പെട്ടിമുടിയോട് അനാദരവ് തന്നെ; സര്‍ക്കാര്‍ നല്‍കുക ഒരു ലക്ഷം മാത്രം; ദുരന്ത നിവാരണ അതോറിറ്റി നാലു ലക്ഷം നല്‍കും; കരിപ്പൂരില്‍ മരിച്ചവര്‍ക്ക് പത്തു ലക്ഷവും; മരണത്തിന് രണ്ടു വിലയിട്ട് സര്‍ക്കാര്‍; വിമാനാപകടത്തില്‍ മരിച്ചവര്‍ക്ക് വന്‍ തുക ഇന്‍ഷ്വറന്‍സും ലഭിക്കും

പെട്ടിമുടിയിലും കരിപ്പൂരിലും മരിച്ചവരോട് സര്‍ക്കാര്‍ ഇരട്ട നീതി കാട്ടുന്നുവെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നതാണ്. എന്നാല്‍ അന്ന് മുഖ്യമന്ത്രി പറഞ്ഞ് പെട്ടിമുടയില്‍ പ്രഥമിക ധനസഹായം മാത്രമാണെന്നാണ്. പക്ഷേ തന്റെ വാക്കുകള്‍ക്ക് ഒരു വിലയുമില്ലെന്ന് പിണറായി സഖാവ് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. പെട്ടിമുടി ദുരന്തത്തില്‍പ്പെട്ട മരിച്ചവരുടെ ആശ്രിതര്‍ക്ക് കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും സര്‍ക്കാര്‍ ധനസഹായം അനുവദിച്ച് കൊണ്ടുള്ള ഉത്തരവിറങ്ങിയിരുന്നു. ഇതില്‍ പ്രകാരം പെട്ടിമുടിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപയും കരിപ്പൂര്‍ അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. പെട്ടിമുടിയില്‍ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷമായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍, ഉത്തരവ് വന്നപ്പോള്‍ ഒരു ലക്ഷം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. അതേസമയം, പെട്ടിമുടിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്ന് നല്‍കുമെന്ന് റവന്യുവകുപ്പ് വ്യക്തമാക്കി.
ഇതോടെ പെട്ടിമുടില്‍ മരിച്ചവരോട് സര്‍ക്കാര്‍ കാട്ടിയത് അനാദരവും അനീതിയുമാണെന്ന കാര്യം വ്യക്തമായിട്ടുണ്ട്. കരിപ്പൂര്‍ ദുരന്തമുണ്ടായി മണിക്കൂറുകള്‍ക്കുള്ളില്‍ അവിടെ മന്ത്രിമാരും മുഖ്യമന്ത്രിയും പറന്നെത്തിയിരുന്നു. എന്നാല്‍ പെട്ടിമുടിയില്‍ മുഖ്യമന്ത്രി എത്തിയത് ആഴ്ച്ചകള്‍ക്ക് ശേഷം പ്രതിപക്ഷ വിമര്‍ശനം ശക്തമായപ്പോള്‍ മാത്രമാണ്. കൂടാതെ ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിക്കുന്നതിലും സര്‍ക്കാര്‍ വേര്‍തിരിവ് കാണാച്ചു. പെട്ടിമുടിയില്‍ മരിച്ചവരില്‍ പലരും തമിഴ്‌നാട്ടില്‍ നിന്നും കുടിയേറി തോട്ടം മേഖലയില്‍ പണിയെടുക്കാന്‍ എത്തിവരാണ്. ഈ തമിഴ് ജനതക്ക് കേരളത്തില്‍ വോട്ടവകാശമുണ്ടോ എന്ന കാര്യം പോലും ഉറപ്പില്ല. വോട്ട് രാഷ്ട്രീയത്തിന്റെ ഭാഗമായിയാണോ സര്‍ക്കാര്‍ ഇത്തരത്തിലെരു നീതി സ്വീകരിച്ചതെന്ന പോലും ആക്ഷേപം ശക്തമാണ്.
പ്രകൃതി ദുരന്തമുണ്ടായാല്‍ നാല് ലക്ഷം വരെ പ്രത്യേക ഉത്തരവില്ലാതെ നല്‍കാം. പെട്ടിമുടിയില്‍ അഞ്ച് ലക്ഷമാണ് സര്‍ക്കാര്‍ പ്രഖ്യാപനം. അധികമായ ഒരു ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കുകയായിരുന്നുവെന്നും റവന്യു വകുപ്പ് പറയുന്നത്. പെട്ടിമുടിയിലെ ദുരിത ബാധിതര്‍ക്ക് ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്നാണ് നാല് ലക്ഷം രൂപ അനുവദിക്കുക. പ്രകൃതി ദുരന്തങ്ങള്‍ക്ക് മാത്രമേ ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്ന് പണം അനുവദിക്കാന്‍ കഴിയൂ. കരിപ്പൂരിലേത് പ്രകൃതി ദുരന്തമല്ലാത്തതിനാലാണ് മുഴുവന്‍ തുകയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് നല്‍കിയതെന്നും റവന്യുവകുപ്പ് വ്യക്തമാക്കി. 66 പേരാണ് പെട്ടിമടി ദുരന്തത്തില്‍ മരിച്ചത്. അതേസമയം കരിപ്പൂര്‍ വിമാനദുരന്തത്തില്‍ 18 പേര്‍ മരിച്ചിയിരുന്നു.
കിടപ്പാടം പോലും നഷ്ടപ്പെട്ട പെട്ടിമുടി നിവാസികള്‍ക്ക് അഞ്ചു ലക്ഷം രൂപ പോലും സര്‍ക്കാര്‍ അനുവദിക്കാതിരുന്നത് എന്തു ന്യായീകരണം നിരത്തിയാലും ന്യായീകരിക്കാന്‍ സാധിക്കുന്നതല്ല. ആദ്യഘട്ടസഹായം എന്നൊക്കെ പറഞ്ഞാണ് ഈ വിവേചനത്തെ ന്യായീകരിക്കാന്‍ വിമര്‍ശനം ഉയര്‍ന്ന ആദ്യ ഘട്ടത്തില്‍ ശ്രമിച്ചത്. ഇനി എന്താണ് സര്‍ക്കാര്‍ ഈകാര്യത്തില്‍ നല്‍കാന്‍ പോകുന്ന ന്യായീകരണമെന്ന് കാതോര്‍ക്കുകയാണ് കേരളത്തിലെ ജനത. എല്ലാം നഷ്ടപ്പെട്ട അവസ്ഥയാണ് പെട്ടിമുടിയില്‍ ഇപ്പോളുള്ളത്. 66 പേരുടെ മൃതദേഹം കണ്ടെത്തിയെങ്കിലും ഇനിയും ഏഴു പോരുടെ മൃതദേഹം കണ്ടത്തേണ്ടതുണ്ട്. തീര്‍ത്തും ശവപറമ്പാണ് ഇന്നത്തെ പെട്ടിമുടി. ഉറ്റവര്‍ നഷ്ടപ്പെട്ടുപോയ ജനതയെ ചേര്‍ത്തുപിടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാല്ലെന്നും വേണം മനസിലാക്കാന്‍. ആളുകള്‍ക്ക് ജീവനോപാധിയും വാസസ്ഥലവും നഷ്ടപ്പെട്ടിട്ടുണ്ട്. അതെല്ലാം ഉറപ്പ് വരുത്താനുള്ള ബാധ്യത സാധാരണ നിലയില്‍ സര്‍ക്കാരിനുണ്ട്. പക്ഷേ ഇവയൊന്നും പാലിക്കപ്പെട്ടില്ല.
കരിപ്പൂരിലും നഷ്ടമായത് ജീവനം ഒത്തരിപ്പേരുടെ ജീവിതവും തന്നെയാണെന്നതില്‍ സംശയമില്ല. എന്നാല്‍ കരിപ്പൂരിന് മരണപ്പെട്ടവരുടെ ആശ്രീതര്‍ക്ക് ലഭിക്കുക സര്‍ക്കാര്‍ ധനസഹായത്തിന് പുറമേ വന്‍ ഇന്‍ഷ്വറന്‍സ് തുകയാണ്. ദുരിതാശ്വാസത്തിനായി പ്രത്യേക തുക ഇത്തരം അപകടങ്ങള്‍ക്ക് വേണ്ടി മാറ്റിവയ്‌ക്കേണ്ടതില്ലെന്ന നിരീക്ഷവും അതുകൊണ്ടു തന്നെയാണുണ്ടായത്. എന്നാല്‍ പെട്ടിമുടിലെ ദുരന്തത്തിന് സര്‍ക്കാര്‍ അല്ലാതെ വേറൊരു ആശ്രയവും ഇവിടത്തുക്കാര്‍ക്കില്ല. നിറവും ജാതിയും ഭാഷയും വോട്ടും ഒരു ദുരന്തത്തിന്റെ ധനസഹായത്തിന് മാനദണ്ഡമാക്കുന്ന സര്‍ക്കാര്‍ കേരള സമൂഹത്തിനോടും കാട്ടുന്നത് തീര്‍ത്തും അനീതി തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല.
https://www.facebook.com/Malayalivartha