Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...


രണ്ട് ദിവസത്തോളം പഴക്കം; മൂന്നാം തോട്ടിൽ കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം


സംഗീതജ്ഞനും അധ്യാപകനും സ്കൂൾ വൃന്ദവാദ്യ സംഘം പരിശീലകനും, കലാകാരനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ മരിച്ചനിലയിൽ കണ്ടെത്തി..മന്ത്രി ആർ ബിന്ദു അനൂപിനെപ്പറ്റി ഫേസ്ബുക്കിൽ കുറിച്ചത്‌ ഇങ്ങനെ..

ല​ക്ഷ്മി തന്റെ നി​ർ​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി വീ​ട്ടു​കാ​രു​ടെ ഇ​ഷ്​​ട​മി​ല്ലാ​തെ ത​ന്നോ​ടൊ​പ്പം ഇ​റ​ങ്ങി​വ​ന്ന​വ​ളോ​ടു​ള്ള പ്രാ​യ​ശ്ചി​ത്ത​മാ​യി അ​ഞ്ചു​ത​വ​ണ ചെയ്ത വിവാഹം! ആ ​അ​ഞ്ച്​ കെ​ട്ടു​ക​ളും പൊ​ട്ടി​ച്ചെ​റി​യ​പ്പെ​ട്ടപ്പോൾ ഇത് താങ്ങാനാകുമോ എന്ന് പലരും ആശങ്കപ്പെട്ടു; ബാ​ലു​വി‍ന്റെയും പൊന്നോമനയുടെയും ഇ​നി​യൊ​രു പു​ന​ർ​ജ​ന്മം കാ​ത്ത് ല​ക്ഷ്​​മി ഇനി ത​നി​ച്ചാ​ണെന്ന് നെഞ്ചുപൊട്ടി ഓരോ മലയാളിയും പറഞ്ഞിരുന്നു... ഇന്ന് അതെ ലക്ഷ്മി തന്റെ പ്രാണനായ ബാലുവിന്റെ മരണത്തിൽ മൗനമായി നിൽക്കുമ്പോൾ ദുരൂഹ മരണ

02 AUGUST 2020 02:15 PM IST
മലയാളി വാര്‍ത്ത

സംഘര്‍ഷങ്ങളും എതിര്‍പ്പുകളും ഒരുപാട് അതിജീവിച്ച് താലിചാര്‍ത്തിയ ഒരു അനുരാഗമാണ് ബാലുവിന്റെയും ലക്ഷ്മിയുടെയും പ്രണയം. തന്റെ നി​ർ​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി വീ​ട്ടു​കാ​രു​ടെ ഇ​ഷ്​​ട​മി​ല്ലാ​തെ ത​ന്നോ​ടൊ​പ്പം ഇ​റ​ങ്ങി​വ​ന്ന​വ​ളോ​ടു​ള്ള പ്രാ​യ​ശ്ചി​ത്ത​മാ​യി അ​ഞ്ചു​ത​വ​ണ​കൂ​ടി ബാ​ല​ഭാ​സ്ക​ർ ല​ക്ഷ്മി​യെ ക​ല്യാ​ണം ക​ഴി​ച്ചിരുന്നു. തി​രു​വ​ല്ലം പ​ര​ശു​രാ​മ​ക്ഷേ​ത്രം, ശം​ഖും​മു​ഖം ദേ​വീ​ക്ഷേ​ത്രം, മൂ​കാം​ബി​ക ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ഞ്ചു ക്ഷേ​ത്ര​ങ്ങ​ളി​ൽ വെച്ചാ​ണ് വീ​ട്ടു​കാ​ർ​ക്ക് മു​മ്പി​ൽ ബാ​ല​ഭാ​സ്ക​ർ വീ​ണ്ടും ല​ക്ഷ്മി​ക്ക് മി​ന്നു​ചാ​ർ​ത്തി​യ​ത്. ആ ​അ​ഞ്ച്​ കെ​ട്ടു​ക​ളാ​ണ് അപകടത്തിൽ പൊ​ട്ടി​ച്ചെ​റി​യ​പ്പെ​ട്ട​ത്. ല​ക്ഷ്​​മി ഇപ്പോഴും ത​നി​ച്ചാ​ണ്, ബാ​ലു​വി‍ന്റെയും പൊന്നോമനയുടെയും ഇ​നി​യൊ​രു പു​ന​ർ​ജ​ന്മം കാ​ത്ത്.

ബാലുവിന്റെ കേസിൽ സിബിഐ ഏറ്റെടുത്തത്തോടുകൂടി ആ പ്രണയം വീണ്ടും ഏറ്റെടുക്കുകയാണ് സോഷ്യൽമീഡിയ. പ്രണയ നിമിഷങ്ങൾക്കിടയിലും അന്നവർ പിരിയാന്‍ തീരുമാനിച്ചു. പിരിയാനുള്ള തീരുമാനം ബാലുവിന്റേതായിരുന്നു. ലക്ഷ്മിക്ക് കല്യാണാലോചനകളുടെ ചാകരകാലമായിരുന്നു അത്. ജോലിയില്ലാത്ത, മീശ മുളയ്ക്കാത്ത ബാലു എങ്ങനെ കല്യാണം ആലോചിക്കും? പിരിഞ്ഞതിന്റെ പിറ്റേന്നാണ് ബാലുവും സുഹ്യത്തുക്കും സൂര്യ ടിവിക്ക് വേണ്ടി ചെയ്യുന്ന ആല്‍ബത്തിന്റെ ഷൂട്ടിങ്ങ്. കണ്‍ഫ്യൂഷന്‍ എന്നാണ് പേര്. ഷൂട്ടിങ്ങ് നടന്ന നാലുദിവസവും ബാലു ഉറങ്ങിയില്ല. തനിക്ക് അവളെ പിരിയാനാവില്ലെന്ന് ബാലു തിരിച്ചറിഞ്ഞു. ഷൂട്ടിങ്ങ് തീര്‍ന്നതിന്റെ പിറ്റേന്ന് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കോളേജിലെത്തിയ ബാലു ലക്ഷ്മിയെ കണ്ടു.

കോളേജ് ഫീസിന്റെ കുടിശികതീര്‍ക്കാന്‍ കോളേജിലെത്തിയതായിരുന്നു അവള്‍. കോളേജിന് പുറത്തെ ഫുട്പാത്തിലൂടെ നടക്കുകയായിരുന്ന ലക്ഷമിയെ കണ്ട ബാലു അവള്‍ക്ക് പിന്നാലെ ഓടി. ഇതിനിടെ തുള്ളിക്കൊരു കുടം പോലെ മഴചെയ്തു. സ്റ്റാച്യു ബസ്സ്റ്റോപ്പിലെത്തിയ ബാലു ലക്ഷമിയെ ചേര്‍ത്ത് നിര്‍ത്തി പൊട്ടി കരഞ്ഞു. നാട്ടുകാരൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ ലക്ഷ്മി പറഞ്ഞു. നീ കരയാതെ ബാലു. നീ വിളിച്ചാല്‍ ഞാന്‍ ഇറങ്ങി വരാം. ബാലുവിനെ തന്റെ കുടക്കുള്ളിലേക്ക് ലക്ഷ്മി ചേര്‍ത്തു നിര്‍ത്തി. അപ്പോള്‍ മഴ കുറഞ്ഞു. മാനം തെളിഞ്ഞു.

