Widgets Magazine
16
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...


കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!


മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്


നിമിഷപ്രിയയുടെ കൈ പിടിച്ച് നാട്ടിലേക്ക് വരുമെന്ന് അമ്മ പ്രേമകുമാരി.... ഇനിയും കുറേയേറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്..പൊട്ടിക്കരഞ്ഞ് ഇരുവരും..ഇനിയുള്ള മണിക്കൂർ..


ഇന്ത്യൻ ആർമിയിൽ പുണെ റെജിമെന്റിൽ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജിൽ, ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്ന ഫർസീനെ കാണ്മാനില്ല..10ന് രാത്രി വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു... ഇതിനു ശേഷം ഫോണിൽ കിട്ടിയിട്ടില്ല..

ചൈനയെ കണ്ടം വഴി ഓടിച്ചു ആസിയാന്‍ രാജ്യങ്ങള്‍; വല്യേട്ടനൊക്കെ പണ്ട്, ഇനി ഞങ്ങളുടെ വഴി; ക്വാഡിനെ ഒഴുവാക്കാനുള്ള ചൈനീസ് ശ്രമം പാളി; ചൈനക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ഭൂരിഭാഗം ആസിയാന്‍ രാജ്യങ്ങളും

21 SEPTEMBER 2020 01:04 PM IST
മലയാളി വാര്‍ത്ത

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ അസോസിയേഷന്‍ അഥവാ ആസിയാന്‍ ദക്ഷിണ ചൈനാക്കടലിന്റെ കാര്യത്തില്‍ ചൈന കളിച്ച കളി തിരിച്ചു കളിക്കുകയാണ്. വര്‍ഷങ്ങളായി ദക്ഷിണ ചൈനാക്കടലിലെ കിരീടം വയ്ക്കാത്ത രാജാവായിരിന്നു ചൈന. ചൈന വല്യേട്ടനും മറ്റുള്ളവര്‍ ചൈനക്ക് കീഴിലും എന്നതായിരുന്നു സ്ഥിതി. എന്നാല്‍ ഇത്തരത്തില്‍ ഒരു അരാജകത്വത്തില്‍ മനം മടുത്ത തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ മേഖലയില്‍ ഒരു പെരുമാറ്റ ചട്ടം നിലവില്‍ വരുത്തുന്നതിന് വേണ്ടി ചൈനയുടെ പുറകെ നടക്കുകയായിരുന്നു. എന്നാല്‍ ദക്ഷിണ ചൈനാക്കടലിലെ തര്‍ക്ക ജലപാതകളില്‍ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതില്‍ വിമുഖത കാണിക്കുകയായിരുന്നു ചൈന ഇതുവരെ. എന്നാല്‍ ഇന്ത്യയും അമേരിക്കയും ഓസ്‌ട്രേലിയയും തെക്കന്‍ ചൈനാ കടലിലേക്ക് പ്രവേശിച്ചതിന് ശേഷം ഇപ്പോള്‍ കളി മാറിയിരിക്കുകയാണ്. അടി കിട്ടാന്‍ തുടങ്ങി എന്ന് മനസ്സിലായപ്പോള്‍ ചൈന അവരുടെ നയം മെല്ലെ മാറ്റിയിരിക്കുകയാണ് ' വേണമെങ്കില്‍ പെരുമാറ്റ ചട്ടം ഒക്കെ നിലവില്‍ വരുത്താം കേട്ടോ' എന്നാണ് അവരുടെ ഇപ്പോഴത്തെ നിലപാട്. ഈ സാഹചര്യം കൃത്യമായി മുതലെടുത്തിരിക്കുകയാണ് ആസിയാന്‍ രാജ്യങ്ങള്‍. ഓ വേണ്ട ! ഞങ്ങള്‍ ഒന്ന് ആലോചിക്കട്ടെ എന്നാണ് ഇപ്പൊ അവരുടെ നിലപാട്. ഇനി അവര്‍ക്കു ചൈനയെ ഭയം ഇല്ല എന്ന് മാത്രമല്ല, ഇനി അവിടെ ഒരു പെരുമാറ്റ ചട്ടം നടപ്പില്‍ വരേണ്ടത് ചൈനയുടെ ആവശ്യമാണ് എന്നും അല്ലെങ്കില്‍ തടി കേടാകാന്‍ പോകുന്നത് ചൈനയുടേത് ആണെന്നും കൃത്യമായി മനസ്സിലാക്കിയിരിക്കുകയാണ് ആസിയാന്‍ രാജ്യങ്ങള്‍.

സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റിന്റെ ഒരു റിപ്പോര്‍ട്ടില്‍ തെക്കന്‍ ചൈനാ കടലില്‍ രൂപവത്കരിക്കേണ്ട ഒരു പെരുമാറ്റ ചട്ടത്തിനു വേണ്ടി ചൈന നിര്‍ണായകമായ മുന്‍കൈ എടുക്കുകയാണ് എന്ന് അവകാശപ്പെടുന്നുണ്ട്, എന്നാല്‍ മേഖലയിലെ നയതന്ത്ര വിദഗ്ധര്‍ പറയുന്നത് പെരുമാറ്റ ചട്ടം എന്നത് അവരുടെ വിദൂര കാഴ്ചകളില്‍ പോലും അവര്‍ പരിഗണിക്കുന്നില്ല എന്നാണ് . തെക്കുകിഴക്കന്‍ ഏഷ്യന്‍ കടലിന്റെ അവകാശവാദികളായ വിയറ്റ്‌നാം, ഫിലിപ്പീന്‍സ് എന്നിവര്‍ പെരുമാറ്റച്ചട്ടത്തിനായുള്ള ചൈനയുടെ നീക്കത്തിനെ മുഖ വിലക്കെടുക്കാന്‍ തന്നെ കൂട്ടാക്കുന്നില്ല . കാരണം ദക്ഷിണ ചൈനാ കടലിനെ സുരക്ഷിതമാക്കുകയല്ല ചൈനയുടെ ഉദ്ദേശം എന്നും തങ്ങളുടെ ആവശ്യങ്ങള്‍ അംഗരാജ്യങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുക ആണ് എന്നും ആസിയാന്‍ രാജ്യങ്ങള്‍ക്കു വ്യക്തമായി അറിയാം . അതുകൊണ്ട് തന്നെ പെരുമാറ്റ ചട്ടം പരമാവധി വൈകിപ്പിക്കുകയോ അതോ ഇനി നടപ്പില്‍ വരുകയേ ചെയ്യാതിരുന്നാലോ, അവര്‍ക്കാര്‍ക്കും ഒരു വിഷയം ഇല്ല. കാരണം , ചൈനയുടെ കളികള്‍ ഒക്കെ ഏതാണ്ട് തീര്‍ന്നു എന്ന് അവര്‍ക്കു മനസ്സിലായി.

അതിനാല്‍ ഇപ്പോള്‍ ദക്ഷിണ ചൈനാ കടലില്‍ പുതിയതും രസകരവുമായ ഒരു സാഹചര്യമാണ് കൊണ്ടിരിക്കുന്നത് അതുചെയ്യ് , ഇതുചെയ്യ് എന്ന് ആജ്ഞാപിക്കുന്നതില്‍ നിന്നും ദയവു ചെയ്തു ഒരു പെരുമാറ്റ ചട്ടം രൂപീകരിക്കാമോ എന്ന് ആസിയാന്‍ രാജ്യങ്ങളോട് അപേക്ഷിക്കുന്ന രീതിയിലേക്ക് വന്നിരിക്കുകയാണ് ചൈന. എന്നാല്‍ ഈ സാഹചര്യം അതിന്റെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ആസിയാന്‍ രാജ്യങ്ങള്‍. ഇന്ത്യ, ജപ്പാന്‍, യുഎസ്, ഓസ്‌ട്രേലിയ എന്നിവയുടെ അനൗപചാരികമായി സഖ്യമായ ക്വാഡ് പേരിനു മാത്രം ആയിട്ടാണ് നിലവില്‍ വന്നിരിക്കുന്നത് അപ്പോഴേക്കും കടലാസു വ്യാളിയുടെ മുട്ടിടിച്ചു തുടങ്ങി. ഇത് തര്‍ക്കത്തിലുള്ള ജലപാതകളിലെ ചൈനീസ് അതിക്രമത്തെ തകര്‍ക്കാന്‍ ആസിയാനെ അങ്ങേയറ്റം ധൈര്യപ്പെടുത്തുന്നുമുണ്ട്. ദക്ഷിണ ചൈനാ കടല്‍ പോലെ വളരെയധികം തര്‍ക്കമുള്ള ഒരു പ്രദേശത്തു ഒരു പെരുമാറ്റച്ചട്ടം ഒരിക്കലും തുല്യ നീതി ഉറപ്പു വരുത്തുന്നത് ആയിരിക്കില്ല. ഏതെങ്കിലും ഒരു പക്ഷത്തിനു തീര്‍ച്ചയായും നഷ്ടവും മറുപക്ഷത്തിനു ലാഭവും ഉണ്ടാവുകയും, ഉഭയകക്ഷി രേഖയിലൂടെ അത് നടപ്പില്‍ വരുത്തുകയും മാത്രമായിരിക്കും ഇവിടെ നടക്കാന്‍ പോകുന്നത്. എന്നാല്‍ തങ്ങള്‍ക്കു ഇവിടെ മേല്‍ക്കൈയുണ്ടെന്നും അതിനാല്‍ ചൈനയെ വരച്ച വരയില്‍ നിര്‍ത്തിക്കാം എന്നും ആസിയാന്‍ രാജ്യങ്ങള്‍ ആഗ്രഹിക്കുന്നു.

ആസിയാന്‍ സ്റ്റഡീസ് സെന്ററിലെ പൊളിറ്റിക്കല്‍ ആന്റ് സെക്യൂരിറ്റി അഫയേഴ്‌സ് ലീഡ് റിസര്‍ച്ചര്‍ ഹോങ് തി ഹാ പറയുന്നത് , 'ഇരുവശത്തുനിന്നും മതിയായ രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടെങ്കില്‍ ഒരു പെരുമാറ്റ ചട്ടം ഉണ്ടാകുമെന്നു ഉറപ്പാണ്. എന്നാല്‍ അത് ഒരു കൂട്ടം പൊതുതത്ത്വങ്ങളുടെയോ അല്ലെങ്കില്‍ സാഹചര്യങ്ങള്‍ക്ക് അനുകൂലമായി ചില സംവിധാനങ്ങള്‍ ഉപയോഗിച്ചോ പരിഹരിക്കപ്പെടുന്ന തരത്തില്‍ ആയിരിക്കും. അതിനാല്‍ കൂടുതല്‍ അനുകൂലമായ പെരുമാറ്റച്ചട്ടം തങ്ങള്‍ക്കു ലഭ്യമാകുന്നതിനാണ് രണ്ടു പക്ഷവും തമ്മിലുള്ള പോരാട്ടം, എന്നാല്‍ ഈ കളി നിലവില്‍ ജയിക്കുന്നതു ആസിയാന്‍ രാജ്യങ്ങളാണ്. ആസിയാന്‍ രാജ്യങ്ങള്‍ ചൈനയുടെ മേല്‍ കനത്ത സമ്മര്‍ദ്ദം തന്നെയാണ് ചെലുത്തുന്നത്. ക്വാഡിന്റെ പിന്തുണ അവരെ മുന്‍പെങ്ങും ഇല്ലാത്തവണ്ണം ശക്തരാക്കിയിരിക്കുകയാണ്. ക്വാഡിന്റെ ആസിയാന്‍ പിന്തുണയോട് കൂടെ ആസിയാന്‍ രാജ്യങ്ങള്‍ ചേര്‍ന്ന് നിര്‍മിച്ച 2016 ലെ ദക്ഷിണ ചൈനാ കടല്‍ വ്യവഹാര അവാര്‍ഡ്. ഉയര്‍ത്തി കൊണ്ട് വന്നിരിക്കുകയാണ് ഇതില്‍ പ്രകാരം ദക്ഷിണ ചൈനാക്കടലിലെ ചൈനയുടെ നിയമവിരുദ്ധമായ അവകാശവാദങ്ങളെ മുഴുവനായും അവര്‍ നിരാകരിക്കുന്നു. അതെ സമയം മാരിടൈം തര്‍ക്കം സംബന്ധിച്ചു ആസിയാന്‍ അംഗങ്ങള്‍ ഐക്യ രാഷ്ട്ര സഭ അംഗീകരിച്ച കടല്‍ നിയമങ്ങള്‍ മേഖലയില്‍ നടപ്പിലാക്കുവാന്‍ ഐക്യ രാഷ്ട്രസഭയ്ക്ക് കടുത്ത ഭാഷയിലുള്ള നയതന്ത്ര കുറിപ്പുകള്‍ അയക്കുകയും ചെയ്യുന്നുണ്ട്.

ഒരുപക്ഷെ തങ്ങള്‍ക്കു നഷ്ടം സംഭവിച്ചാലും എങ്ങനെയെങ്കിലും ആസിയാന്‍ രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തു മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനും അതിലൂടെ ക്വാഡിന്റെ ഇടപെടല്‍ നിയമപരമായി ഒഴിവാക്കാനും ആയിരിക്കണം ചൈനീസ് ശ്രമം. എന്തായാലും ഒരുപാടു അഹങ്കരിച്ചു നടന്നിരുന്ന കടലാസ് വ്യാളിയെ അടിച്ചിരുത്തി മുട്ട് മടക്കുവാന്‍ നിര്ബന്ധിതര്‍ ആക്കിയിരിക്കുകയാണ് ക്വാഡും ആസിയാന്‍ രാജ്യങ്ങളും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിയതില്‍ കാന്തപുരത്തെ അഭിനന്ദിച്ച് ചെന്നിത്തല  (4 hours ago)

ശുഭാംശുവും സംഘവും ഭൂമിയില്‍: അമേരിക്കന്‍ തീരത്ത് തെക്കന്‍ കാലിഫോര്‍ണിയിലെ പസഫിക് സമുദ്രത്തില്‍ ഡ്രാഗണ്‍ പേടകം വന്നിറങ്ങി  (6 hours ago)

പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; ആയുഷ് സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക ലക്ഷ്യം  (7 hours ago)

വിപഞ്ചികയുടെ മരണം: മൃതദേഹങ്ങൾ കൊണ്ടുപോകാൻ അമ്മ ഷൈലജ ഷാർജയിലെത്തി; ഭർത്താവിനെതിരെ കേസിലേക്ക് കുടുംബം നീങ്ങുന്നു...  (7 hours ago)

കേസ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം: നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവച്ചു!  (7 hours ago)

വാഗമണ്ണിലെ ചാർജിംങ് സ്‌റ്റേഷനിൽ നാലുവയസുകാരന്റെ മരണത്തിന് ഇടയാക്കിയ അപകടം; അപകട കാരണം കാർ ഡ്രൈവറുടെ പിഴവ്; ചാർജിംങ് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത് അടിസ്ഥാന തത്വങ്ങൾ പാലിക്കാതെ; മോട്ടോർ വാഹന വകുപ്പ് എൻ  (7 hours ago)

മംഗലാപുരം - തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം; തൃശൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് കോട്ടയം റെയിൽവേ പൊലീസ്  (8 hours ago)

NIMISHAPRIYA നിമിഷപ്രിയയുടെ കൈ പിടിച്ച് വരും  (8 hours ago)

Malayali-soldier ബന്ധുക്കൾ ഇന്നലെ ബറേലിക്ക്  (9 hours ago)

കരള്‍ രോഗത്തിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍  (11 hours ago)

യെമന്‍ കേന്ദ്രീകരിച്ച് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ നിമിഷപ്രിയയുടെ....  (11 hours ago)

RAJBHAVAN രാജ് ഭവന് അതൃപ്തി;  (11 hours ago)

Comrade-pinarayi-vijayan പരിശോധന ആരംഭിച്ചു.  (12 hours ago)

റോഡ് മുറിച്ചു കടക്കവേ കാറിടിച്ച് അപകടം  (12 hours ago)

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടികാഴ്ച  (12 hours ago)

Malayali Vartha Recommends