Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

ഇനി അടുത്തു വന്നാല്‍ വെടിവച്ച് തകര്‍ക്കും; ചൈനക്ക് ശക്തമായ താക്കീതു നല്‍കി ഇന്ത്യ; അതിര്‍ത്തിയില്‍ ഇനി കുട്ടിക്കളിയില്ല; അതിര്‍ത്തിയില്‍ നിന്നും പിന്‍മാറാതെ ചൈന; ശൈത്യകാലത്തിന് മുമ്പേ സൈനിക വിന്യാസം ശക്തമാക്കി ഇരു വിഭാഗങ്ങളും

26 SEPTEMBER 2020 04:46 PM IST
മലയാളി വാര്‍ത്ത

അതിര്‍ത്തിയില്‍ ഇനി ഏതെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടാവുകയാണെങ്കില്‍ വെടിയുതിര്‍ക്കാന്‍ ഇന്ത്യന്‍ സൈന്യം മടിക്കില്ല എന്ന് വ്യക്തമാക്കി രാജ്യം. എണ്ണത്തില്‍ കൂടുതലായി ഇന്ത്യന്‍ സൈന്യത്തെ സമീപിക്കുകയോ മറ്റേതെങ്കിലും തരത്തില്‍ ജൂണില്‍ ഗാല്‍വാന്‍ താഴ്‌വരയില്‍ നടത്തിയത് പോലെ ഉള്ള പ്രകോപനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യാന്‍ തുനിഞ്ഞാല്‍ ഇനി കൈയും കെട്ടി നോക്കി നില്‍ക്കില്ല. ശക്തമായ പ്രത്യാക്രമണം തന്നെ ചൈനക്ക് പ്രതീക്ഷിക്കാം സ്വയം പ്രതിരോധത്തിന് വേണ്ടി വെടിയുതിര്‍ക്കാന്‍ ഇനി ഒരു നിമിഷം പോലും ഇന്ത്യന്‍ സൈനികര്‍ മടിക്കില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യ. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍, നിലപാട് ലഘൂകരിക്കുന്നതിനായി യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ പിന്മാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഇന്ത്യ ഏര്‍പ്പെടാന്‍ ശ്രമിച്ചുവെങ്കിലും വിട്ടു വീഴ്ചയില്ലാത്ത നിലപാടാണ് ചൈന സ്വീകരിക്കുന്നതെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സൈനികര്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഇന്ത്യയുടെ സ്ഥാനങ്ങളിലേക്ക് വന്നാല്‍ സ്വയം പ്രതിരോധത്തിനായി ഇന്ത്യന്‍ സൈനികര്‍ വെടിയുതിര്‍ക്കുമെന്ന് സെപ്റ്റംബര്‍ 24 വെള്ളിയാഴ്ച സൈനിക വൃത്തങ്ങള്‍ ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഏപ്രില്‍ മുതല്‍ പരസ്പരം സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യ-ചൈനീസ് അതിര്‍ത്തിയില്‍ നിന്നും രണ്ടു രാജ്യങ്ങളും മുന്‍കൈ എടുത്തു പിന്മാറാന്‍ പോകുന്നതിന്റെ ലക്ഷണങ്ങള്‍ ഒന്നും കാണുന്നില്ല. അടുത്തെത്തികൊണ്ടിരിക്കുന്ന ശൈത്യ കാലത്തും രണ്ടു സൈന്യവും മേഖലയില്‍ അതി ശക്തമായി തന്നെ നില കൊള്ളും എന്നതാണ് ഇപ്പോള്‍ വ്യക്തമാകുന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മിസൈല്‍ സംവിധാനങ്ങള്‍, ടാങ്കുകള്‍, പീരങ്കികള്‍ എന്നിവയുള്‍പ്പെടെ 50,000 സൈനികരെയും ഉപകരണങ്ങളെയും അതിര്‍ത്തിയില്‍ ചൈന വിന്യസിച്ചിട്ടുണ്ട്. ചര്‍ച്ചകളില്‍ അനുരഞ്ജന സമീപനം കൈകൊള്ളുമെങ്കിലും യഥാര്‍ത്ഥ സ്ഥിതിയിലേക്ക് വരുമ്പോള്‍ ചൈന പറയുന്നതും പ്രവര്‍ത്തിക്കുന്നതും തീര്‍ത്തും വ്യത്യസ്തമായിരിക്കും. ഔദോഗിക വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. അതിര്‍ത്തിയെ സംബന്ധിച്ചു മുന്‍ ധാരണ പ്രകാരമുള്ള നിയമങ്ങള്‍ ഇപ്പോള്‍ തങ്ങളുടേതായ രീതിയില്‍ ഇന്ത്യ മാറ്റിയെഴുതി കൊണ്ടിരിക്കുകയാണ് എന്നാണ് ചൈന ഇപ്പൊള്‍ ആരോപിക്കുന്നത്. ജൂണ്‍ 15 ലെ ഗാല്‍വാന്‍ വാലി ഏറ്റുമുട്ടലിനുശേഷം യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഉഭയകക്ഷി കരാര്‍ പ്രകാരം വെടിയുതിര്‍ക്കുന്നത് വിലക്കിയിരുന്നു. ഈ ചട്ടങ്ങളില്‍ ഇന്ത്യ മാറ്റം വരുത്തിയതായിട്ടാണ് അവര്‍ ഇപ്പോള്‍ ആരോപിക്കുന്നത്.

എന്നാല്‍ ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ പറയുന്നത് ഇങ്ങനെയാണ് 'സ്വന്തം സുരക്ഷയെക്കുറിച്ച് ഏതെങ്കിലും തരത്തിലുള്ള ആപത്തു വരുമെന്ന് മനസിലാക്കി കഴിഞ്ഞാല്‍ അവര്‍ക്ക് വെടിവയ്ക്കാന്‍ പൂര്‍ണ്ണ അനുവാദമുണ്ടെന്ന് ഞങ്ങള്‍ ഞങ്ങളുടെ സൈനികരോട് പറഞ്ഞിട്ടുണ്ട്. ആത്മരക്ഷയ്ക്കായി അവര്‍ക്ക് വെടിയുതിര്‍ക്കാനാവുന്നതാണ്, ഈ കാര്യം ചൈനയോടും വ്യക്തമായി ധരിപ്പിച്ചിട്ടുണ്ട്. മാത്രമല്ല അവരുടെ വാക്കുകള്‍ യാഥാര്‍ഥ്യവുമായി സാമ്യം ഉണ്ടാകാത്തിടത്തോളം കാലം അവരെ വിശ്വസിക്കുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ല എന്നത് സംശയാതീതമായ കാര്യമാണ്. ശൈത്യ കാലത്ത് ഇരു വിഭാഗങ്ങളും ലഡാക്കിന്റെ മുന്‍ ഭാഗങ്ങളില്‍ സേനയെ വിന്യസിക്കാന്‍ തന്നെയാണ് സാധ്യത കൂടുതല്‍. എന്നാല്‍ പങ്ങൊങ് സൊ നദിക്കരയുടെ തെക്കന്‍ ഭാഗങ്ങളില്‍ നിന്നും ഇന്ത്യ ആദ്യം പിന്മാറണം എന്നാണ് ചൈന നിര്‍ബന്ധം പിടിക്കുന്നത്. എന്നാല്‍ ആക്രമണം ആദ്യം തുടങ്ങി വച്ചതു ചൈന ആയതു കൊണ്ട് ഇന്ത്യ ആദ്യം പിന്മാറുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല എന്നാണ് ഇന്ത്യയുടെ ഉറച്ച നിലപാട്. അതിനാല്‍ തന്നെ ഏതെങ്കിലും തരത്തിലുള്ള പ്രയോജനകരമായിട്ടുള്ള നടപടികള്‍ ഉണ്ടായാല്‍ തന്നെയും മേഖലയില്‍ നിലവിലുള്ള സ്ഥിതി അത് പോലെ തന്നെ കുറച്ചു കാലത്തേക്കെങ്കിലും തുടരും എന്നത് സംശയാതീതമാണ്. വിവിധ ഉഭയകക്ഷി കരാറുകള്‍ അനുസരിച്ച് ഇന്ത്യയെയും ചൈനയെയും വെടി നിര്‍ത്തല്‍ കരാറുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ ഇപ്പോള്‍ ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്ന ഏറ്റവും പുതിയ സംഭവ വികാസങ്ങള്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്.

സ്വന്തം സുരക്ഷയ്ക്കായി വെടിവെയ്പ്പുമായി ഇന്ത്യ സൈനികര്‍ക്ക് മുന്നോട്ട് പോകാമെന്ന വസ്തുത ഒരു സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ ചൈനയുമായുള്ള യുദ്ധത്തിന് ഇന്ത്യ തയ്യാറാണെന്നു വെളിപ്പെടുത്തുന്നു, ചൈനീസ് വിരോധാഭാസങ്ങളോ തെറ്റിദ്ധാരണകളോ ഇനിയും സഹിക്കാന്‍ ഉള്ള മാനസികാവസ്ഥ ഇനി ഇന്ത്യക്കില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് നമ്മള്‍. കഠിനമായ ശൈത്യകാലത്തിന്റെ ആരംഭം ഇതിനകം തന്നെ പിഎല്‍എ സൈനികരെ ബാധിച്ചിരിക്കുന്നതിനാല്‍ ഇന്ത്യ ഇത്തരത്തിലുള്ള മുന്നറിയിപ്പ് കൊടുത്ത സമയത്തിനും അതീവമായ പ്രാധാന്യമുണ്ട്. ചൈനീസ് സൈനികരില്‍ പലരെയും അതിര്‍ത്തിയിലെ ഒരു മെഡിക്കല്‍ ക്യാമ്പിലേക്ക് പ്രവേശിപ്പിച്ചതായും ഇന്ത്യന്‍ സൈന്യം ഈയിടെ നിരീക്ഷിച്ചിരുന്നു. ചൈനീസ് സൈനികരില്‍ നിന്ന് വ്യത്യസ്തമായി കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നത്തില്‍ ഇന്ത്യന്‍ സൈനികര്‍ വളരെയധികം മികച്ചതാണ്. ഇന്ത്യയുടെ സൈന്യത്തില്‍ പ്രവര്‍ത്തിക്കുന്ന ടിബറ്റന്‍ സൈനികരുടെ സാന്നിധ്യവും ഇന്ത്യന്‍ സേനയെ ശക്തമാക്കുന്നു.

അതികഠിനമായ ശൈത്യ കാലം മനസ്സില്‍ വച്ച് കൊണ്ട് ചൈന അവരുടെ സൈന്യത്തെ പിന്‍വലിക്കാനുള്ള ശ്രമം നടത്താനുള്ള സാധ്യതകള്‍ നിലവിലുണ്ട്. എന്നാല്‍ ചൈനയുടെ സഹജമായ സ്വഭാവ സവിശേഷതകള്‍ കാരണം പിന്മാറ്റത്തിന് മുന്‍പ് അവര്‍ തങ്ങളുടെ മുഖം രക്ഷിക്കുവാനുള്ള ഒരു വൃഥാ വ്യായാമത്തില്‍ ഒരു പക്ഷെ ഏര്‍പ്പെട്ടേക്കാം. ഇത് നിലവില്‍ തന്നെ ലോക രാജ്യങ്ങള്‍ക്കു മുന്നിലും ചൈനക്കാരുടെ ഇടയിലും അഭിമാനം നഷ്ടപെട്ട കേട്ട അവരുടെ പരമോന്നത നേതാവ് ഷി ജിന്‍ പിങിനെ കൂടുതല്‍ നാണക്കേടില്‍ നിന്നും സംരക്ഷിക്കാന്‍ ഉതകുന്നതാണ്. അതിനാല്‍ തന്നെ ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നത് അത്യധികം പ്രാധാന്യമേറിയതു ആണെന്ന് ഇന്ത്യക്കു കൃത്യമായി അറിയാം. അതുകൊണ്ട് തന്നെയാണ് ഇന്ത്യ ചൈനക്ക് ഇപ്പോള്‍ ശക്തമായ താക്കീത് കൊടുത്തിരിക്കുന്നത്. നിങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള വിഢിത്തരം നിറഞ്ഞ ചിന്തയാല്‍ പ്രചോദിതമായി എന്തെങ്കിലും തരത്തിലുള്ള ദുസ്സാഹാസം കാണിക്കുന്നത് ഇനി ഒരു തിരിച്ചു വരവ് ഇല്ലാത്ത വണ്ണം അതിര്‍ത്തിയിലെ സാഹചര്യങ്ങളെ സംഘര്‍ഷ ഭരിതമാക്കാന്‍ പ്രാപ്തിയുള്ളതാണ്. അതിനാല്‍ അങ്ങനെ എന്തെങ്കിലും ചിന്ത മനസ്സിലുണ്ടെങ്കില്‍ തിരിച്ചടി അതി ശക്തമായിരിക്കും എന്നാണ് ഇന്ത്യ നിലവില്‍ വ്യക്തമാക്കിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി  (10 minutes ago)

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (38 minutes ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (51 minutes ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (1 hour ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (1 hour ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (1 hour ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (1 hour ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (1 hour ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (1 hour ago)

പെട്രോള്‍ ട്യൂബ് ചോര്‍ന്ന് സ്റ്റാര്‍ട്ടിങ് മോട്ടോറിന് മുകളിലേക്ക് ഇന്ധനം...  (2 hours ago)

തെന്നിന്ത്യന്‍ നടന്‍ കോട്ട ശ്രീനിവാസ റാവു  (2 hours ago)

സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍...  (2 hours ago)

രാവിലെ 5.30ന് തൃശൂരില്‍ നിന്നും പുറപ്പെടുന്ന യാത്ര ...  (2 hours ago)

ഇന്ന് പുലര്‍ച്ചെയോടെയാണ് ഡീസല്‍ ശേഖരിച്ച ട്രെയിന്‍ വാഗണുകളില്‍ തീ പിടിച്ചത്...  (3 hours ago)

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ  (3 hours ago)

Malayali Vartha Recommends