വിവാഹശേഷം ആളാകെ മാറി! 21 വയസില്‍ ലക്ഷ്മിയുടെ കൈ പിടിച്ചിറങ്ങിയ ബാലു അനുഭവിക്കേണ്ടിവന്നത് ചെറുതൊന്നുമല്ല... അവർ തമ്മിലുള്ള ബന്ധം വിവാഹശേഷം അത്ര നല്ലതായിരുന്നില്ല! ലക്ഷ്മിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് ബാലഭാസ്‌കര്‍ അച്ഛനോടും അമ്മയോടും കരഞ്ഞുപറഞ്ഞു; സമ്മര്‍ദ്ദം താങ്ങാനാകാതെ സുഹൃത്തുക്കളുടെ മുന്‍പില്‍വെച്ചും ഷോയ്ക്കിടയിലും പൊട്ടിക്കരഞ്ഞു... ആദ്യമായി ആ വെളിപ്പെടുത്തൽ...

അപ്രതീക്ഷിതമായ കാറപകടത്തില്‍പ്പെട്ട് പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കര്‍ മരണപ്പെട്ടുവെന്ന വാര്‍ത്ത മലയാളികള്‍ ഏറെ ഞെട്ടലോടെയാണ് കേട്ടത്. ഒരിക്കലും അത് നികത്തനാകാത്ത നഷ്ടം തന്നെയാണ്. എന്നാൽ ബാലഭാസ്കറിന്റെയും കുഞ്ഞിന്റെയും മരണത്തിന് പിന്നാലെ പല അഭ്യൂഹങ്ങളും പടർന്നിരുന്നു. കേസ് സിബിഐ ഏറ്റെടുത്തതോടു കൂടി മറ്റൊരു തലത്തിലേക്കാണ് നീങ്ങുന്നത്.
എന്നാലിപ്പോഴിതാ ആരാധകരെ ഞെട്ടിച്ച് കൊണ്ടുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ താളപ്പിഴകളെക്കുറിച്ച് സൂചന നല്‍കി കസിന്‍ പ്രിയ വേണുഗോപാല്‍ രംഗത്ത് വന്നിരിക്കുന്നത്. ലക്ഷ്മിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് ബാലഭാസ്‌കര്‍ അച്ഛനോടും അമ്മയോടും കരഞ്ഞുപറഞ്ഞിരുന്നതായി പ്രിയ റിപ്പോര്‍ട്ടര്‍ ടിവിയിലെ എഡിറ്റേഴ്‌സ് അവറില്‍ പങ്കെടുത്തുകൊണ്ട് വെളിപ്പെടുത്തി. പിന്നീട് ബന്ധം വേര്‍പ്പെടുത്താനുള്ള തീരുമാനം ബാലഭാസ്‌കര്‍ തന്നെ തിരുത്തിയതായും പ്രിയ വ്യക്തമാക്കി.തനിക്ക് തെറ്റുപറ്റിയെന്ന് പരസ്യമായി സമ്മതിക്കാന്‍ എക്കാലവും മടിയുണ്ടായിരുന്ന ബാലഭാസ്‌കര്‍ പല സ്റ്റേജ് ഷോകള്‍ക്കിടയിലും സമ്മര്‍ദ്ദം താങ്ങാനാകാതെ സുഹൃത്തുക്കളുടെ മുന്‍പില്‍വെച്ച് കരഞ്ഞുപോകുന്ന അവസ്ഥ പോലുമുണ്ടായിരുന്നതായും പ്രിയ പറഞ്ഞു.
ബാലഭാസ്‌കറും ലക്ഷ്മിയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പ്രകടമായിത്തുടങ്ങിയ ഘട്ടത്തില്‍ തന്റെ ഭാര്യ വളരെയധികം ‘ഡിമാന്‍ഡിംഗ’് ആണെന്ന് ബാലഭാസ്‌കറിന് പ്രശസ്ത കലാകാരന്മാരുള്‍പ്പെടെയുള്ള സുഹൃത്തുക്കളോട് പറയേണ്ടി വന്നതായും പ്രിയ വേണുഗോപാല്‍ പറഞ്ഞു. ലക്ഷ്മി, ലക്ഷ്മിയുടെ വീട്ടുകാര്‍, ബാലഭാസ്‌കറിന്റെ മുന്‍ പ്രോഗ്രാം മാനേജര്‍ വിഷ്ണു സോമസുന്ദരം, പൂന്തോട്ടം റിസോര്‍ട്ട് ഉടമ രവീന്ദ്രന്‍ ഭാര്യ ലത, മാനേജര്‍ പ്രകാശ് തമ്പി മുതലായവരെല്ലാം ബാലഭാസ്‌കറിന്റെ ബന്ധുക്കളേയും ബാലഭാസ്‌കറേയും തമ്മില്‍ അകറ്റാന്‍ ശ്രമിച്ചതായി പ്രിയ സൂചിപ്പിക്കുന്നുണ്ട്.
ബാലഭാസ്‌കറും ഈ ഗ്രൂപ്പും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളില്‍ ഒട്ടനവധി ആശയക്കുഴപ്പങ്ങളും ദുരൂഹതകളും അവശേഷിക്കുന്നുണ്ടെന്നും പ്രിയ പറഞ്ഞു. വിഷ്ണു സോമസുന്ദരത്തിന്റെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയപ്പോള്‍ താന്‍ മകന് മുന്നറിയിപ്പ് നല്‍കിയെന്നും അയാള്‍ മുഴുവനായി കവര്‍ച്ച ചെയ്യാന്‍ അനുവദിക്കരുതെന്ന് ഓര്‍മ്മിപ്പിച്ചതായും ബാലഭാസ്‌കറിന്റെ അച്ഛന്‍ ഉണ്ണി നേരത്തെ പറഞ്ഞിരുന്നു. ലക്ഷ്മിയോടൊപ്പം തന്നെ ബാലഭാസ്‌കറിന്റെ സ്വത്തുക്കളില്‍ ബാലുവിന്റെ അമ്മയ്ക്കും അവകാശമുണ്ടായിരുന്നു. ഇക്കാര്യംപോലും തങ്ങള്‍ ബാലഭാസ്‌കറിന്റെ മരണശേഷം ലക്ഷ്മിയുടെ സഹോദരന്‍ പറഞ്ഞപ്പോളാണ് അറിയുന്നതെന്നും പ്രിയ പറഞ്ഞു. ബാലഭാസ്‌കറിന്റെ മരണശേഷം സൈബര്‍ മീഡിയ കേന്ദ്രീകരിച്ചുകൊണ്ട് തങ്ങള്‍ക്കെതിരെ വലിയ തോതിലുള്ള അപവാദപ്രചാരണങ്ങളുണ്ടായതായി ബാലഭാസ്‌കറിന്റെ ബന്ധുക്കള്‍ പറയുന്നു.
ബാലുവിന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കാനാണ് അച്ഛനും അമ്മയും ശ്രമിക്കുന്നതെന്ന തരത്തിലായിരുന്നു പ്രചാരണം. ഇത് തങ്ങള്‍ക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയതായും ഇവര്‍ പറഞ്ഞു. 21 വയസില്‍ വിവാഹിതനായി വീട്ടില്‍ നിന്നിറങ്ങിയ ബാലഭാസ്‌കര്‍ പിന്നീട് പലപ്പോഴായി തനിക്ക് അനുഭവിക്കേണ്ടി വന്നിരുന്ന മാനസികബുദ്ധിമുട്ടുകള്‍ സൂചിപ്പിച്ചതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ബാലഭാസ്‌കറിന്റെ പ്രൊഫഷണല്‍ ജീവിതത്തിലോ സാമ്പത്തിക കാര്യങ്ങളിലോ നാളിതുവരെ തങ്ങള്‍ ഇടപെടാന്‍ ശ്രമിച്ചിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി.
2000 ഡിസംബര്‍ 16ന് ആണ് ഇരുവരും പ്രണയിച്ച് വിവാഹിതരായത്. സംഗീതം ചതിക്കില്ലെന്ന ഉത്തമവിശ്വാസത്തിലാണ് ചെറുപ്രായത്തില്‍ തന്നെ വിവാഹം കഴിച്ച് കുടുംബ ജീവിതം ആരംഭിച്ചത്. എംഎ സംസ്‌കൃത വിദ്യാര്‍ത്ഥിനിയായിരുന്നു ബാലു അന്ന്. ലക്ഷ്മി ഹിന്ദി വിദ്യാര്‍ത്ഥിനിയും. ലക്ഷ്മിക്ക് വേണ്ടി അന്ന് ബാലു ഒരുക്കിയ 'ആരു നീ എന്നോമലേ' എന്ന ഗാനം അന്ന് സൂപ്പര്‍ ഹിറ്റായിരുന്നു. .
പ്രണയ വിവാഹമായതുകൊണ്ടുതന്നെ ബന്ധുക്കളുമായി അടുപ്പക്കുറവുണ്ടായിരുന്നെങ്കിലും പിന്നീട് കുടുംബങ്ങള്‍ തമ്മില്‍ അടുക്കുകയായിരുന്നു. പിന്നീട് അവശേഷിച്ച വേദന ഒരുകുഞ്ഞിക്കാലിനുവേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. നീണ്ട 16 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ബാലഭാസ്‌ക്കറിന്റെയും ലക്ഷ്മിയുടെയും ജീവിതത്തിലേക്ക് ജാനി എത്തിയത്. .
നിനക്കായ്, നീ അറിയാന്‍ തുടങ്ങിയ ആല്‍ബങ്ങളും കോളേജ് കാലത്ത് ബാലു രൂപീകരിച്ച 'കണ്‍ഫ്യൂഷന്‍' എന്ന ബാന്റ് സൃഷ്ടിച്ചതാണ്. 'കോണ്‍സണ്‍ട്രേറ്റഡ് ഇന്‍ ടു ഫ്യൂഷന്‍' എന്നതിന്റെ ചുരുക്ക പേരായി ബാലു തന്നെയാണ് ഈ പേരിട്ടതും. പിന്നീട് ഈ ബാന്റ് പിരിഞ്ഞു. അതിനുശേഷം 'ദി ബിഗ് ബാന്റ്' ബാലു രൂപീകരിച്ചു. ടെലിവിഷന്‍ ചാനലില്‍ ആദ്യമായി ഫ്യൂഷന്‍ പരമ്ബരയോടെയാണ് ബാന്‍ഡ് തുടങ്ങിയത്. പിന്നീട് 'ബാലലീല' എന്ന പേരില്‍ സ്വന്തം പരിപാടികളുമായി ലോകം ചുറ്റി. 'ക്വാബോന്‍ കെ പരിന്‍ഡെ' എന്ന ഹിന്ദി ആല്‍ബവും പുറത്തിറക്കി. . .
അമ്മയുടെ അച്ഛന്‍ ഭാസ്‌കരപ്പണിക്കരുടെ പേരും ചേര്‍ത്താണ് ബാലഭാസ്‌കര്‍ എന്ന പേരിട്ടത്. അദ്ദേഹം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നാദസ്വര വിദ്വാനായിരുന്നു. അമ്മയുടെ സഹോദരന്‍ ബി ശശികുമാര്‍ വിഖ്യാത വയലിനിസ്റ്റും. അദ്ദേഹമാണ് ബാലുവിന്റെ ഗുരുനാഥന്‍. മൂന്നു വയസ്സു മുതല്‍ അമ്മാവന്‍ ബാലുവിനെ വയലിന്‍ പഠിപ്പിച്ചു. പത്താം ക്ലാസുവരെ അമ്മാവന്റെ കൂടെ താമസിച്ച് പഠനം തുടര്‍ന്നു. 17-ാം വയസ്സില്‍ മംഗല്യപ്പലക്ക് എന്ന സിനിമയ്ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചു. ആറു പാട്ടുകള്‍ ആ ചിത്രത്തിനായി ഒരുക്കി. . .
രാജീവ് നാഥിന്റെ മോക്ഷം, രാജീവ് അഞ്ചലിന്റെ പാട്ടിന്റെ പാലാഴി എന്നീ സിനിമകളിലും സഹകരിച്ചു. പാട്ടിന്റെ പാലാഴിയില്‍ പശ്ചാത്തല സംഗീതം ചെയ്തതിനു പുറമേ അഭിനയിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha