ബിഎംഡബ്ല്യൂവിന്റെ നിര്‍മാതാവായി സച്ചിന്
ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ പുതിയ വേഷത്തില്‍. ജര്‍മന്‍ ആഡംബര കാര്‍ കമ്പനിയായ ബിഎം ഡബ്ല്യൂവിന്റെ ചെന്നൈയിലെ പ്ലാന്റിലാണ് സച്ചിന് സ്പാനര്‍ കൈയിലെടുക്കുന്നത്. ഇന്ത്യയില്‍ വാഹന ഘടക നിര്‍മാതാക്കളില്‍ നിന്ന് ലഭ്യമാക്കിയ സ്പെയര്‍ പാര്‍ട്സുകള്‍ ഉപയോഗിച്ച് ബിഎം ഡബ്ല്യൂ 5 സിരീസ് കാറിന്റെ നിര്‍മ്മാണത്തിലാണ് അദ്ദേഹം ഏര്‍പ്പെട്ടത്. ബിഎം ഡബ്ല്യൂവിന്റെ ഫാക്ടറി യൂണിഫോമില്‍ എന്‍ജിനീയര്‍മാരുടെ സഹായത്തോടെയാണ് അദ്ദേഹം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചത്.
ബിഎം ഡബ്ല്യൂവിന്റെ ഇന്ത്യയിലെ കാറുകളില്‍ തദ്ദേശീയമായി നിര്‍മ്മിച്ച ഘടകങ്ങള്‍ കൂടുതലായി ഉപയോഗിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിക്കുകയായിരുന്നു സച്ചിന്. ഒരു ബി എം ഡബ്ല്യൂ സ്വന്തമാക്കണമെന്നും ഓടിക്കണമെന്നും പണ്ടു മുതലുള്ള ആഗ്രഹമായിരുന്നു. എന്നാല്‍ അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കാന്‍ കഴിയുമെന്ന് വിചാരിച്ചിരുന്നില്ല - അദ്ദേഹം പറഞ്ഞു.
ബിഎം ഡബ്ല്യൂ ഇതിനോടകം 490 കോടി രൂപയാണ് ഇന്ത്യയില്‍ മുതല്‍ മുടക്കിയിരിക്കുന്നതെന്ന് കമ്പനിയുടെ ഇന്ത്യയിലെ മേധാവി ഫിലിപ് വോണ്സര് പറഞ്ഞു. ഈ വര്‍ഷം 15 പുതിയ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha