നിര്‍ഭയ്, ശൗര്യം,രുദ്രം, പൃഥ്വി, അഗ്‌നി, ബ്രഹ്മോസ് ഇതാ ഇപ്പോള്‍ നാഗും; ഒരു മാസത്തിനിടെ 13 മിസൈലുകള്‍ ; ചൈനയുടെ ചങ്കിടിപ്പ് കൂടുന്നു; നാഗ് ആന്റി ടാങ്ക് മിസൈല്‍ പരീക്ഷണം വിജയം; അതിര്‍ത്തിയില്‍ മേധാവിത്വം ഇന്ത്യക്ക്; എന്തിനും തയ്യാറായി ഇന്ത്യന്‍ സേന

അതിര്‍ത്തിയില്‍ ചൈനനീസ് അധിക്രമങ്ങള്‍ തടയിടാന്‍ ഇന്ത്യ ഒരുക്കൂട്ടുന്ന വന്‍ ആയുധ സംവിധാനങ്ങളാണ്. നിര്‍ഭയ്, ശൗര്യം ,രുദ്രം, പൃഥ്വി, അഗ്‌നി, ബ്രഹ്മോസ് ഇതാ ഇപ്പോള്‍ നാഗും. ഒരു മാസത്തിനുള്ളില്‍ 13 പുതിയ മിസൈലുകള്‍ പരീക്ഷിച്ച് ഇന്ത്യ ലോകത്തെ തന്നെ അത്ഭുതപ്പെടുത്തി. ഈ പരീക്ഷണങ്ങളെല്ലാം അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന ചൈനയ്ക്കും പാക്കിസ്ഥാനുമുള്ള മുന്നറിയിപ്പ് കൂടിയാണ്. ഇന്ത്യ പൂര്‍ണമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നാഗ് ആന്റി ടാങ്ക് മിസൈലിന്റെ അന്തിമ പരീക്ഷണവും വിജയകരമായിരിക്കുകയാണ്. ഇന്ന് രാവിലെ രാജസ്ഥാനിലെ പൊക്രാനില്‍ വച്ചാണ് മിസൈലിന്റെ അന്തിമ പരീക്ഷണം നടന്നത്.
ഇന്ത്യയുടെ ടോപ്പ് അറ്റാക്ക് മിസൈലാണ് നാഗ്. പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത ഈ മിസൈലിന് കരയാക്രമണത്തില്‍ കരസേനയ്ക്ക് നിര്‍ണായക കരുത്ത് പകരാന്‍ സാധിക്കും. ശത്രുക്കളുടെ ടാങ്കുകളെ പകലും രാത്രിയിലും ഒരേപോലെ കൃത്യതയോടെ ആക്രമിച്ച് തകര്‍ക്കാനുളള ശേഷി നാഗിനുണ്ട്. നാല് മുതല്‍ ഏഴ് കിലോമീറ്റര്‍ വരെ പ്രഹര പരിധിയുളള മിസൈല്‍ ഭൂമിയില്‍ നിന്നും ആകാശത്ത് നിന്നും തൊടുത്തുവിടാന്‍ സാധിക്കും. പൊഖ്‌റാനില്‍ നേരത്തെ നടത്തിയ മൂന്ന് പരീക്ഷണങ്ങളും വിജയമായിരുന്നു. പോര്‍മുന ഘടിപ്പിച്ചുളള പരീക്ഷണവും വിജയകരമായതിനാല്‍ വൈകാതെ മിസൈലുകള്‍ സൈന്യത്തിന് കൈമാറും. തുടര്‍ന്ന് ഇവ അത്യാധുനിക മിസൈല്‍ വാഹിനികളില്‍ ഘടിപ്പിക്കും. ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങള്‍ക്ക് മാത്രമാണ് ടാങ്കുകള്‍ ആക്രമിച്ച് തകര്‍ക്കാന്‍ ശേഷിയുളള മിസൈലുകള്‍ കൈവശമുളളത്.
