Widgets Magazine
16
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...


കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!


മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്


നിമിഷപ്രിയയുടെ കൈ പിടിച്ച് നാട്ടിലേക്ക് വരുമെന്ന് അമ്മ പ്രേമകുമാരി.... ഇനിയും കുറേയേറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്..പൊട്ടിക്കരഞ്ഞ് ഇരുവരും..ഇനിയുള്ള മണിക്കൂർ..


ഇന്ത്യൻ ആർമിയിൽ പുണെ റെജിമെന്റിൽ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജിൽ, ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്ന ഫർസീനെ കാണ്മാനില്ല..10ന് രാത്രി വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു... ഇതിനു ശേഷം ഫോണിൽ കിട്ടിയിട്ടില്ല..

കള്ളക്കടത്തിനെ ന്യായികരിക്കാന്‍ പച്ചക്ക് മതം പറയുന്ന സി.പി.എം; വര്‍ഗ്ഗീയത ആളി കത്തിച്ച് സി.പി.എം ലക്ഷ്യമിടുന്നത് കലാപം? കോടിയേരിയുടെ ലേഖനം എല്ലാത്തിനും തെളിവ്; കമ്മ്യൂണിസ്റ്റുകള്‍ ഇനി തലയില്‍ മുണ്ടിട്ട് നടക്കണം

18 SEPTEMBER 2020 12:18 PM IST
മലയാളി വാര്‍ത്ത

കള്ളക്കടത്തിനെ ന്യായികരിക്കാന്‍ ഏത് ആറ്റം വരെയും പോകുമെന്ന് സി.പി.എം വീണ്ടും വീണ്ടും തെളിയിക്കുകയാണ്. തങ്ങളാണ് രാജ്യത്തെ ഏറ്റവും വലിയ മതേതര ജനാതിപത്യ പാര്‍ട്ടിയെന്ന് സ്വയം അവകാശപ്പെടുന്ന സി.പി.എം പച്ചക്ക് മതം പറയുന്ന കാഴ്ച്ചയാണ് കേരളം കാണുന്നത്. മന്ത്രി കെ.ടി ജലീലിനെ ന്യായികരിക്കുന്നതിന് വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കുന്ന സി.പി.എം തങ്ങളുടെ അണികള്‍ക്ക് മുമ്പിലെങ്കിലും ഇങ്ങനെയൊരു കടുംകൈ എന്തിന് ചെയ്തുവെന്ന് വിശദീകരിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. സ്വയം ന്യായികരിക്കാന്‍ മന്ത്രി കെ.ടി ജലീല്‍ വര്‍ഗ്ഗീയ കാര്‍ഡ് പ്രയോഗിച്ചിരുന്നു. മുന്‍ സിമി നേതാവില്‍ നിന്ന് ഇതില്‍ കൂടുതല്‍ മാന്യത പ്രതീക്ഷിക്കുന്നത് തന്നെ തെറ്റാണ്. പക്ഷേ സി.പി.എം പോലൊരു പാര്‍ട്ടി ഇത്തരത്തില്‍ ഒരു മന്ത്രിയെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി മാത്രമായി ഇങ്ങനെ വര്‍ഗ്ഗീയ വേര്‍തിരിവ് സമൂഹത്തില്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ എന്തോ വലുത് അവര്‍ക്ക് ഒളിക്കാനുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടു തന്നെയാണ് പാര്‍ട്ടി സെക്രട്ടറി തന്നെ പാര്‍ട്ടി പത്രത്തിലൂടെ ഇത്തരത്തിലൊരു നീക്കം നടത്തിയിരിക്കുന്നത്.

സര്‍ക്കാരിനെ ഇകഴ്ത്താന്‍വേണ്ടി പുണ്യഗ്രന്ഥമായി വിശ്വാസികള്‍ കരുതുന്ന ഖുറാനെ പോലും രഷ്ട്രീയ കള്ളക്കളിക്ക് പ്രതിപക്ഷം ആയുധമാക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്റെ ദേശാഭിമാനിയിലെ ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നത്. ഇപ്പോള്‍ നടക്കുന്ന പ്രതിപക്ഷ സമരം ഖുറാനെ അപഹസിക്കുന്നതാണെന്നും കോടിയേരി കുറ്റപ്പെടുത്തി. 'അവഹേളനം ഖുറാനോടോ' എന്ന തലക്കെട്ടിലാണ് അദ്ദേഹത്തിന്റെ ലേഖനം. പ്രതിപക്ഷവും മാധ്യമങ്ങളും അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കാനും കലാപമുണ്ടാക്കാനുമുള്ള ശ്രമമാണ് നടത്തുന്നത്. ഇതിന് പിന്നില്‍ വന്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. വിമോചന സമരകാലത്തെക്കാള്‍ വിപുലമായ ശക്തികള്‍ തിരശ്ശീലയ്ക്കുള്ളിലുണ്ട്. സംസ്ഥാനത്ത് തുടര്‍ ഭരണമുണ്ടാകുമെന്ന ആശങ്കയിലാണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും ഇല്ലാത്ത കഥകള്‍ ഉണ്ടാക്കിയെടുത്ത് ജനങ്ങളെ തെരുവിലേക്കിറക്കുന്നത്. ഖുറാനെ അവഹേളിക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. കോണ്‍ഗ്രസും മുസ്ലീംലീഗും ഇക്കാര്യത്തില്‍ ഒരേ സമീപനമാണ് സ്വീകരിക്കുന്നത്. യുഡിഎഫ് ബിജെപി പ്രക്ഷോഭം ഗതികിട്ടാപ്രേതമായി ഒടുങ്ങും. ഖുര്‍ആനെ അപഹസിക്കുന്ന പ്രക്ഷോഭത്തെ എല്‍ഡിഎഫ് എതിര്‍ക്കുന്നത് ഒരു മതഗ്രന്ഥവും അവഹേളിക്കപ്പെടാന്‍ പാടില്ല എന്നതുകൊണ്ടാണ്. ഖുറാനോടും ബൈബിളിനോടും ഭഗവത് ഗീതയോടും കമ്യൂണിസ്റ്റുകാര്‍ക്ക് ഒരേ സമീപനമാണെന്നും അദ്ദേഹം പറയുന്നു.

ഒരുകാരണവശാലും കെടി ജലീല്‍ രാജിവെക്കേണ്ട കാര്യമില്ല. വഖഫ് ബോര്‍ഡിന്റെ മന്ത്രിയെന്ന നിലയില്‍ യുഎഇ കോണ്‍സുലേറ്റിന്റെ റമദാന്‍കാല ആചാരത്തിന് അനുകൂലമായി പ്രവര്‍ത്തിച്ചതില്‍ എവിടെയാണ് ക്രിമിനല്‍ കുറ്റം. ഒരു കുറ്റവും ചെയ്യാതിരുന്നിട്ടും ജലീലിനെതിരേ സ്വര്‍ണക്കടത്ത് ആക്ഷേപവുമായി പ്രതിപക്ഷവും ചില മാധ്യമങ്ങളും ഇറങ്ങിയിരിക്കുന്നത് നീചമായ പ്രവൃത്തിയാണ്. യുഡിഎഫ് കണ്‍വീനറും ബിജെപി നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജലീലിനെ കേന്ദ്ര ഏജന്‍സികള്‍ വിളിച്ചുവരുത്തി മൊഴി എടുത്തത്. ഖുറാന്‍ ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ള ഒരു പുസ്തകമാണോ എന്നും ലേഖനത്തില്‍ അദ്ദേഹം ചോദിക്കുന്നു. ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നത് ഒരു ജനാധിപത്യ സമരമല്ല മറിച്ച് സമരാഭാസമാണ്. സ്വര്‍ണക്കടത്ത് കേസില്‍ തന്റെ മകന്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചെങ്കില്‍ ഏത് ശിക്ഷയും നല്‍കട്ടെയെന്നും കോടിയേരി വ്യക്തമാക്കി. പാര്‍ട്ടി നേതാക്കള്‍ക്കെതിരേ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന സമീപനം മാധ്യമങ്ങള്‍ നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അധികാരമോഹത്താല്‍ എല്ലാം മറക്കുന്ന അവസ്ഥയിലേക്ക് മുസ്ലിംലീഗ് നേതൃത്വം എത്തിയിരിക്കുകയാണ്. അതിന്റെ പ്രഖ്യാപനമാണ് ബിജെപി ശത്രുവല്ല, സി.പി.ഐ.എമ്മാണ് ശത്രു എന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന. വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി അവിശുദ്ധ സഖ്യമുണ്ടാക്കാന്‍ മുസ്ലിംലീഗ്തന്നെ മുന്നിട്ടിറങ്ങും എന്നതിന്റെ വിളംബരമാണിതെന്നും കോടിയേരി ലേഖനത്തില്‍ പറയുന്നുണ്ട്.

ജലീലിനെ ന്യായികരിക്കാന്‍ വേണ്ടി മാത്രമായി സി.പി.എം തങ്ങളുടെ പാര്‍ട്ടി കോണ്‍ഗ്രസില്‍ സ്വീകരിച്ച നയനിലാപടുകള്‍ മാറ്റുന്നുണ്ടെങ്കില്‍ ഇതിന് പിന്നില്‍ ഇതിലും വലുത് അവര്‍ക്ക് മറക്കാനുണ്ടെന്നകാര്യം വ്യക്തമാണ്. സിതാറാം യെച്ചൂരിയെ പോലെ നിലപാടുള്ള ഒരു നേതാവ് പോലും ഇതിനെ പിന്തുണക്കുകയാണെങ്കില്‍ സി.എ.എ, എന്‍.ആര്‍.സി. വിഷയങ്ങളില്‍ സി.പി.എം എടുത്ത നിലപാട് പക്ഷാപാതപരമാണെന്ന് വിലയിരുത്തിയാല്‍ അതിന് കുറ്റം പറയാന്‍ സാധിക്കില്ല. വോട്ടു ബാങ്കു രാഷ്ട്രീയം മാത്രമല്ല ഇവിടെ സി.പി.എം നടത്തുന്നത് നേതാക്കളുടെ നിലനില്‍പ്പിനായുള്ള പോരാട്ടം കൂടിയാണിതെന്ന കാര്യത്തില്‍ സംശയമില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിയതില്‍ കാന്തപുരത്തെ അഭിനന്ദിച്ച് ചെന്നിത്തല  (4 hours ago)

ശുഭാംശുവും സംഘവും ഭൂമിയില്‍: അമേരിക്കന്‍ തീരത്ത് തെക്കന്‍ കാലിഫോര്‍ണിയിലെ പസഫിക് സമുദ്രത്തില്‍ ഡ്രാഗണ്‍ പേടകം വന്നിറങ്ങി  (6 hours ago)

പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക ലക്ഷ്യം  (7 hours ago)

വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...  (7 hours ago)

കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!  (7 hours ago)

വാഗമണ്ണിലെ ചാർജിംങ് സ്‌റ്റേഷനിൽ നാലുവയസുകാരന്റെ മരണത്തിന് ഇടയാക്കിയ അപകടം; അപകട കാരണം കാർ ഡ്രൈവറുടെ പിഴവ്; ചാർജിംങ് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത് അടിസ്ഥാന തത്വങ്ങൾ പാലിക്കാതെ; മോട്ടോർ വാഹന വകുപ്പ് എൻ  (7 hours ago)

മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്  (8 hours ago)

NIMISHAPRIYA നിമിഷപ്രിയയുടെ കൈ പിടിച്ച് വരും  (8 hours ago)

Malayali-soldier ബന്ധുക്കൾ ഇന്നലെ ബറേലിക്ക്  (8 hours ago)

കരള്‍ രോഗത്തിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍  (11 hours ago)

യെമന്‍ കേന്ദ്രീകരിച്ച് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ നിമിഷപ്രിയയുടെ....  (11 hours ago)

RAJBHAVAN രാജ് ഭവന് അതൃപ്തി;  (11 hours ago)

Comrade-pinarayi-vijayan പരിശോധന ആരംഭിച്ചു.  (12 hours ago)

റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് അപകടം  (12 hours ago)

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടികാഴ്ച  (12 hours ago)

Malayali Vartha Recommends