Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...


കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...


തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...


എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...


വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...

ട്രംപ് മാറുമ്പോള്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ; തുറന്നു പറഞ്ഞ് അമേരിക്കന്‍ ഉന്നത ഉദ്യോഗസ്ഥന്‍; അമേരിക്കയുടെ നയം മാറുമ്പോള്‍; ബൈഡനെ ട്രംപില്‍ നിന്നും വ്യത്യസ്തനാക്കുന്ന ഘടകങ്ങല്‍ ഇവയാണ്; ഇന്ത്യയെ അനുകൂലിക്കും പക്ഷേ ചൈന വിരുദ്ധനല്ല

24 OCTOBER 2020 10:02 AM IST
മലയാളി വാര്‍ത്ത

അമേരിക്കന്‍ ചരിത്രത്തില്‍ തന്നെ വ്യത്യസ്തനായ ഒരു പ്രസിഡന്റ ആണ് ഡൊണാള്‍ഡ് ട്രംപ്. നവംബര്‍ മൂന്നിന് വീണ്ടും അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ജോ ബൈഡനാണ് എതിരാളിയായി വരുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിറം മങ്ങിയെങ്കിലും ശക്തമായ ആക്രമണ കടന്നാക്രമണങ്ങളിലൂടെ മുന്നോട്ടു പോവുകയാണ് ജോ ബൈഡനും ഡൊണാള്‍ഡ് ട്രംപും. ഭൂരിപക്ഷം മാധ്യമങ്ങളുടെയും റിപ്പോര്‍ട്ട് പ്രകാരം മുന്‍തൂക്കം ജോ ബൈഡനു ആണ്. എന്നാല്‍ ഇത് കുപ്രചരണം ആണെന്ന് പറഞ്ഞ് ശക്തമായി എതിര്‍ക്കുന്നതുമുണ്ട് ട്രംപ്. അതെ സമയം മറ്റ് അമേരിക്കന്‍ പ്രസിഡന്റുമാരില്‍ നിന്നും ഡൊണാള്‍ഡ് ട്രംപ് വ്യത്യസ്തനാകുന്നത് അദ്ദേഹത്തിന്റെ തന്നെ പ്രഖ്യാപിതം ആയ 'പൊളിറ്റിക്കലി കറക്റ്റ് ' അല്ലാത്ത വെട്ടിത്തുറന്നു പറയുന്ന നിലപാടുകള്‍ കൊണ്ടാണ്.

മാത്രമല്ല മറ്റൊരിക്കലും ഇല്ലാത്ത വിധത്തില്‍ പ്രത്യക്ഷമായി തന്നെ ചൈനയെ കടന്നാക്രമിച്ചു കൊണ്ടും, അവരുമായി വ്യാപാര യുദ്ധത്തില്‍ ഏര്‍പ്പെട്ടു കൊണ്ടും, ചൈനയുടെ അധിനിവേശ നീക്കങ്ങള്‍ക്കെതിരെ ഇന്ത്യക്കെതിരെ നീങ്ങിയാല്‍ വേണ്ടി വന്നാല്‍ സൈനിക നീക്കം തന്നെ നടത്തും എന്ന് ഭീഷണി മുഴക്കി കൊണ്ടും, സൗത്ത് ചൈന കടലിടുക്കില്‍ യുദ്ധ കപ്പല്‍ അയച്ചു കൊണ്ടും എടുത്ത അക്രമാസക്തമായ നടപടികള്‍ കൊണ്ട് തന്നെ ഡൊണാള്‍ഡ് ട്രംപിന് ഒരു ഇന്ത്യന്‍ അനുകൂല ചൈനാ വിരുദ്ധ പ്രതിച്ഛായ ആണുള്ളത്. അതുകൊണ്ട് തന്നെ ട്രംപ് അഥവാ സ്ഥാനമൊഴിയുകയാണെങ്കില്‍ ഇന്ത്യക്ക് ഒരു നല്ല സുഹൃത്തിനെയാണോ നഷ്ടപ്പെടുന്നത് എന്ന ആശങ്ക വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു വരുന്നുണ്ട്. എന്നാല്‍ ഇതിനു ഒരു അടിസ്ഥാനവും ഇല്ല എന്നും, ഇന്ത്യക്ക് ആശങ്കപ്പെടാന്‍ ഒന്നുമില്ല എന്നും വ്യക്തമാക്കിയിരിക്കുകയാണ് മുതിര്‍ന്ന അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ സ്റ്റീഫന്‍ ബേയ്ഗന്‍.

നവംബര്‍ 3 ന് നടക്കാന്‍ പോകുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ത്യയുമായുള്ള ബന്ധത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കും എന്നെനിക്ക് തോന്നുന്നില്ല , കാരണം 'ഈ ബന്ധം ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയേക്കാളും വളരെ വലുതാണ്'. യുഎസ്-ഇന്ത്യ ബന്ധത്തെക്കുറിച്ചുള്ള ദീര്‍ഘ കാലാടിസ്ഥാനത്തിലുള്ള കാഴ്ചപ്പാടും നയവുമാണ് അമേരിക്കക്കുള്ളത് ഇതാണ് എന്നെ ഈ വിഷയത്തില്‍ ശുഭാപ്തിവിശ്വാസിയാക്കുന്നത്, 'യുഎസ് ഡെപ്യൂട്ടി സെക്രട്ടറി സ്റ്റീഫന്‍ ബീഗന്‍ ചൊവ്വാഴ്ച പറഞ്ഞു. യുഎസ്-ഇന്ത്യ ബന്ധങ്ങളിലെ സ്ഥിരതകളിലൊന്ന് എന്ന് നമുക്ക് തീര്‍ച്ചയായും പറയാവുന്നത് , അമേരിക്കയിലെ ഓരോ പ്രസിഡണ്ടും ഭരണകൂടവും ഇന്ത്യ അമേരിക്ക ബന്ധത്തെ അതിന്റെ മുന്‍ഗാമികളില്‍ നിന്ന് പാരമ്പര്യമായി ലഭിച്ചതിനേക്കാള്‍ മികച്ച രൂപത്തില്‍ ഉപേക്ഷിച്ചുവെന്നതാണ്, അത് അതിശയകരമായ ഒരു പാരമ്പര്യമാണെന്നും അദ്ദേഹം പറഞ്ഞു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-യുഎസ് ബന്ധത്തിന്റെ ഭാവിയെക്കുറിച്ച് ഒരു റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍ അദ്ദേഹം മറുപടി പറഞ്ഞത് ഇങ്ങനെയാണ്, വ്യത്യസ്ത ഭരണകൂടങ്ങളുടെ ആശയപരമായ തീരുമാനങ്ങളില്‍ അധിഷ്ഠിതമായ നയവ്യതിയാനത്തില്‍ നിന്നുംഅമേരിക്കയെ സംബന്ധിച്ചിടത്തോളം ഇന്ത്യക്ക് കൃത്യമായ ഒരു പ്രതിരോധ വ്യവസ്ഥയുണ്ട്. അതായത് ഭരണമാറ്റം ഏതായാലും അത് ബാധിക്കാത്ത വിധത്തില്‍ ഇന്ത്യക്ക് അമേരിക്കന്‍ നയരൂപീകരണത്തില്‍ ഒരു സവിശേഷ സ്ഥാനം ഉണ്ട്. അമേരിക്കന്‍ ഐക്യനാടുകളിലെ രാഷ്ട്രീയ മാറ്റങ്ങളുമായി അന്താരാഷ്ട്ര ബന്ധങ്ങള്‍ നീങ്ങുന്നത് പലപ്പോഴും നമുക്ക് കാണാം, പക്ഷേ ഇന്ത്യ സ്ഥിരമാണെന്നും അദ്ദേഹം പറഞ്ഞു

അമേരിക്കയും ഇന്ത്യയും ലോകത്തിലെ സമാനമായ നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു, അതിനാല്‍ തന്നെ നമ്മുടെ താല്പര്യങ്ങളും സമാനമാണ്. സ്വാഭാവികമായും സഹകരണത്തിലേക്ക് മാത്രം പോകാന്‍ കഴിയുന്ന രണ്ടു രാജ്യങ്ങളാണ് ഇന്ത്യയും യൂ എസ്സും 'അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍, വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശ്രിംഗ്ല എന്നിവരുമായി കൂടിക്കാഴ്ചയ്ക്കായി കഴിഞ്ഞയാഴ്ച ഇന്ത്യ സന്ദര്‍ശിച്ച ബീഗന്‍ അദ്ദേഹം തിരിച്ചു പോകുന്ന വഴിക്ക് ലണ്ടനില്‍ നിന്ന് ടെലിഫോണ്‍ വഴിയാണ് മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. ഇനി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍, ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി കമല ഹാരിസ് എന്നിവര്‍ അടുത്ത മാസം തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയുമായുള്ള വാഷിംഗ്ടണിന്റെ ബന്ധത്തെക്കുറിച്ച് ഉറപ്പുനല്‍കുന്നതിനായി കൃത്യമായി ഒരു സന്ദേശം അയയ്ക്കുകയായിരുന്നു അദ്ദേഹം.

അതെ സമയം കാശ്മീര്‍ വിഷയത്തില്‍ ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ നയങ്ങളായിരിക്കാം ബൈഡന്‍ ഭരണകൂടം അനുവര്‍ത്തിക്കുക എന്നത്തിന്റെ സൂചനകള്‍ ആണ് നിലവില്‍ ഉള്ളത്. കശ്മീര്‍ നയത്തെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഉപ രാഷ്ട്രപതി ഇന്ത്യന്‍ വംശജയായ കമല ഹാരിസ് വിമര്‍ശിച്ച കാര്യം സൂചിപ്പിച്ചപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു , ഒബാമ ഭരണ കാലഘട്ടത്തിലെ മുന്‍ ഉപരാഷ്ട്രപതി ആയിരുന്ന ബൈഡനും ഇന്ത്യന്‍ രാഷ്ട്രീയ തീരുമാനങ്ങളെ വിമര്‍ശിക്കാന്‍ മടി ഇല്ലാത്ത ആളാണ്. ബൈഡന്റെ 'മുസ്‌ലിം-അമേരിക്കന്‍ കമ്മ്യൂണിറ്റികള്‍ക്കായുള്ള നയപ്രകാരം കശ്മീരിലെ എല്ലാ ജനങ്ങളുടെയും അവകാശങ്ങള്‍ പുനസ്ഥാപിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിക്കണം' കൂടാതെ, ഈ പ്രദേശത്ത് കാണപ്പെടുന്നതിന് പ്രകാരത്തിലുള്ള നിയന്ത്രണങ്ങള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്നും ബൈഡന്‍ പ്രസ്താവിച്ചിരുന്നു .

അതെ സമയം ചൈനയുമായുള്ള ബന്ധത്തിലും ട്രംപിന്റെ അത്രയും കാഠിന്യം ബൈഡനും കമല ഹാരിസും കാണിക്കുകയില്ല എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചൈനയുമായുള്ള വ്യാപാര യുദ്ധം തുടരാന്‍ സാധ്യത ഇല്ല എന്നും അടുത്ത് നടന്ന ഒരു സംവാദത്തില്‍ കമലാ ഹാരിസ് വ്യക്തമാക്കിയിരുന്നു. അതായതു പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിക്കുകയില്ല എന്നാണ് ഉയര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നത് എങ്കിലും, അത് കൂടുതലും സാമ്പത്തികമായ തലത്തിലായിരിക്കാനാണ് സാധ്യത. രാഷ്ട്രീയപരമായും നയതന്ത്ര തലത്തിലും ദേശീയതയുടെ അടിസ്ഥാനത്തിലും നോക്കുകയാണെങ്കില്‍ ചെറിയ തരത്തിലുള്ള തിരിച്ചടികള്‍ ട്രംപ് ഭരണകൂടത്തിന്റെ മാറ്റത്തോടെ ഇന്ത്യക്ക് ന്യായമായും പ്രതീക്ഷിക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുക്കിയ കീം ഫലം പ്രസിദ്ധീകരിച്ചു; കേരള സിലബസുകാര്‍ പിന്നില്‍, ഒന്നാം റാങ്കടക്കം മാറി  (5 hours ago)

ടെന്നിസ് താരത്തെ പിതാവ് വെടിവച്ചു കൊന്നു  (5 hours ago)

നവോദയ സ്‌കൂള്‍ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍  (6 hours ago)

വീട്ടിലെ പൂച്ച മാന്തി:ചികിത്സയിലായിരുന്ന പന്തളത്തെ 11കാരിക്ക് ദാരുണാന്ത്യം  (7 hours ago)

കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...  (10 hours ago)

കെയർ ഗിവർ ജിനേഷ് 80കാരിയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതല്ലെന്ന് വെളിപ്പെടുത്തൽ: യഥാർത്ഥ കൊലയാളി പിടിയിൽ...  (10 hours ago)

തുണി വിരിക്കാൻ ടെറസിലെത്തിയപ്പോൾ കണ്ടത് തറയിൽ മരിച്ച് കിടക്കുന്ന സജീറിനെ: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ...  (10 hours ago)

എന്‍ജിനിലേക്കുള്ള ഇന്ധനവിതരണം വിച്ഛേദിച്ചതാണോ അപകട കാരണം..? സ്വിച്ചുകള്‍ക്ക് സ്ഥാനചലനം: ഇത് മനഃപൂര്‍വമോ അബദ്ധത്തിലോ നീക്കിയതാണോ എന്ന് സംശയം: റിപ്പോർട്ട് നാളെ പുറത്തുവന്നേക്കും...  (10 hours ago)

വരിഞ്ഞ് മുറുക്കിയ പാടുകൾ കഴുത്തിൽ; തലയ്ക്കു പിന്നിൽ ഗുരുതര ക്ഷതം: ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തസ്രാവം... കേരള കഫേ റസ്റ്ററന്റ് ഉടമ ജസ്റ്റിന്റെ മരണത്തിൽ സംഭവിച്ചത്...  (11 hours ago)

'സംഘി വിസി അറബിക്കടലില്‍';ബാനർ ഉയര്‍ത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക്; ടിയര്‍ ഗ്യാസ് പ്രയോഗിക്കുമെന്ന് പോലീസിന്റെ മുന്നറിയിപ്പ്; പിന്നാലെ സംഭവിച്ചത്; ദൃശ്യങ്ങൾ കാണാം  (11 hours ago)

PM MODI മോദിയുടെ നമീബിയ സന്ദര്‍ശനം  (11 hours ago)

China മുന്നറിയിപ്പുമായി അരുണാചൽ മുഖ്യമന്ത്രി  (11 hours ago)

Bharat-bandh- ഗേറ്റിന്റെ പൂട്ട് പൊളിച്ച് സിഐ  (11 hours ago)

Governor- ഇന്ന് എന്തെങ്കിലും നടക്കും  (11 hours ago)

ചിത്രകലകളുടെ ഒട്ടേറെ പ്രദര്‍ശനങ്ങള്‍ നടത്തിയ ചിത്രകാരന്റെ മൃതദേഹം കണ്ടെത്തി  (14 hours ago)

Malayali Vartha Recommends