പുതുതായി വാങ്ങിയ 6 ടോറസ് ലോറികൾക്ക് മുന്നിൽ കാറിന്റെ മുകളിൽ ഇരുന്ന് റോഡ് ഷോ... വാഹനം ഇന്ത്യയിൽ എത്തിയിട്ട് ഒരു മാസം തികയുന്നതിന് മുൻപേ നാട്ടുകാരെ കാണിക്കാനുള്ള തത്രപ്പാടിൽ നിയമം കാറ്റിൽ പറത്തിയത് വിനയായി! ഇപ്പോൾ ആ ആഡംബര വാഹനത്തിന്റെ അവസ്ഥ കണ്ടോ? മുക്കത്ത് വിരൽ വെച്ച് വാഹന പ്രേമികൾ

ക്വാറി ഉദ്ഘാടനത്തിന് ബെല്ലി ഡാൻസിലൂടെ വിവാദം സൃഷ്ടിച്ച വ്യവസായിയുടെ ആഡംബര കാറും ടോറസ് ലോറികളുമായി നാടുനീളെ റോഡ് ഷോ നടത്തി പുലിവാല് പിടിച്ച വിവാദ വ്യവസായി റോയ് കുര്യന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇന്ത്യയിൽ തന്നെ ആദ്യമായി എത്തിയ ബെൻസ് GLE സീരിയസിന്റെ മുകളിൽ ഇരുന്ന് റോഡ് ഷോ നടത്തി ഗതാഗത നിയമം തെറ്റിച്ചതിന് കോതമംഗലം പോലീസ് എത്തി വ്യവസായിയെ അറസ്റ്റ് ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
രജിസ്ട്രേഷൻ കഴിയും മുൻപാണ് ആഡംബര വാഹനം പോലീസ് കസ്റ്റഡിയിലാകുന്നത്. പുതുതായി വാങ്ങിയ 6 ടോറസ് ലോറികൾക്ക് മുന്നിൽ കാറിന്റെ മുകളിൽ ഇരുന്നാണ് ഇയാൾ റോഡ് ഷോ നടത്തിയത്. വാഹനം ഇന്ത്യയിൽ എത്തിയിട്ട് ഒരു മാസം തികയുന്നതിന് മുൻപേ നാട്ടുകാരെ കാണിക്കാനുള്ള തത്രപ്പാടിൽ നിയമം തെറ്റിച്ചതാണ് ഇയാൾക്ക് വിനയായി മാറിയത്. രജിസ്റ്റർ ചെയ്യാത്ത ബെൻസ് ഉൾപ്പടെ 6 ടോറസ് ലോറികളും ഇപ്പോൾ പോലീസ് സ്റ്റേഷനിലാണ്.
റോഡിലിറങ്ങിയ ദിവസം തന്നെ ആഡംബര വാഹനം അനാഥമായി പോലീസ് സ്റ്റേഷൻ വളപ്പിൽ കിടക്കുകയാണ്. നിരവധി ആഡംബര വാഹനങ്ങൾ ഉള്ളായാളാണ് താനെന്നും അതവിടെ കിടന്നെന്ന് വച്ച് തനിക്കൊന്നും സംഭവിക്കില്ലെന്നുമാണ് വ്യവസായി പറയുന്നത്. വാഹന പ്രേമികളുടെ ചങ്ക് തകർക്കുന്ന കാഴ്ചയാണ് ഇപ്പോൾ പോലീസ് സ്റ്റേഷനിൽ കാണുന്നത്. മഴയും വെയിലുമേറ്റാണ് ആഡംബര വാഹനത്തിന്റെ കിടപ്പ്. പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ പോയപ്പോൾ ചിലർ തെറ്റിധരിച്ചത് കാരണമാണ് വാഹനം പോലീസ് പിടിച്ചെടുത്തെന്നുമാണ് റോയി കുര്യൻ മാധ്യങ്ങളോട് പ്രതികരിച്ചത്. ഇതിന് മുൻപും റോയ് കുര്യൻ ഇത്തരത്തിൽ വിവാദങ്ങളിപ്പെട്ടിട്ടുണ്ട് ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ ശ്കതമായി തുടരുമ്പോളും ഇടുക്കി രാജക്കാട് ബെല്ലിഡാൻസും നിശാപാർട്ടിയും സംഘടിപ്പിച്ച് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ അഞ്ച് പേർക്കെതിരേ കേസെടുത്തു. ചേലാട് സ്വദേശി റോയി കുര്യൻ തണ്ണിക്കോട്ടിനും വാഹന ഡ്രൈവർമാർക്കുമെതിരേയാണ് കേസ്. വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു. സിനിമകളെ വെല്ലുന്ന പ്രകടനം കാണാൻ ജനങ്ങൾ തടിച്ചുകൂടി. കാറിന്റെ മുൻ സീറ്റിനു മുകളിലെ എയർ വിൻഡോയോടു ചേർന്നിരുന്നായിരുന്നു യാത്ര. രാവിലെ മുതൽ റോഡ് ഷോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വാഹനങ്ങൾ കടന്നുപോകുന്നതിനിടെ പോലീസ് ജീപ്പ് മുമ്പിലെത്തിയതിന്റെ ചിത്രവും പുറത്തുവന്നു.
ആദ്യം പോലീസ് റോഡ് ഷോ തടഞ്ഞില്ലെന്നും പരാതി ഏറിയതോടെയാണ് കേസെടുക്കാൻ തയ്യാറായതെന്നും ആക്ഷേപമുണ്ട്്. പോലീസ് സ്റ്റേഷനു മുന്നിലൂടെയാണ് വാഹന വ്യൂഹം കടന്നു പോയത്. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനും അപകടകരവും അലക്ഷ്യവുമായി വാഹനം ഓടിച്ചതിനുമാണ് കേസ്. കഴിഞ്ഞ മാസം 28-ന് ഉടുമ്പൻചോലയ്ക്ക് സമീപം ചതുരംഗപ്പാറയിലെ ക്വാറി ഉദ്ഘാടനത്തോടനുബന്ധിച്ച് രാജാപ്പാറയിലെ റിസോർട്ടിൽ നടന്ന നിശാ പാർട്ടിയും ബെല്ലി ഡാൻസും വിവാദത്തിലായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനായിരുന്നു കേസ്. റോയിയും കോതമംഗലം സ്വദേശികളുൾപ്പെടെ പാർട്ടിയിൽ പങ്കെടുത്ത മറ്റുള്ളവരും കേസിൽ പ്രതികളാണ്. കോതമംഗലത്തെ കേസിൽ കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കേസെടുത്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha