Widgets Magazine
28
Sep / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലച്ചു തിരിച്ചു വന്നിരിക്കുന്നു... അഞ്ച് മാസങ്ങൾക്ക് ശേഷം സോഷ്യൽമീഡിയയിൽ! ഏറ്റെടുത്ത് ആരാധകർ... വൈറൽ ഫോട്ടോഷൂട്ട്....


പുകഞ്ഞ് മറിയുമ്പോള്‍... കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം കെ മുരളീധരനും യു ഡി എഫ് കണ്‍വീനര്‍ സ്ഥാനം ബെന്നി ബഹനാനും രാജിവച്ചത് എന്തിന്? തുടര്‍ ഭരണ സാധ്യതയില്ലെന്ന് കാനം പോലും പരസ്യ പ്രസ്താവനയിറക്കിയ സാഹചര്യത്തില്‍ എല്ലാം മാറി മറിയും


പൊട്ടിത്തെറിയില്ല; പാലാരിവട്ടം പൊളിഞ്ഞു തുടങ്ങി; അഴിമതിയുടെ സ്മരകം ഇനി സ്മരണകളിലേക്ക്; ഗതാഗത നിയന്ത്രണം സംബന്ധിച്ച തീരുമാനം ഇന്ന്; എട്ടു മാസത്തിനുള്ളില്‍ പുതിയ പാല നിര്‍മിക്കുമെന്ന് ഇ.ശ്രീധരന്റെ ഉറപ്പ്; രാത്രിയും പകലും ജോലി നടക്കും


ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... ലൈഫ് മിഷന്‍ അഴിമതിയില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസിനെയും ധനമന്ത്രി തോമസ് ഐസക്കിനെയും സിബിഐ ചോദ്യം ചെയ്യും; മാധ്യമങ്ങള്‍ക്ക് മുമ്പില്‍ തുറന്ന് പറഞ്ഞ മൂവരും വെട്ടില്‍


വൈകികിട്ടിയ പ്രതാപവും സമ്പത്തുമൊക്കെ പോയി! സോഷ്യല്‍ മീഡിയയിലൂടെ താരമായ ഗായിക റാനു മണ്ഡാലിന്‍റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ? തലയിൽ കൈവെച്ച് ആരാധകർ...

പഠിക്കാൻ മിടുക്കി! അവളെയെങ്കിലും ജീവിക്കാൻ അനുവദിച്ചു കൂടായിരുന്നോ? വർക്കലയിൽ അച്ഛനും അമ്മയും ഏകമകളുമുൾപ്പെട്ട കുടുംബം വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്...

16 SEPTEMBER 2020 11:00 AM IST
മലയാളി വാര്‍ത്ത

More Stories...

പൊട്ടിത്തെറിയില്ല; പാലാരിവട്ടം പൊളിഞ്ഞു തുടങ്ങി; അഴിമതിയുടെ സ്മരകം ഇനി സ്മരണകളിലേക്ക്; ഗതാഗത നിയന്ത്രണം സംബന്ധിച്ച തീരുമാനം ഇന്ന്; എട്ടു മാസത്തിനുള്ളില്‍ പുതിയ പാല നിര്‍മിക്കുമെന്ന് ഇ.ശ്രീധരന്റെ ഉറപ്പ്; രാത്രിയും പകലും ജോലി നടക്കും

പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്കും തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പിലേക്കും പോകാനിരിക്കെ മൂന്നു കേന്ദ്രഏജന്‍സികള്‍ക്കപ്പുറം സി.ബി.ഐ കൂടി സംസ്ഥാനത്തെത്തുമ്പോൾ ചങ്കിടിപ്പോടെ അണികൾ! വിജിലന്‍സിനെകൊണ്ട് പ്രാഥമികാന്വേഷണം നടത്തി മുഖംരക്ഷിക്കാനുള്ള തന്ത്രത്തിന് തിരിച്ചടിയായി സി.ബി.ഐയുടെ വരവ്.. മിന്നൽ പരിശോധനയിൽ തന്നെ കാലിടറി മുഖ്യൻ; യൂണിടാക്‌ എം.ഡിയുടെ ഡിജിറ്റല്‍ ഡയറിയില്‍ വമ്പന്‍സ്രാവുകള്‍.. യു.വി. ജോസ്‌ അടക്കം പത്ത്‌ ഉന്നതര്‍, അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക്...

