Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

അപ്പോള്‍ അതിന് തീരുമാനമായി; ബി നിലവറ തുറക്കില്ല; രാജ്യകുടുംബത്തിന് ബി നിലവറ തുറക്കാന്‍ താല്‍പര്യമില്ല; കോടതി വിധി രാജകുടുംബത്തിനൊപ്പം

13 JULY 2020 12:57 PM IST
മലയാളി വാര്‍ത്ത

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അധികാരം രാജകുടുംബത്തിന് നല്‍കുമോ ഇല്ലയോ എന്നതിതിനേക്കാള്‍ രാജ്യം ഉറ്റുനോക്കിയ മറ്റൊരു പ്രധാന ചോദ്യം ബി നിലവറ തുറക്കുമോ ഇല്ലയൊ എന്നതായിരിക്കും. ഇതിനുകൂടിയാണ് ഇന്നത്തെ സുപ്രീംകോടതി വിധിയിലൂടെ പരിഹാരമായിരിക്കുന്നത്. ബി നിലവറ തുറക്കുന്ന കാര്യം പുതുതായി രൂപീകരിക്കുന്ന സമിതി എടുക്കണമെന്നാണ സുപ്രീം കോടതി വിധി. ബി നിലവറ തുറക്കുന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനം സുപ്രീം കോടതി കൈക്കൊണ്ടിട്ടില്ലെങ്കിലും ഇനി ബി നിറവറ തുറക്കാന്‍ സാധ്യതയില്ലെന്നും വേണം കണക്കാന്‍. കാരണം 'ബി' നിലവറ തുറക്കാനാവില്ലെന്ന നിലപാടാണ് തിരുവിതാംകൂര്‍ രാജകുടുംബത്തിനുള്ളത്. ഇത് സുപ്രീംകോടതിയിലും അവര്‍ വ്യക്തമാക്കിട്ടുണ്ട്. രാജകുടുംബ പ്രതിനിധിയും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയും അടങ്ങിയ പുതിയ ഭരണസമിതിക്കായിരിക്കും ബി നിലവറ തുറക്കുന്നത് സംബന്ധിച്ചുള്ള തീരുമാനമെടുക്കാനുള്ള അവകാശം. അതുകൊണ്ട് തന്നെ നിലപറ തുറക്കാനുള്ള സാധ്യത വളരെ വിരളമാണ്.

2017 യില്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് മൂല്യനിര്‍ണയം നടത്തുന്നതിനായി 'ബി' നിലവറ തുറക്കണമെന്നു സുപ്രീം കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ നിലവറ തുറക്കുന്നതിനോട് വിയോജിച്ച രാജകുടുംബം തന്ത്രിമാര്‍ തീരുമാനിച്ചാല്‍ നടപടികളില്‍ നിന്നു വിട്ടുനില്‍ക്കുമെന്നും വ്യക്തമാക്കിയിരുന്നു. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ആകെയുള്ളത് ആറു നിലവറകള്‍ ആണ്. എ, ബി നിലവറകളിലാണ് അമൂല്യമായ നിധിശേഖരമുള്ളതെന്നാണ് വിലയിരുത്തല്‍. ഇ, എഫ് നിലവറകള്‍ ക്ഷേത്രാവശ്യത്തിനായി എപ്പോഴും തുറക്കുന്നവയാണ്. സി, ഡി നിലവറകളില്‍ ഉത്സവാവശ്യത്തിനുള്ള ആഭരണങ്ങള്‍ സൂക്ഷിക്കുന്നവ ആണ്. ബി ഒഴികെയുള്ള എല്ലാ നിലവറകളും തുറന്ന് കണക്ക് എടുത്തിട്ടുണ്ട്. എ നിലവറയില്‍ കണക്കെടുത്തപ്പോള്‍ ഒന്നേകാല്‍ ലക്ഷം കോടിയോളം രൂപ വിലമതിക്കുന്ന ശേഖരം കണ്ടെത്തിയിരുന്നു. സ്വര്‍ണാഭരണങ്ങള്‍, സ്വര്‍ണക്കട്ടികള്‍, രത്‌നങ്ങള്‍, സ്വര്‍ണവിഗ്രഹങ്ങള്‍ എന്നിവ എ നിലവറയില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതാണ് ബി നിലവറ തുറക്കണമെന്ന ആവശ്യത്തിന് പിന്നിലുള്ളത്.