അവരെ ഒന്നാക്കാന്‍ രജിസ്റ്റര്‍ കച്ചേരിയിലും വിരുന്നിനെത്തിയത് ഇളകിയാടുന്ന മഴയായിരുന്നു. ഇന്ന് അവരെ പിരിക്കാനെത്തിയതും അതേ മഴ. പേടിപ്പിക്കുന്ന ശബ്ദത്തോടെ കാടടച്ച് കടന്നു വന്ന പേ മഴ. ല​ക്ഷ്മി ഇ​ല്ലാ​ത്ത ലോ​ക​ത്ത് മ​ക​ളെ ത​നി​ച്ചാ​ക്കാ​ൻ ബാ​ലു​വി​നാ​കി​ല്ല. 22ാം വ​യ​സ്സി​ൽ ഒ​പ്പം കൂ​ട്ടി​യ​വ​ളെ വെന്റിലേ​റ്റ​റി​ലെ മ​ര​വി​പ്പി​ൽ ഉ​പേ​ക്ഷി​ച്ച് ജാ​നി​ക്ക് പി​റ​കെ ബാ​ലു​വും പോ​യി. അ​ല്ലെ​ങ്കി​ലും 16 കൊ​ല്ലം കാ​ത്തി​രു​ന്ന് കി​ട്ടി​യ​വ​ളെ ഒ​റ്റ​ക്ക്​ വി​ടാ​ൻ ഏ​ത​ച്ഛ​നാ​ണ് ക​ഴി​യു​ക. പ്രി​യ​പ്പെ​ട്ട​വ‍ന്റെ വേ​ർ​പാ​ട് അ​റി​യാ​തെ ആ​ശു​പ​ത്രി കി​ട​ക്ക​യി​ലാ​ണ്​ ഭാ​ര്യ ല​ക്ഷ്മി. ആ ​ഹൃ​ദ​യ​ത്തി​ന് ബാ​ല​ഭാ​സ്ക​റി‍ന്റെ ന​ഷ്​​ടം താ​ങ്ങാ​നാ​കു​മോ​യെ​ന്ന ചോ​ദ്യ​ത്തോ​ട് ഡോ​ക്ട​ർ​മാ​ർ​ക്കു​പോ​ലും ഉ​ത്ത​ര​മി​ല്ല.കാ​ര​ണം ല​ക്ഷ്മി​യു​ടെ ഹൃ​ദ​യ​താ​ള​മാ​യി​രു​ന്നു ബാ​ലു. യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ പ​ഠ​ന​കാ​ല​ത്താ​ണ് ബാ​ല​ഭാ​സ്ക​ർ ല​ക്ഷ്മി​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്.

സം​ഗീ​ത​ത്തെ​പ്പോ​ലെ ‘ല​ക്ഷ്മി’ എ​ന്ന പേ​രി​നെ​യും അ​ന്ന് ബാ​ലു ഏ​റെ പ്ര​ണ​യി​ച്ചു. സ​സ്യ​ഭു​ക്കാ​യ പെ​ൺ​കു​ട്ടി​യെ മാ​ത്ര​മേ ക​ല്യാ​ണം ക​ഴി​ക്കൂ​വെ​ന്ന നി​ർ​ബ​ന്ധ​വു​മു​ണ്ടാ​യി​രു​ന്നു. ബാ​ലു​വി‍ന്റെ ഇ​ഷ്​​ട​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി​യ കൂ​ട്ടു​കാ​ര​ൻ ജോ​യി ത​മ​ല​മാ​ണ് ഹി​ന്ദി എം.​എ​ക്ക് ചേ​രാ​നെ​ത്തി​യ ല​ക്ഷ്മി​യെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. ആ​ദ്യ കൂ​ട്ടി​ക്കാ​ഴ്ച​യി​ൽ ബാ​ലു ല​ക്ഷ്മി​യോ​ട് ചോ​ദി​ച്ച​ത് ചി​ക്ക​നും മീ​നും ക​ഴി​ക്കു​മോ എ​ന്നാ​യി​രു​ന്നു. ഇ​ല്ലെ​ന്ന് മ​റു​പ​ടി കി​ട്ടി​യ​തോ​ടെ മൂ​ന്നാം ദി​വ​സം ബാ​ലു ല​ക്ഷ്മി​യെ ജീ​വി​ത​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചു. പ​ക്ഷേ സം​ഗീ​ത​പാ​ര​മ്പ​ര്യ​മി​ല്ലാ​ത്ത ല​ക്ഷ്മി​ക്ക് സ​മ്മ​തം മൂ​ളാ​ൻ വേ​ണ്ടി​വ​ന്ന​ത് ഒ​ന്ന​ര​വ​ർ​ഷ​മാ​യി​രു​ന്നു.

പ്ര​ണ​യ​കാ​ല​ത്ത് ല​ക്ഷ്മി​ക്ക് സ​മ​ര്‍പ്പി​ച്ച് ബാ​ലു പാ​ടി​യ ‘ആ​രു നീ ​എ​ന്നോ​മ​ലേ’ എ​ന്ന പാ​ട്ട് കാ​മ്പ​സ് ഹി​റ്റു​ക​ളി​ലൊ​ന്നാ​യി​രു​ന്നു. വീ​ട്ടു​കാ​ർ ബ​ന്ധം എ​തി​ർ​ത്ത​തോ​ടെ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് മു​മ്പു​ത​ന്നെ വി​വാ​ഹി​ത​രാ​യി. അ​ന്നു​മു​ത​ല്‍ 18 വ​ര്‍ഷം ബാ​ല​ഭാ​സ്ക​റി‍ന്റെ ജീ​വി​ത​ത്തിന്റെ ഈ​ണ​മാ​യി​രു​ന്നു ല​ക്ഷ്മി. ലോ​ക​മ​റി​യു​ന്ന വ​യ​ലി​നി​സ്​​റ്റാ​യി ബാ​ലു പ്ര​ശ​സ്തി​യി​ലേ​ക്കു​യ​രു​മ്പോ​ള്‍ നി​ഴ​ലാ​യി ഒ​പ്പം നി​ന്നു. ഒ​രി​ക്ക​ല്‍പോ​ലും ശ്രു​തി തെ​റ്റാ​ത്ത പ്ര​ണ​യ​ജീ​വി​ത​ത്തി​ല്‍ ഒ​രു സ​ങ്ക​ടം മാ​ത്ര​മേ​യു​ണ്ടാ​യി​രു​ന്നു​ള്ളു. 16 വ​ര്‍ഷം നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ മ​ക​ള്‍ തേ​ജ​സ്വി​നി​യെ​ത്തി​യ​തോ​ടെ അ​ത്​ മാ​റി. 2000 നവംബര്‍ 18നാണ് ബാലു അവളെ ജീവിതത്തിലേക്ക് വിളിച്ചിറക്കികൊണ്ടു പോന്നത്. 2018 ഒക്ടോബര്‍ 2 ന് ദൈവം അവനെ അവളില്‍ നിന്നും വിളിച്ചിറക്കി കൊണ്ടു പോയി...അതിനുമുമ്പ് അവരുടെ പൊന്നോമനയെയും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (5 minutes ago)

എടക്കരയില്‍ അച്ഛന്റെ മരണം സ്ഥിരീകരിക്കാന്‍ ആശുപത്രിയിലേക്ക് പോകാന്‍  (13 minutes ago)

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.  (45 minutes ago)

ഹമാസിനെതിരേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...  (1 hour ago)

ഡോക്ടര്‍ ദിനത്തില്‍ മീനാക്ഷി പങ്കുവച്ച കുറിപ്പ്  (8 hours ago)

കോളേജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 21കാരന്‍ പിടിയില്‍  (8 hours ago)

നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ വനപാലകരെത്തി: വനപാലകരെ ആക്രമിക്കാന്‍ പാഞ്ഞെത്തി കാട്ടാന  (8 hours ago)

വയനാട് ദുരന്തബാധിതരുടെ ഫണ്ടില്‍ ഒരു രൂപ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (9 hours ago)

ഡോ. സിസ തോമസിന് കേരള സര്‍വകലാശാല വി സിയുടെ അധിക ചുമതല  (9 hours ago)

കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യ ഭാഗം ബ്ലേഡ് കൊണ്ട് മുറിച്ചുമാറ്റി യുവതി  (9 hours ago)

സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ടെക്കി അറസ്റ്റില്‍  (9 hours ago)

ചെന്നൈയിലെ കുളത്തില്‍ കാല്‍വഴുതി വീണ് കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

കേരള സര്‍വകലാശാലാ റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍  (12 hours ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ അടക്കമുള്ള സ്ഥലങ്ങളില്‍വച്ച് പലവട്ടം പീഡിപ്പിച്ചു  (12 hours ago)

ആശുപത്രിയിൽ നിന്നും 'ആ സന്ദേശം'; വരും മണിക്കൂറുകൾ നിർണായകം; വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു  (13 hours ago)

Malayali Vartha Recommends