524 കോടി രൂപ ചെലവിട്ടാണ് നാഗ് മിസൈല്‍ വികസിപ്പിച്ചത്. നാഗ് മിസൈല്‍ കരസേനയുടെ ഭാഗമാകുന്നതോടെ സൈന്യത്തിന്റെ പ്രഹര ശേഷി വര്‍ദ്ധിക്കും. ശത്രുവിന് ആക്രമണത്തില്‍ സൈന്യത്തിന് മുതല്‍ക്കൂട്ടാകുന്ന ആയുധമാണ് നാഗ് മിസൈല്‍. ഏത് കാലാവസ്ഥയിലും ഈ മിസൈല്‍ ഉപയോഗിക്കാം. തെര്‍മല്‍ ഇമേജിംഗ് റഡാറിന്റെ സഹായത്തോടെ ലക്ഷ്യം നിര്‍ണയിച്ച് ആക്രമണം നടത്തുകയാണ് മിസൈല്‍ ചെയ്യുന്നത്. 1980 കളില്‍ ഇന്ത്യ തയ്യാറാക്കിയ അഞ്ച് മിസൈല്‍ പദ്ധതികളില്‍ ഒന്നാണ് നാഗ്. അഗ്‌നി, പൃഥ്വി, ആകാശ്, ത്രിശൂല്‍ എന്നിവയാണ് മറ്റുളള മിസൈലുകള്‍. ഇതില്‍ ത്രിശൂല്‍ പദ്ധതി പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. മറ്റ് മൂന്ന് മിസൈലുകളും ഇപ്പോള്‍ സൈന്യത്തിന്റെ ഭാഗമാണ്. ഇവയെല്ലാം അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തി വര്‍ധിപ്പിക്കുന്നതാണ്.
തിങ്കളാഴ്ച ഒഡീഷ തീരത്ത് ഇന്ത്യ സാന്റ് ആന്റി ടാങ്ക് മിസൈലും വിജയകരമായി പരീക്ഷിച്ചിരുന്നു. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) ഇന്ത്യന്‍ വ്യോമസേനയ്ക്കായി വികസിപ്പിച്ചെടുത്തതാണ് ഈ മിസൈല്‍. വിക്ഷേപിക്കുന്നതിന് മുന്‍പും, വിക്ഷേപിച്ച ശേഷവും ലക്ഷ്യസ്ഥാനം ഉറപ്പാക്കുന്നതിനുള്ള (ലോക്ക്ഓണ്‍ ആന്‍ഡ് ലോക്ക്ഓണ്‍) സവിശേഷതകളോട് കൂടിയാണ് മിസൈല്‍ നിര്‍മിച്ചിരിക്കുന്നത്. ഈ മിസൈലിന്റെ എല്ലാ പരീക്ഷണങ്ങളും പൂര്‍ത്തിയായി, പൂര്‍ണ ആക്രമണ മോഡില്‍ എത്തിക്കഴിഞ്ഞാല്‍ അത് വ്യോമസേനയ്ക്ക് കൈമാറും. കഴിഞ്ഞ ഒരു മാസത്തിനിടെ തുടര്‍ച്ചയായി 12 പുതിയ മിസൈലുകള്‍ പരീക്ഷിച്ച് പ്രതിരോധ മേഖലയിലെ എല്ലാവരെയും ഇന്ത്യ അദ്ഭുതപ്പെടുത്തി. ഒഡീഷ തീരത്ത് ചണ്ഡിപൂര്‍ പരീക്ഷണ കേന്ദ്രത്തില്‍ തിങ്കളാഴ്ച രാവിലെ 11.30 നാണ് സാന്റ് ആന്റി ടാങ്ക് മിസൈല്‍ പരീക്ഷിച്ചത്. ധ്രുവസ്ത്ര ഹെലീന ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ നവീകരിച്ചാണ് സാന്റ് മിസൈല്‍ നിര്‍മിച്ചിരിക്കുന്നത്. ഡിആര്‍ഡിഒ ഗവേഷണ കേന്ദ്രത്തിന്റെയും ഇന്ത്യന്‍ വ്യോമസേനയുടെയും സംയുക്ത പ്രവര്‍ത്തനത്തിലാണ് ഇത് തയാറാക്കുന്നത്. മികച്ച ആന്റി ടാങ്ക് മിസൈലുകളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.
2011 ലാണ് ആദ്യമായി ഈ മിസൈല്‍ വിക്ഷേപിച്ചത്. ലക്ഷ്യസ്ഥാനം ലോക്ക് ചെയ്താണ് മിസൈല്‍ തൊടുത്തത്. എന്നാല്‍ വിക്ഷേപണത്തിന് ശേഷം രണ്ടാമത്തെ ലക്ഷ്യത്തിലേക്ക് ലോക്ക് ചെയ്യാനും ആക്രമണം നടത്താനും ഈ മിസൈലിന് സാധിച്ചു. തുടര്‍ന്ന്, 2015 ജൂലൈ 13 ന് രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ ചന്ദന്‍ ഫയറിങ് റേഞ്ചില്‍ രുദ്ര ഹെലികോപ്റ്റര്‍ ഉപയോഗിച്ച് എച്ച്എഎല്‍ മൂന്ന് പരീക്ഷണങ്ങള്‍ നടത്തി. 7 കിലോമീറ്റര്‍ അകലത്തില്‍ രണ്ട് ലക്ഷ്യങ്ങള്‍ ആക്രമിക്കുന്നതില്‍ ഈ മിസൈലുകള്‍ വിജയിച്ചു, ഒരു ലക്ഷ്യം നഷ്ടമായി. തുടര്‍ന്ന്, ധ്രുവസ്ത്ര ഹെലീന ആന്റി ടാങ്ക് ഗൈഡഡ് മിസൈല്‍ സാന്റ് ആന്റി ടാങ്ക് മിസൈലിന്റെ പേരിലേക്ക് നവീകരിച്ചു. ഈ മെച്ചപ്പെടുത്തിയ പതിപ്പിന്റെ ആദ്യ വിജയകരമായ ട്രയല്‍ 2018 നവംബറില്‍ രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ പോഖ്‌റാന്‍ ഫീല്‍ഡ് ഫയറിങ് റേഞ്ചില്‍ നടത്തി. പിന്നീട് അത് ഒരു ഡമ്മി ടാങ്ക് തകര്‍ത്തും മികച്ച പ്രകടനം കാഴ്ചവെച്ചു. 15 മുതല്‍ 20 കിലോമീറ്റര്‍ വരെ പരിധിയില്‍ പ്രയോഗിക്കാവുന്ന തദ്ദേശീയ മിസൈലാണിത്.
ദിവസങ്ങള്‍ക്ക് മുന്‍പ് സൂപ്പര്‍ സോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സാന്റ് ഓഫ് ആന്റി ടാങ്ക് മിസൈലിന്റെ പരീക്ഷണവും വിജയകരമാകുന്നത്. ഒന്നര മാസത്തോളമായി നാലു ദിവസത്തില്‍ ഒരു മിസൈല്‍ എന്ന തോതിലാണ് പരീക്ഷണങ്ങള്‍ നടക്കുന്നത്. 800 കിലോമീറ്റര്‍ ദൂരപരിധിയുള്ള നിര്‍ഭയ് സബ് സോണിക് ക്രൂസ് മിസൈലും പരീക്ഷിച്ചിരുന്നു.
അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടും ചൈനീസ് സേന പിന്‍മാറാതെ വന്നപ്പോഴാണ് ഇന്ത്യ മിസൈല്‍ പരീക്ഷണങ്ങളുടെ എണ്ണം കൂട്ടിയത്. പൃഥ്വിയും, അഭ്യാസ്‌ഹൈസ്പീഡ് എക്‌സ്പാന്‍ഡബിള്‍ ഏരിയല്‍ ടാര്‍ഗറ്റും ലേസര്‍ ഗൈഡഡ് ആന്റി ടാങ്ക് ഗൈഡഡ് മിസൈലും ഇന്ത്യ ഇതിനകം തന്നെ പരീക്ഷിച്ചു.
അതെസമയം യുദ്ധത്തിനൊരുങ്ങാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് സൂചന . രാജ്യത്തോട് തികച്ചും വിശ്വസ്തത പുലര്‍ത്തണമെന്നും , ഇന്ത്യന്‍ സൈനികര്‍ക്ക് മുന്നില്‍ ജാഗ്രത പാലിക്കണമെന്നും ചൈനീസ് സൈനികരോട് ഷി ജിന്‍പിംഗ് പറഞ്ഞു. ചൈനീസ് സ്‌റ്റേറ്റ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് ഇക്കാര്യങ്ങള്‍ പുറത്ത് വിട്ടത്. റിപ്പോര്‍ട്ട് അനുസരിച്ച് ഷി ജിന്‍പിംഗ് യുദ്ധത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട് . അതിനായി സൈനികരുടെ മനസ്സില്‍ ഊര്‍ജ്ജം നിറയ്ക്കാനാണ് ഷി ജിന്‍പിംഗിന്റെ നീക്കം . ഇതിനു വേണ്ടിയാണ് ഗുവാങ്‌ഡോങ് സൈനിക ക്യാമ്പ് ഷി ജിന്‍പിംഗ് സന്ദര്‍ശിച്ചത്.
എന്നാല്‍ ഇന്ത്യന്‍ സൈന്യം എന്തിനും തയ്യാറെന്ന മറുപടിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ചൈനക്ക് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ സേന പൂര്‍ണ സജ്ഞമാണ്. ശൈത്യകാലത്തിന് മുന്നോടിയായിയുള്ള ഒരുങ്ങള്‍ ഇന്ത്യന്‍ സേന പൂര്‍ത്തിയാക്കി കഴിഞ്ഞും. അതും യുദ്ധം മുന്നില്‍ കണ്ടുള്ള ഒരുക്കങ്ങള്‍. അതിനൊപ്പമാണ് മിസൈല്‍ പരീക്ഷണങ്ങളും. ഇതെല്ലാം ചൈനക്കും പാകിസ്ഥാനം വ്യക്തമായ ഉത്തരം നല്‍കുന്നതാണ്.
https://www.facebook.com/Malayalivartha