിസംബര്‍ 10 ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ നടന്ന ഇലക്ട്രിക് വെഹിക്കിള്‍ വര്‍ക്ക്‌ഷോപ്പില്‍ ഹെസ് കമ്പനി പങ്കെടുത്തതായും കമ്പനിയുടെ യോഗ്യത സംബന്ധിച്ച് സ്വിസര്‍ലാന്‍ഡിലെ ഇന്ത്യന്‍ എംബസി വഴി അന്വേഷിച്ചതായും കെ.ആര്‍ ജ്യോതിലാല്‍ തന്നെ സാക്ഷ്യപ്പെടുത്തുന്ന രേഖകളുണ്ട്. ഇത് ഹെസ് കമ്പനിയോടുള്ള അദേഹത്തിന്റെ പ്രത്യേക താല്‍പര്യത്തെയാണ് സൂചിപ്പിക്കുന്ന്.
സെക്രട്ടറിയേറ്റിന്‍ 2019 ഫെബ്രുവരിയില്‍ നടന്ന ചര്‍ച്ചയില്‍ കേരളാ ഓട്ടോമൊബല്‍സ് ലിമിറ്റഡും കെ.എസ്.ആര്‍.ടി.സിയുമായി ചേര്‍ന്ന് ഇ-മൊബിലിറ്റി പദ്ധതിയുമായി ചേര്‍ന്ന് 3020 ബസുകളാണ് നിര്‍മിക്കാനാണ് ധാരണയായത്. ഇതുപ്രകാരം ഓരോ ബസിനും രണ്ടു കോടി രൂപ ചിലവ് വരുമെന്നാണ് ഹെസ് നല്‍കിയ കണക്ക്. ഇത്തരത്തില്‍ നിര്‍മിക്കുന്ന ബസുകള്‍ കെ.എസ്.ആര്‍.ടി.സി വാങ്ങുമെന്ന് ഗതാഗത വകുപ്പ് ഹെസിന് ഉറപ്പു നല്‍കി. ഇതിനൊടകം തന്നെ ഇലക്ട്രിക് ബസുകള്‍ ഓടിക്കുന്നത് നഷ്ടമാണെന്ന് കെ.എസ്.ആര്‍.ടി.സിക്ക് ബോധ്യപ്പെട്ടിരുന്നു. നിലവിലെ എട്ടു ഇ-ബസുകള്‍ ഓടിയപ്പോള്‍ പ്രതിദിന നഷ്ടം 7145 രൂപയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷം കെ.എസ്.ആര്‍.ടി.സിക്ക് 540 കോടി വരെ നഷ്ടം വരാമെന്നാണ് കണക്കുന്നത്. ഈ നഷ്ടം സര്‍ക്കാര്‍ നികതുമെന്ന് ഗതാഗതവകുപ്പ് നിര്‍ദേശിച്ചു. ഇ-ബസ് നിര്‍മാണത്തിന് ഹെസ് കമ്പനിയെ മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്രാന്റിങ് ഒപ്പിടുന്നതിന് പരിഗണിക്കാവുന്നതാണെന്നും സെക്രട്ടറി നിര്‍ദേശിച്ചിരുന്നു.
ഹെസുമായുള്ള കരാറിന് ഏറ്റവും അധികം താല്‍പര്യം ഗതാഗത വകുപ്പ സെക്രട്ടറി കെ.ആര്‍ ജോതിലാലിനായിരുന്നവെന്നാണ് ധാരണകള്‍ പരിശോധിച്ചാല്‍ മനസിലാക്കുന്നത്. ഡി.പി.ആര്‍ പോലും തയ്യാറാക്കാതെ നടത്തിപ്പിനുള്ള പണം എവിടെ നിന്നെന്ന് വിശദീകരിക്കാതെയാണ് കരാറുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. ഇതിനെയാണ് അന്ന് ധനമന്ത്രിയും ചീഫ് സെക്രട്ടറിയും എതിര്‍ത്ത്. ഇത് മറികടക്കാനാണ് മുഖ്യമന്ത്രി നേരിട്ട് യോഗം വിളിച്ച് പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിനെ ഡി.പി.ആര്‍ തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയത്. ഇതിനുശേഷമാണ് ചീഫ് സെക്രട്ടറി യോഗം വിളച്ചത്. അതിലും ഹെസ് പ്രതിനിധികള്‍ പങ്കെടുത്തത് അവരുടെ രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇതില്‍ ഇപ്പോള്‍ ഗതാഗത വകുപ്പ് സെക്രട്ടറിക്കും പങ്കുണ്ടെന്നാണ് രേഖകള്‍ പരിശോധിക്കുമ്പോള്‍ മനസിലാക്കാന്‍ കഴിയുന്നത്.
https://www.facebook.com/Malayalivartha