ശയനമൂര്‍ത്തി വിഗ്രഹത്തിന്റെ തലയുടെ ഭാഗത്താണ് എ എന്ന ശ്രീപണ്ടാരം നിലവറയും ബി എന്ന മഹാഭാരതക്കോണത്ത് നിലവറയും സ്ഥിതിചെയ്യുന്നത്. അഗസ്ത്യമുനിയുടെ സമാധി സങ്കല്‍പം ഉള്ളയിടം കൂടിയാണ് ഇവിടം എന്ന് രാജകുടുംബം പറയുന്നു. രണ്ടു തട്ടുകളായാണ് ബി നിലവറയുള്ളത്. അടച്ചിരിക്കുന്നത് കരിങ്കല്‍ വാതിലുകള്‍ ഉപയോഗിച്ച്. ഇതു തുറക്കാന്‍ നിലവില്‍ സംവിധാനമില്ല എന്നാണ് രാജകുടുംബത്തിന്റെ വാദം. നിലവറ തുറക്കണമെങ്കില്‍ വാതിലുകള്‍ തകര്‍ക്കണം. ഇതു ക്ഷേത്രത്തിനു കേടുപാടുകള്‍ വരുത്തുമെന്നും രാജകുടുംബം ചൂണ്ടിക്കാട്ടുന്നു. ആചാരപരമായ കാരണങ്ങളാല്‍ ബി നിലവറ തുറക്കാന്‍ അനുവദിക്കില്ല. ബി നിലവറയുടെ പൂമുഖമായ ചെറിയ അറയാണ് മുന്‍പ് തുറന്നിട്ടുള്ളത്. ഈ ചേമ്പറിനെ ബി നിലവറയായി തെറ്റിദ്ധരിക്കുകയാണെന്ന് തിരുവിതാംകൂര്‍ രാജകുടുംബം പറയുന്നത്.

എന്നാല്‍ നേരത്തെ ഏഴുതവണ ബി നിലവറ തുറന്നതായി കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ആയിരുന്ന വിനോദ് റായ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ബി നിലവറയിലെ അമൂല്യ വെള്ളി ശേഖരത്തില്‍ നിന്നെടുത്താണ് ക്ഷേത്രത്തിലെ, തിരുവമ്പാടി ക്ഷേത്രത്തില്‍ വെള്ളിപൂശിയതെന്ന വാദം രാജകുടുംബം നിഷേധിച്ചിട്ടുണ്ട്. ബി നിലവറ വിവിധ ഘട്ടങ്ങളില്‍ തുറന്നിട്ടുണ്ട് എന്നാണ് സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയില്‍ സ്വീകരിച്ച നിലപാട്. ഈ സാഹചര്യത്തില്‍ ഇന്നത്തെ സുപ്രീംകോടതി വിധി രാജകുടുംബത്തിന് അനുകൂലമായ സാഹചര്യത്തില്‍ ബി നിലവറ തുറക്കില്ലെന്നു തന്നെ ഉറപ്പിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (33 minutes ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (46 minutes ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (1 hour ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (1 hour ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (1 hour ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (1 hour ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (1 hour ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (1 hour ago)

പെട്രോള്‍ ട്യൂബ് ചോര്‍ന്ന് സ്റ്റാര്‍ട്ടിങ് മോട്ടോറിന് മുകളിലേക്ക് ഇന്ധനം...  (2 hours ago)

തെന്നിന്ത്യന്‍ നടന്‍ കോട്ട ശ്രീനിവാസ റാവു  (2 hours ago)

സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍...  (2 hours ago)

രാവിലെ 5.30ന് തൃശൂരില്‍ നിന്നും പുറപ്പെടുന്ന യാത്ര ...  (2 hours ago)

ഇന്ന് പുലര്‍ച്ചെയോടെയാണ് ഡീസല്‍ ശേഖരിച്ച ട്രെയിന്‍ വാഗണുകളില്‍ തീ പിടിച്ചത്...  (3 hours ago)

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ  (3 hours ago)

സംസ്ഥാനത്ത് നിപ വൈറസ് ഭീഷണി വീണ്ടും സജീവം...  (3 hours ago)

Malayali Vartha Recommends