Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...


രണ്ട് ദിവസത്തോളം പഴക്കം; മൂന്നാം തോട്ടിൽ കലുങ്കിനടിയിൽ കുരുങ്ങിയ നിലയിൽ മൃതദേഹം


സംഗീതജ്ഞനും അധ്യാപകനും സ്കൂൾ വൃന്ദവാദ്യ സംഘം പരിശീലകനും, കലാകാരനുമായ അനൂപ് വെള്ളാറ്റഞ്ഞൂരിനെ മരിച്ചനിലയിൽ കണ്ടെത്തി..മന്ത്രി ആർ ബിന്ദു അനൂപിനെപ്പറ്റി ഫേസ്ബുക്കിൽ കുറിച്ചത്‌ ഇങ്ങനെ..

ഇന്ത്യക്ക് ജയിച്ചേ മതിയാവൂ; ചൈനക്ക് 40,000 കോടിയുടെ അടി; എല്ലാം ശരിയാക്കാന്‍ ഭാരതം; നേട്ടം കൊയ്ത് ഇന്ത്യന്‍ വ്യാപാരികള്‍; കോവിഡ് കാലത്തെ പ്രതിസന്ധികളില്‍ നിന്നും കരകയറാനുള്ള ഇന്ത്യയുടെ പരിശ്രമം; ഇന്ത്യന്‍ വിപണയില്‍ ഇനി ആത്മനിര്‍ഭര്‍ ഭാരത്

28 OCTOBER 2020 01:55 PM IST
മലയാളി വാര്‍ത്ത

പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യ ചൈനീസ് ആധിപത്യത്തില്‍ നിന്നും പൂര്‍ണ്ണമായും സ്വതന്ത്രമായ ഒരു വിപണിയിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയിലേക്ക് ചരക്ക് കയറ്റുമതി ചെയ്യുന്ന ചൈനീസ് കമ്പനികള്‍ക്ക് ഈ ദീപാവലി സീസണില്‍ 40,000 കോടി രൂപയുടെ ബിസിനസ്സ് നഷ്ടം നേരിടേണ്ടി വരും . നമ്മള്‍ ഇവിടെ കാണേണ്ടത് ചൈനീസ് കമ്പനികള്‍ക്ക് 40,000 കോടി രൂപയുടെ നഷ്ടം വന്നിരിക്കുന്നു എന്നല്ല , ആ പണം ഇന്ത്യയിലേക്ക് നിക്ഷേപിക്കപ്പെടുന്നു , നമ്മുടെ വ്യവസായ സ്ഥാപനങ്ങള്‍ക്കും നമ്മുടെ തൊഴിലാളികള്‍ക്കും കൂടുതല്‍ തൊഴിലും ലാഭവും കിട്ടുന്നു. സര്‍ക്കാരിലേക്ക് കൂടുതല്‍ വരുമാനം നികുതി ആയി പോകുന്നു എന്നാണ്.

ഉര്‍വശി ശാപം ഉപകാരം എന്നൊക്കെ പറയുന്നത് പോലെ. മുന്‍ കാലങ്ങളില്‍ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാതിരുന്ന ഒരു നേട്ടം ആണിത്. മുന്‍ കാലങ്ങളില്‍ ചൈനയുടെ ഭീമമായ പങ്ക് ഇന്ത്യന്‍ വിപണിയില്‍ നിന്നും ഒഴിവാക്കണം എന്ന് പല കോണുകളില്‍ നിന്നും മുറവിളി ഉയരാറുണ്ടായിരുന്നുവെങ്കിലും പലതരം വ്യാപാര കരാറുകളാല്‍ ബന്ധിക്കപ്പെട്ടിരുന്ന നമുക്ക് അതിനൊന്നും സാധിച്ചിരുന്നില്ല. എന്നാല്‍ യുദ്ധം ചെയ്യുമ്പോഴും പ്രണയിക്കുമ്പോഴും ചെയ്യുന്നതൊക്കെ ന്യായം എന്ന് പറയുന്നത് പോലെ , ഇപ്പോള്‍ നമ്മള്‍ ചൈനയുമായി തുറന്ന യുദ്ധത്തില്‍ തന്നെയാണ് പല മേഖലകളിലും, ഏറ്റവും കുറഞ്ഞത് യുദ്ധ തയ്യാറെടുപ്പുകളില്‍ എങ്കിലും ആണ്. ഈ സാഹചര്യത്തില്‍ നമുക്ക് ചൈനയും ആയി മുന്‍പ് ഉണ്ടായിരുന്നതു ഇപ്പൊ ഉള്ളതോ ആയ ഒരു വിധം വ്യാപാര കരാറുകളും പരിഗണിക്കേണ്ടതില്ല. ഇതിന്റെ പൂര്‍ണ്ണ മെച്ചം എടുക്കുകയാണ് ഇന്ത്യന്‍ വ്യാപാരികള്‍.


ഒരല്‍പ കാലം മുന്‍പ് വരെ ഇന്ത്യയിലുടനീളം ചൈനീസ് ഉത്പന്നങ്ങളുടെ ചാകര തന്നെ ആയിരിന്നു. ഇന്നും ഇലക്ട്രോണിക്‌സ് , മൊബൈല്‍ ഫോണുകള്‍ തുടങ്ങിയ പല മേഖലകളിലും വലിയ മാറ്റം പ്രത്യക്ഷത്തില്‍ വന്നു തുടങ്ങിയിട്ടില്ല. എങ്കിലും ഒരുപാടു കാലം ഇത്തരത്തിലുള്ള ഒരു സാഹചര്യം തുടരാന്‍ പോകുന്നില്ല എന്ന വ്യക്തമായ ലക്ഷണങ്ങള്‍ തന്നെയാണ് കാണാന്‍ സാധിക്കുന്നത്. ഇതില്‍ ഏറ്റവും പ്രകടമായ മാറ്റം ഉണ്ടായിരിക്കുന്നത് ഉത്സവ വിപണിയിലാണ്.

ഇന്ത്യയിലേക്ക് ചരക്ക് കയറ്റുമതി ചെയ്യുന്ന ചൈനീസ് കമ്പനികള്‍ക്ക് ഈ ദീപാവലി സീസണില്‍ ചുരുങ്ങിയത് 40,000 കോടി രൂപയുടെ ബിസിനസ് നഷ്ടം എങ്കിലും നേരിടേണ്ടിവരും. ഇന്ത്യയിലെ വ്യാപാരികളുടെ സമിതിയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ ദേശീയ പ്രസിഡന്റ് ബിസി ഭാരതിയയും സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ടേല്‍വാളും വ്യക്തമാക്കി. ദീപാവലി സീസണില്‍ ഇന്ത്യയില്‍ പ്രതിവര്‍ഷം നടത്തുന്ന 70,000 കോടി രൂപയുടെ വ്യാപാരത്തില്‍ മുന്‍വര്‍ഷങ്ങളില്‍ വ്യാപാരികള്‍, കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏകദേശം 40,000 കോടി രൂപ വിലയുള്ള സാധനങ്ങള്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്നു എന്ന് വ്യക്തമാക്കുകയുണ്ടായി. ഗാല്‍വാന്‍ താഴ്‌വരയില്‍ 'ചൈന നടത്തിയ ആക്രമണം കാരണം 20 ഇന്ത്യന്‍ സൈനികര്‍ക്ക് ജീവ ത്യാഗം ചെയ്യേണ്ടി വന്ന സാഹചര്യത്തില്‍ ചൈനയോട് വലിയ ദേഷ്യവും നീരസവും രാജ്യത്തെ ജനങ്ങളില്‍ ഉണ്ട്, ഇത് ചൈനീസ് സാധനങ്ങള്‍ വാങ്ങാതിരിക്കുവാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണ്.

4,000 വ്യാപാരികളുടെ സംഘടനകളെയും രാജ്യത്തുടനീളമുള്ള 7 കോടിയിലധികം വ്യാപാരികളെയും പ്രതിനിധീകരിക്കുന്ന ട്രേഡേഴ്‌സ് യൂണിയന്റെ പരമോന്നത സ്ഥാപനമായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് ഇത്തരത്തില്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും ചൈനയെ ചവിട്ടി പുറത്താക്കുന്ന ഈ നടപടിയിലൂടെ ചൈനീസ് താല്‍പ്പര്യങ്ങള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിക്കുമെന്ന ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയുണ്ടായി. മാത്രമല്ല മാസങ്ങള്‍ക്ക് മുന്നേ തന്നെ കളിപ്പാട്ടങ്ങള്‍, സമ്മാനങ്ങള്‍, എളുപ്പത്തില്‍ വിറ്റു പോകുന്ന ശീതള പാനീയങ്ങള്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍, മധുര പലഹാരങ്ങള്‍ , വസ്ത്രങ്ങള്‍, വാച്ചുകള്‍ എന്നിവ ഉള്‍പ്പെടുന്ന 3,000 ഇനങ്ങളുടെ ഒരു പട്ടിക കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് തയ്യാറാക്കിയിരുന്നു.

മാത്രമല്ല സ്ഥിതിഗതികള്‍ വിലയിരുത്തുമ്പോള്‍ വ്യാപാരികള്‍ ആവശ്യത്തിന് സാധനങ്ങള്‍ ശേഖരിച്ചതായിട്ടാണ് വ്യക്തമാകുന്നത് . മൊബൈല്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍, അടുക്കള സാധനങ്ങള്‍, ഗിഫ്റ്റ് ഇനങ്ങള്‍, വാച്ചുകള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ചെരുപ്പുകള്‍, സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍, ഫര്‍ണിച്ചറുകള്‍, വീട്, ഷോപ്പ്, ഓഫീസുകള്‍ എന്നിവയ്ക്കുള്ള പൂജ വസ്തുക്കള്‍ എന്നിവയില്‍ വലിയ അളവില്‍ തദ്ദേശീയ ഉത്പന്നങ്ങള്‍ വില്പന നടത്താനുള്ള സാഹചര്യം ആണ് ഇത്തവണ നിലവില്‍ വന്നിരിക്കുന്നത്. പ്രാദേശിക കര കൗശല ത്തൊഴിലാളികള്‍ക്കൊപ്പം ചെറുകിട വ്യവസായങ്ങളെയും തൊഴിലാളികളെയും ദീപാവലിയുമായി ബന്ധപ്പെട്ട സാധനങ്ങള്‍ തയ്യാറാക്കാന്‍ സംസ്ഥാനതല ഘടകങ്ങളിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള വ്യാപാര സംഘടനകള്‍ വഴി വിപണികളില്‍ തങ്ങളുടെ സാധനങ്ങള്‍ വില്‍ക്കാന്‍ ഈ വില്‍പ്പനക്കാരെ പ്രോത്സാഹിപ്പിക്കാനാണ് വ്യാപാര സംഘടനകള്‍ ഉദ്ദേശിക്കുന്നത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഉത്സവ വേളകളില്‍ ഒരു ചൈനീസ് ഉല്‍പ്പന്നം പോലും ഇറക്കുമതി ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ട് ചൈന ബഹിഷ്‌കരണ പ്രസ്ഥാനത്തിന്റെ നേതാവായി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് മാറിയിട്ടുണ്ട് . ദീപാവലി തൊട്ടു മുന്‍പുള്ള വലിയ ദേശീയ ഉത്സവങ്ങളായ രക്ഷാ ബന്ധനും ഗണേഷ് ചതുര്‍ത്ഥിക്കും ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത ചൈനീസ് രാഖികളോ ഗണേഷ് വിഗ്രഹങ്ങളോ ഉണ്ടായിരുന്നില്ല. പതുക്കെ പതുക്കെ, ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ ചൈനീസ് ഉല്‍പന്നങ്ങളെ വിപണിയില്‍ വലിയ കുഴപ്പങ്ങളില്ലാതെ വിജയകരമായി മാറ്റിസ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട് , അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ സജീവ പിന്തുണയും ഇന്ത്യന്‍ വ്യാപാരികള്‍ക്ക് ലഭിക്കുന്നുണ്ട്. ഈ ഒരു സാഹചര്യം മുതലെടുത്തു കൊണ്ട് ഇന്ത്യയിലെ വ്യാപാരികളും സംരംഭകരും തങ്ങളുടെ സ്വന്തം ഉത്പന്നങ്ങള്‍ കൂടുതല്‍ വികസിപ്പിച്ചു കൊണ്ട് വരുകയാണ് ചെയ്യേണ്ടത്. അതിലൂടെ കൂടുതല്‍ സ്വയം പര്യാപ്തം ആയ സാമ്പത്തികമായി മെച്ചപ്പെട്ട ഒരു ഇന്ത്യയെ നമുക്ക് വളര്‍ത്തി കൊണ്ട് വരാന്‍ സാധിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (4 minutes ago)

എടക്കരയില്‍ അച്ഛന്റെ മരണം സ്ഥിരീകരിക്കാന്‍ ആശുപത്രിയിലേക്ക് പോകാന്‍  (12 minutes ago)

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.  (44 minutes ago)

ഹമാസിനെതിരേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...  (1 hour ago)

ഡോക്ടര്‍ ദിനത്തില്‍ മീനാക്ഷി പങ്കുവച്ച കുറിപ്പ്  (8 hours ago)

കോളേജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 21കാരന്‍ പിടിയില്‍  (8 hours ago)

നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ വനപാലകരെത്തി: വനപാലകരെ ആക്രമിക്കാന്‍ പാഞ്ഞെത്തി കാട്ടാന  (8 hours ago)

വയനാട് ദുരന്തബാധിതരുടെ ഫണ്ടില്‍ ഒരു രൂപ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (9 hours ago)

ഡോ. സിസ തോമസിന് കേരള സര്‍വകലാശാല വി സിയുടെ അധിക ചുമതല  (9 hours ago)

കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വകാര്യ ഭാഗം ബ്ലേഡ് കൊണ്ട് മുറിച്ചുമാറ്റി യുവതി  (9 hours ago)

സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറ വച്ച് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ടെക്കി അറസ്റ്റില്‍  (9 hours ago)

ചെന്നൈയിലെ കുളത്തില്‍ കാല്‍വഴുതി വീണ് കാണാതായ മലയാളി വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

കേരള സര്‍വകലാശാലാ റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍  (12 hours ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ അടക്കമുള്ള സ്ഥലങ്ങളില്‍വച്ച് പലവട്ടം പീഡിപ്പിച്ചു  (12 hours ago)

ആശുപത്രിയിൽ നിന്നും 'ആ സന്ദേശം'; വരും മണിക്കൂറുകൾ നിർണായകം; വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു  (13 hours ago)

Malayali Vartha Recommends