ഇത്രയും പ്രതീക്ഷിച്ചില്ല.. പാപ്പുവിന്റെ പിറന്നാളിന് ഇതിലും വലിയ ഗിഫ്റ്റ് വേറെയില്ല.... കണ്ണുനിറഞ്ഞ് ആരാധകർ... ഈ മനസാണോ അമൃത കാണാതെ പോകുന്നത്... ഏറ്റെടുത്ത് സോഷ്യൽമീഡിയ....

കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു അമൃത സുരേഷിന്റെയും ബാലയുടെയും മകൾ പാപ്പുവിന്റെ പിറന്നാൾ ആഘോഷം. 2010-ല്‍ വിവാഹിതരായ ബാലയും അമൃതയും നാല് വര്‍ഷമായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇരുവരും കഴിഞ്ഞ വര്‍ഷം നിയമപരമായി വിവാഹമോചിതരാവുകയായിരുന്നു. എന്നാലിപ്പോഴിതാ ബാല തന്റെ മകൾക്ക് ഒരുക്കിയ പിറന്നാൾ ആശംസകൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയ.
ഇങ്ങനെ ഒരു പിറന്നാൾ ആശംസ അത്ര കുറെ പേരൊന്നും ചെയ്യാറില്ല. ഈ പിറന്നാൾ ആശംസകൾ കണ്ടാൽ തന്നെ അറിയാം ബാല ഒരു നല്ലമനസ്സിന്റെ ഉടമയാണെന്ന്. ആരോരുമില്ലാതെ കുട്ടികളെ സന്ദർശിച്ചു കൊണ്ട് അവർക്ക് എല്ലാവര്ക്കും ഭക്ഷണം കൊടുക്കുകയാണ് ബാല ചെയ്തത്. എന്നാൽ ഭക്ഷണം കൊടുക്കുക മാത്രമല്ല അവർക്ക് നല്ല സൗകരൃങ്ങളെല്ലാം ബാല ഒരുക്കി കൊടുത്തു. ആരാരും ഇല്ലാത്ത ആ കുട്ടികൾ ഏറെ സന്തോഷിക്കുകയും ചെയ്‌തു. പപ്പുവിന് കൊടുക്കാൻ കഴിയുന്ന ഏറ്റവും വലിയ ഒരു ബർത്ത് ഡേ സർപ്രൈസ് തന്നെ ആയിരുന്നു. അവിടെ ഉള്ള എല്ലാ കുട്ടികൾക്കും ഭക്ഷണം കൊടുത്തതിൽ ഉപരി അവർക്കൊപ്പം പാപ്പുവിന്റെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തു.
അതോടൊപ്പം ബാല വേറെ ഒരു കാര്യം കൂടി പറഞ്ഞിരുന്നു. ഒരു ഫൗഡേഷൻ ഞങൾ തുടങ്ങുന്നുണ്ട്. ഇനി ഒരു കുട്ടിപോലും കഷ്ടപ്പെടാൻ പാടില്ല. എല്ലാവരേയും സംരക്ഷിക്കാൻ നോക്കും. അതോടൊപ്പം തന്നെ അവിടെ ഉണ്ടായിരുന്ന കുട്ടികളുടെ എല്ലാം ആഗ്രഹങ്ങളും ബാല ചോദിച്ചറിഞ്ഞു. ആ വീഡിയോ കണ്ടാൽ അറിയാം ബാലക്ക് മകളോട് എത്ര മാത്രം സ്നേഹം ഉണ്ട് എന്ന കാര്യം. ബാല തന്റെ മകളെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്.
എന്നാൽ മകളുടെ പിറന്നാൾ വീട്ടിൽ കുടുംബത്തോടൊപ്പം ആഘോഷമാക്കുകയാണ് അമൃത സുരേഷ് ചെയ്തത്. കുടുംബത്തോടൊപ്പമുള്ള പിറന്നാൾ ചിത്രങ്ങൾ അമൃത തന്നെയാണ് പുറത്ത് വിട്ടത്.
https://www.facebook.com/Malayalivartha