പയ്യോളി സ്വദേശിനിയായ യുവതിയുടെ സ്വകാര്യ ഭാഗത്ത് നിന്നും കണ്ടെടുത്തത് 46 ലക്ഷം രൂപയുടെ സ്വര്‍ണം! കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട... സ്വര്‍ണക്കടത്തില്‍ രാജ്യത്തെ പ്രധാന ഹബ്ബ് ആയി കേരളം...

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ഷാർജയിൽ നിന്നെത്തിയ യാത്രക്കാരിയിൽനിന്നും 46 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. പയ്യോളി സ്വദേശിനിയായ യുവതിയിൽനിന്നാണ് വ്യാഴാഴ്ച രാവിലെ സ്വർണം പിടികൂടിയത്. അതേസമയംകണ്ണൂരിൽ നിന്നും കഴിഞ്ഞ ദിവസവും അരക്കോടിയിലധികം വില വരുന്ന ഒരു കിലോ സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഷാര്‍ജയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ വടകര ഇരിങ്ങണ്ണൂര്‍ സ്വദേശിയായ ഹാരിസിന്റെ കൈയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കണ്ണൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താനുള്ള ശ്രമങ്ങളില്‍ വന്‍ വര്‍ധനവാണ് ഉണ്ടാകുന്നത്.
കഴിഞ്ഞ ദിവസം 30.55 ലക്ഷത്തിന്റെ സ്വര്‍ണമാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്. ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസര്‍ഗോഡ് സ്വദേശിയായ ഇബ്രാഹിം ഖലീലില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇക്കഴിഞ്ഞ 19ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ മൂന്ന് കോടിയോളം രൂപ വരുന്ന സ്വര്‍ണ ബിസ്‌ക്കറ്റുകളും പിടികൂടിയിരുന്നു. പാനൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ മൂന്ന് പേരില്‍ നിന്നാണ് എട്ട് കിലോയിലധികം തൂക്കം വരുന്ന സ്വര്‍ണം പിടിച്ചെടുത്തത്. കഴിഞ്ഞദിവസം കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് 70 ലക്ഷം രൂപയുടെ സ്വർണം പിടികൂടിയിരുന്നു. ശരീരത്തിനകത്ത് ക്യാപ്സ്യൂൾ രൂപത്തിലും അടിവസ്ത്രത്തിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ കോഴിക്കോട്, മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കളെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു.
അതേസമയം രാജ്യത്തേക്കൊഴുകുന്ന സ്വർണത്തിന്റെ മൂന്നിലൊന്ന് കേരളത്തിലേക്കാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കുറച്ച് മാസമായി സംസ്ഥാനത്ത് സ്വർണക്കടത്ത് വ്യാപകമാണ്. അതായത് സ്വര്‍ണക്കടത്തില്‍ രാജ്യത്തെ പ്രധാന ഹബ്ബ് ആയി കേരളം മാറുകയാണ്. നിലവിലെ കണക്ക് അനുസരിച്ച് ഏറ്റവുമധികം സ്വര്‍ണ കള്ളക്കടത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറെ മുന്നിലാണ് ഇപ്പോള്‍ കേരളം. കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ് തന്നെയാണ് സംസ്ഥാനം പേറുന്ന ഈ കുപ്രസിദ്ധിയെ കുറിച്ച് ഔദ്യോഗിക വിശദീകരണം നല്‍കുന്നത്. കഴിഞ്ഞ ആറുമാസത്തിനകത്ത് സംസഥാനത്ത് പിടികൂടിയത് 43.28 കോടിയുടെ കള്ളക്കടത്ത് സ്വര്‍ണമാണ്. ഇതുവരെയായി 277 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. കഴിഞ്ഞ ദിവസം തൃശൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് കേരളത്തിലെ അനധികൃത സ്വര്‍ണ വ്യപാരത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നായി കസ്റ്റംസ് നടത്തിയ റെയ്ഡില്‍ പിടികൂടിയത് 123 കിലോ സ്വര്‍ണമാണ്.
സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കുന്ന 23 വീടുകള്‍, റെയില്‍ വേ സ്‌റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലായി നടത്തിയ പരിശോധനയിലാണ് കള്ളക്കടത്ത് സ്വര്‍ണം കണ്ടെത്തിയത്. ഏകദേശം 50 കോടി രൂപ വില വരുന്ന സ്വര്‍ണമാണ് പിടികൂടിയത്. ഇക്കഴിഞ്ഞ സെപ്തംബര്‍ 30 വരെയുള്ള ആറു മാസക്കാലയളവില്‍ സംസ്ഥാനത്ത് നിന്നും 150.479 കിലോ സ്വര്‍ണം പിടികൂടിയിട്ടുണ്ടെന്നാണ് കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാര്‍ നല്‍കുന്ന വിവരം. ഇതിനു പുറമെയാണ് കഴിഞ്ഞ ദിവസം തൃശൂരില്‍ നിന്നും വന്‍തോതില്‍ സ്വര്‍ണം പിടികൂടിയത്. കസ്റ്റംസിന്റെ നേതൃത്വത്തില്‍ വ്യാപകമായി സ്വര്‍ണം കള്ളക്കടത്തിനെതിരേ നടപടികള്‍ ഉണ്ടാകുന്നുണ്ടെങ്കിലും അതെല്ലാം മറികടന്നും കേരളത്തില്‍ വിവിധ ഭാഗങ്ങളിലായി സ്വര്‍ണം കടത്തല്‍ നടക്കുന്നുണ്ടെന്നതിന്റെ തെളിവാണ് പുതിയ പുതിയ കേസുകള്‍ വര്‍ദ്ധിച്ചു വരുന്നതെന്ന് തെളിയിക്കുന്നത്. വിമാനത്താവളങ്ങള്‍ വഴിയാണ് കേരളത്തില്‍ കള്ള സ്വര്‍ണത്തിന്റെ ഇടപാടുകള്‍ കൂടുതലും നടക്കുന്നത്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളാണ് ഇടപാടുകളുടെ പ്രധാന കേന്ദ്രങ്ങള്‍. ഇതില്‍ കോഴിക്കോട് വിമാനത്താവളമാണ് സ്വര്‍ണക്കടത്തിന്റെ കാര്യത്തില്‍ കൂടുതല്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചിരിക്കുന്നത്.
എന്നാല്‍ തൃശൂരിലെ കേസുകളിലൂടെ പുറത്തു വരുന്ന വിവരം സ്വര്‍ണക്കടത്തിന് ഇപ്പോള്‍ വിമാനത്താവളങ്ങളെക്കാള്‍ മറ്റു മാര്‍ഗങ്ങളാണ് കൂടുതലായി ഉപയോഗിക്കുന്നതന്നൊണ്. വിമാനത്താവളങ്ങളില്‍ കസ്റ്റംസ് പരിശോധന കൂടുതല്‍ കര്‍ശനമാക്കിയതായും പിടിക്കപ്പെടുന്ന സാഹചര്യം വര്‍ദ്ധിക്കുന്നതുമാണ് മറ്റു മാര്‍ഗങ്ങള്‍ തിരയാന്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിപ്പിക്കുന്നവരെ പ്രേരിപ്പിച്ചിരിക്കുന്നത്. വിമാനാത്താവളങ്ങളില്‍ പരിശോധനയ്ക്ക് വിവിധ മാര്‍ഗങ്ങള്‍ ഉണ്ടെന്നത് കസ്റ്റംസിന് ഗുണം ചെയ്യുന്നുണ്ട്. എന്നാല്‍ റോഡ് മാര്‍ഗം നടത്തുന്ന കടത്തലുകള്‍ കണ്ടെത്താന്‍ ഏറെ പ്രയാസവുമാണ്. ബസ്, മറ്റ് സ്വകാര്യ വാഹനങ്ങള്‍, ട്രെയിന്‍ എന്നിവയാണ് ഇപ്പോള്‍ സ്വര്‍ണം കടത്താന്‍ കൂടുതലും ഉപയോഗപ്പെടുന്നത്. കര മാര്‍ഗത്തിലൂടെ സ്വര്‍ണക്കടത്ത് കണ്ടെത്തുക പ്രയാസമേറിയ കാര്യമാണെന്ന് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറും മാധ്യമങ്ങളോട് സമ്മതിക്കുന്നുണ്ട്.
രഹസ്യവിവരങ്ങള്‍ കിട്ടുന്ന കേസുകളിലാണ് കസ്റ്റംസിന് പലപ്പോഴും വിജയിക്കാന്‍ കഴിയുന്നത്. വിവരങ്ങള്‍ കൈമാറാന്‍ ആളുകളെ പ്രേരിപ്പിക്കാന്‍ വലിയ ഓഫറുകളും കസ്റ്റംസ് നല്‍കുന്നുണ്ട്. ഒരു കിലോ സ്വര്‍ണം പിടികൂടാന്‍ അധികൃതരെ സഹായിക്കുന്നവര്‍ക്ക് ഒന്നരലക്ഷം രൂപ പാരിതോഷികം നല്‍കും. ഈ തുകയുടെ അമ്ബതു ശതമാനം അഡ്വാന്‍സ് ആയി കൊടുക്കുകയും ചെയ്യും. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ വിവരം നല്‍കിയവര്‍ക്കായി 19 ലക്ഷം രൂപയാണ് കൈമാറിയത്. ഈ വര്‍ഷത്തെ ഇതുവരെയുള്ള കണക്കു പ്രകാരം 30 പേര്‍ രഹസ്യവിവരം നല്‍കിയിട്ടുണ്ടെന്നും ഇവര്‍ക്കായി 19.28 ലക്ഷം രൂപ പാരിതോഷികം കൊടുക്കുകയും ചെയ്‌തെന്നും സുമിത് കുമാര്‍ പറയുന്നു. എന്നാല്‍ ഭൂരിഭാഗം സ്വര്‍ണക്കടത്ത് സംഭവങ്ങളും ഇരുചെവിയറിയാതെ നടക്കുന്നതാണെന്ന് സുമിത് കുമാര്‍ സമ്മതിക്കുന്നുണ്ട്. കരയിലൂടെ നടത്തുന്ന കള്ളക്കടത്ത് തടയാന്‍ അതീവ ജാഗ്രതയോടെ നില്‍ക്കേണ്ടതുണ്ട്. ആഭരണങ്ങളായും കഷ്ണങ്ങളാക്കിയും ബിസ്‌കറ്റ് രൂപത്തിലും കുഴമ്ബ് പരുവത്തിലുമൊക്കെ സ്വര്‍ണം കടത്തുന്നുണ്ട്. ഇവ കണ്ടെത്താന്‍ ശക്തമായ പരിശോധനയാണ് ആവശ്യം. എന്നാല്‍ നിലവിലെ അവസ്ഥയില്‍ പര്യാപ്തമായ ആള്‍ബലം കസ്റ്റംസിന് ഇല്ല. അതുകൊണ്ട് തന്നെ പരിശോധനയും വിചാരിച്ച രീതിയില്‍ കാര്യക്ഷമമാക്കാന്‍ കഴിയില്ല. എങ്കില്‍പ്പോലും സ്വര്‍ണക്കടത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ടെന്നും കസ്റ്റംസ് കമ്മീഷണര്‍ അറിയിക്കുന്നു. സ്വര്‍ണക്കടത്ത് പുതുവഴികളിലൂടെ വ്യാപകമായ രീതിയില്‍ നടക്കുന്നുണ്ടെന്ന കസ്റ്റംസിന്റെ കണക്കുക്കൂട്ടല്‍ ശരിവയ്ക്കുന്നതായിരുന്നു തൃശൂരിലെ റെയ്ഡുമായി ബന്ധപ്പെട്ട് കിട്ടിയ വിവരങ്ങള്‍.
വിദേശത്ത് നിന്നും സ്വര്‍ണം അനധികൃതമായി കടത്തിക്കൊണ്ടുവരുന്നത് മാത്രമല്ല, അന്തര്‍സംസ്ഥാന ശൃംഖലകള്‍ വഴിയും വലിയ തോതില്‍ സ്വര്‍ണക്കടത്ത് നടക്കുന്നുണ്ട്. അതില്‍ പ്രധാന പങ്ക് കേരളമാണ് വഹിക്കുന്നതെന്നാണ് കസ്റ്റംസിന് കിട്ടിയ വിവരങ്ങള്‍. തൃശൂരില്‍ കള്ള സ്വര്‍ണം എത്തിയിരുന്നത് കൂടുതലും തമിഴ്‌നാട്ടില്‍ നിന്നായിരുന്നു. ഈ സ്വര്‍ണ്ണം ജില്ലയിലുടെ വിവിധപ്രദേശങ്ങളിലേക്ക് മാറ്റും. നികുതി വെട്ടിയ്ക്കുകയാണ് പ്രധാന ഉദ്ദേശം. കേരളത്തില്‍ എത്തിക്കുന്ന സ്വര്‍ണം ആഭരണങ്ങളാക്കി തിരികെ കൊണ്ടുപോവുകയാണ് ഇവിടെ നടക്കുന്ന ബിസിനസ്. ഇടനിലക്കാരായും മറ്റും ഇരുപതും മുപ്പതും പേര്‍ ഉണ്ടായിരിക്കും. പല കൈകള്‍ മറിഞ്ഞാണ് സ്വര്‍ണം എത്തുന്നതും തിരിച്ചു പോകുന്നതും. ഇതാണ് അധികൃതരെ കുഴയ്ക്കുന്നതും സ്വര്‍ണം കണ്ടുപിടിക്കാന്‍ കഴിയാതെ വരുന്നതും.
https://www.facebook.com/Malayalivartha