Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..


ചന്ദ്രയാൻ-3പേടകം സ്വമേധയാ ചന്ദ്രന്റെ ഭ്രമണ വലയത്തിൽ തിരിച്ചെത്തി...ഇതറിഞ്ഞതോടെ വല്ലാത്ത അമ്പരപ്പിലാണ് ശാസ്ത്രലോകം.. നാസ അടക്കം ലോകത്തെ ഒരു ബഹിരാകാശ ശക്തിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല..


കേരളവും തമിഴ്‌നാടും ബംഗാളും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിലേക്ക് പോകും..ഇനി തങ്ങള്‍ പിടിച്ചെടുക്കുക ബംഗാളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാള്‍..

സി.എം, ക്ഷോഭം നിയന്ത്രിക്കാന്‍ യോഗ നല്ലതാണ്...; മാധ്യമങ്ങള്‍ ചോദിക്കുന്നത് ജനങ്ങളുടെ ചോദ്യങ്ങളാണ്; അതിന് മറുപടി ക്ഷോഭമല്ല; ക്ഷോഭിക്കുക, മൈക്ക് ഓഫ് ചെയ്ത് സ്ഥലം വിടുക, ഇങ്ങനെയും ഒരു മുഖ്യമന്ത്രി

10 AUGUST 2020 10:18 AM IST
മലയാളി വാര്‍ത്ത

പഞ്ച പുച്ഛമടക്കി മാധ്യമങ്ങള്‍ പിണറായിക്ക് മുന്നില്‍ തപ്പടിച്ച് നില്‍ക്കുന്ന കാഴ്ച കണ്ട് കേരളം നാണം കെട്ടു. വെള്ളി, ശനി ദിവസങ്ങളിലായാണ് പിണറായി മാധ്യങ്ങളെ ചുരുട്ടി കുട്ടി കക്ഷത്തില്‍ കയറ്റിയത് .ഉമ്മന്‍ ചാണ്ടിയുടെയും കെ.എം. മാണിയുടെയും പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും വായില്‍ മൈക്കിട്ട് ഇടിച്ച മാധ്യമങ്ങള്‍ക്ക് ഇതുതന്നെ വേണമെന്ന് പറഞ്ഞ് കേരളം ആര്‍ത്തുചിരിക്കുകയാണ്.

മാധ്യമങ്ങള്‍ക്ക് പിണറായി കഷായം കൊടുത്തതോടെ സഖാക്കള്‍ അത് ഏറ്റെടുത്തു. സാമൂഹിക മാധ്യങ്ങളിലൂടെ സഖാക്കള്‍ മാധ്യമങ്ങള്‍ക്കെതിരെ രംഗത്തെത്തി. മാധ്യമങ്ങള്‍ മര്യാദ പുലര്‍ത്തിയില്ലെങ്കില്‍ വക വരുത്തുമെന്ന് ഭീഷണിപ്പെടുത്തിയവര്‍ വരെയുണ്ട് ഇക്കൂട്ടത്തില്‍.

സര്‍ക്കാരിനെയും തന്നെയും അപകീര്‍ത്തിപ്പെടുത്താന്‍ പ്രഫഷണല്‍ ഉപജാപക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു പിണറായി വിജയന്‍ മറുപടി . ചില മാധ്യമങ്ങളും ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. ഇത് വ്യക്തമായ രാഷ്ട്രീയ ?ഗൂഢാലോചനയുടെ ഭാ?ഗമാണ്. മുന്‍ മുഖ്യമന്ത്രിയെപ്പോലെയാണ് ഈ മുഖ്യമന്ത്രിയുമെന്ന് വരുത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. എം ശിവശങ്കറിനെയും സ്വപ്ന സുരേഷിനെയും കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ച ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

പിണറായി വിജയന്‍ 101 ആവര്‍ത്തി അധികാരത്തില്‍ വരുമെന്ന് പറഞ്ഞ ചാനല്‍ ലേഖകന്റെ ചോദ്യത്തിനാണ് പിണറായി പൊട്ടിത്തെറിച്ചത്. ആദ്യം സംയമനത്തോടെ ആരംഭിച്ച മറുപടി കേട്ട് ലേഖകന്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. അതോടെ മുഖ്യമന്ത്രിയുടെ സമനിലതെറ്റി. അപ്പോള്‍ അതേ മാധ്യമസ്ഥാപനത്തിലെ മറ്റൊരു ലേഖകന്‍ ചോദ്യം ഏറ്റെടുത്തു. അതോടെ പിണറായിക്ക് പിടിച്ചുനില്‍ക്കാനായില്ല.

അന്വേഷണത്തിന്റെ ഭാഗമായി നടക്കുന്ന കാര്യങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി നടക്കും എന്നാണ് പിണറായി പറഞ്ഞത്. ഇയാളെ നോക്ക്, അന്വേഷിക്ക് എന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടതല്ല. ഒരു വസ്തുതയും ഇല്ലാതെ ആളുകളെ കുറ്റപ്പെടുത്തി. ഇതൊന്നും മാധ്യമധര്‍മ്മമല്ല. അത് ഞാന്‍ വീണ്ടും ആവര്‍ത്തിക്കണോ. നിങ്ങള്‍ക്ക് അത് ഉള്‍ക്കൊള്ളാനാവില്ല. നിങ്ങളെ പറഞ്ഞുവിടുന്ന ആളുകള്‍ക്ക് അത് സാധിക്കില്ല. ഒന്നും ഉള്‍ക്കൊള്ളാന്‍ തയ്യാറാവുന്നില്ല. ഞങ്ങള്‍ പിടിച്ച വഴിക്ക് പോകും ഞങ്ങളെ ചോദ്യം ചെയ്യാനാര് അത് ശരിയല്ല. ശരിയായ കാര്യം നിങ്ങള്‍ ചെയ്യുമ്പോള്‍ ആരെങ്കിലും നിങ്ങളെ വിമര്‍ശിക്കുമോ. സ്വാഭാവികമായ ചോദ്യമല്ല. ആ ഉദ്യോഗസ്ഥന് നേരെ നടപടികള്‍ വരുമ്പോള്‍ അവിടെ സ്വാഭാവികമായി അവസാനിക്കും. മുഖ്യമന്ത്രി ഇത്തരം കാര്യങ്ങള്‍ക്ക് സ്ഥാപിക്കണമെന്നാണ് ആവശ്യം. നിങ്ങളെ പറഞ്ഞുവിടുന്നവരുടെ ആവശ്യമാണ്. ഇതിനായി നിങ്ങളെ പറഞ്ഞുവിടുന്ന സംഘത്തിന്റെ ആവശ്യമാണത്. ഇത്തരത്തില്‍ പിണറായി കസറി കയറി. പേടിച്ചുപോയ മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ചോദിക്കുന്നത് നിര്‍ത്തി. മറ്റാരോ ചോദ്യം ഏറ്റെടുക്കും മുമ്പ് മൈക്ക് ഓഫ് ചെയ്ത് മുഖ്യമന്ത്രി സ്ഥലം വിട്ടു.

ഞാനെണ്ണിപ്പറയണോ പഴയ മുഖ്യമന്ത്രിയുടെ കാര്യങ്ങള്‍ എന്ന് ചോദിച്ചപ്പോള്‍ അതിനല്ലേ അങ്ങയെ തെരഞ്ഞടുത്തതെന്ന് ഒരു പത്രക്കാരനും ചോദിച്ചില്ല.പിണറായി പറഞ്ഞത് ശരിയാണെങ്കില്‍ കേരളത്തിലെ ഏറ്റവും ജനകീയകനായ നേതാവായി എങ്ങനെ ഉമന്‍ചാണ്ടി തുടരുന്നു. സരിതയുടെ തട്ടിപ്പുമായി സ്വപ്നയുടെ തട്ടിപ്പിന് ഒരു താരതമ്യവുമില്ല. സ്വപ്നയെ സരിതയുമായി താരതമ്യം ചെയ്യുക സാധ്യമല്ല. പഴയ മുഖ്യമന്ത്രിക്ക് കുഴപ്പമുണ്ടെങ്കില്‍ പിണറായിക്ക് തീര്‍ച്ചയായും അത് അന്വേഷിക്കാമായിരുന്നു. എന്നാല്‍ അദ്ദേഹം അത് ചെയ്തില്ല. അതിനര്‍ഥം ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഒവറും കടലാസുപുലികള്‍ മാത്രമാണെന്നതായിരുന്നു. മാധ്യമങ്ങള്‍ ചോദിക്കുന്നത് ജനങ്ങളുടെ ചോദ്യങ്ങളാണ്. അത് എതിര്‍ക്കപ്പെടുമ്പോള്‍ എതിര്‍ക്കുന്നത് ജനങ്ങളെയാണ് .

മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യത്തിന് കാര്യമായ എന്തോ ഒരു തകരാര്‍ സംഭവിച്ചിട്ടുണ്ട്. അതു കൊണ്ടാണ് നിയന്ത്രണമില്ലാതെ അദ്ദേഹം ക്ഷോഭിക്കുന്നത്. യോഗ ക്ഷോഭം നിയന്ത്രിക്കാന്‍ നല്ലതാണ്. ഏതായാലും നട്ടെല്ല് പണയപ്പെടുത്തിയ മാധ്യമങ്ങളാകുമ്പോള്‍ ആര്‍ക്കും എന്തും പറയാം. എന്തും ചെയ്യാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെത്താന്‍ വൈകിയതിന് കഠിന ശിക്ഷ: 12 കാരിയായ ആറാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം  (6 hours ago)

വിമാനം ലാന്‍ഡ് ചെയ്തതിനിടയില്‍ റണ്‍വേയില്‍ വിഹരിക്കുന്ന ആളെ കണ്ട് ഞെട്ടി അധികൃതര്‍  (6 hours ago)

വട്ടിയൂര്‍ക്കാവില്‍ ഗര്‍ഭിണിയായ ദളിത് യുവതിയുടെ വീട് കയറി ആക്രമണം  (6 hours ago)

പാലത്തായി പീഡനക്കേസ് പ്രതി കെ പത്മരാജനെ ജോലിയില്‍ നിന്ന് പുറത്താക്കി  (7 hours ago)

മാനസിക വെല്ലുവിളി നേരിടുന്ന 21കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

പാലത്തായി പീഡനക്കേസിലെ പ്രതി കെ പത്മരാജന് മരണംവരെ ജീവപര്യന്തം : വിധി സന്തോഷമുണ്ടാക്കുന്നതെന്ന് കെ കെ ഷൈലജ ടീച്ചര്‍  (8 hours ago)

ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം; കാര്യങ്ങള്‍ വിശദീകരിച്ച് കുറ്റം സമ്മതിച്ച് പ്രതി  (9 hours ago)

ഡബിൾ മോഹൻ, സാൻ്റെൽ മോഹൻ, ചിന്ന വീരപ്പൻ വിലായത്ത് ബുദ്ധയിലെ പ്രഥി രാജ് സുകുമാരൻ്റെ കഥാപാത്രങ്ങൾ; വിലായത്ത് ബുദ്ധ ഒഫീഷ്യൽ ട്രയിലർ എത്തി!!  (9 hours ago)

43 കാരിയുടെ കണ്ണില്‍ നിന്ന് ജീവനോടെ പുറത്തെടുത്തത് 10 സെന്റിമീറ്റര്‍ നീളത്തിലുള്ള വിര  (9 hours ago)

കാസര്‍ഗോഡ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍  (11 hours ago)

ലോക പ്രമേഹദിനം: ഗവ. സൈബർ പാർക്കിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു...  (11 hours ago)

തമിഴ്‌നാട്ടിലെ ക്രിമിനല്‍ കേസ് പ്രതികള്‍ വര്‍ക്കലയില്‍ അറസ്റ്റില്‍  (11 hours ago)

പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...  (11 hours ago)

പ്രതി മദ്യപിച്ച ബാറിലും തെളിവെടുപ്പ്  (12 hours ago)

പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ 22കാരന്‍ പിടിയില്‍  (12 hours ago)

Malayali Vartha Recommends