കേരളത്തില്‍ ഓപ്പറേഷന്‍ ന്യുനപക്ഷത്തിനൊരുങ്ങി ബി.ജെ.പി; എ.പി അബ്ദുള്ളക്കുട്ടിയുടെ ദേശീയ ഉപഅധ്യക്ഷ സ്ഥാനം കൃത്യയോടുള്ള നീക്കം; സംസ്ഥാന ഗ്രൂപ്പു നേതാക്കള്‍ക്ക് ദഹിക്കുന്നില്ല; ബി.ജെ.പിയില്‍ സംഭവിക്കാനിരിക്കുന്നത്?

സി.എഫ് തോമസ് സുശുദ്ധ രാഷ്ട്രീയത്തിന്റെ വക്താവ്; കെ.എം മാണിക്ക് പാല പോലെ ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളി പോലെ സി.എഫ് തോമസിന് ചങ്ങനാശ്ശേരി; ആധുനിക ചങ്ങനാശേരിയുടെ മുഖ്യശില്‍പി; മാണിക്കൊപ്പം നിന്ന് കേരളകോണ്‍ഗ്രസിനെ വളര്‍ത്തി

പാക്കിസ്ഥാന്‍ അറിയുന്നുണ്ടോ ചങ്കിലെ ചൈന പ്രവര്‍ത്തികള്‍; ഷിന്‍ജിയാങ് പ്രവിശ്യയില്‍ മാത്രം 16000ത്തോളം മുസ്ലീം പള്ളികള്‍ പൊളിച്ചു മാറ്റി ചൈന; ആയിരക്കണക്കിന് ഉയിഗുര്‍ മുസ്ലിങ്ങള്‍ക്ക് ചൈനീസ് ഭരണകൂടത്തിന്റെ ക്രൂരതിയില്‍ ജീവന്‍ നഷ്ടമായി; പുറംലോകത്തിന് മുന്നില്‍ വാതില്‍ അടച്ച് ചൈന

വർക്കലയിൽ അച്ഛനും അമ്മയും ഏകമകളുമുൾപ്പെട്ട കുടുംബം വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുകയാണ്. അവസാനമായി ആ വീട്ടിലെത്തിയ ബന്ധുക്കളും നാട്ടുകാരും ദുഃഖത്തിനിടയിലും പരസ്പരം ചോദിച്ചത് ഒരേയൊരു ചോദ്യമായിരുന്നു. ആ മകളെ ഒഴിവാക്കാമായിരുന്നില്ലേ?. സന്തോഷത്തോടെ ജീവിച്ചുവന്ന കുടുംബത്തിനുണ്ടായ ദുരവസ്ഥ ഉൾക്കൊള്ളാൻ ആർക്കും കഴിയുന്നില്ല. പഠിക്കാൻ മിടുക്കിയായിരുന്നു അനന്തലക്ഷ്മി. തക്കല നൂറുൽ ഇസ്‌ലാം കോളേജിൽ നിന്ന് എയ്‌റോ സ്‌പേസിൽ ബി.ടെക്കും മാംഗ്ലൂർ മണിപ്പാൽ യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ എം.ടെക്കും നേടിയിട്ടുണ്ട്. എം.ടെക്. നേടിയശേഷം തക്കല നൂറുൽ ഇസ്‌ലാം കോളേജിൽ കുറച്ചുനാൾ ഗസ്റ്റ് ലക്‌ചററായും പ്രവർത്തിച്ചു. തുടർന്നാണ് പഞ്ചാബ് യൂണിവേഴ്‌സിറ്റിയിൽ എയ്‌റോ സ്‌പേസ് എൻജിനീയറിങ്ങിൽ ഗവേഷണത്തിനായി പോയത്. ലോക്ഡൗണിനു തൊട്ടുമുമ്പാണ് വീട്ടിലെത്തിയത്.

പിന്നീട് വീട്ടിൽ അച്ഛനും അമ്മയും മകളും ഒന്നിച്ചായിരുന്നു. കരമനയിലും ഇവർക്ക് ഫ്‌ളാറ്റുണ്ടായിരുന്നു. ലോക്‌ഡൗൺ ആയതോടെ പൂർണസമയവും അയന്തിയിലെ വീട്ടിലാണ് കുടുംബം കഴിഞ്ഞത്. സമൂഹത്തിൽ ഉന്നതനിലയിൽ ജീവിച്ചുവന്ന ഇവരെക്കുറിച്ച് ബന്ധുക്കൾക്കെല്ലാം നല്ല അഭിപ്രായം മാത്രമാണുള്ളത്. സമീപവാസികളോടു കൂടുതൽ ഇടപഴകാറില്ലെങ്കിലും എല്ലാവർക്കും കുടുംബത്തെക്കുറിച്ച് പറയാൻ നല്ലതുമാത്രമായിരുന്നു. 10 വർഷം മുമ്പാണ് അയന്തിയിലെ പഴയവീട് ആധുനിക രീതിയിൽ പുതുക്കിപ്പണിതത്. അച്ഛന്റെയും മകളുടെയും പേരുകൾ ചേർത്ത് ശ്രീലക്ഷ്മിയെന്ന് പേരുമിട്ടു. ഇന്ന് ഈ വീട് അനാഥമാണ്. നല്ലൊരു ജീവിതം സ്വപ്‌നം കണ്ട് കെട്ടിയുയർത്തിയ വീടുതന്നെ കുടുംബം ഇല്ലാതാകുന്നതിനും സാക്ഷിയായി മാറി.

ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം. ഇരുനില വീട്ടിലെ താഴത്തെ നിലയിലെ കിടപ്പുമുറിയിൽ കട്ടിലോടെ കത്തിയമർന്നനിലയിലാണ് മിനിയുടെയും ശ്രീലക്ഷ്മിയുടെയും മൃതദേഹം കണ്ടത്. കിടപ്പുമുറിയിലെ ബാത്ത്‌റൂമിൽ കിടക്കുന്ന നിലയിലായിരുന്നു ശ്രീകുമാറിന്റെ മൃതദേഹം. കിടപ്പുമുറി പൂർണമായും കത്തിനശിച്ചു. മുകളിലത്തെ നിലവരെ തീ പടർന്നിരുന്നു. അഗ്നിരക്ഷാസേനയാണ് തീ കെടുത്തിയത്. പുലർച്ചെ നിലവിളിയും ശബ്ദങ്ങളും കേട്ട് സമീപവാസികൾ നോക്കുമ്പോഴാണ് വീട്ടിൽനിന്നു തീയും പുകയും ഉയരുന്നതു കണ്ടത്.

വിവരമറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി. പൂട്ടിയിരുന്ന ഗേറ്റും കതകും ബലംപ്രയോഗിച്ച് തുറന്ന് അകത്തുകടന്നാണ് തീ കെടുത്തിയത്. തുടർന്ന് കിടപ്പുമുറി പരിശോധിച്ചപ്പോഴാണ് മൂന്നുപേരുടെയും മൃതദേഹം കണ്ടത്. മുറികളും കോണിപ്പടിയുമുൾപ്പെടെ തടികൊണ്ട് നിർമിച്ചിരുന്നതിനാൽ തീ പെട്ടെന്ന് ആളിപ്പടർന്ന് മുകളിലെ നില വരെയെത്തി. പോലീസ് പരിശോധനയിൽ മറ്റൊരു കിടപ്പുമുറിയിൽനിന്നാണ് ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്.

സാമ്പത്തിക ബാധ്യത കാരണമാണ് ജീവനൊടുക്കുന്നതെന്നാണ് കുറിപ്പിലുള്ളത്. കോൺട്രാക്ട് ജോലിയുമായി ബന്ധപ്പെട്ട് ഒരാൾ വഞ്ചിച്ചെന്നും പരാമർശമുണ്ട്. ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വർക്കല ഇൻസ്‌പെക്ടർ ജി.ഗോപകുമാർ പറഞ്ഞു. ഫൊറൻസിക്, സയന്റിഫിക് വിഭാഗങ്ങളും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ കോവിഡ് പരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കു മാറ്റിയിരിക്കുകയാണ്. ഡിഫൻസിലെ കരാറുകാരനായ ശ്രീകുമാർ പാങ്ങോട് കേന്ദ്രമായുള്ള എം.ഇ.എസിന്റെ (മിലിട്ടറി എൻജിനിയറിംഗ് സർവീസ്) കോൺട്രാക്ടറാണ്‌. കൃത്യസമയത്ത് കരാർ ജോലികൾ പൂർത്തിയാക്കി കൈമാറുന്ന പ്രകൃതക്കാരനാണ് ശ്രീകുമാർ. ശ്രീകുമാറിന്റെ പിതാവും വർഷങ്ങളായി ഡിഫൻസിലെ കരാറുകാരനായിരുന്നു. അടുത്തിടെ എം.ഇ.എസിന്റെ ആക്കുളത്തുളള കരാർ പണി ഏറ്റെടുത്ത ശ്രീകുമാർ അത് പതിവുപോലെ സബ് കോൺട്രാക്ടറായ സുഹൃത്തിന് നൽകി.

എന്നാൽ അയാൾ പണി പാതിവഴിയിൽ ഉപേക്ഷിച്ചു. ഇതോടെ പണികൾ പൂർത്തീകരിക്കാൻ ശ്രീകുമാറിന് ബാങ്ക് വായ്‌പ കൂടാതെ കടവും വാങ്ങേണ്ടിവന്നു. പണി പൂർത്തിയാക്കിയതിൽ കാലതാമസമുണ്ടായതോടെ യഥാസമയം ബില്ല് മാറിയില്ല. കടംകൊടുത്തവരും വായ്‌പയെടുത്ത ബാങ്ക് അധികൃതരും ഉൾപ്പെടെ ശ്രീകുമാറിനെ മാനസിക സമ്മർദത്തിലാക്കി. ആഴ്ചകൾക്ക് മുമ്പ് ഒരു സ്വകാര്യ ബാങ്കിന്റെ വാഹനം ശ്രീകുമാറിന്റെ വീടിന്റെ മുൻവശത്തെത്തുകയും ഉദ്യോഗസ്ഥർ വീടിന്റെ ചിത്രങ്ങൾ പകർത്തുകയും ചെയ്‌തതായി അയൽവാസികൾ പറയുന്നു.

കടബാദ്ധ്യത തീർക്കാൻ ശ്രീകുമാറിന്റെ വസ്‌തുവും വീടും കൂടാതെ വീടിന്റെ മുൻവശത്തുള്ള 65 സെന്റ് സ്ഥലവും വിൽക്കാൻ ശ്രമം നടത്തി. 10 സെന്റ് വസ്‌തുവിലുള്ള ഇരുനില വീട്ടിലാണ് ശ്രീകുമാർ താമസിച്ചിരുന്നത്. ഒരുകോടിയോളം രൂപ വിലമതിപ്പുള്ള വീടും വസ്‌തുവുമാണിത്.

താമസിക്കുന്ന വീടിന്റെ മുൻവശത്തുള്ള ഒന്നരക്കോടി രൂപ വിലമതിക്കുന്ന 65 സെന്റ് സ്ഥലവും വിൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കൊവിഡ് കാലത്ത് വാങ്ങാനെത്തിയവർ വിലകുറച്ച് പറഞ്ഞതോടെയാണ് ശ്രമം പാഴായത്. തിരുവനന്തപുരം കിള്ളിപ്പാലത്ത് ശ്രീകുമാറിന് ഫോർ ഫില്ലേഴ്സ് എന്ന ബിൽഡിംഗിൽ സ്വന്തമായി ഫ്ളാറ്റുണ്ട്. 8 വർഷം മുമ്പ് ഏകദേശം 45 ലക്ഷം രൂപ മുടക്കിയാണ് ഫ്ലാറ്റ് വാങ്ങിയത്. കടബാദ്ധ്യതയ്‌ക്കിടെ ചെന്നൈ ആസ്ഥാനമായുള്ള ഒരു ബാങ്ക് വായ്‌പ നൽകാൻ സന്നദ്ധരായി മുന്നോട്ടുവരികയും ബാങ്കിൽ വായ്‌പ പാസായതായും വിവരമുണ്ട്. ഇതിനിടെ കൊവിഡ് മഹാമാരി വന്നതോടെ തുടർ നടപടികൾക്കായി ശ്രീകുമാറിന് ചെന്നൈയിലേക്ക് പോകാൻ കഴിഞ്ഞില്ല. അടുത്തയാഴ്ച ഇതിന്റെ ആവശ്യങ്ങൾക്കായി പോകേണ്ടതുണ്ടെന്ന് ശ്രീകുമാർ അടുത്ത ബന്ധുക്കളോട് പറഞ്ഞിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലച്ചു തിരിച്ചു വന്നിരിക്കുന്നു... അഞ്ച് മാസങ്ങൾക്ക് ശേഷം സോഷ്യൽമീഡിയയിൽ! ഏറ്റെടുത്ത് ആരാധകർ... വൈറൽ ഫോട്ടോഷൂട്ട്....  (12 minutes ago)

പുകഞ്ഞ് മറിയുമ്പോള്‍... കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം കെ മുരളീധരനും യു ഡി എഫ് കണ്‍വീനര്‍ സ്ഥാനം ബെന്നി ബഹനാനും രാജിവച്ചത് എന്തിന്? തുടര്‍ ഭരണ സാധ്യതയില്ലെന്ന് കാനം പോലും പരസ്യ പ്രസ്താവനയിറക്കി  (28 minutes ago)

പൊട്ടിത്തെറിയില്ല; പാലാരിവട്ടം പൊളിഞ്ഞു തുടങ്ങി; അഴിമതിയുടെ സ്മരകം ഇനി സ്മരണകളിലേക്ക്; ഗതാഗത നിയന്ത്രണം സംബന്ധിച്ച തീരുമാനം ഇന്ന്; എട്ടു മാസത്തിനുള്ളില്‍ പുതിയ പാല നിര്‍മിക്കുമെന്ന് ഇ.ശ്രീധരന്റെ ഉറപ്പ  (35 minutes ago)

ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... ലൈഫ് മിഷന്‍ അഴിമതിയില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസിനെയും ധനമന്ത്രി തോമസ് ഐസക്കിനെയും സിബിഐ ചോദ്യം ചെയ്യും; മാധ്യമങ്ങള  (36 minutes ago)

ഇത് ബിജെപിക്ക് കനത്ത പ്രഹരം ഒപ്പമുള്ളവരും കൈ വിട്ടു അലയടിക്കുന്ന പ്രതിഷേധം  (38 minutes ago)

'രണ്ട് ദിവസം കഴിഞ്ഞപ്പോൾ എന്റെ വീടന്വേഷിച്ച് കുറച്ച് പേർ വന്നു. എന്നെ തല്ലുക എന്നതായിരുന്നു ഉദ്ദേശം. പ്രതികരിക്കേണ്ട സാഹചര്യങ്ങളിൽ പ്രതികരിക്കുക തന്നെ വേണം...' തന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ വിശദീകരി  (38 minutes ago)

സഖാക്കളുടെ കണ്ണ് നിറയുന്നു... ചാനലുകളില്‍ നിന്നും സ്വപ്ന സുരേഷിനേയും വിവാദത്തിനേയും പടിയിറക്കാന്‍ സഖാക്കള്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല; അവസാനം അശ്ലീല യൂട്യൂബര്‍ക്കെതിരെ ഭാഗ്യലക്ഷ്മി  (48 minutes ago)

വൈകികിട്ടിയ പ്രതാപവും സമ്പത്തുമൊക്കെ പോയി! സോഷ്യല്‍ മീഡിയയിലൂടെ താരമായ ഗായിക റാനു മണ്ഡാലിന്‍റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ? തലയിൽ കൈവെച്ച് ആരാധകർ...  (1 hour ago)

പൂട്ടാന്‍ ചടുല നീക്കം... എന്‍ഐഎയുടെ ചോദ്യം ചെയ്യലില്‍ പലതും ഒളിപ്പിച്ച സ്വപ്ന സുരേഷിനെ പൊളിച്ചടുക്കാന്‍ സിബിഐ; സി.ബി.ഐ. ആദ്യം നീങ്ങുന്നത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി കൂടിയായ സ്വപ്‌നാ സുരേഷിലേക്ക്; സ്  (1 hour ago)

അന്നിവര്‍ എവിടെയായിരുന്നു... ചാനല്‍ ചര്‍ച്ചകള്‍ ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കും എതിരേയുള്ള അധിക്ഷേപത്തെ പറ്റിയായപ്പോള്‍ തന്റെ നിലപാട് തുറന്നടിച്ച് പിസി ജോര്‍ജ്; വിജയ് നായര്‍ എന്ന പൊട്ടന്‍ പറഞ്ഞത് ഒട്ട  (2 hours ago)

പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്കും തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പിലേക്കും പോകാനിരിക്കെ മൂന്നു കേന്ദ്രഏജന്‍സികള്‍ക്കപ്പുറം സി.ബി.ഐ കൂടി സംസ്ഥാനത്തെത്തുമ്പോൾ ചങ്കിടിപ്പോടെ അണികൾ! വിജിലന്‍സിനെകൊണ്ട് പ്രാഥമ  (2 hours ago)

ഇത്രയും പ്രതീക്ഷിച്ചില്ല... പോലീസ് കേസെടുക്കാത്തതിന്റെ പേരില്‍ വീട്ടില്‍ അതിക്രമിച്ച് കയറി അശ്ലീല വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത് മര്‍ദിച്ച സംഭവം ഏഴു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റം; യൂട്  (2 hours ago)

രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാര്‍ഷിക പരിഷ്കരണ ബില്ലുകളില്‍ ഒപ്പിട്ടു  (11 hours ago)

സ്ത്രീ വിരുദ്ധ പരാമര്‍ശം... ഭാഗ്യലക്ഷ്മിക്ക് പിന്തുണ അറിയിച്ച് സുഗതകുമാരി  (12 hours ago)

ഭാഗ്യലക്ഷ്‍മി ഇപ്രകാരം പ്രവര്‍ത്തിച്ചത് മോശമായി പോയി ; പ്രതികരണവുമായി നടന്‍ സുധീര്‍  (12 hours ago)

Malayali Vartha Recommends